• Logo

Allied Publications

Middle East & Gulf
ഹ​യ്യാ കാ​ർ​ഡ് ഉ​ള്ള​വ​ർ​ക്ക് ഇ​നി​യും ഖ​ത്ത​റി​ൽ പ്ര​വേ​ശി​ക്കാം; ക​ലാ​വ​ധി നീ​ട്ടി
Share
ദോ​ഹ: ഫി​ഫ ലോ​ക​ക​പ്പ് ഫു​ട്ബോ​ളി​ന് ഖ​ത്ത​റി​ൽ എ​ത്തി​യ​വ​ർ​ക്കെ​ല്ലാം സ​ന്തോ​ഷ വാ​ർ​ത്ത. ലോ​ക​ക​പ്പി​ന്‍റെ ഭാ​ഗ​മാ​യി പു​റ​ത്തി​റ​ക്കി​യ ഫാ​ൻ ഐ​ഡി​യാ​യ ഹ​യ്യാ കാ​ർ​ഡി​ന്‍റെ ക​ലാ​വ​ധി നീ​ട്ടി. ഹ​യ്യാ കാ​ർ​ഡ് കൈ​വ​ശ​മു​ള്ള​വ​ർ​ക്ക് അ​ടു​ത്ത വ​ർ​ഷം ജ​നു​വ​രി 24 വ​രെ ഖ​ത്ത​റി​ൽ എ​ത്താ​മെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

രാ​ജ്യ​ത്തേ​ക്ക് ഒ​രു​വ​ർ​ഷ​ത്തേ​ക്കു​ള്ള മ​ൾ​ട്ടി​പ്പി​ൾ എ​ൻ​ട്രി പെ​ർ​മി​റ്റാ​ണ് ന​ൽ​കു​ന്ന​ത്. എ​പ്പോ​ള്‍ വേ​ണ​മെ​ങ്കി​ലും എ​ത്ര ത​വ​ണ വേ​ണ​മെ​ങ്കി​ലും ഖ​ത്ത​റി​ല്‍ പോ​കാം. ഇ​തി​ന് പ്ര​ത്യേ​ക ഫീ​സ് ന​ല്‍​കേ​ണ്ട​തി​ല്ല. മാ​ത്ര​മ​ല്ല, മൂ​ന്നു പേ​രെ കൂ​ടെ കൂ​ട്ടു​ക​യും ചെ​യ്യാം. കു​ടും​ബാം​ഗ​ങ്ങ​ളേ​യോ കൂ​ട്ടു​കാ​രെ​യോ കൂ​ടെ കൂ​ട്ടാ​മെ​ന്ന് ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്നു.

നി​ല​വി​ല്‍ ഹ​യാ​കാ​ര്‍​ഡി​ന്‍റെ കാ​ലാ​വ​ധി ഈ​മാ​സം 23ന് ​അ​വ​സാ​നി​ച്ച​താ​യി ഖ​ത്ത​ര്‍ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ഈ ​തീ​രു​മാ​ന​ത്തി​ലാ​ണ് മാ​റ്റം വ​രു​ത്തി​യ​ത്. സ​ന്ദ​ർ​ശ​ക​ർ​ക്ക് ഇ​ഗേ​റ്റ് സം​വി​ധാ​നം ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​നു​മാ​കും. പ്ര​വേ​ശ​ന​ത്തി​ന് പ്ര​ത്യേ​കം ഫീ​സ് ന​ല്‍​കേ​ണ്ട​തി​ല്ലെ​ങ്കി​ലും ചി​ല നി​ബ​ന്ധ​ന​ക​ള്‍ ബാ​ധ​ക​മാ​ണ്.

നി​ബ​ന്ധ​ന​ക​ൾ

• ഹോ​ട്ട​ൽ ബു​ക്കിം​ഗ് സം​ബ​ന്ധി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ ഹ​യ്യാ പോ​ർ​ട്ട​ലി​ൽ ന​ൽ​ക​ണം. കു​ടും​ബ​ത്തി​നൊ​പ്പ​മോ സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പ​മോ താ​മ​സി​ക്കാം, ആ ​വി​വ​ര​ങ്ങ​ളും അ​റി​യി​ക്ക​ണം.

• പാ​സ്‌​പോ​ർ​ട്ടി​ൽ കു​റ​ഞ്ഞ​ത് മൂ​ന്നു മാ​സം കാ​ലാ​വ​ധി​യു​ണ്ടാ​യി​രി​ക്ക​ണം.

• ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ് പ​രി​ര​ക്ഷ വേ​ണം.

• മ​ട‌​ക്ക വി​മാ​ന ടി​ക്ക​റ്റ് മു​ൻ​കൂ​ർ ബു​ക്ക് ചെ​യ്തി​രി​ക്ക​ണം.

ഐ​എ​സ്‌​സി ഒ​മാ​ൻ കേ​ര​ളവി​ഭാ​ഗം വാ​യ​നാ​ദി​നം ആ​ച​രി​ച്ചു.
മ​സ്‌​ക​റ്റ്: ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ഒ​മാ​ൻ കേ​ര​ളാ​വി​ഭാ​ഗം സാ​ഹി​ത്യ​വേ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വാ​യ​നാ​ദി​ന​വും ച​ങ്ങ​മ്പു​ഴ അ​നു​സ്മ​ര​ണ​വും
മ​ക്ക​യി​ൽ അ​ന്ത​രി​ച്ച എ​ട​പ്പാ​ൾ സ്വ​ദേ​ശി​നി​യു​ടെ മൃ​ത​ദേ​ഹം ക​ബ​റ​ട​ക്കി.
മ​ക്ക: മ​ക്ക​യി​ൽ അ​ന്ത​രി​ച്ച എ​ട​പ്പാ​ൾ പൊ​ട്ട​ങ്കു​ളം സ്വ​ദേ​ശി​നി റാ​ബി​അ ഹ​ജ്ജു​മ്മ​യു​ടെ മൃ​ത​ദേ​ഹം മ​ക്ക​യി​ൽ ക​ബ​റ​ട​ക്കി.
നി​മി​ഷ​പ്രി​യ​യു​ടെ മോ​ച​നം: പ്രാ​ഥ​മി​ക ധ​ന​സ​മാ​ഹ​ര​ണം പൂ​ര്‍​ത്തി​യാ​യി.
കൊ​ച്ചി: യെ​മ​ന്‍ പൗ​ര​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് സ​ന​യി​ലെ ജ​യി​ലി​ല്‍ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യു​ടെ മോ​
കു​വെെ​റ്റ് ദുരന്തം: പ​രി​ക്കേ​റ്റ​വ​ർ​ക്ക് ആ​ശ്വാ​സ​മാ​യി പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ കു​വൈ​റ്റ്.
കു​വൈ​റ്റ് സി​റ്റി: തീ​പി​ടി​ത്ത ദു​ര​ന്ത​ത്തി​ൽ പ​രി​ക്കേ​റ്റു ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന പ്ര​വാ​സി സു​ഹൃ​ത്തു​ക്ക​ളെ പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ കു​വൈ​റ്റ
ചി​ല്ല​യു​ടെ മാ​സ​വാ​യ​ന സം​ഘ‌​ടി​പ്പി​ച്ചു.
റി​യാ​ദ്: മ​ല​യാ​ള​ത്തി​ൽ അ​ടു​ത്ത കാ​ല​ത്ത് പ്ര​സി​ദ്ധീ​ക​രി​ക്ക​പ്പെ​ട്ട ആ​റ് വ്യ​ത്യ​സ്ത ചെ​റു​ക​ഥ​ക​ളു​ടെ വാ​യ​നാ​നു​ഭ​വ​വും സം​വാ​ദ​വു​മാ​ണ് ചി​ല