ജിദ്ദ: കപട ദേശീയതയിലൂടെ മതേതരത്വത്തെ ഞെക്കികൊല്ലുവാനും അതിലൂടെ ഫാസിസ്റ്റു അജണ്ട നടപ്പാക്കി ഇന്ത്യാ രാജ്യത്തെ ബിജെപിയുടെ അധീനത്തിലാക്കി ന്യൂനപക്ഷങ്ങളെ ഇല്ലായ്മ ചെയ്യുകയാണെന്ന് കെപി സിസി സെക്രട്ടറി ബി.ആർ.എം ഷഫീർ പറഞ്ഞു.
ഒഐസിസി വെസ്റ്റേണ്‍ റീജണൽ കമ്മിറ്റി സംഘടിപ്പിച്ച മീറ്റ് ദി ലീഡർ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം . ബിജെപിയുടെ ഹിതത്തിനനുസരിച്ച് തുള്ളുന്നവരെ തലപ്പത്ത് കൊണ്ടുവന്ന് എല്ലാ ഭരണഘടനാ സ്ഥാപനങ്ങളെയും വരുതിയിലാക്കി, വരുന്ന പാർലമെന്റ് തെരഞ്ഞെടുപ്പിലും ഭൂരിപക്ഷം നേടിയെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ് ജൂഡീഷ്യറിയിൽ കൊളീജിയം നിശ്ചയിക്കുന്ന പാനലുകളിൽ നിന്നും നിയമനം നടത്താതെ മോദി സർക്കാർ തിരിമറികൾ നടത്തുന്നതെന്ന് ഷഫീർ പറഞ്ഞു.
മോദിയുടെ നയങ്ങളുമായി സമാനതകൾ ഏറെയുള്ള നയമാണ് കേരളത്തിൽ പിണറായിയും നടപ്പിലാക്കാൻ ശ്രമിക്കുന്നതെന്നും അതിന് ബിജെപിയിൽ നിന്ന് പൂർണ പിന്തുണ കിട്ടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മൂന്നാം മുന്നണിയെന്നത് ബിജെപിയുടെ സൃഷ്ടിയാണെന്നും അത് പിണറായിയെ പോലെയുള്ള കോണ്‍ഗ്രസ് വിരുദ്ധത പ്രകടിപ്പിക്കുന്നവരുടെ കൂട്ടമാണെന്നും ബിജെപിക്കെതിരെ ഒരു ചൂണ്ടു വിരൽ പോലും അനക്കാൻ അവർ തയാറാവില്ലാ എന്നതും നമ്മുക്ക് കാണാൻ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ റീജണൽ കമ്മിറ്റി പ്രസിഡന്റ് കെ.ടി.എ മുനീർ അധ്യക്ഷത വഹിച്ചു. നോർക്ക ഹെല്പ് സെൽ കണ്‍വീനർ നൗഷാദ് അടൂർ അദ്ദേഹത്തെ ഷാൾ അണിയിച്ച് സ്വികരിക്കുകയും പ്രവാസി സേവന കേന്ദ്രയുടെ പ്രവർത്തന റിപ്പോർട്ടു കണ്‍വീനർ അലി തേക്കുതോടു കൈമാറുകയും ചെയ്തു. സീനിയർ ലീഡർ എ.പി കുഞ്ഞാലി ഹാജി, അബ്ബാസ് ചെന്പൻ, നാസിമുദ്ദീൻ മണനാക്, മുജീബ് മുത്തേടത്ത്, അസ്ഹാബ് വർക്കല, ഹഖീം പാറക്കൽ, റഫീഖ് മൂസ, അനിൽ മുഹമ്മദ് അന്പലപ്പള്ളി, പ്രിൻസാദ് കോഴിക്കോട്, സിയാദ് അബ്ദുള്ള , അശ്റഫ് കൂരിയാട്, യൂനുസ് കാട്ടൂർ, മനോജ് മാത്യു, അബൂബക്കർ ദാദാഭായ്, സമീർ നദ്വി , വിജാസ് , രാധാകൃഷ്ണൻ കാവുബായ് , അനിൽകുമാർ കണ്ണൂർ, മൻസൂർ വണ്ടൂർ, അർഷാദ് ആലപ്പുഴ, മുസ്തഫ പെരുവള്ളൂർ, മോഹൻ ബാലൻ, ഹുസ്സൈൻ ചുള്ളിയോട്, ഫസലുള്ള വള്ളുവന്പാലി, പ്രവീണ്‍ കണ്ണൂർ, കുഞ്ഞിമുഹമ്മദ് കൊടശ്ശേരി, സിദ്ദീഖ് പുല്ലങ്കോട്, ഇസ്മായിൽ ചോക്കാട്, അനീസ് അഹമ്മദ് ആലപ്പുഴ, നൗഷീർ കണ്ണൂർ, ഹരികുമാർ ആലപ്പുഴ, സൈമണ്‍ പത്തനംതിട്ട, അഷ്റഫ് അഞ്ചാലൻ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി സാക്കിർ ഹുസൈൻ എടവണ്ണ സ്വാഗതവും ട്രഷറർ ശ്രീജിത്ത് കണ്ണൂർ നന്ദിയും പറഞ്ഞു.
|