• Logo

Allied Publications

Americas
ഫൊക്കാനയുടെ മികച്ച എംഎൽഎയ്ക്കുള്ള പുരസ്കാരം തിരുവഞ്ചൂർ രാധാകൃഷ്ണന്
Share
വാഷിംഗ്ടൺ: അമേരിക്കൻ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ മികച്ച എം.എൽ.എയ്ക്കുള്ള പുരസ്കാരം കോട്ടയം എംഎൽയും മുൻ മന്ത്രിയുമായ തിരുവഞ്ചൂർ രാധാകൃഷ്ണന് നൽകുമെന്ന് ഫൊക്കാന പ്രസിഡന്‍റ് ഡോ. ബാബു സ്‌റ്റീഫൻ അറിയിച്ചു.

ഒരു കാലഘട്ടം മുഴുവൻ രാഷ്ട്രീയ സാമൂഹ്യ പ്രവർത്തനങ്ങളിലൂടെ കോട്ടയം നിവാസികളുടേയും കേരള ജനതയുടേയും സ്നേഹം പിടിച്ചുപറ്റുകയും ആത്മാർത്ഥമായ രാഷ്ട്രീയ പ്രവർത്തനത്തിലൂടെ ജനങ്ങളുടെ പ്രിയപ്പെട്ട എം.എൽ യും മന്ത്രിയുമൊക്കെയായിത്തീർന്ന ജനപ്രതിനിധിയാണ് തിരുവഞ്ചൂർ രാധാക്ഷണൻ എന്ന് ഫൊക്കാനാ പ്രസിഡന്‍റ് വിലയിരുത്തി. രാഷ്ട്രീയത്തിൽ നേതാക്കൾ പുലർത്തേണ്ട സത്യസന്ധത പുലർത്തുന്ന അപൂർവ്വ നേതാക്കളിൽ ഒരാളാണ് തിരുവഞ്ചൂർ രാധാകൃഷ്ണനെന്ന് ഫൊക്കാന ജനറൽ സെക്രട്ടറി ഡോ. കല ഷഹി അറിയിച്ചു.

അതുകൊണ്ടു തന്നെ ഫൊക്കാനയുടെ പുരസ്ക്കാരം അത് അർഹിക്കുന്ന വ്യക്തിക്ക് നൽകാനായി എന്ന് ഫൊക്കാന ട്രഷറാർ ബിജു കൊട്ടാരക്കരയും അറിയിച്ചു.

കോട്ടയം തിരുവഞ്ചൂർ കെ.പി. പരമേശ്വരൻ പിള്ളയുടേയും എം.ജി. ഗൗരിക്കുട്ടി അമ്മയുടേയും മകനായി 1949 ഡിസംബർ 26ൽ കോട്ടയം ജില്ലയിലെ തിരുവഞ്ചൂരിൽ ജനിച്ച രാധാകൃഷ്ണൻ ബാലജന സഖ്യത്തിലൂടെയാണ് പൊതുരംഗത്ത് എത്തുന്നത്. കോട്ടയത്തെ എം.ടി സെമിനാരി സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. തുടർന്ന് കോട്ടയം ബസേലിയസ് കോളജിൽ നിന്ന് ബിരുദവും, തിരുവനന്തപുരം ഗവൺമെന്‍റ് ലോ കോളജിൽ നിന്ന് നിയമ ബിരുദവും നേടിയിട്ടുണ്ട്.

കോൺഗ്രസിന്റെ വിദ്യാർത്ഥി വിഭാഗമായ കെ.എസ്.യുവിലൂടെയാണ് രാഷ്ട്രീയ രംഗത്ത് പ്രവേശിക്കുന്നത്. 1976 മുതൽ കോട്ടയം ബാറിൽ അഭിഭാഷകനായി പരിശീലനം തുടങ്ങിയെങ്കിലും സജീവ രാഷ്ട്രീയ പ്രവർത്തനത്തിൽ ശ്രദ്ധിച്ചു.കെ.എസ്.യു കോട്ടയം ജില്ലാ പ്രസിഡന്റായി തുടങ്ങിയ രാഷ്ട്രീയ പ്രവർത്തനം സംശുദ്ധമായി തുടരുകയാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ.

നിരവധി തവണ വിവിധ വകുപ്പുകളിൽ മന്ത്രിയായി തിളങ്ങുവാനും നിർണ്ണായകമായ പല തീരുമാനങ്ങളും തുടരുവാന്യം അദ്ദേഹത്തിന് സാധിച്ചു. രാഷ്ട്രീയത്തിൽ നേതാക്കന്മാർ, പ്രവർത്തകർ എന്നിവർ പുലർത്തേണ്ട നിരവധി ഗുണങ്ങൾ ഉളള സാമൂഹ്യ പ്രവർത്തകനാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ എന്ന് കേരളീയസമൂഹം തിരിച്ചറിഞ്ഞതാണ്.

പ്രവാസി മലയാളികളുമായി പ്രത്യേകിച്ച് അമേരിക്കൻ മലയാളികളുമായി നല്ല ബന്ധം സ്ഥാപിക്കുന്നതിനും എന്റ്റെ സഹപാഠിയായ തിരുവഞ്ചൂരിന് സാധിച്ചിട്ടുണ്ട്. ലളിതാംബിക രാധാകൃഷ്ണനാണ് ഭാര്യ . ഡോ. അനുപം, ആതിര, അർജുൻ എന്നിവരാണ് മക്കൾ .

ഡി​ഫ​റ​ന്‍റ് ആ​ര്‍​ട്ട് സെ​ന്‍റ​റി​ലെ കു​ട്ടി​ക​ൾ​ക്ക് കൈ​ത്താ​ങ്ങാ​യി ഗ്ലോ​ബ​ൽ ഇ​ന്ത്യ​ൻ കൗ​ൺ​സി​ൽ.
ഡാ​ള​സ്: മ​ജീ​ഷ്യ​നും സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നു​മാ​യ ഗോ​പി​നാ​ഥ് മു​തു​കാ​ട് തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ത്തു​ന്ന ഡി​ഫ​റ​ന്‍റ് ആ​ര്‍​ട്ട് സെ​ന്‍റ​റി
യാ​ക്കോ​ബി​നെ പോ​ലെ ദൈ​വ​സാ​ന്നി​ധ്യം തി​രി​ച്ച​റി​യു​ന്ന​വ​രാ​കു​ക: ഇ​വാ​ഞ്ച​ലി​സ്റ്റ് ബോ​വാ​സ് കു​ട്ടി.
ഡാ​ള​സ്: ഏ​കാ​ന്ത​ത​യു​ടെ ന​ടു​വി​ലേ​ക്ക് ഇ​റ​ങ്ങി​വ​രു​ന്ന ദൈ​വി​ക സാ​ന്നി​ധ്യം തി​രി​ച്ച​റി​യു​ന്ന​വ​നാ​ണ് ലോ​ക​ത്തി​നും സ​മൂ​ഹ​ത്തി​നും അ​നു​ഗ്ര​ഹ​
ഭ​ര​ത​ക​ല തീ​യ​റ്റേ​ഴ്സി​ന്‍റെ നാ​ട​കം "എ​ഴു​ത്ത​ച്ഛ​ൻ' ഡാളസിൽ അരങ്ങേറി.
ഡാ​ള​സ്: ഡാ​ള​സി​ലെ ഭ​ര​ത​ക​ല തീ​യ​റ്റേ​ഴ്സി​ന്‍റെ ഏ​റ്റ​വും പു​തി​യ സം​രം​ഭ​മാ​യ "എ​ഴു​ത്ത​ച്ഛ​ൻ ' എ​ന്ന നാ​ട​കം ലി​റ്റ് ദി ​വെ എ​ന്ന ചാ​രി​റ്റി സം​ഘ
ഇ​ന്ത്യ പ്ര​സ് ക്ല​ബ് സ​മ്മേ​ള​നം: പി.​ജി. സു​രേ​ഷ് കു​മാ​റും ക്രി​സ്റ്റീ​ന ചെ​റി​യാ​നും പ​ങ്കെ​ടു​ക്കും.
മ​യാ​മി: ന​വം​ബ​ർ ര​ണ്ട് മു​ത​ൽ നാ​ല് വ​രെ മ​യാ​മി​യി​ലു​ള്ള ഹോ​ളി​ഡേ ഇ​ൻ മ​യാ​മി വെ​സ്റ്റ് ഹോ​ട്ട​ലി​ൽ ന​ട​ക്കു​ന്ന ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത
പ്ര​തീ​ക്ഷ​ക​ൾ​ക്കും അ​പ്പു​റം; ഇ​ന്ത്യ യു​എ​സ് ബ​ന്ധ​ത്തെ​ക്കു​റി​ച്ച് എ​സ്. ജ​യ​ശ​ങ്ക​ർ.
വാ​ഷിം​ഗ്ട​ൺ ഡി​സി: ഇ​ന്ത്യ യു​എ​സ് ബ​ന്ധം പ്ര​തീ​ക്ഷ​ക​ൾ​ക്കും അ​പ്പു​റം വ​ള​ർ​ന്നു എ​ന്ന് വി​ദേ​ശ​കാ​ര്യ​മ​ന്ത്രി എ​സ്. ജ​യ​ശ​ങ്ക​ർ.