• Logo

Allied Publications

Americas
ഡ​ബ്ല്യൂ​എം​സി ന്യൂ​യോ​ർ​ക്ക് പ്രൊ​വി​ൻ​സും മ​ൾ​ട്ടി എ​ത്നി​ക് കൊ​യാ​ലി​ഷ​നും സം​യു​ക്ത​മാ​യി ഇ​ന്ത്യ​ൻ റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു
Share
ന്യൂ​യോ​ർ​ക്ക്: ന്യൂ​യോ​ർ​ക്ക് പ്രൊ​വി​ൻ​സ് വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ലും അ​മേ​രി​ക്ക​ൻ മ​ൾ​ട്ടി എ​ത്നി​ക് കൊ​യാ​ലി​ഷ​നും സം​യു​ക്ത​മാ​യി ഇ​ന്ത്യ​ൻ റി​പ്പ​ബ്ലി​ക്ക് ദി​നാ​ഘോ​ഷം ന്യൂ​യോ​ർ​ക്കി​ലെ ഫ്ലോ​റ​ൽ​പാ​ർ​ക്കി​ലു​ള്ള ടൈ​സ​ണ്‍ സെ​ന്‍റ​റി​ൽ ജ​നു​വ​രി 28 ശ​നി​യാ​ഴ്ച വൈ​കി​ട്ട് 5.30ന് ​വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളോ​ടെ അ​തി വി​പു​ല​മാ​യി ന​ട​ത്തു​ന്നു. പ്ര​സി​ഡ​ൻ​റ് ഈ​പ്പ​ൻ ജോ​ർ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഡ​ബ്ല്യൂ​എം​സി ന്യൂ​യോ​ർ​ക്ക് പ്രൊ​വി​ൻ​സ് ഏ​താ​നും മാ​സ​ങ്ങ​ൾ​ക്കു മു​ൻ​പ് ഇ​തേ വേ​ദി​യി​ൽ വ​ച്ചു ന​ട​ത്തി​യ ഫി​ലിം അ​വാ​ർ​ഡ് ദാ​ന​വും മ​ൾ​ട്ടി​എ​ത്നി​ക് ക​ലാ​പ​രി​പാ​ടി​ക​ളും വ​ള​രെ ജ​ന​ശ്ര​ദ്ധ പി​ടി​ച്ചു പ​റ്റി​യി​രു​ന്നു. ഇ​ത്ത​വ​ണ സ​മൂ​ഹ​ത്തി​ലെ മു​ൻ നി​ര രാ​ഷ്ട്രീ​യ സാ​മൂ​ഹി​ക സാം​സ്കാ​രി​ക നേ​താ​ക്ക​ളു​ടെ നി​റ സാ​ന്നി​ധ്യ​ത്തി​ൽ 73 വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി എ​ഴു​പ​ത്തി​നാ​ലാ​മ​ത് വ​ർ​ഷ​ത്തി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന ഇ​ന്ത്യ​ൻ റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷം മ​നോ​ഹ​ര ക​ലാ​പ​രി​പാ​ടി​ക​ളോ​ടെ ന​ട​ത്തു​വാ​നാ​ണ് സം​ഘാ​ട​ക​ർ ക്ര​മീ​ക​ര​ണം ചെ​യ്യു​ന്ന​ത്.

അ​മേ​രി​ക്ക​യി​ലെ കു​ടി​യേ​റ്റ​ക്കാ​രാ​യ 38 രാ​ജ്യ​ങ്ങ​ളി​ലെ വം​ശ​ജ​രെ ഉ​ൾ​പ്പെ​ടു​ത്തി ഷി​ക്കാ​ഗോ​യി​ൽ ഡോ. ​വി​ജ​യ് പ്ര​ഭാ​ക​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ രൂ​പീ​ക​രി​ക്ക​പ്പെ​ട്ട അ​മേ​രി​ക്ക​ൻ മ​ൾ​ട്ടി എ​ത്നി​ക് കൊ​യാ​ലി​ഷ​ന്‍റെ(American MultiEthnic Coalition AMEC) ന്യൂ​യോ​ർ​ക്ക് ശാ​ഖ​യും ഈ ​റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ​ത്തി​ന് ഡ​ബ്ല്യൂ​എം​സി​യോ​ടൊ​പ്പം കൈ​കോ​ർ​ത്ത് പ​ങ്കെ​ടു​ക്കു​ന്നു. സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നാ​യ കോ​ശി തോ​മ​സ് ചെ​യ​ർ​മാ​നാ​യു​ള്ള AMEC ന്യൂ​യോ​ർ​ക്ക് ശാ​ഖ ഇ​തി​നോ​ട​കം ലോം​ഗ് ഐ​ല​ൻ​ഡ് സ​മൂ​ഹ​ത്തി​ൽ ജ​ന​ശ്ര​ദ്ധ നേ​ടി​ക്ക​ഴി​ഞ്ഞു.

ആ​ഫ്രി​ക്ക​യി​ലെ​യും ഡൊ​മി​നി​ക്ക​ൻ റി​പ്പ​ബ്ലി​ക്കി​ലെ​യും ജ​മൈ​ക്ക​യി​ലെ​യും ഇ​ന്ത്യ​യി​ലെ​യും വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ മ​ല​യാ​ളി സ​മൂ​ഹ​ത്തി​നു മു​ൻ​പി​ൽ കാ​ഴ​ച​വ​ച്ച കോ​ശി തോ​മ​സ് AMEC​ലൂ​ടെ ഇ​ന്ത്യ​ൻ റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ​ത്തി​ലും വി​വി​ധ രാ​ജ്യ​ങ്ങ​ളു​ടെ ക​ലാ പ​രി​പാ​ടി​ക​ൾ ക്ര​മീ​ക​രി​ക്കു​ന്നു. AMEC സ്ഥാ​പ​ക ചെ​യ​ർ​മാ​ൻ ഡോ. ​വി​ജ​യ് പ്ര​ഭാ​ക​റും ടീം ​അം​ഗ​ങ്ങ​ളും ചി​ക്കാ​ഗോ​യി​ൽ നി​ന്നും ശ​നി​യാ​ഴ്ച​ത്തെ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​ന് ന്യൂ​യോ​ർ​ക്കി​ൽ എ​ത്തി​ച്ചേ​രു​ന്നു​ണ്ടെ​ന്ന് കോ​ശി തോ​മ​സ് പ്ര​സ്താ​വി​ച്ചു.

വേ​ൾ​ഡ് മ​ല​യാ​ളീ കൗ​ണ്‍​സി​ൽ ന്യൂ​യോ​ർ​ക്ക് പ്രൊ​വി​ൻ​സ് ചെ​യ​ർ​മാ​ൻ വ​ർ​ഗീ​സ് എ​ബ്ര​ഹാം (രാ​ജു), പ്ര​സി​ഡ​ൻ​റ് ഈ​പ്പ​ൻ ജോ​ർ​ജ്, സെ​ക്ര​ട്ട​റി ജെ​യി​ൻ ജോ​ർ​ജ്, ഡ​ബ്ല്യൂ​എം​സി. ഭാ​ര​വാ​ഹി​ക​ളാ​യ ഷാ​ജി എ​ണ്ണ​ശ്ശേ​രി​ൽ, ബി​ജു ചാ​ക്കോ, പോ​ൾ ചു​ള്ളി​യി​ൽ, ലീ​ലാ​മ്മ അ​പ്പു​ക്കു​ട്ട​ൻ, സി​സി​ലി പ​ഴ​യ​ന്പ​ള്ളി, ബി​ജോ​യ്, അ​ജി​ത്കു​മാ​ർ, അ​ല​ക്സ്, അ​മേ​രി​ക്ക​ൻ മ​ൾ​ട്ടി എ​ത്നി​ക് ന്യൂ​യോ​ർ​ക്ക് ചാ​പ്റ്റ​ർ ചെ​യ​ർ​മാ​ൻ കോ​ശി തോ​മ​സ്, വൈ​സ് ചെ​യ​ർ​മാ​ൻ മാ​ത്യു​ക്കു​ട്ടി ഈ​ശോ തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ഴി​ഞ്ഞ ദി​വ​സം ശ​നി​യാ​ഴ്ച​ത്തെ പ​രി​പാ​ടി​ക​ളു​ടെ ക്ര​മീ​ക​ര​ണ​ങ്ങ​ളെ​പ്പ​റ്റി വി​ശ​ദ​മാ​യ അ​വ​ലോ​ക​നം ന​ട​ത്തി. രാ​ജു ജോ​സ​ഫ് നി​ർ​മ്മി​ച്ച "​ഇ​ൻ ദി ​നെ​യിം ഓ​ഫ് ദി ​ഫാ​ദ​ർ​' എ​ന്ന സി​നി​മ​യു​ടെ പ്രൊ​മോ​ഷ​നും അ​ഭി​നേ​താ​ക്ക​ളെ ആ​ദ​രി​ക്കു​ന്ന ച​ട​ങ്ങും ഇ​തോ​ടൊ​പ്പം ന​ട​ത്തു​ന്നു. ശ​നി​യാ​ഴ്ച വൈ​കി​ട്ട് 5.30ന് ​ഫ്ളോ​റ​ൽ പാ​ർ​ക്കി​ലെ ടൈ​സ​ണ്‍ സെ​ന്‍റ​റി​ൽ ന​ട​ക്കു​ന്ന ഈ ​പ​രി​പാ​ടി​യി​ലേ​ക്ക് എ​ല്ലാ​വ​രെ​യും സ്വാ​ഗ​തം ചെ​യ്യു​ന്നു.

വി​ശ​ദ വി​വ​ര​ങ്ങ​ൾ​ക്ക് : ഷാ​ജി എ​ണ്ണ​ശ്ശേ​രി​ൽ 9178686960; ഈ​പ്പ​ൻ ജോ​ർ​ജ് 7187534772; കോ​ശി തോ​മ​സ് 3478671200 എ​ന്നി​വ​രു​മാ​യി ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

ഫൊക്കാന പെൻസിൽവാനിയ റീജിയണൽ വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് അഭിലാഷ് ജോൺ മത്സരിക്കുന്നു.
ഫി​ല​ഡ​ൽ​ഫി​യ: ഫൊ​ക്കാ​ന​യു​ടെ 202426 കാ​ല​യ​ള​വി​ലേ​ക്ക് പെ​ൻ​സി​ൽ​വാ​നി​യ റീ​ജി​യ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റാ​യി അ​ഭി​ലാ​ഷ് ജോ​ൺ മ​ത്സ​രി​ക്കു​ന്നു.
രാ​ജ്യാ​ന്ത​ര പ്രെ​യ​ര്‍​ലൈ​നി​ൽ ഡോ. ​മു​ര​ളി​ധ​ര​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം നടത്തി.
ഡി​ട്രോ​യി​റ്റ്: ക്രി​സ്തു പ​ഠി​പ്പി​ച്ച ​സർ​ഗ​സ്ഥ​നാ​യ ഞ​ങ്ങ​ളു​ടെ പി​താ​വേ​ എ​ന്നാ​രം​ഭി​ക്കു​ന്ന പ്രാ​ർ​ഥ​ന നാം ​ആ​ത്മാ​ർ​ഥ​മാ​യി പ്രാ​ർ​ഥി​ക്കു​മ
ന​വ​കേ​ര​ള മ​ല​യാളി​ അ​സോ​സി​യേ​ഷ​ൻ മു​ൻ പ്ര​സി​ഡ​ന്‍റ് വി​ൻ​സെ​ന്‍റ് ലൂ​ക്കോ​സി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ചി​ച്ചു.
സൗ​ത്ത് ഫ്ളോ​റി​ഡ:​ ന​വ​കേ​ര​ള മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് സൗ​ത്ത് ഫ്ളോ​റി​ഡ​യു​ടെ മു​ൻ പ്ര​സി​ഡ​ന്‍റ് വി​ൻ​സെ​ന്‍റ് ലൂ​ക്കോ​സ് വേ​ല​ശേ​രി​യു​ടെ(67)
ടികെഎഫ് ഓ​ണാ​ഘോ​ഷ ക​മ്മി​റ്റി പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​ന​വും ടി​ക്ക​റ്റ് കി​ക്ക് ഓ​ഫും ന‌‌ടത്തി.
ഫിലഡൽഫിയ: ട്രൈ​സ്റ്റേ​റ്റ് കേ​ര​ളാ ഫോ​റം 2024ലെ ​ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്കം കു​റി​ച്ച് കൊ​ണ്ട് ഓ​ണാ​ഘോ​ഷ ക​മ്മി​റ്റി പ്ര​വ​ർ​ത്ത​നോ​ദ്ഘാ​
സ​ലീ​ന വെ​ടി​വയ്പി​ൽ കൊ​ല്ല​പ്പെ​ട്ട ഓ​ഫീ​സ​റേ​യും കൗ​ണ്ടി ഡെ​പ്യൂ​ട്ടി​യേ​യും തി​രി​ച്ച​റി​ഞ്ഞു.
സി​റാ​ക്കൂ​സ് (ന്യൂ​യോ​ർ​ക്ക്): ഞാ​യ​റാ​ഴ്ച രാ​ത്രി സ​ലീ​ന​യി​ൽ ന​ട​ന്ന വെ​ടി​വ​യ്പി​ൽ കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ പേ​രു​ക​ൾ അ​ധി​കൃ​ത​ർ പു​റ​ത്തു​വി​ട്ടു