• Logo

Allied Publications

Americas
പള്ളി പണിയിൽ കൈകോർത്ത് ന്യൂജഴ്സിയിലെ കുരുന്നുകൾ
Share
ന്യൂജഴ്സി: ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ഇടവകയിലെ ചെറുപുഷ്‌പ മിഷൻ ലീഗിലെയും ഇൻഫന്‍റ് മിനിസ്ട്രിയിലെയും കുഞ്ഞുങ്ങൾ കോട്ടയം അതിരൂപതയിലെ തെള്ളിത്തോട് സെൻറ് ജോസഫ്സ് ക്നാനായ കത്തോലിക്ക ഇടവക ദൈവാലയ നിർമ്മാണത്തിനായി സാമ്പത്തിക സഹായം നൽകി പങ്കുകാരായി.

ഉണ്ണിയേശുവിന്‍റെ പിറവിതിരുനാൾ ദിനത്തിൽ കുഞ്ഞുങ്ങൾ ഒരുക്കിയ ക്രിസ്മസ് സമ്മാനട്രീയിലൂടെയാണ് തുക സമാഹരിച്ചത്. കുഞ്ഞുങ്ങൾ ഭവനങ്ങളിൽനിന്നും കൊണ്ടു വന്ന വിവിധ സമ്മാനങ്ങൾ ക്രിസ്മസ് ട്രിയിൽ ഒരുക്കി നിശ്ചിത തുകയിൽ ഇഷ്ടമുള്ളത് നൽകിയാണ് തെള്ളിത്തോട് പള്ളിനിർമ്മാണ ഫണ്ടിൽ പങ്കുകാരാകാൻ കുട്ടികൾക്ക് കഴിഞ്ഞത്.

തുക തെള്ളിത്തോട് സെന്‍റ് ജോസഫ് പള്ളി വികാരി റവ.ഫാ.റെജി മുട്ടത്തിന് കൈമാറി. ഒരു കൊച്ചു ഇടവകയുടെ പള്ളി നിർമ്മാണത്തിൽ മറ്റൊരു കൊച്ചിടവകയിലെ കുട്ടികൾ നൽകിയ സംഭാവനയ്ക്ക് ഇടവക സമൂഹം പ്രത്യേകം നന്ദിയർപ്പിച്ചു. ഉണ്ണിയേശുവിന്റെ പിറവിതിരുനാളിൽ അവനായി ഒരുക്കുന്ന ഭവനനിർമ്മാണത്തിൽ പങ്കുകാരാകാൻ കഴിഞ്ഞതിന്റെ ചാരിതാർത്ഥ്യത്തിലാണ് ന്യൂജേഴ്സി ഇടവകയിലെ കുട്ടികൾ.

മി​സി​സി​പ്പി​യി​ലും അ​ല​ബാ​മ​യി​ലും ചുഴലിക്കാറ്റ്: 26 പേർ മരിച്ചു.
മി​സി​സി​പ്പി:​ മി​സി​സി​പ്പി​യി​ലും അ​ല​ബാ​മ​യി​ലും വെ​ള്ളി​യാ​ഴ്ചയുണ്ടായ മാ​ര​ക​മാ​യ ചു​ഴ​ലി​ക്കാ​റ്റിലും ശ​ക്ത​മാ​യ ഇ​ടി​മി​ന്ന​ലിലും വ്യാപകനാശനഷ്ട
റ്റീ​നാ സൂ​സ​ൻ മാ​ത്യു ഹൂ​സ്റ്റ​ണി​ൽ അന്തരിച്ചു.
ഹൂ​സ്റ്റ​ൺ/ മി​സോ​റി സി​റ്റി: അ​യി​രൂ​ർ ചെ​റു​ക​ര കൊ​ളാ​ക്കോ​ട്ടു പ​രേ​ത​നാ​യ തോ​മ​സ് മാ​ത്യു​വി​ന്‍റെ​യും സൂ​സ​ൻ മാ​ത്യു​വി​ന്‍റെ​യും മ​ക​ൾ റ്റീ​നാ സ
ഹൈ ​ഓ​ൺ മ്യൂ​സി​ക് സം​ഗീ​ത സാ​യാ​ഹ്നം ഏ​പ്രി​ൽ 30 ന് ​ഡാ​ള​സി​ൽ.
ഡാ​ള​സ് : മ​ല​യാ​ളി​ക​ളു​ടെ പ്രി​യ​പ്പെ​ട്ട യു​വ ഗാ​യ​ക​രാ​യ വി​ധു പ്ര​താ​പും, ജോ​ൽ​സ​ന​യും, സ​ച്ചി​ൻ വാ​ര്യ​രും, ആ​ര്യ ദ​യാ​ലും ഒ​രു​മി​ക്കു​ന്ന സം​ഗ
ഷിക്കാഗോ മലയാളി അസോസിയേഷന്‍റെ ജൂബിലി ആഘോഷങ്ങള്‍ വാട്ടര്‍ഫോര്‍ഡ് ബാങ്ക്വറ്റ് ഹാളില്‍.
ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷൻ 50 വര്‍ഷം പൂര്‍ത്തിയാക്കുന്നതിന്‍റെ ഭാഗമായുള്ള ഗോള്‍ഡന്‍ ജൂബിലി ആഘോഷങ്ങള്‍ ജൂണ്‍ 24ന് എൽമഴ്സ്റ്റിലുള്ള വാട്ടര്‍ഫോര
ഡാ​ളസിൽ അന്തരിച്ച അ​മ്മി​ണി ചാക്കോയുടെ സം​സ്കാ​രം നടത്തി.
ഡാ​ള​സ്: റാ​ന്നി കീ​ക്കൊ​ഴൂ​ർ കു​രു​ടാ​മ​ണ്ണി​ൽ ഈ​ച്ചി​രാ​മ​ണ്ണി​ൽ വീ​ട്ടി​ൽ പ​രേ​ത​നാ​യ ഇ.​എ.