• Logo

Allied Publications

Americas
അ​മേ​രി​ക്ക​യി​ലെ​ത്തി പ​ത്താം ദി​വ​സം ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി വെ​ടി​യേ​റ്റു മ​രി​ച്ചു
Share
ഷി​ക്കാ​ഗോ: ഉ​പ​രി​പ​ഠ​ന​ത്തി​നാ​യി അ​മേ​രി​ക്ക​യി​ലെ​ത്തി പ​ത്താം​ദി​വ​സം ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി ക​വ​ർ​ച്ച​യ്ക്കി​ടെ അ​ക്ര​മി​യു​ടെ വെ​ടി​യേ​റ്റു മ​രി​ച്ചു. ഷി​ക്കാ​ഗോ പ്രി​സിം​ഗ്ട​ണ്‍ പാ​ർ​ക്കി​ൽ ജ​നു​വ​രി 22 നു​ണ്ടാ​യ വെ​ടി​വ​യ്പ്പി​ൽ ആ​ന്ധ്രാ​പ്ര​ദേ​ശി​ൽ നി​ന്നു​ള്ള ഒ​രു വി​ദ്യാ​ർ​ഥി കൊ​ല്ല​പ്പെ​ടു​ക​യും തെ​ലു​ങ്കാ​ന​യി​ൽ നി​ന്നു​ള്ള മ​റ്റൊ​രു വി​ദ്യാ​ർ​ഥി​ക്ക് പ​രു​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. വി​ജ​യ​വാ​ഡ​യി​ൽ നി​ന്നു​ള്ള ന​ന്ദ​പ്പു ദേ​വ്ശി​ഷ് (23) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. കൊ​പ്പ​ള സാ​യ്സ​ര​ണ്‍ എ​ന്ന ഹൈ​ദ​രാ​ബാ​ദി​ൽ നി​ന്നു​ള്ള വി​ദ്യാ​ർ​ഥി​ക്ക് വെ​ടി​യേ​ൽ​ക്കു​ക​യും ചെ​യ്തു. ഇ​വ​രു​ടെ കൂ​ടെ​യു​ണ്ടാ​യി​രു​ന്ന ല​ക്ഷ്മ​ണ്‍ എ​ന്ന വി​ദ്യാ​ർ​ഥി പ​രു​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു.

മൂ​ന്നു വി​ദ്യാ​ർ​ഥി​ക​ളും പ​ഠ​ന​ത്തി​നാ​യി ഇ​ന്ത്യ​യി​ൽ നി​ന്നും പ​ത്തു ദി​വ​സം മു​ന്പാ​ണു യു​എ​സി​ൽ എ​ത്തി​യ​ത്. ഷി​ക്കാ​ഗോ ഗ​വ​ർ​ണ​ഴേ​സ് സ്റ്റേ​റ്റ് യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ പ​ഠി​ക്കു​ന്ന ഇ​വ​ർ അ​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ ഒ​രു​മി​ച്ചാ​യി​രു​ന്നു താ​മ​സ​വും. മൂ​വ​രും ഇ​ന്‍റ​ർ​നെ​റ്റ് ക​ണ​ക്ഷ​ൻ ല​ഭി​ക്കു​ന്ന​തി​ന് പു​റ​ത്തി​റ​ങ്ങി​യ​താ​യി​രു​ന്നു. വ​ഴി​യി​ൽ വ​ച്ചു ആ​യു​ധ ധാ​രി​ക​ളാ​യ ര​ണ്ടു​പേ​ർ ഇ​വ​രെ ത​ട​ഞ്ഞു​നി​ർ​ത്തി ഇ​വ​രു​ടെ മൊ​ബൈ​ൽ ഫോ​ണും, ഫോ​ണി​ന്‍റെ പാ​സ്വേ​ർ​ഡും ആ​വ​ശ്യ​പ്പെ​ട്ടു. തു​ട​ർ​ന്ന് ഇ​വ​രു​ടെ കൈ​വ​ശം ഉ​ണ്ടാ​യി​രു​ന്ന പ​ണ​വും ക​വ​ർ​ച്ച ചെ​യ്തു.

ക​വ​ർ​ച്ച​ക്കു​ശേ​ഷം മ​ട​ങ്ങി​പോ​കു​ന്പോ​ൾ ആ​യു​ധ​ധാ​രി​ക​ൾ ഇ​വ​ർ​ക്കെ​തി​രെ നി​റ​യൊ​ഴി​ക്കു​ക​യാ​യി​രു​ന്നു. വെ​ടി​യേ​ൽ​ക്കാ​തി​രു​ന്ന വി​ദ്യാ​ർ​ഥി പോ​ലീ​സി​നെ വി​വ​രം അ​റി​യി​ക്കു​ക​യും പി​ന്നീ​ട് പോലീ​സെ​ത്തി വെ​ടി​യേ​റ്റ ര​ണ്ടു​പേ​രേ​യും ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പ​ക്ഷേ, ന​ന്ദ​പ്പു​വി​ന്‍റെ ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ബി​രു​ദാ​ന​ന്ത​ര ബി​രു​ദ പ​ഠ​ന​ത്തി​നാ​ണ് ന​ന്ദ​പ്പു ജ​നു​വ​രി 13ന് ​യു​എ​സി​ലെ​ത്തി​യ​ത്.

കേരള ഡിബേറ്റ് ഫോറം യുഎസ്എവെർച്ച്വൽ ഡിബേറ്റ് ഏപ്രിൽ 20ന്.
ഹൂസ്റ്റൺ: കേരള ഡിബേറ്റ് ഫോറം യുഎസ്എ ഡിബേറ്റ് ഓപ്പൺഫോറം വെർച്ച്വൽ പ്ലാറ്റുഫോമിൽ ഏപ്രിൽ 20 ശനി വൈകുന്നേരം 7 ന് (ഈസ്റ്റേൺ സ്റ്റാൻഡേർഡ് ടൈം) സംഘടിപ്പിക്
കാ​ൻ​സാ​സി​ൽ നി​ന്നു കാ​ണാ​താ​യ അ​മ്മ​മാ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി.
ഒ​ക്ല​​ഹോ​മ : ഒ​ക്ല​ഹോ​മ​യി​ലെ റൂ​റ​ൽ ടെ​ക്സ​സ് കൗ​ണ്ടി​യി​ൽ നി​ന്ന് ക​ണ്ടെ​ടു​ത്ത ര​ണ്ട് മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ൻ​സാ​സി​ൽ നി​ന്നു കാ​ണാ​താ​യ അ​മ്മ​മാ​രു​ട
വാ​ലി കോ​ട്ടേ​ജ് സെന്‍റ്​ മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യി​ൽ ഫാ​മി​ലി ആൻഡ് യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ന് മി​ക​ച്ച തു​ട​ക്കം.
വാ​ലി കോ​ട്ടേ​ജ് (ന്യൂ​യോ​ർ​ക്ക്): മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി ആൻഡ് ​യൂ​ത്ത്
നാ​യ​ര്‍ അ​സോ​സി​യേ​ഷ​ന്‍ വി​ഷു ആ​ഘോ​ഷി​ച്ചു.
ഷി​ക്കാ​ഗോ: നാ​യ​ര്‍ അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് ഗ്രേ​റ്റ​ര്‍ ഷി​ക്കാ​ഗോ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ വി​ഷു ആ​ഘോ​ഷം നൈ​ന്‍​സി​ലു​ള്ള ഗോ​ള്‍​ഫ് മെ​യ്നി പാ​ര്‍​
ലീ​ലാ​മ്മ കു​രു​വി​ള ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു.
ഡാ​ള​സ്: മ​ണ്ണം​പ​റ​മ്പി​ലാ​യ ത​കി​ടി​യി​ൽ പ​രേ​ത​നാ​യ കു​രു​വി​ള​യു​ടെ ഭാ​ര്യ ലീ​ലാ​മ്മ കു​രു​വി​ള (74) ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു.