• Logo

Allied Publications

Europe
അയര്‍ലൻഡില്‍ പിപിഎന്‍ സെക്രട്ടറിയേറ്റില്‍ മലയാളി പ്രാതിനിധ്യമായി അഡ്വ.സിബി സെബാസ്റ്റ്യന്‍
Share
ഡബ്ളിന്‍ : അയര്‍ലണ്ടിലെ ഡണ്‍ലേരി പബ്ളിക്ക് പാര്‍ട്ടിസിപ്പേഷന്‍ നെറ്റ് വര്‍ക്ക് (PPN ) സെക്രട്ടറിയേറ്റിലേയ്ക്ക് മലയാളി പ്രാതിനിധ്യം. കണ്ണൂര്‍ ചെമ്പേരി സ്വദേശിയും, പൊതു പ്രവര്‍ത്തകനുമായ അഡ്വ. സിബി സെബാസ്ററ്യനാണ് "ന്യൂ കമ്യുണിറ്റി ഇനിഷ്യേറ്റിവ്' പ്രതിനിധിയായി പി പി എന്‍ സെക്രട്ടറിയേറ്റിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

അറുനൂറോളം അംഗങ്ങളുള്ള ഡണ്‍ലേരി പി പി എന്നില്‍ നടത്തിയ വോട്ടെടുപ്പിലൂടെയാണ് ഇദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്.മാധ്യമ പ്രവര്‍ത്തകനും ബ്ളാക്ക് റോക്ക് സീറോ മലബാര്‍ കമ്യുണിറ്റി ട്രസ്ററിയും കൂടിയാണ് സിബി സെബാസ്ററ്യന്‍.

രാജ്യത്തുടനീളമുള്ള കൗണ്ടി കൗണ്സിലുകള്‍ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന കമ്മ്യൂണിറ്റി ഗ്രൂപ്പുകളുടെ ഏകോപന സമിതിയാണ് പി പി എന്നുകള്‍. രാജ്യത്തിതാദ്യമാണ് ഒരു മലയാളി പി പി എന്‍ സെക്രട്ടറിയേറ്റിലേയ്ക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. ഡണ്‍ലേരി കൗണ്ടി കൗണ്‍സില്‍ സ്ട്രാറ്റജിക് പോളിസി കമ്മിറ്റിയിലേക്ക് പി പി എന്‍ പ്രതിനിധികളായി റെജി സി ജേക്കബ് (Environment, Climate Change & Energy ) തോമസ് ജോസഫ് (Social Housing ) എന്നിവരും തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

അയര്‍ലണ്ടിലെ വികേന്ദ്രീകൃത പ്ളാനിംഗ് സംവിധാനത്തില്‍ പദ്ധതികള്‍ രൂപപ്പെടുത്താനുള്ള ദൗത്യമാണ് കൗണ്ടി തലത്തിലുള്ള ഓരോ PPN സമിതികള്‍ക്കുമുള്ളത്.

കൗണ്‍സിലര്‍മാരോടൊപ്പം പി പി എന്‍ പ്രതിനിധികളും ചേര്‍ന്ന് രൂപീകരിക്കുന്ന സ്ട്രാറ്റജിക് പോളിസി കമ്മിറ്റികളാണ് അടുത്ത വര്‍ഷങ്ങളിലേക്കുള്ള പദ്ധതികള്‍ക്ക് രൂപം കൊടുക്കുക.കമ്യുണിറ്റി ഗ്രൂപ്പുകള്‍ക്കും സംഘടനകള്‍ക്കും സര്‍ക്കാര്‍ ഗ്രാന്റുകള്‍ ലഭിക്കുന്നതടക്കമുള്ള ആവശ്യങ്ങള്‍ക്കും കൗണ്ടി തലത്തിലുള്ള പി പി എന്നുകളില്‍ രജിസ്ററര്‍ ചെയ്യേണ്ടതുണ്ട്.

കണ്ണൂര്‍ സ്വദേശിയായ അഡ്വ.സിബി സെബാസ്ററ്യന്‍ കഴിഞ്ഞ 17 വര്‍ഷമായി കുടുംബസമേതം അയര്‍ലണ്ടിലാണ് താമസം.നെല്ലിക്കുറ്റി സെന്റ് അഗസ്ററ്യന്‍സ് സ്കൂള്‍ പാര്ലമെന്റ് അംഗമായും പയ്യന്നൂര്‍ കോളേജില്‍ യൂണിയന്‍ ചെയര്‍മാന്‍ ആയും തിരഞ്ഞെടുക്കപ്പെട്ടിരുന്നു.കെഎസ്യു വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ പൊതു പ്രവര്‍ത്തന രംഗത്ത് ഉണ്ടായിരുന്ന സിബി സെബാസ്ററ്യന്‍ വിവിധ കമ്മറ്റികളില്‍ നേതൃത്വം വഹിച്ച് കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ സജീവമായിരുന്നു.

മംഗലാപുരത്ത് ടഉങ ലോ കോളേജിലെ നിയമപഠനത്തിനുശേഷം സിബി സെബാസ്ററ്യന്‍ കാസറഗോഡ് കണ്ണൂര്‍ ജില്ലാ കോടതികളില്‍ പ്രാക്ടീസ് ചെയ്തതിനു ശേഷം തലശ്ശേരി ജില്ലാ കോടതിയില്‍ ഡിസ്ട്രിക്ട് പബ്ളിക് പ്രോസിക്യുട്ടര്‍ ചന്ദ്രന്‍ ചന്രേ്ദാത്തിനൊപ്പം ജോലി ചെയ്തിരുന്നു. പ്രൊസിക്യുട്ടറുടെ ഓഫിസില്‍ പ്രാക്ടീസ് ചെയ്യുമ്പോള്‍ പ്രമാദമായ പല രാഷ്ട്രീയ കേസുകളിലും പ്രൊസിക്യുഷനെ സഹായിച്ചിരുന്നു.പ്രമാദമായ രാഷ്ട്രീയ കൊലപാതകങ്ങളില്‍ പ്രതികള്‍ക്ക് വധശിക്ഷയും ജീവപര്യന്തവും തലശ്ശേരി ജില്ലാ കോടതി വിധിച്ചപ്പോള്‍ ചന്ദ്രന്‍ ചന്രേ്ദാത്തിനൊപ്പം പ്രോസിക്യുഷനെ സഹായിച്ചിരുന്നത് അഡ്വ സിബി സെബാസ്ററ്യന്‍ ആയിരുന്നു .

തുടര്‍ന്ന് ഡല്‍ഹി സുപ്രീം കോടതിയിലേക്ക് പ്രാക്ടീസ് തുടങ്ങിയ അഡ്വ. സിബി സെബാസ്ററ്യന്‍ കേരള സര്‍ക്കാരിന്റെ സ്ററാന്‍ഡിങ് കോണ്‍സല്‍ അഡ്വ .എംടി ജോര്‍ജിനൊപ്പം കേരള സര്‍ക്കാരിന് വേണ്ടിയും നിരവധി കേസുകളില്‍ സുപ്രീം കോടതിയില്‍ ഹാജരായിട്ടുണ്ട്.

പ്രമാദമായ കൂത്തുപറമ്പ് വെടിവെയ്പ്പ് കേസില്‍ ഡെപ്യൂട്ടി കളക്ടര്‍ ടിടി ആന്റണിക്ക് വേണ്ടി എംടി ജോര്‍ജിനൊപ്പം സുപ്രീം കോടതിയില്‍ ഹാജരായതും ഹര്‍ജിക്കാര്‍ക്ക് അനുകൂലമായ വിധി വാങ്ങുകയും ചെയ്തിരുന്നു .കൂത്തുപറമ്പ് വെടിവെയ്പ്പിനെ കുറിച്ച് അന്വേഷിക്കാന്‍ ജുഡീഷ്യല്‍ കമ്മീഷനെ സര്‍ക്കാര്‍ നിയോഗിച്ച ജൂഡിഷ്യല്‍ കമ്മീഷന്‍ അനാവശ്യമായി നടത്തിയ വെടിവെയ്പ്പിന് നേതൃത്വം നല്‍കിയ പൊലീസ് ഉദ്യോഗസ്ഥരെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് വ്യക്തമാക്കിയിരുന്നു.

1997 ല്‍ ഇടത് സര്‍ക്കാര്‍ നിയമിച്ച പത്മനാഭന്‍ കമ്മീഷന്‍ നല്‍കിയ റിപ്പോര്‍ട്ട് അനുസരിച്ച് എം വി രാഘവന്‍, ഡെപ്യൂട്ടി കളക്ടര്‍ ടിടി ആന്റണി, ഡിവൈഎസ്പി അബ്ദുള്‍ ഹക്കീം ബത്തേരി, എസ്പി രവത ചന്ദ്രശേഖര്‍ അടക്കം പ്രതികളായിരുന്ന കേസ് സുപ്രീം കോടതിയില്‍ എത്തിയപ്പോഴാണ് ഡെപ്യൂട്ടി കളക്ടര്‍ ടിടി ആന്റണിക്ക് വേണ്ടി ഹാജരായത്.കേസില്‍ മുഴുവന്‍ പ്രതികളേയും വിട്ടയച്ചിരുന്നു.

ഐറീഷ് നിയമത്തില്‍ ഉപരിപഠനം നടത്തുന്ന സിബി സെബാസ്ററ്യന്‍ ഐറീഷ് രാഷ്ട്രീയത്തില്‍ ഭരണകക്ഷിയായ റിപ്പബ്ളിക്കന്‍ പാര്‍ട്ടി ( Fianna Fail ) യിലെ സജീവ് പ്രവര്‍ത്തകനും ''ഫ്രെണ്ട്സ് ഓഫ് കണ്ണൂര്‍ കമ്മ്യൂണിറ്റിയുടെ 2023 ~2024 വര്‍ഷത്തെ സഘാടക സമതി ചീഫ് കോര്‍ഡിനേറ്ററും കൂടിയാണ്.

Royal College of Surgeons in Ireland കോളേജില്‍ നിന്നും നേഴ്സിങ് ഡിഗ്രി കഴിഞ്ഞ ബ്ളാക്ക്റോക് ഹെല്‍ത്ത് ഹോസ്പിറ്റലില്‍ നേഴ്സായി ജോലിചെയ്യുന്ന ആലക്കോട് മേരിഗിരി സ്വദേശി പഴയിടത്ത് ടെന്‍സിയ ടോം ആണ് ഭാര്യ. ഡബ്ളിന്‍ യൂനിവേഴ്സിറ്റി ഗ്രാഡുവേറ്റ് വിദ്യാര്‍ത്ഥിയായ എഡ്വിന്‍, എറിക്ക്, ഇവാനിയ മരിയ എന്നിവര്‍ മക്കളാണ് .

ഫി​ന്‍​ല​ന്‍​ഡ് ലോ​ക​ത്ത് ഏ​റ്റ​വും സ​ന്തോ​ഷ​മു​ള്ള രാ​ജ്യം ; ജ​ര്‍​മ​നി 16, ഇ​ന്ത്യ 125ാമ​ത്.
ഹെ​ല്‍​സി​ങ്കി: ലോ​ക​ത്തി​ല്‍ ഏ​റ്റ​വും സ​ന്തോ​ഷ​മു​ള്ള രാ​ജ്യ​മെ​ന്ന പ​ദ​വി ഫി​ന്‍​ല​ന്‍​ഡ് നി​ല​നി​ര്‍​ത്തി.
ഫി​ന്‍​ല​ന്‍​ഡ് ലോ​ക​ത്ത് ഏ​റ്റ​വും സ​ന്തോ​ഷ​മു​ള്ള രാ​ജ്യം ; ജ​ര്‍​മ​നി 16, ഇ​ന്ത്യ 125ാമ​ത്.
ഹെ​ല്‍​സി​ങ്കി: ലോ​ക​ത്തി​ല്‍ ഏ​റ്റ​വും സ​ന്തോ​ഷ​മു​ള്ള രാ​ജ്യ​മെ​ന്ന പ​ദ​വി ഫി​ന്‍​ല​ന്‍​ഡ് നി​ല​നി​ര്‍​ത്തി.
സെഹിയോൻ യുകെ "സ്കൂൾ ഓഫ്‌ ഇവാഞ്ചലൈസേഷൻ " കുട്ടികൾക്കായുള്ള ധ്യാനം ഏപ്രിൽ 12 മുതൽ.
മാഞ്ചസ്റ്റർ: കുട്ടികൾക്കായി സെഹിയോൻ യുകെ മിനിസ്ട്രിയുടെ നേതൃത്വത്തിൽ സ്കൂൾ ഓഫ്‌ ഇവാഞ്ചലൈസേഷൻ സ്കൂൾ അവധിക്കാലത്ത് ഏപ്രിൽ 12 മുതൽ 15 വരെ മാഞ്ചെസ്റ്റെറി
അ​ധി​കാ​ര​ത്തി​ല്‍ ര​ണ്ട് പ​തി​റ്റാ​ണ്ട് പൂ​ര്‍​ത്തി​യാ​ക്കി എ​ര്‍​ദോ​ഗാ​ന്‍.
അ​ങ്കാ​ര: തു​ര്‍​ക്കി പ്ര​സി​ഡ​ന്‍റ് റ​ജ​ബ് ത​യ്യി​ബ് എ​ര്‍​ദോ​ഗാ​ന്‍ അ​ധി​കാ​ര​ത്തി​ല്‍ ഇ​രു​പ​ത് വ​ര്‍​ഷം പൂ​ര്‍​ത്തി​യാ​ക്കി.
ഡ​ബ്ലി​നി​ൻ ഫാ. ​സേ​വ്യ​ർ​ഖാ​ൻ വ​ട്ടാ​യി​ൽ ന​യി​ക്കു​ന്ന നോ​ന്പുകാ​ല ധ്യാ​നം മാ​ർ​ച്ച് 24 മുതൽ.
ഡ​ബ്ലി​ൻ : ഡ​ബ്ലി​ന്‍ സീ​റോ മ​ല​ബാ​ര്‍ സ​ഭ​യു​ടെ നോ​ന്പുകാ​ല ധ്യാ​നം 2023 മാ​ർ​ച്ച് 24, 25, 26, (വെ​ള്ളി, ശ​നി, ഞാ​യ​ര്‍) തീ​യ​തി​ക​ളി​ൽ ന​ട​ത്ത​പ്പെ