• Logo

Allied Publications

Europe
ദൈവത്തിന്‍റെ ഭവനവും സ്വര്‍ഗത്തിന്‍റെ വാതിലുമാണ് ദേവാലയം : ഫാ സേവ്യര്‍ഖാന്‍ വട്ടായില്‍
Share
ബ്രിസ്റ്റോള്‍: സെന്‍റ് ജോസഫ് ദേവാലയത്തില്‍ ഫാ സേവ്യര്‍ഖാന്‍ വട്ടായില്‍ വിശ്വാസികളെ കാണാനെത്തി. തിങ്ങിനിറഞ്ഞ ദേവാലയത്തെ അഭിസംബോധന ചെയ്ത ശേഷം വികാരി ഫാ പോള്‍ വെട്ടിക്കാട്ടിനൊപ്പം ചേര്‍ന്ന് വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. കുര്‍ബാനയ്ക്കിടെ വചന സന്ദേശത്തില്‍ കര്‍ത്താവിനായി ആലയം നിര്‍മ്മിക്കാനും ക്ലേശകാലത്ത് അവിടത്തോടൊപ്പം വസിക്കാനും ഉള്ളതാണ് ദേവാലയം. ബ്രിസ്റ്റോളില്‍ നിങ്ങളത് നിര്‍മ്മിക്കാന്‍ പോകുന്നു, ദൈവാനുഗ്രഹം ഉണ്ടാകും.

ദൈവത്തിന്‍റെ ഭവനവും സ്വര്‍ഗത്തിന്റെ വാതിലുമാണ് ദേവാലയം, മനുഷ്യനോടൊപ്പമുള്ള ദൈവത്തിന്‍റെ താമസ സ്ഥലം. ദൈവത്തിന് താമസ സ്ഥലം ഒരുക്കുന്നത് മഹത്വരമാണ്. വിശ്വാസി എന്ന നിലയില്‍ മറ്റ് വിശ്വാസികളുടെ ഉത്തരവാദിത്വം കൂടി സംരക്ഷിക്കേണ്ട ബാധ്യത നമുക്കുണ്ട്. ധാരാളം പേര്‍ പുതിയതായി ബ്രിസ്റ്റോളിലേക്ക് വരുന്നു.

അവര്‍ക്കായി വിശ്വാസ പരിശീലനം ,വിശുദ്ധ കുർബാന ,നമ്മുടെ കുഞ്ഞുങ്ങളുടെ ആത്മീയ കാര്യങ്ങളിലുള്ള പരിശീലനം എന്നിവ ഒരുക്കാന്‍ നമുക്കൊരു സ്ഥലം വേണം. അതിനാകണം ഈ ദേവാലയവും ഈ ഇടവകയും. നമുക്ക് ഓരോരുത്തർക്കും സ്പിരിച്വല്‍ ഡ്യൂട്ടിയുണ്ടെന്നും നാം അത് പൂര്‍ത്തിയാക്കണമെന്നും ദൈവത്തിന് ശുശ്രൂഷ ചെയ്യാന്‍ ഏവര്‍ക്കും സാധിക്കട്ടെ.

ദേവാലയം പണിയും പോലെ വിശ്വാസ സമൂഹത്തെ സംരക്ഷിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കട്ടെ. ഇതിന് നേതൃത്വം നല്‍കുന്ന ബഹുമാനപ്പെട്ട പോളച്ചനേയും കൈക്കരന്മാരേയും കമ്മിറ്റി അംഗങ്ങളേയും അദ്ദേഹം അനുമോദിച്ചു.

ബഹുമാന്യനായ ഫാ പോള്‍ വെട്ടിക്കാട്ട് ഫാ സേവ്യര്‍ഖാന്‍ അച്ചന് നന്ദി പറഞ്ഞു. തിരക്കിനിടയിലും മോശം കാലാവസ്ഥയിലും ദേവാലയത്തിലെത്തി വചന സന്ദേശം നല്‍കിയ ഫാദറിന് ഫാ പോള്‍ വെട്ടിക്കാട്ട് നന്ദി പറഞ്ഞു.

യുകെ യിൽ ആദ്യമായാണ് സീറോ മലബാർ സമൂഹം ഒരു ദേവാലയം നിർമ്മിക്കുന്നത്. വരുന്ന ജൂണ്‍ മാസത്തോടെ ദേവാലയ നിര്‍മ്മാണം ആരംഭിക്കാനും അടുത്ത വര്‍ഷം അതു പൂര്‍ത്തിയാക്കാനുമാണ് പ്രതീക്ഷ. ഈ സംരഭത്തില്‍ വട്ടായിലച്ചന്റെ പ്രാര്‍ത്ഥന ഞങ്ങള്‍ക്കും സമൂഹത്തിനും ഒപ്പമുണ്ടാകണമെന്ന് ഫാ പോള്‍ വെട്ടിക്കാട്ട് അഭ്യര്‍ത്ഥിച്ചു. വൈകീട്ട് അഞ്ചരയോടെ ദേവാലയ നിര്‍മ്മാണത്തിനുള്ള സൈറ്റിലെത്തിയ ഫാ സേവ്യര്‍ഖാന്‍ വട്ടായിലച്ചന്‍ മരം കോച്ചുന്ന തണുപ്പിനെയും അവഗണിച്ച് നഗ്ന പാദനായി എത്തി സ്ഥലം വെഞ്ചിരിച്ചു. തുടര്‍ന്നാണ് സെന്റ് ജോസഫ് ദേവാലയത്തില് ഏത്തിയത്. തിങ്ങി നിറഞ്ഞ ദൈവാലയത്തിലുണ്ടായിരുന്ന മുഴുവന്‍ പേരേയും അനുഗ്രഹിച്ച് അവര്‍ക്കായി പ്രാര്‍ത്ഥിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത് .

ഡീക്കന്‍ ജോസഫ് ഫിലിപ്പ്, സി ഗ്രേസ് മേരി, കൈക്കാരന്മാരായ സിജി സെബാസ്റ്റിയന്‍, മെജോ ജോയ്, ബിനു ജേക്കബ്, ഫാമിലി യൂണിറ്റ് വൈസ് ചെയര്‍മാന്‍ ജോര്‍ജ് തരകന്‍, കമ്മിറ്റി അംഗങ്ങൾ എന്നിവര്‍ എല്ലാത്തിനും നേതൃത്വം നല്‍കി.

രാ​ഹു​ൽ ഗാ​ന്ധി​ക്ക് ഐ​ക്യ​ദാ​ർ​ഢ്യം; ഐ​ഒ​സി പ്ര​വ​ർ​ത്ത​ക​ർ ല​ണ്ട​ൻ പാ​ർ​ലി​മെ​ന്‍റ് സ്‌​ക്വ​യ​റി​ൽ പ്രതിഷേധിക്കും.
ല​ണ്ട​ൻ: ലോ​ക​സ​ഭാം​ഗ​ത്വം റ​ദ്ദാ​ക്ക​പ്പെ​ട്ട ഇ​ന്ത്യ​ൻ പ്ര​തി​പ​ക്ഷ നേ​താ​വും വ​യ​നാ​ട് പാ​ർ​ലി​മെ​ന്റ​റി പ്ര​തി​നി​ധി​യു​മാ​യി​രു​ന്ന രാ​ഹു​ൽ ഗാ​ന
രാ​ഹു​ല്‍ ഗാ​ന്ധി​ക്ക് എ​തി​രാ​യ ന​ട​പ​ടി​യി​ല്‍ ഒഐസിസി , ഐഒസി അ​യ​ര്‍​ല​ന്‍​ഡ് പ്ര​തി​ഷേ​ധി​ച്ചു.
ഡ​ബ്ലിൻ: ഇ​ന്ത്യ​ന്‍ ജ​നാ​ധി​പ​ത്യ​ത്തി​ന് നേ​രെ സം​ഘ പ​രി​വാ​ര്‍ ന​ട​ത്തു​ന്ന ക​ട​ന്നാ​ക്ര​മ​ണ​ത്തി​ല്‍ ​ഒഐസിസി , / ഐഒസി ​അ​യ​ര്‍​ല​ന്‍​ഡ് ശ​ക്ത​മാ​
തീ​യേ​ത്രോ ഇ​ന്ത്യാ​നോ റോ​മ ലോ​ക​നാ​ട​ക​ദി​നം ആ​ഘോ​ഷി​ച്ചു.
റോം: ​ഇ​ൻ​ഡോ​ഇ​റ്റാ​ലി​യ​ൻ ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​നാ​യ തീ​യേ​ത്രോ ഇ​ന്ത്യാ​നോ റോ​മ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ലോ​ക​നാ​ട​ക​ദി​നം ആ​ഘോ​ഷി​ച്ചു.
സാമ്പത്തിക പ്രതിസന്ധി; ആശങ്ക വേണ്ടന്ന് ജര്‍മന്‍ ചാന്‍സലര്‍.
ബ​ര്‍​ലി​ന്‍: ജ​ര്‍​മ​നി​യി​ലെ ഏ​റ്റ​വും വ​ലി​യ ബാ​ങ്കാ​യ ഡോ​യ്റ്റ്ഷെ ബാ​ങ്ക് പ്ര​തി​സ​ന്ധി​യി​ലേ​ക്ക് നീ​ങ്ങു​ന്ന​താ​യി റി​പ്പോ​ര്‍​ട്ട്.
രാ​ഹു​ൽ ഗാ​ന്ധി​ക്കെതിരായ നടപ‌ടി; ബിജെപി സ​ർ​ക്കാ​രി​നെ​തി​രേ ആ​ഗോ​ള​ത​ല​ത്തി​ൽ പ്ര​തി​ഷേ​ധത്തിന് ഒ​രു​ങ്ങി ഐ​ഒ​സി.
ല​ണ്ട​ൻ: ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ രാ​ഹു​ൽ ഗാ​ന്ധി​ക്ക് പി​ന്തു​ണ പ്ര​ഖ്യാ​പി​ക്കു​ന്ന​തി​നും ബി​ജെ​പി സ​ർ​ക്കാ​ർ രാ​ഷ്