• Logo

Allied Publications

Middle East & Gulf
കെ കരുണാകരൻ കർമ്മ പുരസ്‌കാരം എൻ കെ പ്രേമചന്ദ്രൻ എംപിക്ക് കൈമാറി
Share
കുവൈറ്റ് : മുന്‍ മുഖ്യമന്ത്രി ലീഡർ കെ കരുണാകരന്‍റെ സ്മരണയ്ക്കായി ഒഐസിസി കുവൈറ്റ് ആലപ്പുഴ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ലീഡർ കെ കരുണാകരൻ കർമ്മ പുരസ്‌കാരം എൻ കെ പ്രേമചന്ദ്രൻ എം പിക്ക് കൈമാറി.

കുവൈറ്റ് സാൽമിയ ഇന്ത്യൻ കമ്മ്യൂണിറ്റി സീനിയർ സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന പ്രൗഢഗംഭീരമായ പുരസ്‌കാര സന്ധ്യ ഒ.ഐ.സി.സി. ദേശീയ പ്രസിഡൻറ് വർഗ്ഗീസ് പുതുകുളങ്ങര ഉദ്ഘാടനംചെയ്തു. ആരോഗ്യപരമായ കാരണങ്ങളാൽ നീണ്ട ഇടവേളക്കു ശേഷം ഒഐസിസി വേദിയിലെത്തിയ വർഗീസ് പുതുകുളങ്ങരയുടെ വികാര നിർഭരമായ ഉദ്‌ഘാടന പ്രസംഗം ഹര്ഷാരവങ്ങളോടെയാണ് സദസ് സ്വീകരിച്ചത്.

ഭാവിയിൽ പ്രവാസികൾക്ക് കൂട്ടായി സംഘടനാ പ്രവർത്തന രംഗത്ത് തന്റെ സേവനം തുടരുമെന്നും അദ്ദേഹം പറഞ്ഞു.

തുടർന്ന് ലീഡർ കെ കരുണാകരൻ കർമ്മ പുരസ്‌കാരം ഈ പുരസ്‌കാര സന്ധ്യയുടെ പ്ലാറ്റിനം സ്പോൺസറും ഓ സി എസ് കുവൈറ്റിന്‍റെ സിഎഫ്ഒയുമായ ഷാജി ജോബി കൈമാറി.

വർത്തമാനകാല കേരള രാഷ്ട്രീയത്തിന് ലീഡറുടെ ജീവിതത്തിൽ നിന്ന് പഠിക്കാനുളള പാഠങ്ങൾ ഏറെയാണെന്നും അദ്ദേഹത്തിൻറെ നേതൃഗുണവും രാഷ്ട്രീയ കരുനീക്കങ്ങളും കോൺഗ്രസ്സിൻറെയും യുഡിഎഫിൻറെയും പുനരുജ്ജീവനത്തിന് വഴി തെളിച്ചുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നാലു പ്രാവശ്യം സംസ്ഥാന മുഖ്യമന്ത്രിയായിരുന്ന കേരള രാഷ്ട്രീയത്തിലെ ‘ഭീഷ്മാചാര്യർ’ ലീഡർ കെ. കരുണാകരന്‍റെ പേരിൽ കുവൈറ്റ് ഒഐസിസി ആലപ്പുഴ ജില്ലാ കമ്മിറ്റി ഏർപ്പെടുത്തിയ മികച്ച പാർലമെൻറേറിയനുളള പ്രഥമ ലീഡർ കെ കരുണാകരൻ കർമ്മ പുരസ്‌കാരം ഏറ്റുവാങ്ങുന്നു എന്ന് അദ്ദേഹം മറുപടി പ്രസംഗത്തിൽ പറഞ്ഞു.

ഒഐസിസി ആലപ്പുഴ ജില്ലാ കമ്മിറ്റി പ്രസിഡന്‍റ് വിപിൻ മങ്ങാട്ട് അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി ബിനോയ് ചന്ദ്രൻ സ്വാഗതം പറഞ്ഞു. കെഎംസിസി പ്രസിഡന്റ് ഷറഫുദ്ദിൻ കണ്ണേത്ത്, സാമുവൽ ചാക്കോ, ബി എസ് പിള്ള, വർഗ്ഗീസ് ജോസഫ് മാരാമൺ, മനോജ് ചണ്ണപ്പേട്ട, ബിനു ചെമ്പാലയം, രാജീവ് നാടുവിലേമുറി, മാത്യു ചെന്നിത്തല,ഷിബു ചെറിയാൻ തുടങ്ങിയവർ ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു. തുടർന്ന് വിവിധങ്ങളായ കലാപരിപാടികളും അരങ്ങേറി.

ബിജി പള്ളിക്കൽ,കലേഷ് ബി പിള്ളൈ,ജോൺ വർഗീസ്, ജോൺസി സാമുവേൽ,ഹരി പത്തിയൂർ,കുര്യൻ തോമസ്,സാബു തോമസ്,സാബു കൊച്ചുകുഞ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. പ്രോഗ്രാം കൺവീനറും ഒഐസിസി ആലപ്പുഴ ജില്ലാ യൂത്ത് വിങ് പ്രസിഡന്റുമായ മനോജ് റോയ് യോഗത്തിന് നന്ദി രേഖപ്പെടുത്തി .

For Visual Media Video Link:
https://www.dropbox.com/s/afzwa59e159uj3v/NEWS%20CLIP%20OICC.mp4?dl=0

ഗ​ൾ​ഫ് കാ​ത്തോ​ലി​ക് ക​രി​സ്മാ​റ്റി​ക്ക് റി​ന്യൂ​വ​ൽ സ​ർ​വീ​സ​സ് കോ​ൺ​ഫ​റ​ൻ​സ്‌ സ​മാ​പി​ച്ചു.
ദു​ബാ​യി: സെ​ന്‍റ് മേ​രീ​സ് ദൈ​വാ​ല​യ​ത്തി​ൽ ന​ട​ന്ന അ​ഞ്ചാ​മ​ത് ഗ​ൾ​ഫ് കാ​ത്തോ​ലി​ക് ക​രി​സ്മാ​റ്റി​ക്ക് റി​ന്യൂ​വ​ൽ സ​ർ​വീ​സ​സ് കോ​ൺ​ഫ​റ​ൻ​സ്‌ സ​മാ
യു​എ​ഇ യൂ​ണി​യ​ൻ ഡേ: ​അ​ബു​ദാ​ബി കോ​ർ​ണീ​ഷി​ൽ കെ​എം​സി​സി​യു​ടെ വ​ൻ ജ​ന​കീ​യ റാ​ലി.
അ​ബു​ദാ​ബി: യു​എ​ഇ​യു‌​ടെ 52ാമ​ത് ഐ​ക്യ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് രാ​ജ്യ​ത്തി​നും ഭ​ര​ണാ​ധി​കാ​രി​ക​ൾ​ക്കും അ​ഭി​വാ​ദ്യ​മ​ർ​പ്പി​ച്ചു കൊ​ണ്ട് അ​ബു​ദ
വി.​പി. ഫി​റോ​സി​ന് ഒ​ഐ​സി​സി മ​ല​പ്പു​റം സ്വീ​ക​ര​ണം ന​ൽ​കി.
റി​യാ​ദ്: ഐ​എ​ൻ​ടി​യു​സി മ​ല​പ്പു​റം ജി​ല്ലാ അ​ധ്യ​ക്ഷ​നും മ​ഞ്ചേ​രി മു​നി​സി​പ്പ​ൽ വൈ​സ് ചെ​യ​ർ​മാ​നു​മാ​യ വി.​പി.
കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ വി​ദ്യാ​ർ​ഥി​ക​ളെ ആ​ദ​രി​ച്ചു.
മനാമ: വ്യ​ത്യ​സ്ത മേ​ഖ​ല​യി​ൽ മി​ക​വ് തെ​ളി​യി​ച്ച വി​ദ്യാ​ർ​ഥി​ക​ളെ കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച എ​ഡ്യൂ​ക്കേ​ഷ​ൻ എ​ക്സ​ല​ൻ​സ് അ​
കേ​ളി കു​ടും​ബ​വേ​ദി ക​ലാ അ​ക്കാ​ദ​മി പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു.
റി​യാ​ദ്: കേ​ളി കു​ടും​ബ​വേ​ദി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തു​ന്ന ക​ലാ അ​ക്കാ​ദ​മി​യു​ടെ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു.