• Logo

Allied Publications

Americas
ടെക്സസ് ശ്രീ ഓംകാർനാഥ് ക്ഷേത്രത്തിന്‍റെ ഭണ്ഡാരപ്പെട്ടി കവർന്നു
Share
ബ്രസോസ് വാലി (ടെക്സസ്): ടെക്സസിലെ ബ്രസോസ് വാലി ശ്രീ ഓംകാർനാഥ് ക്ഷേത്രത്തിൽ സൂക്ഷിച്ചിരുന്ന ഭണ്ഡാരപ്പെട്ടി കവർച്ച ചെയ്യപ്പെട്ടതായി ബ്രസോസ് കൗണ്ടി ഷെരീഫ് ഓഫിസ് അറിയിച്ചു. കഴിഞ്ഞ വാരാന്ത്യം നടന്ന കവർച്ചയെ കുറിച്ചുള്ള വിശദവിവരങ്ങൾ പോലീസ് പുറത്തുവിട്ടു.

അമ്പലത്തിനു വശത്തുള്ള ജനൽ തകർത്താണ് തസ്ക്കരൻ അകത്തു കടന്നത്. വിലപിടിപ്പുള്ള സാധനങ്ങൾ സൂക്ഷിച്ചിരുന്ന സേഫും, ഡൊണേഷൻ ബോക്സുമാണു നഷ്ടപ്പെട്ടതെന്നു ക്ഷേത്രം ബോർഡ് മെംബർ ശ്രീനിവാസ സകരി പറഞ്ഞു.അമ്പലത്തിനകത്തു ഉണ്ടായിരുന്ന കാമറയിൽ തസ്ക്കരൻ ജനൽ തകർത്ത് അകത്തു പ്രവേശിക്കുന്നതും ഭണ്ഡാരപ്പെട്ടിക്കു സമീപം എത്തി അവിടെ തന്നെ ഉണ്ടായിരുന്ന കാർട്ടിൽ പെട്ടിവച്ചു വാതിലിനു പുറത്തു പോകുന്ന ദൃശ്യങ്ങൾ പതിഞ്ഞിരുന്നു.

ക്ഷേത്രത്തിനു പുറകിൽ താമസിച്ചിരുന്ന പൂജാരിയും കുടുംബവും സുരക്ഷിതരാണെന്നു ബോർഡ് മെംബർ പറഞ്ഞു. ഇത്തരം സംഭവങ്ങൾ വിശ്വാസ സമൂഹത്തിനു നടുക്കം ഉണ്ടാക്കുന്നതാണെന്നും വീണ്ടും ആവർത്തിക്കാതിരിക്കുന്നതിനുള്ള സുരക്ഷാ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.രാജ്യത്താകമാനമുള്ള ഹിന്ദു ക്ഷേത്രങ്ങളിൽ പലതിനും നേരെ ആക്രമണങ്ങൾ നടക്കുന്നുണ്ടെന്നും അധികൃതർ വേണ്ട സുരക്ഷ ഒരുക്കണമെന്നും ഹിന്ദു അമേരിക്കൻ ഓർഗനൈസേഷൻ ആവശ്യപ്പെട്ടു.

മി​സി​സി​പ്പി​യി​ലും അ​ല​ബാ​മ​യി​ലും ചുഴലിക്കാറ്റ്: 26 പേർ മരിച്ചു.
മി​സി​സി​പ്പി:​ മി​സി​സി​പ്പി​യി​ലും അ​ല​ബാ​മ​യി​ലും വെ​ള്ളി​യാ​ഴ്ചയുണ്ടായ മാ​ര​ക​മാ​യ ചു​ഴ​ലി​ക്കാ​റ്റിലും ശ​ക്ത​മാ​യ ഇ​ടി​മി​ന്ന​ലിലും വ്യാപകനാശനഷ്ട
റ്റീ​നാ സൂ​സ​ൻ മാ​ത്യു ഹൂ​സ്റ്റ​ണി​ൽ അന്തരിച്ചു.
ഹൂ​സ്റ്റ​ൺ/ മി​സോ​റി സി​റ്റി: അ​യി​രൂ​ർ ചെ​റു​ക​ര കൊ​ളാ​ക്കോ​ട്ടു പ​രേ​ത​നാ​യ തോ​മ​സ് മാ​ത്യു​വി​ന്‍റെ​യും സൂ​സ​ൻ മാ​ത്യു​വി​ന്‍റെ​യും മ​ക​ൾ റ്റീ​നാ സ
ഹൈ ​ഓ​ൺ മ്യൂ​സി​ക് സം​ഗീ​ത സാ​യാ​ഹ്നം ഏ​പ്രി​ൽ 30 ന് ​ഡാ​ള​സി​ൽ.
ഡാ​ള​സ് : മ​ല​യാ​ളി​ക​ളു​ടെ പ്രി​യ​പ്പെ​ട്ട യു​വ ഗാ​യ​ക​രാ​യ വി​ധു പ്ര​താ​പും, ജോ​ൽ​സ​ന​യും, സ​ച്ചി​ൻ വാ​ര്യ​രും, ആ​ര്യ ദ​യാ​ലും ഒ​രു​മി​ക്കു​ന്ന സം​ഗ
ഷിക്കാഗോ മലയാളി അസോസിയേഷന്‍റെ ജൂബിലി ആഘോഷങ്ങള്‍ വാട്ടര്‍ഫോര്‍ഡ് ബാങ്ക്വറ്റ് ഹാളില്‍.
ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷൻ 50 വര്‍ഷം പൂര്‍ത്തിയാക്കുന്നതിന്‍റെ ഭാഗമായുള്ള ഗോള്‍ഡന്‍ ജൂബിലി ആഘോഷങ്ങള്‍ ജൂണ്‍ 24ന് എൽമഴ്സ്റ്റിലുള്ള വാട്ടര്‍ഫോര
ഡാ​ളസിൽ അന്തരിച്ച അ​മ്മി​ണി ചാക്കോയുടെ സം​സ്കാ​രം നടത്തി.
ഡാ​ള​സ്: റാ​ന്നി കീ​ക്കൊ​ഴൂ​ർ കു​രു​ടാ​മ​ണ്ണി​ൽ ഈ​ച്ചി​രാ​മ​ണ്ണി​ൽ വീ​ട്ടി​ൽ പ​രേ​ത​നാ​യ ഇ.​എ.