• Logo

Allied Publications

Europe
കൈരളി യുകെ ജനുവരി 29 ഞായറാഴ്ച ഓറിയന്‍റേഷൻ സെഷൻ ഒരുക്കുന്നു
Share
ലണ്ടൻ: യുകെയിലേക്ക്‌ പഠനത്തിനും ജോലിക്കുമായി വരുന്നവർ അടിഞ്ഞിരിക്കേണ്ട വിഷയങ്ങളെ ആധാരമാക്കി പ്രധാനമായും വിദ്യാർത്ഥികളെ യുകെ ജീവിതവും പഠന രീതികളുകളും ഇപ്പോൾ പഠിക്കുന്നവരിൽ നിന്നും മനസ്സിലാക്കുവാൻ ഉദ്ദേശിച്ചുള്ളതാണു ഈ സെഷനുകൾ.

വർദ്ധിച്ചു വരുന്ന ജീവിത ചെലവുകൾ, താമസിക്കുവാൻ വീടുകളും ഹോസ്റ്റലുകളും ലഭിക്കാത്ത അവസ്ഥ, ഇത്തരം സാഹചര്യങ്ങളിൽ ഉടലെടുത്ത ചില പ്രത്യേക പ്രവണതകൾ എന്നിവയൊക്കെ മനസ്സിലാക്കുവാൻ ഇത്‌ സഹായകരമാകും.

യൂണിവേഴ്സിറ്റി ജീവിതം, പഠന രീതികൾ കോഴ്സ്‌ സംബന്ധമായ ചോദ്യങ്ങൾ ഒക്കെ യുകെയിലുള്ളവരുമായി ചോദിക്കാനും അവസരമുണ്ടാകും. യുകെയിലേക്ക്‌ വരാൻ കാത്തിരിക്കുന്നവർക്കും, താൽപര്യമുള്ളവർക്കും, യുകെയിൽ എത്തി കോഴ്സ്‌ തുടങ്ങിയവർക്കും ഇത്‌ സഹായകരമാവും.

സാധാരണയായി വരുന്ന സംശയങ്ങളായ ബാങ്ക്‌ അക്കൗണ്ട്‌, ഡ്രൈവിംഗ്‌, പാർട്ട്‌ റ്റൈം ജോലി തുടങ്ങി ഏത്‌ വിഷയത്തിലും ചോദ്യങ്ങൾ ചോദിക്കാൻ അവസരം ഉണ്ടാകും. ആംഗ്ലിയ റസ്കിൻ യൂണിവേഴ്സിറ്റി സ്റ്റുഡന്റ്സ്‌ യൂണിയൻ വൈസ്‌ പ്രസിഡന്റും കൈരളി യുകെ ദേശീയ കമ്മറ്റി അംഗവുമായ നിതിൻ രാജ്‌ ചർച്ചയ്ക്ക്‌ നേതൃത്ത്വം നൽകും.

ഓൺലൈൻ പ്ലാറ്റ്ഫോം സൂം വഴി നടത്തുന്ന സെഷനിൽ പങ്കെടുക്കുവാൻ താൽപര്യമുള്ളവർ താഴെ കാണുന്ന ലിങ്കിൽ റജിസ്റ്റർ ചെയുക.
https://forms.gle/H6Nvf3zBtU1zavVGA

ഇത്‌ പരമാവധി ആളുകളിലേക്ക്‌ ഷെയർ ചെയ്ത്‌ പുതിയതായി വരുന്ന വിദ്യാർത്ഥികളെയും മറ്റുള്ളവരെയും സഹായിക്കണമെന്ന് കൈരളി യുകെ ദേശീയ കമ്മറ്റി അഭ്യർത്ഥിച്ചു.

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ