• Logo

Allied Publications

Americas
നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് മുഖ്യ വിഷയം പ്രഖ്യാപിച്ചു
Share
“'എല്ലാ ജഡത്തിലും ഞാൻ എന്‍റെ ആത്മാവിനെ പകരും!” (യോവേൽ 2:28)

ന്യൂയോർക്ക് : മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി ആൻഡ് യൂത്ത് കോണ്ഫറൻസിൽ ഈ വർഷത്തെ മുഖ്യ വിഷയം ഇതായിരിക്കും എന്ന് ജനുവരി എട്ടിന് ന്യൂ യോർക്കിലെ സെന്‍റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ഇടവകയിൽ ( 987 Elmont Rd, North Valley Stream, NY) നടന്ന കോൺഫറൻസ് കിക്ക് ഓഫ് മീറ്റിംഗിൽ സക്കറിയ മാർ നിക്കളാവോസ് മെത്രാപ്പോലീത്ത അറിയിച്ചു.

2023 ജൂലൈ 12 മുതൽ 15 വരെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിലെ ഹോളി ട്രാൻസ്ഫിഗറേഷൻ റിട്രീറ്റ് സെന്‍ററിൽ കോൺഫറൻസ് നടക്കും.

യൂറോപ്പ് /ആഫ്രിക്ക ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ. എബ്രഹാം മാർ സ്തേഫാനോസ് മെത്രാപ്പോലീത്ത മുഖ്യ പ്രഭാഷകനായിരിക്കും. സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസന യൂത്ത് മിനിസ്റ്റർ ഫാ. മാറ്റ് അലക്‌സാണ്ടർ യുവജനങ്ങൾക്കായുള്ള സെഷനുകൾ നയിക്കും.

വിവിധ പ്രായക്കാർക്കായി ആത്മീയ സമൃദ്ധി ലക്ഷ്യമിട്ടുള്ള വിവിധ സെഷനുകൾ ഉണ്ടായിരിക്കും.
സമ്മേളനത്തിന്റെ പൊതു ക്രമീകരണങ്ങളെക്കുറിച്ച് കോൺഫറൻസ് സെക്രട്ടറി ചെറിയാൻ പെരുമാൾ സദസ്സിനെ അറിയിച്ചു. ഭദ്രാസന കൗൺസിൽ അംഗം ജോബി ജോൺ നാലു ദിവസത്തെ കോൺഫറൻസിന്റെ താമസ സൗകര്യത്തെക്കുറിച്ച് സംസാരിച്ചു. പങ്കെടുക്കുന്നവർക്ക് എച്ച്ടിആർസിയിലോ സമീപ സ്ഥലത്തുള്ള ഇഷ്ടപ്പെട്ട ഹോട്ടലുകളിലോ താമസിക്കാനുള്ള അവസരമുണ്ട്.

കോൺഫറൻസ് ട്രഷറർ മാത്യു ജോഷ്വ, ഫിനാൻസ് മാനേജർ സജി പോത്തൻ എന്നിവർ ധനസമാഹരണ പദ്ധതികളെ കുറിച്ച് സംസാരിച്ചു. കോൺഫറൻസിന്റെ സ്മരണയ്ക്കായി സുവനീർ പ്രസിദ്ധീകരിക്കുന്നതിനുള്ള ഒരുക്കങ്ങളെക്കുറിച് സൂസൻ ജോൺ വറുഗീസ് (സുവനീർ എഡിറ്റർ) സംസാരിച്ചു.

പ്രേക്ഷകരിൽ നിന്ന് നിരവധി അംഗങ്ങൾ സ്പോൺസർമാരായി സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തു. മാത്യു വർഗീസ് (ഗോൾഡ് സ്പോൺസർ), ഷിബു തരകൻ, രഘു നൈനാൻ, രാജൻ ജോർജ്, മാത്യു വി വറുഗീസ്, എംസൺ കൊക്കൂറ, ജെയിംസ് ജോർജ്, നീൽ സൈമൺ (ഗ്രാൻഡ് സ്പോൺസർ മാർ) എന്നിവർ സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തു.

പരസ്യങ്ങളിലൂടെയും രജിസ്ട്രേഷനിലൂടെയും സ്പോൺസർമാരിൽ നിന്നും മറ്റുള്ളവരിൽ നിന്നും ലഭിച്ച മികച്ച പിന്തുണയ്‌ക്ക് സംഘാടകർ നന്ദി രേഖപ്പെടുത്തി.
കൂടുതൽ വിവരങ്ങൾക്ക്, ഫാ.സണ്ണി ജോസഫ് (ഫോൺ: 718.608.5583), ചെറിയാൻ പെരുമാൾ (ഫോൺ: 516.439.9087) എന്നിവരുമായി ബന്ധപ്പെടുക.

വാർത്ത അയച്ചത്: ഉമ്മൻ കാപ്പിൽ

സ്വ​ർ​ഗീ​യ നാ​ദം സം​ഗ​മം അ​റ്റ്ലാ​ന്‍റ​യി​ൽ ഓ​ഗ​സ്റ്റ് ര​ണ്ട് മു​ത​ൽ.
അ​റ്റ്ലാ​ന്‍റാ: അ​റ്റ്ലാ​ന്‍റാ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സ്വ​ർ​ഗീ​യ നാ​ദം എ​ന്ന ക്രി​സ്ത്യ​ൻ ഡി​വോ​ഷ​ണ​ൽ ലൈ​വ് സൂം ​പ്രോ​ഗ്രാ​മി​ന്‍റെ ആ​ഭി
ഗി​ഫ്റ്റ് കാ​ർ​ഡ് ഡ്ര​യി​നിം​ഗ്: പു​തി​യ ത​ട്ടി​പ്പി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ടെ​ക്സ​സ്: പു​തി​യ ഒ​രു ത​ട്ടി​പ്പ് പോലീ​സ് അ​നാ​വ​ര​ണം ചെ​യ്തു.
വി​സ്‌​കോ​ൻ​സെ​നി​ൽ ട്രം​പി​നും ബൈ​ഡ​നും 54 ശ​ത​മാ​നം നെ​ഗ​റ്റീ​വ് വോ​ട്ട്.
വി​സ്‌​കോ​ൻ​സെ​ൻ: യു​എ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​ന്ന ഡെ​മോ​ക്രാ​റ്റി​ക്‌ സ്‌​ഥാ​നാ​ർ​ഥി​യും യു​എ​സ് പ്ര​സി​ഡ​ന്‍റു​മാ​യ ജോ ​ബൈ​
സീ​റോ​ത്സ​വം ഞാ​യ​റാ​ഴ്ച; ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഷി​ക്കാ​ഗോ: ഞാ​യ​റാ​ഴ്ച യെ​ല്ലോ ബോ​ക്സ് നേ​പ്പ​ർ​വി​ല്ല​യി​ൽ സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ർ ക​ത്തി​ഡ്ര​ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മ​ല​യാ​ള​ത്തി​ന്‍റ
ഫൊ​ക്കാ​ന ദേ​ശീ​യ ക​ൺ​വ​ൻ​ഷ​നി​ൽ പു​സ്ത​ക പ്ര​ദ​ർ​ശ​നം ന​ട​ത്തു​ന്നു.
ന്യൂ​ജ​ഴ്സി: ജൂ​ലൈ 18 മു​ത​ൽ 20 വ​രെ നോ​ർ​ത്ത് ബെ​ഥെ​സ്ഡ​യി​ലെ മോ​ണ്ട്ഗോ​മ​റി കൗ​ണ്ടി കോ​ൺ​ഫ​റ​ൻ​സ് സെ​ന്‍റ​റി​ൽ ന​ട​ക്കു​ന്ന ഫെ​ഡ​റേ​ഷ​ന്‍ ഓ​ഫ് കേ​ര​