• Logo

Allied Publications

Americas
ഡാ​ള​സി​ൽ അ​ന്ത​രി​ച്ച ജ​സ്റ്റി​ൻ എ​ബ്ര​ഹാ​മി​ന്‍റെ പൊ​തു​ദ​ർ​ശ​നം വെ​ള്ളി​യാ​ഴ്ച
Share
ഡാ​ള​സ്: ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് ഡാ​ള​സി​ൽ അ​ന്ത​രി​ച്ച പ​ത്ത​നം​തി​ട്ട പു​ന്ന​യ്ക്കാ​ട്ട് കി​ഴ​ക്കേ പു​ത്തേ​ത്ത് സ​ണ്ണി എ​ബ്ര​ഹാ​മി​ന്‍റെ​യും ക​ല്ലൂ​പ്പാ​റ കൈ​ത​യി​ൽ മു​ണ്ടോ​കു​ള​ത്ത് മ​ല​യി​ൽ പു​ത്ത​ൻ​വീ​ട്ടി​ൽ സാ​ലി അ​ബ്ര​ഹാ​മി​ന്‍റെ​യും മൂ​ത്ത മ​ക​ൻ ജ​സ്റ്റി​ൻ എ​ബ്ര​ഹാ​മി​ന്‍റെ (33) പൊ​തു​ദ​ർ​ശ​നം ജ​നു​വ​രി 20 വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ട് 6 മു​ത​ൽ 9 വ​രെ ഡാ​ള​സ് ഫാ​ർ​മേ​ഴ്സ് ബ്രാ​ഞ്ച് മാ​ർ​ത്തോ​മ്മ (11550 Luna Rd, Farmers Branch, Tx 75234) ​ദേ​വാ​ല​യ​ത്തി​ൽ ന​ട​ത്ത​പ്പെ​ടും.

സം​സ്കാ​രം ജ​നു​വ​രി 21 ശ​നി​യാ​ഴ്ച രാ​വി​ലെ 9.30 ന് ​ഡാ​ള​സ് ഫാ​ർ​മേ​ഴ്സ് ബ്രാ​ഞ്ച് മാ​ർ​ത്തോ​മ ദേ​വാ​ല​യ​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന സം​സ്കാ​ര ശു​ശ്രു​ഷ​ക​ൾ​ക്കു​ശേ​ഷം കോ​പ്പേ​ൽ റോ​ളിം​ഗ് ഓ​ക്സ് സെ​മി​ത്തേ​രി​യി​ൽ (400 Freeport Pkwy, Coppell, TX 75019) സം​സ്ക​രി​ക്കും.

പ​ഠ​ന​ത്തി​ൽ മി​ക​വു പു​ല​ർ​ത്തി​യി​രു​ന്ന ജ​സ്റ്റി​ൻ അ​ക്കൗ​ണ്ടിം​ഗി​ൽ മാ​സ്റ്റേ​ഴ്സ് ബി​രു​ദ​ത്തി​നു​ശേ​ഷം ജെ. ​ഹി​ൽ​ബേ​ണ്‍ എ​ന്ന പ്ര​മു​ഖ ക​ന്പ​നി​യി​ൽ സീ​നി​യ​ർ അ​ക്കൗ​ണ്ട​ന്‍റ് ആ​യി ജോ​ലി ചെ​യ്യു​ന്ന​തി​നോ​ടൊ​പ്പം സി.​പി.​എ പ​ഠ​നം തു​ട​രു​ക​യാ​യി​രു​ന്നു. അ​വി​വാ​ഹി​ത​നാ​യി​രു​ന്നു. ടോ​ബി​ൻ എ​ബ്ര​ഹാം ഏ​ക സ​ഹോ​ദ​ര​നാ​ണ്.

സം​സ്കാ​ര ച​ട​ങ്ങു​ക​ൾ www.unitedmedialive.comൽ ​ദ​ർ​ശി​ക്കാ​വു​ന്ന​താ​ണ്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്:

അ​ല​ക്സ് അ​ല​ക്സാ​ണ്ട​ർ 214 289 9192
സോ​ണി ജേ​ക്ക​ബ് 469 767 3434

ഗ്രാ​മി പു​ര​സ്കാ​ര ജേ​താ​വും പ്ര​ശ​സ്ത ഗാ​യി​ക​യു​മാ​യ മാ​ൻ​ഡി​സ വി​ട​വാ​ങ്ങി.
നാ​ഷ്‌​വി​ല്ല: ഗ്രാ​മി പു​ര​സ്കാ​ര ജേ​താ​വും പ്ര​ശ​സ്ത ഗാ​യി​ക​യു​മാ​യ മാ​ൻ​ഡി​സ ലി​ൻ ഹ​ണ്ട്‌​ലി(47) അ​ന്ത​രി​ച്ചു.
സ്വ​ർ​ഗീ​യ നാ​ദം സം​ഗ​മം അ​റ്റ്ലാ​ന്‍റ​യി​ൽ ഓ​ഗ​സ്റ്റ് ര​ണ്ട് മു​ത​ൽ.
അ​റ്റ്ലാ​ന്‍റാ: അ​റ്റ്ലാ​ന്‍റാ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സ്വ​ർ​ഗീ​യ നാ​ദം എ​ന്ന ക്രി​സ്ത്യ​ൻ ഡി​വോ​ഷ​ണ​ൽ ലൈ​വ് സൂം ​പ്രോ​ഗ്രാ​മി​ന്‍റെ ആ​ഭി
ഗി​ഫ്റ്റ് കാ​ർ​ഡ് ഡ്ര​യി​നിം​ഗ്: പു​തി​യ ത​ട്ടി​പ്പി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ടെ​ക്സ​സ്: പു​തി​യ ഒ​രു ത​ട്ടി​പ്പ് പോലീ​സ് അ​നാ​വ​ര​ണം ചെ​യ്തു.
വി​സ്‌​കോ​ൻ​സെ​നി​ൽ ട്രം​പി​നും ബൈ​ഡ​നും 54 ശ​ത​മാ​നം നെ​ഗ​റ്റീ​വ് വോ​ട്ട്.
വി​സ്‌​കോ​ൻ​സെ​ൻ: യു​എ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​ന്ന ഡെ​മോ​ക്രാ​റ്റി​ക്‌ സ്‌​ഥാ​നാ​ർ​ഥി​യും യു​എ​സ് പ്ര​സി​ഡ​ന്‍റു​മാ​യ ജോ ​ബൈ​
സീ​റോ​ത്സ​വം ഞാ​യ​റാ​ഴ്ച; ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഷി​ക്കാ​ഗോ: ഞാ​യ​റാ​ഴ്ച യെ​ല്ലോ ബോ​ക്സ് നേ​പ്പ​ർ​വി​ല്ല​യി​ൽ സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ർ ക​ത്തി​ഡ്ര​ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മ​ല​യാ​ള​ത്തി​ന്‍റ