• Logo

Allied Publications

Delhi
മ​ല​യാ​ളി​ക​ൾ​ക്ക് താ​ങ്ങാ​വാ​നും ത​ണ​ലേ​കാ​നും ഡ​ൽ​ഹി​യി​ൽ ഫൊ​ക്കാ​ന ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ
Share
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ങ്ങ​ളു​ടെ അ​തി​ർ വ​ര​ന്പു​ക​ളി​ല്ലാ​തെ മ​ല​യാ​ളി​ക​ൾ​ക്ക് അ​ന്യോ​ന്യം താ​ങ്ങാ​വാ​നും ത​ണ​ലേ​കാ​നും ഫൊ​ക്കാ​ന​യു​ടെ സ​ഹാ​യ​ഹ​സ്ത​വും ഡ​ൽ​ഹി മ​ല​യാ​ളി​ക​ളെ തേ​ടി​യെ​ത്തു​ന്നു. ലോ​ക​മെ​ന്പാ​ടു​മു​ള്ള മ​ല​യാ​ളി സം​ഘ​ട​ന​ക​ളെ ഒ​രു കു​ട​ക്കീ​ഴി​ൽ അ​ണി​നി​ര​ത്തു​വാ​നും അ​വ​ർ​ക്കു വേ​ണ്ടു​ന്ന സ​ഹാ​യ​ങ്ങ​ളും നി​ർ​ദ്ദേ​ശ​ങ്ങ​ളും ന​ൽ​കു​ന്ന​തി​നു​മാ​യി ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് കേ​ര​ളാ അ​സോ​സി​യേ​ഷ​ൻ​സ് ഇ​ൻ നോ​ർ​ത്ത് അ​മേ​രി​ക്ക (FOKANA) യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഫൊ​ക്കാ​ന ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഡ​ൽ​ഹി ചാ​പ്റ്റ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടോ​ണി ക​ണ്ണ​ന്പു​ഴ ആ​യി​രു​ന്നു പ​രി​പാ​ടി​ക​ൾ ആ​സൂ​ത്ര​ണം ചെ​യ്ത​ത്.

യ​മു​ന സ്പോ​ർ​ട്ട്സ് കോം​പ്ലെ​ക്സി​ന​ടു​ത്തു​ള്ള ലീ​ലാ ആം​ബി​യ​ൻ​സ് ക​ണ്‍​വ​ൻ​ഷ​ൻ സെ​ന്‍റ​റി​ൽ ജ​നു​വ​രി 16 തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം 7 മ​ണി​ക്ക് ഭ​ദ്ര​ദീ​പം കൊ​ളു​ത്തി ച​ട​ങ്ങു​ക​ൾ ആ​രം​ഭി​ച്ചു.

ഡി​എം​എ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടോ​ണി ക​ണ്ണ​ന്പു​ഴ സ്വാ​ഗ​തം ആ​ശം​സി​ച്ച ച​ട​ങ്ങി​ൽ ഫൊ​ക്കാ​ന പ്ര​സി​ഡ​ന്‍റ് ഡോ. ​ബാ​ബു സ്റ്റീ​ഫ​ൻ മു​ഖ്യ പ്ര​ഭാ​ഷ​ണ​വും ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ ​ക​ലാ ഷാ​ഹി പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും അ​വ​ത​രി​പ്പി​ച്ചു. ഓ​ൾ ഇ​ന്ത്യാ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ (എ​യ്മ) നാ​ഷ​ണ​ൽ ചെ​യ​ർ​മാ​ൻ ബാ​ബു പ​ണി​ക്ക​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു​കൊ​ണ്ട് സം​സാ​രി​ച്ചു. ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ കോ​ർ​ഡി​നേ​റ്റ​ർ തോ​മ​സ് തോ​മ​സ് കൃ​ത​ജ്ഞ​ത​യും പ​റ​ഞ്ഞു. ഗീ​താ ര​മേ​ശ് ആ​യി​രു​ന്നു അ​വ​താ​ര​ക.

ഡ​ൽ​ഹി​യി​ലെ നാ​ൽ​പ്പ​തി​ൽ​പ്പ​രം സാ​മൂ​ഹി​ക സാം​സ്കാ​രി​ക സാ​മു​ദാ​യി​ക സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ൾ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. സ്നേ​ഹ ഭോ​ജ​ന​ത്തോ​ടെ​യാ​ണ് പ​രി​പാ​ടി​ക​ൾ സ​മാ​പി​ച്ച​ത്.

ഡ​ൽ​ഹി ബാ​ല​ഗോ​കു​ല​ങ്ങ​ളി​ൽ വി​ഷു ഗ്രാ​മോ​ത്സ​വം.
ന്യൂഡ​ൽ​ഹി: ഡ​ൽ​ഹിബാ​ല​ഗോ​കു​ലം ദ​ക്ഷി​ണ മ​ദ്ധ്യ മേ​ഖ​ല​യി​ലെ രാ​ധാ​മാ​ധ​വം ബാ​ല​ഗോ​കു​ല​ത്തി​ന്‍റെ വി​ഷു ഗ്രാ​മോ​ത്സ​വം ഏപ്രിൽ 21 ഞാ​യ​റാ​ഴ്ച ​ആ​
ഡി​എം​എ രോ​ഹി​ണി ഏ​രി​യ​യ്ക്ക് ന​വ​നേ​തൃ​ത്വം.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സ്സോ​സി​യേ​ഷ​ൻ രോ​ഹി​ണി ഏ​രി​യ‌​യു​ടെ പു​തി​യ സാ​ര​ഥി​ക​ൾ സ്ഥാ​ന​മേ​റ്റു.
ഡ​ൽ​ഹി​യി​ൽ കൗ​മാ​ര​ക്കാ​ര​നാ​യ കോ​ഫി ഷോ​പ്പ് ഉ​ട​മ​യെ കു​ത്തി​ക്കൊ​ന്നു.
ന്യൂ​ഡ​ൽ​ഹി: വ​ട​ക്കു​കി​ഴ​ക്ക​ൻ ഡ​ൽ​ഹി​യി​ലെ ഭ​ജ​ൻ​പു​ര മേ​ഖ​ല​യി​ൽ 19 കാ​ര​നാ​യ കോ​ഫി ഷോ​പ്പ് ഉ​ട​മ​യെ ര​ണ്ട് പേ​ർ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി.
ഡ​ൽ​ഹി​യി​ൽ യൂ​ട്യൂ​ബ​ര്‍ കെ​ട്ടി​ട​ത്തി​ല്‍​നി​ന്നു ചാ​ടി ജീ​വ​നൊ​ടു​ക്കി.
ന്യൂ​ഡ​ൽ​ഹി: പ്ര​മു​ഖ യൂ​ട്യൂ​ബ​റാ​യ സ്വാ​തി ഗോ​ദ​ര​യെ കെ​ട്ടി​ട​ത്തി​ല്‍​നി​ന്നു ചാ​ടി ആ​ത്മ​ഹ​ത്യ​ചെ​യ്ത നി​ല​യി​ല്‍ ക​ണ്ടെ​ത്തി.
വർണ വിസ്മയ രാവായി ഡിഎംഎയുടെ സ്ഥാപക ദിനാഘോഷം.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ സ്ഥാ​പ​ക ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.