• Logo

Allied Publications

Americas
ഫാ​മി​ലി ആ​ൻ​ഡ് യൂ​ത്ത് കോ​ണ്‍​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു
Share
ന്യൂ​യോ​ർ​ക്ക്: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി ആ​ൻ​ഡ് യൂ​ത്ത് കോ​ണ്‍​ഫ​റ​ൻ​സ് കി​ക്ക് ഓ​ഫ് മീ​റ്റിം​ഗി​ന് ന്യൂ ​ജേ​ഴ്സി​യി​ലു​ള്ള മി​ഡ്ല​ൻ​ഡ് പാ​ർ​ക്ക് സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക വേ​ദി​യാ​യി.

ഇ​ട​വ​ക​യു​ടെ കാ​വ​ൽ പി​താ​വാ​യ വി​ശു​ദ്ധ സ്തെ​ഫ​നോ​സ് സ​ഹ​ദാ​യു​ടെ ഓ​ർ​മ്മ​പ്പെ​രു​ന്നാ​ൾ ജ​നു​വ​രി 6 വെ​ള്ളി​യാ​ഴ്ച​യും ജ​നു​വ​രി 7 ശ​നി​യാ​ഴ്ച​യും ആ​ഘോ​ഷി​ച്ചു. ശ​നി​യാ​ഴ്ച വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കു വെ​രി റവ. യേ​ശു​ദാ​സ​ൻ പാ​പ്പ​ൻ കോ​ർ​എ​പ്പി​സ്കോ​പ്പ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി ആ​ൻ​ഡ് യൂ​ത്ത് കോ​ണ്‍​ഫ​റ​ൻ​സി​ന്‍റെ പ്ര​ച​ര​ണാ​ർ​ഥം ഒ​രു
പ്ര​ത്യേ​ക കി​ക്ക് ഓ​ഫ് മീ​റ്റിം​ഗ് വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് ശേ​ഷം ന​ട​ന്നു.

ഈ ​വ​ർ​ഷ​ത്തെ ഫാ​മി​ലി ആ​ൻ​ഡ് യൂ​ത്ത് കോ​ണ്‍​ഫ​റ​ൻ​സി​ന്‍റെ സ​വി​ശേ​ഷ​ത​ക​ളെ​ക്കു​റി​ച് കോ​ണ്‍​ഫ​റ​ൻ​സ് ഡ​യ​റ​ക്ട​ർ ഫാ.​സ​ണ്ണി ജോ​സ​ഫും കോ​ണ്‍​ഫ​റ​ൻ​സ് സെ​ക്ര​ട്ട​റി ചെ​റി​യാ​ൻ പെ​രു​മാ​ളും വി​വ​രി​ച്ചു. 2023 ജൂ​ലൈ 12 മു​ത​ൽ 15 വ​രെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഹോ​ളി ട്രാ​ൻ​സ്ഫി​ഗ​റേ​ഷ​ൻ റി​ട്രീ​റ്റ് സെ​ന്‍റ​റി​ൽ കോ​ണ്‍​ഫ​റ​ൻ​സ് ന​ട​ക്കും. ഭ​ദ്രാ​സ​നത്തി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സ്ഥാ​പ​ന​ത്തി​ൽ ഇ​താ​ദ്യ​മാ​യാ​ണ് ഫാ​മി​ലി ആ​ൻ​ഡ് യൂ​ത്ത് കോ​ണ്‍​ഫ​റ​ൻ​സ് ന​ട​ക്കു​ന്ന​ത്. യൂ​റോ​പ്പ് & ആ​ഫ്രി​ക്ക ഭ​ദ്രാ​സ​ന​ത്തി​ന്‍റെ അ​ഭി​വ​ന്ദ്യ എ​ബ്ര​ഹാം മാ​ർ സ്തേ​ഫാ​നോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത മു​ഖ്യ പ്ര​ഭാ​ഷ​ക​നാ​യി​രി​ക്കും.

സൗ​ത്ത് വെ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​നത്തി​ന്‍റെ യൂ​ത്ത് മി​നി​സ്റ്റ​ർ ഫാ. ​മാ​റ്റ് അ​ല​ക്സാ​ണ്ട​ർ യു​വ​ജ​ന​ങ്ങ​ൾ​ക്കാ​യു​ള്ള സെ​ഷ​നു​ക​ൾ ന​യി​ക്കും. താ​മ​സ സൗ​ക​ര്യ​ങ്ങ​ളെ കു​റി​ച്ച് കോ​ണ്‍​ഫ​റ​ൻ​സ് ട്ര​ഷ​റ​ർ മാ​ത്യു ജോ​ഷ്വ, ഫി​നാ​ൻ​സ് മാ​നേ​ജ​ർ സ​ജി പോ​ത്ത​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. കോ​ണ്ഫ​റ​ൻ​സി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്ക് ഹോ​ളി ട്രാ​ൻ​സ്ഫി​ഗ​റേ​ഷ​ൻ റി​ട്രീ​റ്റ് സെ​ന്‍റ​റി​ൽ ഉ​ള്ള താ​മ​സ സൗ​ക​ര്യ​ത്തി​ന് പു​റ​മേ, സ​മീ​പ സ്ഥ​ല​ത്തു​ള്ള ഹോ​ട്ട​ലു​ക​ളി​ൽ താ​മ​സി​ക്കാ​നു​ള്ള സൗ​ക​ര്യ​വും ല​ഭി​ക്കും.
 
കോ​ണ്‍​ഫ​റ​ൻ​സി​ന്‍റെ സ്മ​ര​ണാ​ർ​ത്ഥം സു​വ​നീ​ർ പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​തി​നു​ള്ള പ​ദ്ധ​തി​ക​ളെ​ക്കു​റി​ച്ച് ഭ​ദ്രാ​സ​ന കൗ​ണ്‍​സി​ൽ അം​ഗം ജോ​ബി ജോ​ണ്‍ സം​സാ​രി​ച്ചു. കോ​ണ്‍​ഫ​റ​ൻ​സ് ഡ​യ​റ​ക്ട​ർ ഫാ. ​സ​ണ്ണി ജോ​സ​ഫി​ന് ഇ​ട​വ​ക വി​കാ​രി ബാ​ബു കെ.​മാ​ത്യു ഇ​ട​വ​ക​യു​ടെ സ്പോ​ണ്‍​സ​ർ​ഷി​പ്പ് ചെ​ക്ക് കൈ​മാ​റി. കോ​ണ്‍​ഫ​റ​ൻ​സി​ന്‍റെ സ്പോ​ണ്‍​സ​ർ​മാ​രാ​യി നി​ര​വ​ധി ഇ​ട​വ​ക അം​ഗ​ങ്ങ​ൾ അ​വ​രു​ടെ സാ​ന്പ​ത്തി​ക സ​ഹാ​യം വാ​ഗ്ദാ​നം ചെ​യ്തു. ഫാ. ​വി​ജ​യ് തോ​മ​സ്, ബി​ജോ തോ​മ​സ് (ഭ​ദ്രാ​സ​ന കൗ​ണ്‍​സി​ൽ അം​ഗ​ങ്ങ​ൾ) എ​ന്നി​വ​രും സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്, ഫാ.​സ​ണ്ണി ജോ​സ​ഫ് (ഫോ​ണ്‍: 718.608.5583), ചെ​റി​യാ​ൻ
പെ​രു​മാ​ൾ (ഫോ​ണ്‍: 516.439.9087) എ​ന്നി​വ​രു​മാ​യി ബ​ന്ധ​പ്പെ​ടു​ക.

പി​ച്ച​വ​ച്ച് ന​ട​ക്കു​വാ​ൻ ഒ​രു കൈ​ത്താ​ങ്ങാ​യി അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​യു​ടെ ലൈ​ഫ് ആ​ൻ​ഡ് ലിം​ബ്.
ന്യൂ​യോ​ർ​ക്ക്: കാ​ലു​ക​ൾ ന​ഷ്ട​പ്പെ​ട്ട് ച​ല​ന ശേ​ഷി ഇ​ല്ലാ​ത്ത​വ​ർ​ക്ക് പി​ച്ച​വ​ച്ച് ന​ട​ക്കു​വാ​ൻ ഒ​രു കൈ​ത്താ​ങ്ങാ​യി സൗ​ജ​ന്യ കൃ​ത്രി​മ കാ​ലു​ക​
ഡോ. ​ജെ​ഫ് മാ​ത്യു അ​മേ​രി​ക്ക​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂയോർക്ക്: ഉ​ഴ​വൂ​ർ വ​ട്ടാ​ടി​ക്കു​ന്നേ​ൽ ജോ​സ​ഫ് മാ​ത്യു​വി​ന്‍റെ (ബേ​ബി) മേ​രി​ക്കു​ട്ടി മാ​ത്യു പു​റ​യ​മ്പ​ള്ളി​യു​ടെ​യും മ​ക​ൻ ഡോ.
മോ​ളി മാ​ത്യു​വി​ന്‍റെ സം​സ്കാ​രം ശ​നി​യാ​ഴ്ച.
ന്യൂ​ജ​ഴ്‌​സി: ന്യൂ​ജ​ഴ്സി​യി​ൽ അ​ന്ത​രി​ച്ച മി​ഡ്‌​ലാ​ൻ​ഡ് പാ​ർ​ക്ക് സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ വി​കാ​രി റ​വ. ഡോ. ​ബാ​ബു കെ.
സി​ജു മാ​ളി​യേ​ക്ക​ൽ സി​യാ​റ്റി​ൽ അ​ന്ത​രി​ച്ചു.
വാ​ഷിം​ഗ്‌​ട​ൺ ഡി​സി: തൃ​ശൂ​ർ കൊ​ര​ട്ടി മാ​ളി​യേ​ക്ക​ൽ പ​രേ​ത​നാ​യ എം.​ഡി.
ഒക്‌ലഹോ​മ ന​ഗ​ര​ത്തി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ അഞ്ച് പേരെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി.
ഒക്‌ലഹോ​മ സി​റ്റി: തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഒക്‌ലഹോ​മ സി​റ്റി​യി​ലെ ഒ​രു കു​ടും​ബ​ത്തി​ലെ അ​ഞ്ച് പേ​രെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​