അബുദാബി: മലയാളി സമാജം സംഘടിപ്പിച്ച 32 മത് യുഎഎഇ ഓപ്പണ്‍ അത്ലറ്റിക് മീറ്റ് സമാപിച്ചു. മൂന്ന് വയസ് മുതൽ 55 വയസുവരെ പ്രായമുള്ള വിവിധ പ്രായക്കാരായ നാന്നൂറിലധികം മത്സരാർഥികൾ വിവിധ കായിക ഇനങ്ങളിൽ പങ്കെടുത്തു. കായികമേളക്ക് തുടക്കം കുറിച്ച് നടന്ന വർണശബളമായ മാർച്ച് പാസ്റ്റിൽ സമാജം പ്രസിഡന്റും കമ്മിറ്റി അംഗങ്ങളും കായികതാരങ്ങളുടെ സല്യൂട്ട് സ്വികരിച്ചു. സമാജം പ്രസിഡന്റ് റഫീഖ് കയനയിൽ മേള ഒൗപചാരികമായി ഉദ്ഘാടനം ചെയ്തുകൊണ്ട് ദീപം തെളിയിച്ചു.
ബാലവേദിപ്രസിഡന്റ് ആനിയാ സന്തോഷ് കായികതാരങ്ങൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജനറൽ സെക്രട്ടറി എം.യു.ഇർഷാദ്, കായികവിഭാഗം സെക്രട്ടറി സാബു അഗസ്റ്റിൻ, എൽഎൽഎച്ച് ലൈഫ്കെയർ ഹോസ്പിറ്റൽ മാർക്കറ്റിംഗ് മാനേജർ നിവിൻ വർഗീസ്, വൈസ്പ്രസിഡന്റ് രേഖിന് സോമൻ, ട്രഷറർ അജാസ് അപ്പാടത്ത്, കമ്മിറ്റി അംഗങ്ങളായ, എ.എം അൻസാർ, റഷീദ് കാഞ്ഞിരമറ്റം, റിയാസിദ്ദീൻ, ടി..ഡി. അനിൽ കുമാർ, മനു കൈനകരി, ടി.എം ഫസലുദീൻ എന്നിവർ സംസാരിച്ചു. 58 ഇനങ്ങളിലായി നടന്ന മത്സര വിജയികൾക്കുള്ള മെഡലുകളും സർട്ടിഫിക്കറ്റും, സമാജം കമ്മിറ്റി അംഗങ്ങളും വിവിധ സംഘടനാ പ്രതിനിധികളും നിർവഹിച്ചു.
 ഏറ്റവും കൂടുതൽ കായിക താരങ്ങളെ പങ്കടുപ്പിച്ചവർക്കുള്ള ട്രോഫികൾ സമാജം പ്രസിഡന്റ് സമ്മാനിച്ചു . ഒന്നാം സമ്മാനം ഇന്ത്യൻ സ്കൂൾ മുറൂറും, രണ്ടാം സ്ഥാനം സണ്‍റൈസ് സ്കൂൾ മുസഫയും, മൂന്നാം സ്ഥാനം പ്രവാസി ഇന്ത്യ മുസഫ്ഫയും കരസ്ഥമാക്കി.
വനിതാ വിഭാഗം ഭാരവാഹികളായ അനുപ ബാനർജി, നൗഷിദ ഫസിൽ, ലാലി സാംസണ്, ബദരിയ്യ, വോളണ്ടിയർ ടീം അംഗങ്ങളായ അനീഷ് ഭാസി, അമീർ കല്ലന്പലം, ഷാജികുമാർ, മുജീബ്, റജീദ്, പ്രകാശ് തന്പി ടി.എം.നിസ്സാർ ബിജു വാര്യർ,സാംസണ് ടോമിച്ചൻ, ഉമ്മർ നാലകത്ത്, അനിൽ കുമാർ, അനീഷ് മോൻ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
|