• Logo

Allied Publications

Americas
ഔദ്യോഗിക കൃത്യനിർവഹണത്തിനിടയിൽ ഡെപ്യൂട്ടി വെടിയേറ്റു മരിച്ചു
Share
കലിഫോർണിയ: റിവർസൈഡ് കൗണ്ടി ഷെരീഫ് ഡിപ്പാർട്ട്മെൻറ് ഡെപ്യൂട്ടി ഡാർണെൽ കാലഹോൻ (30.)ഔദ്യോഗിക കൃത്യനിർവഹണത്തിൽ ജനുവരി 13 വെള്ളിയാഴ്ച വൈകീട്ട് വെടിയേറ്റു മരിച്ചതായി ഡിപ്പാർട്ട്മെന്‍റ് രാത്രിയിൽ ട്വിറ്ററിൽ കുറിച്ചു.

ലോസ് ആഞ്ചലസിൽ നിന്നും 70 മൈൽ സൗത്ത് ഈസ്റ്റിൽ ലയ്ക്കലാൻഡ് വില്ലേജ് ഹിൽഡയിൽ ലൈനിൽ 18000 ബ്ലോക്കിലെ വീട്ടിൽ ലഹള നടക്കുന്നത് അറിഞ്ഞ് എത്തിച്ചേർന്നതായിരുന്നു ഡെപ്യൂട്ടി ഡാർണെൽ കാലഹോൻ. വീടിന് സമീപിച്ചപ്പോൾ അവിടെ ഉണ്ടായിരുന്ന പ്രതിയെന്ന് സംശയിക്കുന്നയാൾ വെടിയുതിർക്കുകയായിരുന്നു.

മറ്റൊരു ഡെപ്യൂട്ടി കൂടി ഉടൻ വീടിനുസമീപം എത്തിച്ചേർന്നുവെങ്കിലും അയാൾക്കെതിരെയും പ്രതി വെടിയുതിർത്തു.ഡെപ്യൂട്ടി തിരിച്ചു വെടിവെച്ചതിനെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ പ്രതി 42 വയസുള്ള ജെസി നവേറോ യെ പോലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു .

വിവാഹമോചനവും കസ്റ്റഡി തർക്കവുമാണ് വീട്ടിൽ ഉണ്ടായ കലഹത്തിന് കാരണമെന്ന് പിന്നീട് അന്വേഷണത്തിൽ നിന്നും വ്യക്തമായി. ഇതിൽ പ്രകോപിതനായണ് പ്രതി പോലീസിന് നേരെ വെടിവെച്ചതെന്നും പറഞ്ഞു.

ഇതിനിടയിൽ വെടിയേറ്റ് നിലത്തു കിടന്നിരുന്ന ഡെപ്യൂട്ടി ഡാർണെലിനെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഡാർണെൽ 2022 ഫെബ്രുവരി 24നാണ് റിവർസൈഡ് പോലീസ് ഡിപ്പാർട്ട്മെന്‍റിൽ ചേർന്നത് ഇതിനു മുൻപ് രണ്ടു വർഷം സാൻഡിയാഗോ പോലീസ് ഡിപ്പാർട്ട്മെന്‍റിലായിരുന്നു

രണ്ടും നാലും വയസ്സുള്ള രണ്ട് കുട്ടികളുടെ പിതാവാണ് കൊല്ലപ്പെട്ട ഡെപ്യൂട്ടി. ഭാര്യപൂർണ ഗർഭിണിയാന്ന് . സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്

മാ​ർ​ത്തോ​മ മി​ഷ​ൻ ബോ​ർ​ഡ് "​ഇ​ന്ത്യ​ൻ മി​ഷ​ൻ ട്രി​പ്പ് 2024' ​സം​ഘ​ടി​പ്പി​ക്കു​ന്നു.
ന്യൂ​യോ​ർക്ക്​: നോ​ർ​ത്ത് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന​ത്തി​ലെ മാ​ർ​ത്തോ​മ മി​ഷ​ൻ ബോ​ർ​ഡ് ദ​ക്ഷി​ണേ​ന്ത്യ​യി​ലെ മാ​ർ​ത്തോ​മ്മാ സ​ഭ​യു​ടെ വി​വി​ധ മി​ഷ​ൻ മേ
സി​റ്റി കൗ​ൺ​സി​ൽ യോ​ഗ​ത്തിൽ്​ പ്ര​തി​ഷേ​ധച്ചതിന് റി​ദ്ദി പ​ട്ടേ​ൽ അ​റ​സ്റ്റി​ൽ.
ബേ​ക്കേ​ഴ്സ്ഫീ​ൽ​ഡ് (കാ​ലി​ഫോ​ർ​ണി​യ) ∙ ബേ​ക്കേ​ഴ്സ്ഫീ​ൽ​ഡ് സി​റ്റി കൗ​ൺ​സി​ൽ യോ​ഗ​ത്തി​നി​ടെ പ്ര​കോ​പ​ന​പ​ര​മാ​യ പ​രാ​മ​ർ​ശ​ങ്ങ​ളു​മാ​യി റി​ദ്ദി പ​ട്
റി​ഡ്ജ് വു​ഡ് സെ​ന്‍റ് ബ​സേ​ലി​യോ​സ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ ഫാ​മി​ലി ,യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ​രജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു.
റി​ഡ്ജ് വു​ഡ് (ന്യൂ​യോ​ർ​ക്ക്) ∙ മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​നം ഫാ​മി​ലി ആ​ൻ​ഡ് യൂ​ത്ത്
ഡാളസിൽ ആ​ർ​ട്ടി​സ്റ്റ് രാ​ജ​ശേ​ഖ​ര​ൻ പ​ര​മേ​ശ്വ​ര​ന്‍റെ ചി​ത്ര പ്ര​ദ​ർ​ശ​നം സം​ഘ​ടി​പ്പി​ച്ചു.
ഡാ​ള​സ് : ക്യാ​ൻ​വാ​സി​ൽ ചാ​യ​കൂ​ട്ടു​ക​ൾ ഉ​പ​യോ​ഗി​ച്ചു വ​ർ​ണ ചി​ത്ര​ങ്ങ​ൾ ര​ചി​ക്കു​ന്ന ആ​ർ​ട്ടി​സ്റ്റ് രാ​ജ​ശേ​ഖ​ര​ൻ പ​ര​മേ​ശ്വ​ര​ന്‍റെ ചി​ത്ര ക​ല
ന്യൂ​യോ​ർ​ക്കി​ൽ രാ​ജ്യാ​ന്ത​ര വ​ടം​വ​ലി മ​ത്സ​രം ഓ​ഗ​സ്റ്റ് 17ന്.
ന്യൂ​യോ​ർ​ക്ക്: ന്യൂ​യോ​ർ​ക്ക് സോ​ഷ്യ​ൽ ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഓ​ഗ​സ്റ്റ് 17 മു​ത​ൽ 20 വ​രെ ന്യൂ​യോ​ർ​ക്കി​ൽ വ​ച്ച് രാ​ജ്യാ​ന്ത​ര വ​ടം​വ​ലി മ​ത