• Logo

Allied Publications

Americas
പോ​സ്റ്റ​ൽ ജീ​വ​ന​ക്കാ​രെ തോ​ക്കു ചൂ​ണ്ടി ക​വ​ർ​ച്ച ചെ​യ്ത സം​ഭ​വം; 50,000 ഡോ​ള​ർ ഇ​നാം പ്ര​ഖ്യാ​പി​ച്ചു
Share
ഷി​ക്കാ​ഗോ: ഷി​ക്കാ​ഗോ​യി​ൽ നാ​ലു പോ​സ്റ്റ​ൽ ജീ​വ​ന​ക്കാ​രെ തോ​ക്കു​ചൂ​ണ്ടി ക​വ​ർ​ച്ച ചെ​യ്ത സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ളെ ക​ണ്ടെ​ത്താ​ൻ സ​ഹാ​യി​ക്കു​ന്ന​വ​ർ​ക്ക് യു​എ​സ് പോ​സ്റ്റ​ൽ സ​ർ​വീ​സ് 50,000 ഡോ​ള​ർ ഇ​നാം പ്ര​ഖ്യാ​പി​ച്ചു.

ഷി​ക്കാ​ഗോ സി​റ്റി​യു​ടെ സൗ​ത്ത് സൗ​ണ്ടി​ൽ മൂ​ന്നു ക​വ​ർ​ച്ച​യും നോ​ർ​ത്ത് സൈ​ഡ് ലി​ങ്ക​ൻ പാ​ർ​ക്കി​ൽ ഒ​രു ക​വ​ർ​ച്ച​യു​മാ​ണ് ന​ട​ത്തി​യ​ത്. നാ​ലും ന​ട​ന്ന​ത് പ​ട്ടാ​പ​ക​ലാ​ണെ​ന്ന് പോ​സ്റ്റ​ൽ അ​ധി​കൃ​ത​ർ വെ​ളി​പ്പെ​ടു​ത്തി.

ബു​ധ​നാ​ഴ്ച ഏ​റ്റ​വും ഒ​ടു​വി​ൽ ന​ട​ന്ന ക​വ​ർ​ച്ച​യി​ൽ ര​ണ്ടു പേ​രാ​ണ് മെ​യ്ൽ ഡെ​ലി​വ​റി​മാ​നെ തോ​ക്കു​ചൂ​ണ്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി കൊ​ള്ള​യ​ടി​ച്ച​ത്. സം​ഭ​വ​ത്തി​നു​ശേ​ഷം കി​യാ സെ​ഡാ​ൽ കാ​റി​ൽ പ്ര​തി​ക​ൾ ക​യ​റി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.

ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ദൗ​ർ​ഭാ​ഗ്യ​ക​ര​മാ​ണെ​ന്നും ഇ​തി​നു ഉ​ത്ത​ര​വാ​ദി​ക​ളാ​യ​വ​രെ പി​ടി​കൂ​ടി നി​യ​മ​ത്തി​നു​മു​ന്പി​ൽ കൊ​ണ്ടു​വ​രു​ന്ന​തി​നു ഏ​ത​റ്റം വ​രെ പോ​കു​മെ​ന്നും അ​തി​ന്‍റെ ആ​ദ്യ നീ​ക്ക​മെ​ന്ന നി​ല​യി​ലാ​ണ് 50,000 ഡോ​ള​ർ ഇ​നാം വാ​ഗ്ദാ​നം ചെ​യ്തി​രി​ക്കു​ന്ന​തെ​ന്നും പോ​സ്റ്റ​ൽ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

ഷി​ക്കാ​ഗോ​യി​ലെ പോ​സ്റ്റ​ൽ ജീ​വ​ന​ക്കാ​രു​ടെ യൂ​ണി​യ​ൽ സം​ഭ​വ​ത്തെ അ​പ​ല​പി​ച്ചു. പോ​സ്റ്റ​ൽ ജീ​വ​ന​ക്കാ​ർ ഭ​യ​ത്തി​ലാ​ണെ​ന്നും ഇ​വ​ർ​ക്കു ആ​വ​ശ്യ​മാ​യ സം​ര​ക്ഷ​ണം ന​ൽ​കു​ന്ന​തി​നു ബ​ന്ധ​പ്പെ​ട്ട​വ​ർ അ​ടി​യ​ന്തി​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും നേ​താ​ക്ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.

സ്വ​ർ​ഗീ​യ നാ​ദം സം​ഗ​മം അ​റ്റ്ലാ​ന്‍റ​യി​ൽ ഓ​ഗ​സ്റ്റ് ര​ണ്ട് മു​ത​ൽ.
അ​റ്റ്ലാ​ന്‍റാ: അ​റ്റ്ലാ​ന്‍റാ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സ്വ​ർ​ഗീ​യ നാ​ദം എ​ന്ന ക്രി​സ്ത്യ​ൻ ഡി​വോ​ഷ​ണ​ൽ ലൈ​വ് സൂം ​പ്രോ​ഗ്രാ​മി​ന്‍റെ ആ​ഭി
ഗി​ഫ്റ്റ് കാ​ർ​ഡ് ഡ്ര​യി​നിം​ഗ്: പു​തി​യ ത​ട്ടി​പ്പി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ടെ​ക്സ​സ്: പു​തി​യ ഒ​രു ത​ട്ടി​പ്പ് പോലീ​സ് അ​നാ​വ​ര​ണം ചെ​യ്തു.
വി​സ്‌​കോ​ൻ​സെ​നി​ൽ ട്രം​പി​നും ബൈ​ഡ​നും 54 ശ​ത​മാ​നം നെ​ഗ​റ്റീ​വ് വോ​ട്ട്.
വി​സ്‌​കോ​ൻ​സെ​ൻ: യു​എ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​ന്ന ഡെ​മോ​ക്രാ​റ്റി​ക്‌ സ്‌​ഥാ​നാ​ർ​ഥി​യും യു​എ​സ് പ്ര​സി​ഡ​ന്‍റു​മാ​യ ജോ ​ബൈ​
സീ​റോ​ത്സ​വം ഞാ​യ​റാ​ഴ്ച; ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഷി​ക്കാ​ഗോ: ഞാ​യ​റാ​ഴ്ച യെ​ല്ലോ ബോ​ക്സ് നേ​പ്പ​ർ​വി​ല്ല​യി​ൽ സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ർ ക​ത്തി​ഡ്ര​ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മ​ല​യാ​ള​ത്തി​ന്‍റ
ഫൊ​ക്കാ​ന ദേ​ശീ​യ ക​ൺ​വ​ൻ​ഷ​നി​ൽ പു​സ്ത​ക പ്ര​ദ​ർ​ശ​നം ന​ട​ത്തു​ന്നു.
ന്യൂ​ജ​ഴ്സി: ജൂ​ലൈ 18 മു​ത​ൽ 20 വ​രെ നോ​ർ​ത്ത് ബെ​ഥെ​സ്ഡ​യി​ലെ മോ​ണ്ട്ഗോ​മ​റി കൗ​ണ്ടി കോ​ൺ​ഫ​റ​ൻ​സ് സെ​ന്‍റ​റി​ൽ ന​ട​ക്കു​ന്ന ഫെ​ഡ​റേ​ഷ​ന്‍ ഓ​ഫ് കേ​ര​