• Logo

Allied Publications

Americas
ഓർത്തോഡോക്സ് ഹെറാൾഡ് ചീഫ് എഡിറ്റർ ഫാ. ഷേബാലി ഫിലൽഡഫിയായിൽ അന്തരിച്ചു
Share
ന്യൂ​യോ​ർ​ക്ക് : ഓ​ർ​ത്തോ​ഡോ​ക്സ് ഹെ​റാ​ൾ​ഡ് ചീ​ഫ് എ​ഡി​റ്റ​റും മ​ല​ങ്ക​ര ഓ​ർ​ത്തോ​ഡോ​ക്സ്‌​സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന​ത്തി​ലെ മു​തി​ർ​ന്ന വൈ​ദീ​ക​നും
സെ​ന്റ് തോ​മ​സ് മാ​ഷ​ഴ്സ് സ്ട്രീ​റ്റ്, ഫി​ലാ​ഡ​ൽ​ഫി​യ മാ​ഷ​ഴ്സ് സ്ട്രീ​റ്റ് സെ​ന്റ് തോ​മ​സ്ഓ​ർ​ത്തോ​ഡോ​ക്സ് ഇ​ട​വ​ക വി​കാ​രി​യു​മാ​യി​രു​ന്ന ഫാ.​ബാ​ബു വ​ർ​ഗീ​സ് (ഷേ​ബാ​ലി67) ഫി​ല​ഡ​ൽ​ഫി​യ​യി​ലു​ള്ള സ്വ​വ​സ​തി​യി​ൽ അ​ന്ത​രി​ച്ചു . സം​സ്കാ​രം മാ​തൃ ഇ​ട​വ​ക​യാ​യ തു​മ്പ​മ​ൺ ത​ട്ട സെ​ൻ​റ് ജോ​ർ​ജ് ഓ​ർ​ത്തോ​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ൽ ന​ട​ക്കും. പൊ​തു​ദ​ർ​ശ​നം ഫി​ല​ഡ​ൽ​ഫി​യ​ സെ​ന്‍റ് തോ​മ​സ് ഓ​ർ​ത്തോ​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ൽ ന​ട​ക്കും.

പ​ത്ത​നം​തി​ട്ട തു​മ്പ​മ​ണ്ണി​ൽ പ്ര​സി​ദ്ധ​മാ​യ തി​രു​വി​നാ​ൽ കു​ടും​ബ​ത്തി​ൽ റ്റി.​ജി.​വ​ർ​ഗീ​സി​ന്‍റെ​യും​ശോ​ശാ​മ്മ വ​ർ​ഗീ​സി​ന്‍റെ​യും മ​ക​നാ​യി ബാ​ബു വ​ർ​ഗീ​സ് 1955 സെ​പ്റ്റം​ബ​ർ 19ന് ​ജ​നി​ച്ചു.

കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നി​ന്ന് ബോ​ട്ട​ണി​യി​ൽ ബി​എ​സ്.​സി.​ബി​രു​ദ​വും, സെ​റാം​പൂ​ർ​യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ നി​ന്നും ബാ​ച്ചി​ല​ർ ഓ​ഫ് ഡി​വി​നി​റ്റി​യും, കോ​ട്ട​യം ഓ​ർ​ത്ത​ഡോ​ക്സ്തി​യോ​ള​ജി​ക്ക​ൽ സെ​മി​നാ​രി​യി​ൽ നി​ന്നും ജി​എ​സ്ടി ബി​രു​ദ​വും നേ​ടി.

വ​ള്ളം​കു​ളം കൊ​ച്ചി​വി​ഴ​ലി​ൽ, കെ.​എം. വ​ർ​ഗീ​സി​ന്‍റെ മ​ക​ൾ ആ​നി വ​ർ​ഗീ​സ് ആ​ണ് സ​ഹ​ധ​ർ​മ്മി​ണി.

മ​ക്ക​ൾ : ബോ​ണി ജോ​ർ​ജ് മാ​ത്യു (ബി​സി​ന​സി​ൽ), ബി​ൻ തോ​മ​സ് മാ​ത്യു എ​ന്നി​വ​രാ​ണ് മ​ക്ക​ൾ
മ​രു​മ​ക​ൾ: സൗ​മ്യ സ്റ്റാ​ൻ​ലി

സ​ഹോ​ദ​ര​ങ്ങ​ൾ : എ​ൻ​ജി. ജേ​ക്ക​ബ് ടി ​വ​ർ​ഗീ​സ് , ജോ​ർ​ജ് വ​ർ​ഗീ​സ് (ഡ​പ്യൂ​ട്ടി ക​ൺ​സ​ർ​വേ​റ്റ​ർ റി​ട്ട.) പ​രേ​ത​നാ​യ എ​ൻ​ജി. എ​ബ്ര​ഹാം വ​ർ​ഗീ​സ്

ഓ​ർ​ത്ത​ഡോ​ക്സ് യൂ​ത്ത് മാ​സി​ക​യു​ടെ സ​ബ് എ​ഡി​റ്റ​ർ, മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് ഹെ​റാ​ൾ​ഡി​ന്റെ​ചീ​ഫ് എ​ഡി​റ്റ​ർ, ഓ​ർ​ത്ത​ഡോ​ക്സ് ക്രി​സ്ത്യ​ൻ സ​ർ​വീ​സ് സൊ​സൈ​റ്റി (ബാം​ഗ്ലൂ​രി​ലെ മ​ദ്രാ​സ് ഭ​ദ്രാ​സ​ന​പ​ദ്ധ​തി) പ്ര​സി​ഡ​ന്റ്, ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ച് ഫെ​യ്ത്ത് ആ​ൻ​ഡ് ക​ൾ​ച്ച​ർ ഫെ​ലോ​ഷി​പ്പ്ജ​ന​റ​ൽ സെ​ക്ര​ട്ട​റി, ക​ൺ​വീ​ന​ർ എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. മ​ല​ങ്ക​ര ഓ​ർ​ത്തോ​ഡോ​ക്സ്‌​സ​ഭ​യു​ടെ ന്റെ ​ആ​ദ്യ​ത്തെ മെ​റ്റീ​രി​യ​ൽ പ്രൊ​ഡ​ക്ഷ​ൻ ക​മ്മി​റ്റി​യും അ​സി. പ്രി​ന്റ് കോ​ർ​ഡി​നേ​റ്റ​ർ ക​ആ​ഘ ഇ​ന്ത്യ (മ​ദ്രാ​സ്) ഓ​ർ​ത്ത​ഡോ​ക്സ് ഹെ​റാ​ൾ​ഡി​ന്റെ ഓ​ൺ​ലൈ​ൻ ദ്വൈ​വാ​രി​ക​പ്ര​സി​ദ്ധീ​ക​ര​ണ​ത്തി​ന്റെ ചു​മ​ത​ല​യു​ള്ള എ​ഡി​റ്റ​റാ​യും സേ​വ​നം അ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്.

അ​യി​രൂ​ർ കു​രി​ശു​മു​ട്ടം സ്റ്റീ​ഫ​ൻ​സ്, കാ​രൂ​ർ സെ​ന്റ് പീ​റ്റേ​ഴ്സ് സെ​ന്റ്പോ​ൾ​സ്, കോ​റ്റ​നാ​ട് സെ​ന്റ്ജോ​ർ​ജ്: ബാം​ഗ്ലൂ​ർ സെ​ന്റ് പോ​ൾ​സ്, ആ​വ​ടി സെ​ന്റ് ജോ​ർ​ജ്ജ്, വി​ശാ​ഖ​പ​ട്ട​ണം സെ​ന്റ് സ്റ്റീ​ഫ​ൻ​സ്; ഹൈ​ദ​രാ​ബാ​ദി​ലെ രാ​മ​ലിം​ഗ​പു​രം സെ​ന്റ് മേ​രീ​സ്, മ​ദ്രാ​സ് ബ്രോ​ഡ്വേ ക​ത്തീ​ഡ്ര​ൽ എ​ന്നീ​ഇ​ട​വ​ക​ക​ളി​ലും.

2001 ജൂ​ലൈ മു​ത​ൽ സെ​ന്റ്.​ഗ്രി​ഗോ​റി​യോ​സ് ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ച്, ന്യൂ​ജേ​ഴ്സി, ക്ളി​ഫ്ട​ൻ സെ​ന്റ് ഗ്രീ​ഗോ​റി​യോ​സ് ഡ്യൂ​മോ​ണ്ട് സെ​ന്റ് ജോ​ർ​ജ്ജ് ടീ​നെ​ക് , സെ​ന്റ് തോ​മ​സ് മാ​ഷ​ഴ്സ്‌​സ്ട്രീ​റ്റ്, ഫി​ലാ​ഡ​ൽ​ഫി​യ എ​ന്നീ ഇ​ട​വ​ക​ക​ളി​ൽ വി​കാ​രി​യാ​യി സേ​വ​നം അ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്.

തു​മ്പ​മ​ൺ ഭ​ദ്രാ​സ​ന മെ​ത്രാ​പ്പോ​ലീ​ത്ത​യാ​യി​രു​ന്ന ഭാ​ഗ്യ​സ്മ​ര​ണാ​ർ​ഹ​നാ​യ ഡാ​നി​യേ​ൽ​ഫി​ല​ക്സീ​നോ​സ് മെ​ത്രാ​പ്പോ​ലീ​ത്താ​യി​ൽ നി​ന്ന് 1978ൽ ​ശെ​മ്മാ​ശ്ശ​പ​ട്ട​വും പ​രി​ശു​ദ്ധ​ബ​സേ​ലി​യോ​സ് മാ​ർ​ത്തോ​മ്മാ മാ​ത്യൂ​സ് പ്ര​ഥ​മ​ൻ ബാ​വ​യി​ൽ നി​ന്ന് 1984ൽ ​വൈ​ദി​ക​പ​ട്ട​വും​സ്വീ​ക​രി​ച്ചു.

നോ​ർ​ത്ത് ഈ​സ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന മെ​ത്രാ​പ്പോ​ലീ​ത്ത അ​ഭി​വ​ന്ദ്യ സ​ഖ​റി​യാ മാ​ർ​നി​ക്കോ​ളോ​വോ​സ്, സൗ​ത്ത് വെ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന മെ​ത്രാ​പ്പോ​ലീ​ത്ത അ​ഭി​വ​ന്ദ്യ​ഡോ.​തോ​മ​സ് മാ​ർ ഇ​വാ​നി​യോ​സ്, ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി ഫാ.​ഡോ.​വ​ർ​ഗീ​സ് എം. ​ഡാ​നി​യേ​ൽ എ​ന്നി​വ​ർ അ​നു​ശോ​ചി​ച്ചു.

ക്രീ​യാ​ത്മ​ക​മാ​യ ചി​ന്ത​ക​ളാ​ലും എ​ഴു​ത്തു​ക​ളാ​ലും ന​വ മാ​ധ്യ​മ​രം​ഗ​ത്ത് ശ്ര​ദ്ധേ​യ​മാ​യ രീ​തി​യി​ൽ​ത​ന​താ​യ വ്യ​ക്തി​മു​ദ്ര​പ​ത​പ്പി​ച്ചി​ട്ടു​ള്ള വൈ​ദീ​ക​നാ​യി​രു​ന്നു ഷേ​ബാ​ലി അ​ച്ച​ൻ എ​ന്ന് ഓ​ർ​ത്തോ​ഡോ​ക്സ് റ്റി​വി​സി ഈ ​ഓ ഫാ. ​ജോ​ൺ​സ​ൺ പു​ഞ്ച​ക്കോ​ണം അ​നു​സ്മ​രി​ച്ചു.


കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്

ഫാ.​ജോ​ൺ​സ​ൺ പു​ഞ്ച​ക്കോ​ണം 7703109050
ജോ​ർ​ജ് വ​ർ​ഗീ​സ് +91 9447141630

പി​ച്ച​വ​ച്ച് ന​ട​ക്കു​വാ​ൻ ഒ​രു കൈ​ത്താ​ങ്ങാ​യി അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​യു​ടെ ലൈ​ഫ് ആ​ൻ​ഡ് ലിം​ബ്.
ന്യൂ​യോ​ർ​ക്ക്: കാ​ലു​ക​ൾ ന​ഷ്ട​പ്പെ​ട്ട് ച​ല​ന ശേ​ഷി ഇ​ല്ലാ​ത്ത​വ​ർ​ക്ക് പി​ച്ച​വ​ച്ച് ന​ട​ക്കു​വാ​ൻ ഒ​രു കൈ​ത്താ​ങ്ങാ​യി സൗ​ജ​ന്യ കൃ​ത്രി​മ കാ​ലു​ക​
ഡോ. ​ജെ​ഫ് മാ​ത്യു അ​മേ​രി​ക്ക​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂയോർക്ക്: ഉ​ഴ​വൂ​ർ വ​ട്ടാ​ടി​ക്കു​ന്നേ​ൽ ജോ​സ​ഫ് മാ​ത്യു​വി​ന്‍റെ (ബേ​ബി) മേ​രി​ക്കു​ട്ടി മാ​ത്യു പു​റ​യ​മ്പ​ള്ളി​യു​ടെ​യും മ​ക​ൻ ഡോ.
മോ​ളി മാ​ത്യു​വി​ന്‍റെ സം​സ്കാ​രം ശ​നി​യാ​ഴ്ച.
ന്യൂ​ജ​ഴ്‌​സി: ന്യൂ​ജ​ഴ്സി​യി​ൽ അ​ന്ത​രി​ച്ച മി​ഡ്‌​ലാ​ൻ​ഡ് പാ​ർ​ക്ക് സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ വി​കാ​രി റ​വ. ഡോ. ​ബാ​ബു കെ.
സി​ജു മാ​ളി​യേ​ക്ക​ൽ സി​യാ​റ്റി​ൽ അ​ന്ത​രി​ച്ചു.
വാ​ഷിം​ഗ്‌​ട​ൺ ഡി​സി: തൃ​ശൂ​ർ കൊ​ര​ട്ടി മാ​ളി​യേ​ക്ക​ൽ പ​രേ​ത​നാ​യ എം.​ഡി.
ഒക്‌ലഹോ​മ ന​ഗ​ര​ത്തി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ അഞ്ച് പേരെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി.
ഒക്‌ലഹോ​മ സി​റ്റി: തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഒക്‌ലഹോ​മ സി​റ്റി​യി​ലെ ഒ​രു കു​ടും​ബ​ത്തി​ലെ അ​ഞ്ച് പേ​രെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​