• Logo

Allied Publications

Middle East & Gulf
ബ​സേ​ലി​യോ 202324 ന്‍റെ ഉ​ദ്ഘാ​ട​നം ഡോ. ​എ​ബ്ര​ഹാം മാ​ർ സെ​റാ​ഫിം നി​ർ​വ​ഹി​ച്ചു
Share
കു​വൈ​റ്റ് : മാ​ർ ബ​സേ​ലി​യോ​സ് മൂ​വ്മെ​ന്‍റി​ന്‍റെ സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് പ്രാ​രം​ഭം കു​റി​ച്ചു​കൊ​ണ്ട് ന​ട​ക്കു​ന്ന ബ​സേ​ലി​യോ 202324ന്‍റെ ഉ​ദ്ഘാ​ട​നം മ​ല​ങ്ക​ര സ​ഭ​യു​ടെ ബം​ഗ​ളു​രൂ ഭ​ദ്രാ​സ​നാ​ധി​പ​നും തു​ന്പ​മ​ണ്‍ ഭ​ദ്രാ​സ​ന സ​ഹാ​യ മെ​ത്രാ​പ്പോ​ലീ​ത്താ​യു​മാ​യ ഡോ. ​എ​ബ്ര​ഹാം മാ​ർ സെ​റാ​ഫിം നി​ർ​വ​ഹി​ച്ചു.

മ​ല​ങ്ക​ര സ​ഭ​യു​ടെ മൂ​ന്നാ​മ​ത് കാ​തോ​ലി​ക്കാ​യും മാ​ർ ബ​സേ​ലി​യോ​സ് മൂ​വ്മെ​ന്‍റി​ന്‍റെ കാ​വ​ൽ പി​താ​വു​മാ​യ പ​രി​ശു​ദ്ധ ബ​സേ​ലി​യോ​സ് ഗീ​വ​ർ​ഗീ​സ് ദ്വി​തീ​യ​ൻ ബാ​വാ​യു​ടെ 59ാം ഓ​ർ​മ്മ​പ്പെ​രു​ന്നാ​ളി​നോ​ടും, പ്ര​സ്ഥാ​ന​ത്തി​ന്‍റെ നാ​ൽ​പ​ത്തി​യൊ​ന്പ​താ​മ​ത് വാ​ർ​ഷി​ക​ത്തോ​ടു​മ​നു​ബ​ന്ധി​ച്ച് അ​ബാ​സി​യ യു​ണൈ​റ്റ​ഡ് ഇ​ന്ത്യ​ൻ സ്കൂ​ളി​ൽ ന​ട​ന്ന കു​ടും​ബ​സം​ഗ​മ​ത്തി​നു കു​വൈ​റ്റ് മ​ഹാ ഇ​ട​വ​ക​യു​ടെ വി​കാ​രി​യും മാ​ർ ബ​സേ​ലി​യോ​സ് മൂ​വ്മെ​ന്‍റി​ന്‍റെ പ്ര​സി​ഡ​ന്‍റു​മാ​യ ഫാ. ​ലി​ജു കെ. ​പൊ​ന്ന​ച്ച​ൻ ആ​ധ്യ​ക്ഷ്യം വ​ഹി​ച്ചു. കോ​യ​ന്പ​ത്തൂ​ർ ത​ടാ​കം ക്രി​സ്ത ശി​ഷ്യ ആ​ശ്ര​മ​ത്തി​ന്‍റെ ആ​ചാ​ര്യ​ൻ ഫാ. ​ജി​ജോ പി. ​എ​ബ്ര​ഹാം, നാ​ഷ​ണ​ൽ ഇ​വാ​ഞ്ച​ലി​ക്ക​ൽ ച​ർ​ച്ച് കു​വൈ​റ്റി​ന്‍റെ സെ​ക്ര​ട്ട​റി റോ​യ് യോ​ഹ​ന്നാ​ൻ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു.

സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി കോ​യ​ന്പ​ത്തൂ​ർ ത​ടാ​കം ക്രി​സ്ത ശി​ഷ്യ ആ​ശ്ര​മ​ത്തി​ന്‍റെ അ​ധീ​ന​ത​യി​ലു​ള്ള ബി​ഷ​പ്പ് വാ​ൽ​ഷ് മെ​മ്മോ​റി​യ​ൽ ഹോ​സ്പി​റ്റ​ലു​മാ​യി ചേ​ർ​ന്ന് മാ​ർ ബ​സേ​ലി​യോ​സ് മൂ​വ്മെ​ന്‍റ് ന​ട​ത്തു​ന്ന പ​ദ്ധ​തി​യു​ടെ ഒൗ​പ​ചാ​രി​ക​മാ​യ ഉ​ദ്ഘാ​ട​ന​വും ഡോ. ​എ​ബ്ര​ഹാം മാ​ർ സെ​റാ​ഫിം മെ​ത്രാ​പ്പോ​ലീ​ത്താ നി​ർ​വ​ഹി​ച്ചു.

ഫാ. ​ഡോ. ബി​ജു പാ​റ​യ്ക്ക​ൽ, ഫാ. ​ഗീ​വ​ർ​ഗീ​സ് ജോ​ണ്‍, ഇ​ട​വ​ക ട്ര​സ്റ്റി സാ​ബു ഏ​ലി​യാ​സ്, സെ​ക്ര​ട്ട​റി ഐ​സ​ക് വ​ർ​ഗീ​സ്, മാ​ർ ബ​സേ​ലി​യോ​സ് മൂ​വ്മെ​ന്‍റ് സെ​ക്ര​ട്ട​റി ജൂ​ബി​ൻ ഉ​മ്മ​ൻ, ട്ര​ഷ​റ​ർ ജോ​യി ജോ​ർ​ജ് മു​ള്ള​ന്താ​നം എ​ന്നി​വ​ർ ച​ട​ങ്ങി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. ക്രി​സ്തീ​യ ഗാ​ന​സ​ന്ധ്യ​യോ​ടു​കൂ​ടി ആ​രം​ഭി​ച്ച ച​ട​ങ്ങി​ൽ മാ​ർ ബ​സേ​ലി​യോ​സ് മൂ​വ്മെ​ന്‍റ് വൈ​സ് പ്ര​സി​ഡ​ന്‍റും മ​ല​ങ്ക​ര സ​ഭാ മാ​നേ​ജിം​ഗ് ക​മ്മി​റ്റി​യം​ഗ​വു​മാ​യ തോ​മ​സ് കു​രു​വി​ള സ്വാ​ഗ​ത​വും, സു​വ​ർ​ണ ജൂ​ബി​ലി ജ​ന​റ​ൽ ക​ണ്‍​വീ​ന​റും, ക​ൽ​ക്ക​ത്താ ഭ​ദ്രാ​സ​ന മീ​ഡി​യാ കോ​ർ​ഡി​നേ​റ്റ​റു​മാ​യ ജെ​റി ജോ​ണ്‍ കോ​ശി കൃ​ത​ഞ്ജ​ത​യും രേ​ഖ​പ്പെ​ടു​ത്തി.

സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് മ​ഹാ ഇ​ട​വ​ക​യി​ലെ ആ​ത്മീ​യ​ജീ​വ​കാ​രു​ണ്യ പ്ര​സ്ഥാ​ന​മാ​യി, 1974ൽ ​സ്ഥാ​പി​ത​മാ​യ മാ​ർ ബ​സേ​ലി​യോ​സ് മൂ​വ്മെ​ന്‍റ്, ജാ​തി, മ​ത, വ​ർ​ഗ,വ​ർ​ണ വ്യ​ത്യാ​സ​മി​ല്ലാ​തെ സ​മൂ​ഹ​ത്തി​ലെ നി​രാ​ലം​ബ​രാ​യ​വ​ർ​ക്ക് വേ​ണ്ടു​ന്ന​താ​യ കൈ​ത്താ​ങ്ങ​ലു​ക​ൾ ന​ൽ​കി​ക്കൊ​ണ്ടാ​ണ് അ​ന്പ​താം വാ​ർ​ഷി​ക​ത്തി​ന്‍റെ നി​റ​വി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​ത്.

ഭവൻസ് കുവൈറ്റ് മലയാളം ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബ് പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു.
കു​വൈ​റ്റ് സി​റ്റി : കു​വൈ​റ്റ് മ​ല​യാ​ളി​ക​ൾ​ക്കാ​യി ഭ​വ​ൻ​സ് കു​വൈ​റ്റ് മ​ല​യാ​ളം ടോ​സ്റ്റ് മാ​സ്റ്റേ​ഴ്സ് ക്ല​ബിന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ്ര​സം​ഗ
നി​മി​ഷ പ്രി​യ​യു​ടെ അ​മ്മ പ്രേ​മ​കു​മാ​രി യെ​മ​നി​ലേ​ക്ക് യാ​ത്ര തി​രി​ച്ചു.
കൊ​ച്ചി: യെ​മ​ന്‍ പൗ​ര​ന്‍ ത​ലാ​ല്‍ അ​ബ്ദു​ള്‍ മ​ഹ്ദി​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ വ​ധ​ശി​ക്ഷ വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ല്‍ ക​ഴി​യു​ന്ന നി​മി​ഷ​
മി​ഡി​ല്‍ ഈ​സ്റ്റ് സം​ഘ​ർ​ഷം; എ​ണ്ണ​വി​ല കു​തി​ക്കു​ന്നു.
ബെ​ര്‍​ലി​ന്‍: ആ​ഗോ​ള ത​ല​ത്തി​ല്‍ ക്രൂ​ഡ് ഓ​യി​ല്‍ വി​ല കു​തി​ക്കു​ന്നു.
ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ക​പ്പ​ലി​ലെ ഇ​ന്ത്യ​ക്കാ​ർ​ക്കെ​ല്ലാം മ​ട​ങ്ങാ​ൻ അ​നു​മ​തി.
ന്യൂ​ഡ​ൽ​ഹി: ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ഇ​സ്ര​യേ​ൽ ബ​ന്ധ​മു​ള്ള ച​ര​ക്കു​ക​പ്പ​ലി​ലെ എ​ല്ലാ ഇ​ന്ത്യ​ക്കാ​ർ​ക്കും മ​ട​ങ്ങാ​ൻ അ​നു​മ​തി ന​ൽ​കി​യ​താ​യി ഇ​ന
പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് മേ​യ് ഒ​ന്നി​ന്.
മ​നാ​മ: ലോ​ക തൊ​ഴി​ലാ​ളി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മേ​യ് ഒ​ന്നി​ന് സി​ഞ്ചി​ലു​ള്ള പ്ര​വാ​സി സെ​ന്‍റ​റി​ൽ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന