• Logo

Allied Publications

Americas
ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നോ​ർ​ത്ത് ടെ​ക്സ​സ് ഭാ​ര​വാ​ഹി​ക​ളെ പ്ര​ഖ്യാ​പി​ച്ചു
Share
ഡാ​ള​സ്: ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നോ​ർ​ത്ത് ടെ​ക്സ​സ് 2023 വ​ർ​ഷ​ത്തെ ഭാ​ര​വാ​ഹി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. ദി​നേ​ഷ് ഹു​ഡാ പ്ര​സി​ഡ​ന്‍റ്, ജ​സ്റ്റി​ൻ വ​ർ​ഗീ​സ് സെ​ക്ര​ട്ട​റി, സു​ഷ​മ മ​ൽ​ഹോ​ത്ര (പ്ര​സി​ഡ​ന്‍റ് ഇ​ല​ക്ട്ട്), പ​ത്മ മി​ശ്ര (ട്ര​ഷ​റ​ർ), നാ​വ​സ് ജാ (​ജോ. ട്ര​ഷ​ർ) എ​ന്നി​വ​ർ ജ​നു​വ​രി 5ന് ​ഇ​ർ​വിം​ഗ് എ​സ്എം​യു ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു അ​ധി​കാ​ര​മേ​റ്റു.

പ​ത്മ​ശ്രീ സ​ന്ത് സിം​ഗ് വി​ർ​മാ​നി​യാ​ണു സ​ത്യ​പ്ര​തി​ജ്ഞാ വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ത്ത​ത്. പു​തി​യ വ​ർ​ഷ​ത്തെ ഭാ​ര​വാ​ഹി​ക​ളി​ൽ മ​ല​യാ​ളി ക​മ്മ്യൂ​ണി​റ്റി​യെ പ്ര​തി​നി​ധാ​നം ചെ​യ്ത ഡാ​ള​സി​ലെ സാ​മൂ​ഹ്യ സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​നും റി​യ​ൽ എ​സ്റ്റേ​റ്റ് ഏ​ജ​ന്‍റു​മാ​യ ജ​സ്റ്റി​ൻ വ​ർ​ഗീ​സ് മാ​ത്ര​മാ​ണു​ള്ള​ത്.

1962ൽ ​സ്ഥാ​പി​ത​മാ​യ സം​ഘ​ട​നാ നോ​ണ്‍ ടെ​ക്സ​സ് ഇ​ന്ത്യ​ൻ ക​മ്മ്യൂ​ണി​റ്റി​യു​ടെ സാം​സ്കാ​രി​ക​വും വി​ദ്യാ​ഭ്യാ​സ​പ​ര​വു​മാ​യ ആ​വ​ശ്യ​ങ്ങ​ൾ വി​ശ​ക​ല​നം ചെ​യ്തു. ആ​വ​ശ്യ​മാ​യ നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കു​ന്നു എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണു പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​ണ് സം​ഘ​ട​ന പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

സം​ഘ​ട​ന​യു​ടെ മ​റ്റു ഭാ​ര​വാ​ഹി​ക​ളാ​യി ഉ​ർ​മി​ത്ത് ജു​നേ​ജ് (മു​ൻ പ്ര​സി​ഡ​ന്‍റ്), ശ്രീ​യ​ൻ​സ് ജെ​യ്ൻ, സ്മ​ര​ണി​ക ഒൗ​ത്ത്, ഹെ​റ്റ​ൽ​ഷാ വൈ​ദ​വ് സേ​ത്ത്, മ​നീ​ഷ് ചൊ​ക്ഷി, സു​ഭ​ഷി​ക് നാ​യ​ക്, ഡീ​പ​ക് കൈ​റ, വെ​ങ്ക​ട്ട് മു​ളു​കു​ട്ടി​യ എ​ന്നി​വ​ർ ഡ​യ​റ​ക്ട​ർ​മാ​രാ​യും പ്ര​വ​ർ​ത്തി​ക്കു​ന്നു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് : വെ​ങ്ക​ട്ട് 214 250 9905

പു​രോ​ഹി​ത​നാ​യി ച​മ​ഞ്ഞ് പ​ള്ളി​ക​ളി​ൽ മോ​ഷ​ണം നടത്തിയയാൾ വീണ്ടും പിടിയിൽ.
റി​വ​ർ​സൈ​ഡ് കൗ​ണ്ടി, ക​ലി​ഫോ​ർ​ണി​യ: ക​ലി​ഫോ​ർ​ണി​യ​യി​ലെ പ​ള്ളി​യി​ൽ മോ​ഷ​ണം ന​ട​ത്താ​ൻ ശ്ര​മി​ച്ച കു​പ്ര​ശ​സ്ത കു​റ്റ​വാ​ളി മാ​ലി​ൻ റോ​സ്റ്റാ​സി​നെ
40 വർഷം മുമ്പ് കണ്ടെത്തിയ അവശിഷ്ടങ്ങൾ നോർത്ത് ടെക്സസ് സ്ത്രീയുടേതാണെന്നു ഫോറൻസിക് വിദഗ്ധർ.
ടെക്സസ്: ടെക്സസിലെ സ്മിത്ത് കൗണ്ടിയിൽ, ഏകദേശം 40 വർഷങ്ങൾക്ക് മുൻപ് കണ്ടെത്തിയ അസ്ഥികൂട അവശിഷ്ടങ്ങൾ അധികൃതർ തിരിച്ചറിഞ്ഞു.
വി​ഷു ആ​ഘോ​ഷ​പൂ​ർ​വം കൊ​ണ്ടാ​ടി വാ​ഷിം​ഗ്ട​ൺ ഡിസിയി​ലെ ശ്രീ ​നാ​രാ​യ​ണ മി​ഷ​ൻ സെ​ന്‍റർ.
വാ​ഷിം​ഗ്ട​ൺ ഡിസി: പാ​ര​മ്പ​ര്യ​ത്തി​ന്‍റേ​യും സാ​മു​ദാ​യി​ക ചൈ​ത​ന്യ​ത്തിന്‍റേയും വ​ർ​ണാ​ഭ​മാ​യ ച​ട​ങ്ങു​ക​ളോ​ടെ വാ​ഷിം​ഗ്ട​ൺ ഡിസിയി​ലെ ശ്രീ ​നാ​രാ​യ
ക്ലി​ഫ്ട​ൺ സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് ഇ​ട​വ​ക​യി​ൽ ഫാ​മി​ലി യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ന് തു​ട​ക്ക​മാ​യി.
ക്ലി​ഫ്ട​ൺ (ന്യൂ​​ജേഴ്സി) : മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി, യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ
റോ​യി ആ​ൻ​ഡ്രൂ​സ് ന്യു​ജേ​ഴ്സി​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂജേ​ഴ്സി: വാ​ക​ത്താ​നം വ​ള്ളി​ക്കാ​ട്ട് പു​തു​വേ​ലി​ൽ പ​രേ​ത​നാ​യ പി. ​വി.