• Logo

Allied Publications

Americas
ക്രി​സ്മ​സ്, പു​തു​വ​ത്സ​രാ​ഘോ​ഷം വ​ർ​ണ​പ്പൊ​ലി​മ​യാ​ക്കി ലീ​ഗ് സി​റ്റി മ​ല​യാ​ളി​ക​ൾ
Share
ലീ​ഗ് സി​റ്റി (ടെ​ക്സ​സ്): മ​ല​യാ​ളി സ​മാ​ജം ഓ​ഫ് ലീ​ഗ് സി​റ്റി​യു​ടെ ഈ ​വ​ർ​ഷ​ത്തെ ക്രി​സ്തു​മ​സ് ന്യൂ ​ഇ​യ​ർ ആ​ഘോ​ഷം ഡി​സം​ബ​ർ 30ന് ​വെ​ബ്സ്റ്റ​ർ ഹെ​റി​റ്റേ​ജ് പാ​ർ​ക്ക് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ​വ​ച്ചു ന​ട​ത്ത​പ്പെ​ട്ടു. പ​രി​പാ​ടി​ക​ൾ എ​ല്ലാ അ​ർ​ഥ​ത്തി​ലും ഒ​രു വ​ൻ വി​ജ​യ​മാ​യി​ത്തീ​ർ​ത്ത​തി​ന് സം​ഘാ​ട​ക​ർ എ​ല്ലാ​വ​ർ​ക്കും പ്ര​ത്യേ​കം ന​ന്ദി അ​ർ​പ്പി​ച്ചു.

ഹൂ​സ്റ്റ​ണ്‍​ഗാ​ൽ​വെ​സ്ട​ണ്‍ പ്ര​ദേ​ശ​ത്തെ പ്ര​മു​ഖ റി​യ​ൽ എ​സ്റ്റേ​റ്റ് പ്രൊ​ഫ​ഷ​ണ​ൽ ആ​യ അ​ല​ൻ ജെ​യിം​സാ​യി​രു​ന്നു പ​രി​പാ​ടി​യു​ടെ മു​ഖ്യ സ്പോ​ണ്‍​സ​ർ. കൂ​ടാ​തെ ടെ​ക്സ​സി​ലെ ത​ന്നെ മു​ൻ​നി​ര മോ​ർ​ഗേ​ജ് ക​ന്പ​നി​യാ​യ ഫ​സ്റ്റ് സ്റ്റെ​പ് മോ​ർ​ഗേ​ജ്, എ​ബി എ​ബ്ര​ഹാം സ​ഹ സ്പോ​ണ്‍​സ​റു​മാ​യി​രു​ന്നു.

ലി​ഷ ടെ​ൽ​സ​ൻ​റെ​യും, ഡോ. ​സു​ജി​ത് നാ​യ​രു​ടെ​യും നേ​തൃ​ത്വ​ത്തി​ലു​ള്ള ഫ്യൂ​ഷ​ൻ ക​രോ​ൾ പാ​ട്ടു​ക​ളോ​ടു​കൂ​ടി പ​രി​പാ​ടി​ക​ൾ തു​ട​ക്കം കു​റി​ച്ചു. ഇ​തോ​ടൊ​പ്പം അ​മേ​രി​ക്ക​യി​ലെ പ്ര​ശ​സ്ത മ​ജി​ഷ്യ​നാ​യ ക​ർ​ട്ട് മി​ല്ല​റി​ന്‍റെ ജാ​ല​വി​ദ്യ ഏ​വ​രെ​യും അ​ത്ഭു​ത​പ്പെ​ടു​ത്തി.

മൊ​യ്തീ​ൻ​കു​ഞ്ഞു, സ​ന്തോ​ഷ് പി​ള്ള, ബി​ജു ശി​വാ​ന​ന്ദ​ൻ, ആ​ൻ​ന്‍റ​ണി ജോ​സ​ഫ്, തോ​മ​സ് ജോ​സ​ഫ്, മ​നാ​ഫ് കു​ഞ്ഞു, ഷോ​ണി ജോ​സ​ഫ്, ജോ​ർ​ജ് പൗ​ലോ​സ്, സോ​ജ​ൻ പോ​ൾ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഒ​രു​ക്കി​യ നാ​ട​ൻ വി​ഭ​വ​ങ്ങ​ൾ ത​ത്സ​മ​യം ത​യ്യാ​റാ​ക്കി ന​ൽ​കു​ന്ന കേ​ര​ള​ത്ത​നി​മ​യാ​ർ​ന്ന ത​ട്ടു​ക​ട​യി​ൽ നി​ന്നും പ​ര​ന്പ​രാ​ഗ​ത സ​മോ​വ​ർ ചാ​യ, പൊ​റോ​ട്ട, അ​പ്പം, നാ​ട​ൻ പോ​ത്തി​റ​ച്ചി​ക്ക​റി, നാ​ട​ൻ കോ​ഴി​ക്ക​റി, ഓം​ല​റ്റ് എ​ന്നി​വ​യോ​ടൊ​പ്പം മ​റ്റു അ​നേ​ക കേ​ര​ള വി​ഭ​വ​ങ്ങ​ളും ആ​സ്വാ​ദ​ക​ര​മാ​യി​രു​ന്നു. നാ​ട്ടി​ൽ കു​ടും​ബ​ത്തോ​ട​പ്പം ഒ​രു ക്രി​സ്മ​സ് ആ​ഘോ​ഷി​ച്ച​തി​ന്‍റെ ഒ​രു പ്ര​തീ​തി ഉ​ണ​ർ​ത്തു​ന്ന​താ​യി​രു​ന്നു വി​ന്‍റ​ർ ബെ​ല്സ് 2022.

അ​മേ​രി​ക്ക​ൻ സ്വ​ദേ​ശി​ക​ൾ​ക്കും വി​ദേ​ശി​ക​ൾ​ക്കു​മെ​ല്ലാം കൗ​തു​ക​മു​ണ​ർ​ത്തി​ക്കൊ​ണ്ടു ഒ​രു​ക്കി​യ അ​ഞ്ഞൂ​റി​ൽ​പ​രം ചെ​റു ന​ക്ഷ​ത്ര​ങ്ങ​ൾ, പു​ൽ​ക്കൂ​ട്, വി​വി​ധ വ​ലു​പ്പ​ത്തി​ലു​ള്ള ക്രി​സ്മ​സ് ട്രീ​ക​ൾ, വൈ​വി​ധ്യ​മാ​ർ​ന്ന ത​ര​ത്തി​ലു​ള്ള ന​യ​ന​മ​നോ​ഹ​ര​മാ​യ ലൈ​റ്റു​ക​ൾ, അ​ല​ങ്കാ​ര​ങ്ങ​ൾ എ​ന്നി​വ​യെ​ല്ലാം അ​തി​ശ​യോ​ക്തി നി​റ​ഞ്ഞ​താ​യി​രു​ന്നു.

ഇ​തോ​ടൊ​പ്പം മു​തി​ർ​ന്ന​വ​രു​ടെ​യും, യു​വ​ജ​ന​ങ്ങ​ളു​ടെ​യും, കു​ട്ടി​ക​ളു​ടെ​യും വൈ​വി​ധ്യ​മാ​ർ​ന്ന നൃ​ത്ത, സം​ഗീ​ത, പ​രി​പാ​ടി​ക​ളും കാ​ണി​ക​ളു​ടെ ക​ണ്ണി​നും മ​ന​സി​നും ഒ​രു​പോ​ലെ കു​ളി​ർ​മ​യേ​കു​ന്ന​താ​യി​രു​ന്നു.

മ​ത സൗ​ഹാ​ർ​ദ​ത്തി​ന്‍റെ ഉ​ത്ത​മ മാ​തൃ​ക​യാ​ണ് ലീ​ഗ് സി​റ്റി മ​ല​യാ​ളി സ​മാ​ജം എ​ന്ന് ആ​ശം​സ​ക​ള​ർ​പ്പി​ച്ച ജോ​ജി സാം ​ജേ​ക്ക​ബ് അ​ഭി​പ്രാ​യ​പ്പെ​ട്ടു. പ​ര​സ്പ​ര കൂ​ട്ടാ​യ്മ​യു​ടെ​യും, കു​ടും​ബ ബ​ന്ധ​ങ്ങ​ളു​ടെ​യും ആ​ഴം കൂ​ടു​ത​ൽ ഉൗ​ട്ടി​യു​റ​പ്പി​ക്കു​വാ​ൻ ലീ​ഗി​സി​റ്റി​യി​ലു​ള്ള എ​ല്ലാ മ​ല​യാ​ളി​ക​ളും ഒ​ത്തൊ​രു​മ​യോ​ടു​കൂ​ടി ഒ​രു കു​ടും​ബം എ​ന്ന പോ​ലെ ന​ട​ത്തി​യ ഈ ​പ​രി​പാ​ടി വി​ന്‍റ​ർ ബെ​ല്സ് മ​റ്റു​ള്ള​വ​ർ​ക്കും ഒ​രു മാ​തൃ​ക​യാ​ക​ട്ടെ.

രാ​ജ​ൻ​കു​ഞ്ഞു ഗീ​വ​ർ​ഗീ​സ്, സോ​ജ​ൻ ജോ​ർ​ജ്, ഡോ. ​രാ​ജ്കു​മാ​ർ മേ​നോ​ൻ, ബി​ജോ സെ​ബാ​സ്റ്റി​ൻ, മാ​ത്യു പോ​ൾ, വി​നേ​ഷ് വി​ശ്വ​നാ​ഥ​ൻ, ഡോ. ​ന​ജീ​ബ് കു​ഴി​യി​ൽ, ഡോ.​ജേ​ക്ക​ബ് തെ​രു​വ​ത്ത്, ടെ​ൽ​സ​ണ്‍ പ​ഴ​ന്പി​ള്ളി , കൃ​ഷ്ണ​രാ​ജ് ക​രു​ണാ​ക​ര​ൻ, വി​നേ​ഷ് വി​ശ്വ​നാ​ഥ​ൻ, രാ​ജേ​ഷ് പി​ള്ള, ജി​ജു ജോ​ണ്‍, ജോ​ബി​ൻ പ​ന്ത​ലാ​ടി, സു​നി​ൽ ഫി​ലി​പ്പ്, റി​ജോ ജോ​ർ​ജ്, സി​ഞ്ചു ജേ​ക്ക​ബ്, റെ​ജി ഷി​ബു, എ​ലേ​ന ടെ​ൽ​സ​ണ്‍, ആ​ൻ ബി​ജോ, സീ​ന മാ​ത്യൂ​സ് എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

സ്വ​ർ​ഗീ​യ നാ​ദം സം​ഗ​മം അ​റ്റ്ലാ​ന്‍റ​യി​ൽ ഓ​ഗ​സ്റ്റ് ര​ണ്ട് മു​ത​ൽ.
അ​റ്റ്ലാ​ന്‍റാ: അ​റ്റ്ലാ​ന്‍റാ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സ്വ​ർ​ഗീ​യ നാ​ദം എ​ന്ന ക്രി​സ്ത്യ​ൻ ഡി​വോ​ഷ​ണ​ൽ ലൈ​വ് സൂം ​പ്രോ​ഗ്രാ​മി​ന്‍റെ ആ​ഭി
ഗി​ഫ്റ്റ് കാ​ർ​ഡ് ഡ്ര​യി​നിം​ഗ്: പു​തി​യ ത​ട്ടി​പ്പി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ടെ​ക്സ​സ്: പു​തി​യ ഒ​രു ത​ട്ടി​പ്പ് പോലീ​സ് അ​നാ​വ​ര​ണം ചെ​യ്തു.
വി​സ്‌​കോ​ൻ​സെ​നി​ൽ ട്രം​പി​നും ബൈ​ഡ​നും 54 ശ​ത​മാ​നം നെ​ഗ​റ്റീ​വ് വോ​ട്ട്.
വി​സ്‌​കോ​ൻ​സെ​ൻ: യു​എ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​ന്ന ഡെ​മോ​ക്രാ​റ്റി​ക്‌ സ്‌​ഥാ​നാ​ർ​ഥി​യും യു​എ​സ് പ്ര​സി​ഡ​ന്‍റു​മാ​യ ജോ ​ബൈ​
സീ​റോ​ത്സ​വം ഞാ​യ​റാ​ഴ്ച; ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഷി​ക്കാ​ഗോ: ഞാ​യ​റാ​ഴ്ച യെ​ല്ലോ ബോ​ക്സ് നേ​പ്പ​ർ​വി​ല്ല​യി​ൽ സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ർ ക​ത്തി​ഡ്ര​ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മ​ല​യാ​ള​ത്തി​ന്‍റ
ഫൊ​ക്കാ​ന ദേ​ശീ​യ ക​ൺ​വ​ൻ​ഷ​നി​ൽ പു​സ്ത​ക പ്ര​ദ​ർ​ശ​നം ന​ട​ത്തു​ന്നു.
ന്യൂ​ജ​ഴ്സി: ജൂ​ലൈ 18 മു​ത​ൽ 20 വ​രെ നോ​ർ​ത്ത് ബെ​ഥെ​സ്ഡ​യി​ലെ മോ​ണ്ട്ഗോ​മ​റി കൗ​ണ്ടി കോ​ൺ​ഫ​റ​ൻ​സ് സെ​ന്‍റ​റി​ൽ ന​ട​ക്കു​ന്ന ഫെ​ഡ​റേ​ഷ​ന്‍ ഓ​ഫ് കേ​ര​