• Logo

Allied Publications

Americas
നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​നം ഫാ​മി​ലി ആ​ൻ​ഡ് യൂ​ത്ത് കോ​ണ്‍​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു
Share
ന്യൂ​യോ​ർ​ക്ക്: നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി ആ​ൻ​ഡ് യൂ​ത്ത് കോ​ണ്‍​ഫ​റ​ൻ​സി​ന്‍റെ ര​ജി​സ്ട്രേ​ഷ​ൻ ജ​നു​വ​രി 7 ശ​നി​യാ​ഴ്ച ആ​രം​ഭി​ച്ചു. ന്യൂ ​യോ​ർ​ക്കി​ലെ ഭ​ദ്രാ​സ​ന ആ​സ്ഥാ​ന​ത്ത് ന​ട​ന്ന കി​ക്ക് ഓ​ഫ് മീ​റ്റിം​ഗി​ൽ, കോ​ണ്‍​ഫ​റ​ൻ​സി​ന്‍റെ ആ​ദ്യ ര​ജി​സ്ട്രേ​ഷ​നും സ്പോ​ണ്‍​സ​ർ​ഷി​പ്പും പോ​ർ​ട്ട് ചെ​സ്റ്റ​ർ സെ​ന്‍റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി അം​ഗ​വും വ്യ​വ​സാ​യ പ്ര​മു​ഖ​നു​മാ​യ തോ​മ​സ് കോ​ശി​യി​ൽ നി​ന്ന് സ്വീ​ക​രി​ച്ചു​കൊ​ണ്ട് അ​ഭി​വ​ന്ദ്യ സ​ഖ​റി​യാ മാ​ർ നി​ക്ക​ളാ​വോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത ഉ​ദ്ഘാ​ട​നം ചെ​യ്തു.

കോ​വി​ഡ് മ​ഹാ​മാ​രി തു​ട​ങ്ങി​യ ശേ​ഷം ന​ട​ക്കു​ന്ന പ്ര​ഥ​മ ഫാ​മി​ലി ആ​ൻ​ഡ് യൂ​ത്ത് കോ​ണ്‍​ഫ​റ​ൻ​സി​ന് വൈ​ദി​ക​രു​ടെ​യും അ​ല്മാ​യ​രു​ടെ​യും ആ​വേ​ശ​ക​ര​മാ​യ പി​ന്തു​ണ കാ​ണു​ന്ന​തി​ൽ മാ​ർ നി​ക്ക​ളാ​വോ​സ് സ​ന്തോ​ഷം പ്ര​ക​ടി​പ്പി​ച്ചു. വൈ​ദി​ക​രും സ​ഭാ മാ​നേ​ജിം​ഗ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളും ഭ​ദ്രാ​സ​ന കൗ​ണ്‍​സി​ൽ അം​ഗ​ങ്ങ​ളും നി​ര​വ​ധി സ്പോ​ണ്‍​സ​ർ​മാ​രും ഉ​ൾ​പ്പെ​ട്ട യോ​ഗ​ത്തി​ൽ കോ​ണ്‍​ഫ​റ​ൻ​സ് ശീ ​ഡ​യ​റ​ക്ട​ർ ഫാ.​സ​ണ്ണി ജോ​സ​ഫ് സ്വാ​ഗ​തം ആ​ശം​സി​ച്ചു. കോ​ണ്‍​ഫ​റ​ൻ​സി​ന്‍റെ ആ​സൂ​ത്ര​ണ​ത്തെ​ക്കു​റി​ച്ച് കോ​ണ്‍​ഫ​റ​ൻ​സ് സെ​ക്ര​ട്ട​റി ശ്രീ. ​ചെ​റി​യാ​ൻ പെ​രു​മാ​ൾ സ​ദ​സ്‌​സി​നെ അ​റി​യി​ച്ചു. 2023 ജൂ​ലൈ 12 മു​ത​ൽ 15 വ​രെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന​ത്തി​ന്‍റെ ഹോ​ളി ട്രാ​ൻ​സ്ഫി​ഗ​റേ​ഷ​ൻ റി​ട്രീ​റ്റ് സെ​ന്‍റ​റി​ൽ(HTRC)  കോ​ണ്‍​ഫ​റ​ൻ​സ് ന​ട​ക്കും. ന്യൂ​യോ​ർ​ക്ക് സി​റ്റി​യി​ൽ നി​ന്നും ഫി​ല​ഡ​ൽ​ഫി​യ​യി​ൽ നി​ന്നും ഏ​ക​ദേ​ശം ര​ണ്ടു​മ​ണി​ക്കൂ​ർ മാ​ത്രം അ​ക​ലെ​യാ​ണ് റി​ട്രീ​റ് സെ​ന്‍റ​ർ. (Address: 1000 Seminary Road, Dalton, PA). മു​ന്നൂ​റ് ഏ​ക്ക​റി​ൽ അ​ധി​കം വി​സ്തൃ​തി​യു​ള്ള പ്ര​കൃ​തി ര​മ​ണീ​യ​മാ​യ സ്ഥ​ല​ത്താ​ണ് റി​ട്രീ​റ്റ് സെ​ന്‍റ​ർ സ്ഥി​തി ചെ​യ്യു​ന്ന​ത്.

മാ​ത്യു ജോ​ഷ്വ (കോ​ണ്‍​ഫ​റ​ൻ​സ് ട്ര​ഷ​റ​ർ), സ​ജി പോ​ത്ത​ൻ (ഫി​നാ​ൻ​സ് മാ​നേ​ജ​ർ) എ​ന്നി​വ​ർ ധ​ന​സ​മാ​ഹ​ര​ണ പ​ദ്ധ​തി​ക​ളെ​ക്കു​റി​ച്ചു വി​ശ​ദീ​ക​രി​ച്ചു. പ​രി​പാ​ടി​യു​ടെ സ്മ​ര​ണ​യ്ക്കാ​യി സു​വ​നീ​ർ പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​തി​നു​ള്ള പ​ദ്ധ​തി​ക​ളെ​ക്കു​റി​ച്ച് ശ്രീ​മ​തി സൂ​സ​ൻ ജോ​ണ്‍ വ​റു​ഗീ​സ് (സു​വ​നീ​ർ എ​ഡി​റ്റ​ർ) സം​സാ​രി​ച്ചു. പ്ലാ​റ്റി​നം, ഗോ​ൾ​ഡ്, സി​ൽ​വ​ർ സ്പോ​ണ്‍​സ​ർ​മാ​രാ​യി നി​ര​വ​ധി അം​ഗ​ങ്ങ​ൾ ത​ങ്ങ​ളു​ടെ സാ​ന്പ​ത്തി​ക സ​ഹാ​യം വാ​ഗ്ദാ​നം ചെ​യ്തു. തോ​മ​സ് കോ​ശി​യു​ടെ​യും (ഗോ​ൾ​ഡ്
സ്പോ​ണ്‍​സ​ർ) മ​റ്റ് എ​ല്ലാ സ്പോ​ണ്‍​സ​ർ​മാ​രു​ടെ​യും മി​ക​ച്ച പി​ന്തു​ണ​ക്ക് സം​ഘാ​ട​ക​ർ ന​ന്ദി രേ​ഖ പ്പെ​ടു​ത്തി.

അ​മേ​രി​ക്ക​യി​ലും കാ​ന​ഡ​യി​ലും ഉ​ള്ള ഭ​ദ്രാ​സ​ന​ത്തി​ലെ എ​ല്ലാ പ​ള്ളി​ക​ളി​ൽ​നി​ന്നും
വ​ന്പി​ച്ച സ​ഹ​ക​ര​ണ​വും പ​ങ്കാ​ളി​ത്വ​വു​മാ​ണ് സം​ഘാ​ട​ക​ർ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.
കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്, ഫാ.​സ​ണ്ണി ജോ​സ​ഫ് (ഫോ​ണ്‍: 718.608.5583), ചെ​റി​യാ​ൻ
പെ​രു​മാ​ൾ (ഫോ​ണ്‍: 516.439.9087) എ​ന്നി​വ​രു​മാ​യി ബ​ന്ധ​പ്പെ​ടു​ക.

മോ​ളി മാ​ത്യു​വി​ന്‍റെ സം​സ്കാ​രം ശ​നി​യാ​ഴ്ച.
ന്യൂ​ജ​ഴ്‌​സി: ന്യൂ​ജ​ഴ്സി​യി​ൽ അ​ന്ത​രി​ച്ച മി​ഡ്‌​ലാ​ൻ​ഡ് പാ​ർ​ക്ക് സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ വി​കാ​രി റ​വ. ഡോ. ​ബാ​ബു കെ.
സി​ജു മാ​ളി​യേ​ക്ക​ൽ സി​യാ​റ്റി​ൽ അ​ന്ത​രി​ച്ചു.
വാ​ഷിം​ഗ്‌​ട​ൺ ഡി​സി: തൃ​ശൂ​ർ കൊ​ര​ട്ടി മാ​ളി​യേ​ക്ക​ൽ പ​രേ​ത​നാ​യ എം.​ഡി.
ഒക്‌ലഹോ​മ ന​ഗ​ര​ത്തി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ അഞ്ച് പേരെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി.
ഒക്‌ലഹോ​മ സി​റ്റി: തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഒക്‌ലഹോ​മ സി​റ്റി​യി​ലെ ഒ​രു കു​ടും​ബ​ത്തി​ലെ അ​ഞ്ച് പേ​രെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​
ന​ഴ്സിം​ഗ് ഹോ​മു​ക​ൾ​ക്ക് ദേ​ശീ​യ മി​നി​മം സ്റ്റാ​ഫിം​ഗ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ സ്ഥാ​പി​ക്കും: ക​മ​ല ഹാ​രി​സ്പി.
ല ​ക്രോ​സ്‌​സ് (വി​സ്കോ​ൺ​സി​ൻ): ഫെ​ഡ​റ​ൽ ധ​ന​സ​ഹാ​യ​മു​ള്ള ന​ഴ്സിം​ഗ് ഹോ​മു​ക​ൾ​ക്കാ​യി ബൈ​ഡ​ൻ ഭ​ര​ണ​കൂ​ടം ദേ​ശീ​യ മി​നി​മം സ്റ്റാ​ഫിം​ഗ് മാ​ന​ദ​ണ്ഡ​
കാലിഫോർണിയയിലെ പ്രതിഷേധക്കാർക്ക് ഇരട്ടി പിഴ ചുമത്താനുള്ള റിപ്പബ്ലിക്കൻ ശ്രമത്തെ പിന്തുണച്ചു ഡെമോക്രാറ്റുകൾ.
കാലി​ഫോ​ർ​ണി​യ: ക​ലി​ഫോ​ർ​ണി​യ​യി​ലെ ഹൈ​വേ​ക​ൾ ത​ട​യു​ന്ന പ്ര​തി​ഷേ​ധ​ക്കാ​ർ​ക്ക് ഇ​ര​ട്ടി പി​ഴ ചു​മ​ത്താ​നു​ള്ള റി​പ്പ​ബ്ലി​ക്ക​ൻ നീ​ക്ക​ത്തെ ഡെ​മോ​ക