• Logo

Allied Publications

Middle East & Gulf
കുവൈറ്റിൽ നിന്ന് ഇക്കൊല്ലം 8000 തീർത്ഥാടകർ ഹജ്ജിന്
Share
കുവൈറ്റ് സിറ്റി: കുവൈറ്റിൽ നിന്ന് 8,000 തീർഥാടകരെ അനുവദിക്കുന്ന ഹജ്ജ് കരാറിൽ കുവൈത്ത് ഔഖാഫ് ഇസ്‌ലാമിക കാര്യ മന്ത്രിയും സൗദി അറേബ്യയിലെ ഹജ്ജ്, ഉംറ മന്ത്രിയും തിങ്കളാഴ്ച ഒപ്പുവച്ചു. ഹിജ്‌റി കലണ്ടറിലെ 1444 വർഷത്തേക്കുള്ള കരാറിൽ കുവൈറ്റിനു വേണ്ടി മന്ത്രി അബ്ദുൽ അസീസ് അൽ മജീദും സൗദിക്കു വേണ്ടി മന്ത്രി തൗഫീഖ് അൽ റബിയയുമാണ് ഒപ്പുവച്ചത് .

സൗദി ഗവൺമെന്‍റിന്‍റെ ക്ഷണമനുസരിച്ച് 2023ലെ ഹജ്ജ്, ഉംറ സേവന സമ്മേളനത്തിലും പ്രദർശനത്തിലും പങ്കെടുക്കുന്നതിനിടെയാണ് മന്ത്രി അൽമജീദ് കരാറിൽ ഒപ്പു വെച്ചത്. തീർഥാടകർക്ക് ഗതാഗതം, കാറ്ററിംഗ് തുടങ്ങി വിവിധ മേഖലകളിൽ നൽകുന്ന സേവനങ്ങളെ കുറിച്ച് ചടങ്ങിൽ വിശദീകരിച്ചു.

ഈ വർഷത്തെ ഹജ്ജ് സീസൺ കൊറോണക്കാലത്തിന് മുമ്പുള്ള തലത്തിലേക്ക് മടങ്ങുമെന്ന് സൗദി അധികൃതർ അറിയിച്ചു. 2019ൽ 2.4 ദശലക്ഷത്തിലധികം ആളുകൾ തീർത്ഥാടനത്തിൽ പങ്കെടുത്തു. എന്നാൽ 2020ൽ, പകർച്ചവ്യാധി മൂലമുണ്ടായ ലോക്ക്ഡൗണുകൾക്കിടയിൽ, സൗദി അറേബ്യ ഹജ്ജ് തീർത്ഥാടകരുടെ എണ്ണം ഗണ്യമായി കുറച്ചിരുന്നു.

2021ൽ സൗദി അറേബ്യയിലെ 60,000 പേർ ഹജ്ജ് ചെയ്തപ്പോൾ കഴിഞ്ഞ വർഷം 10 ലക്ഷം വിശ്വാസികൾ തീർത്ഥാടനം നടത്തി. തിങ്കളാഴ്ച രാത്രി ജിദ്ദയിൽ ഹജ്ജിനെക്കുറിച്ചുള്ള ഒരു കോൺഫറൻസിൽ സംസാരിച്ച സൗദി ഹജ്ജ്, ഉംറ മന്ത്രി തൗഫീഖ് ബിൻ ഫൗസാൻ അൽറബിയയാണ് എല്ലാ നിയന്ത്രണങ്ങളും നീക്കുന്നതായി പ്രഖ്യാപിച്ചത്.

റം​സാ​ൻ: യു​എ​ഇ​യി​ൽ 1025 ത​ട​വു​കാ​രെ മോ​ചി​പ്പി​ക്കും.
അ​ബു​ദാ​ബി: റം​സാ​ൻ മാ​സ​ത്തോ​ട​നു​ബ​ന്ധി​ച്ച് യു​എ​ഇ​യി​ൽ 1025 ത​ട​വു​കാ​രെ മോ​ചി​പ്പി​ക്കാ​ൻ പ്ര​സി​ഡ​ന്‍റ് ഷെ​യ്ഖ് മു​ഹ​മ്മ​ദ് ബി​ൻ സാ​യി​ദ് അ​ൽ ന​
അ​ന്താ​രാ​ഷ്ട്ര സ​ന്തോ​ഷ ദി​ന​ത്തി​ൽ ഹാ​പ്പി​നെ​സ് റി​വാ​ർ​ഡി​ന് തു​ട​ക്കം കു​റി​ച്ച് ലു​ലു.
അ​ബു​ദാ​ബി : സ​ന്തോ​ഷ ദി​ന​ത്തി​ൽ ഹാ​പ്പി​നെ​സ് റി​വാ​ർ‌​ഡ് പ്രോ​ഗ്രാ​മി​ന് ലു​ലു​വി​ൽ തു​ട​ക്ക​മാ​യി.
ര​ക്ത​ദാ​ന ക്യാ​മ്പ് സംഘ‌ടിപ്പിച്ചു.
കുവൈറ്റ്: സെന്‍റ് ജോ​ർ​ജ് യൂ​ണി​വേ​ഴ്സ​ൽ സി​റി​യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് റീ​ഷ് ച​ർ​ച്ചി​ന്‍റെ യു​വ​ജ​ന വി​ഭാ​ഗ​മാ​യ മാ​ർ ബ​സേ​ലി​യോ​സ് യൂ​ത്ത് അ​സോ​സി​യേ​ഷ​
കെഡിഎ​ൻഎ വു​മ​ൺ​സ് ഫോ​റം പാ​ലി​യേ​റ്റീ​വ് ക്ലി​നി​ക്കു​ക​ൾ​ക്ക് എ​യ​ർ ബെ​ഡ് ന​ൽ​കി.
കു​വൈ​റ്റ് സി​റ്റി/​കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് ജി​ല്ലാ എ​ൻ.​ആ​ർ.
ഫോക്ക് സ്പോർട്സ് ഡേ 2023 : ഫാഹഹീൽ സോൺ ചാമ്പ്യന്മാർ.
കുവൈറ്റ് സിറ്റി: കുവൈറ്റിലെ കണ്ണൂർ ജില്ലക്കാരുടെ സംഘടനയായ ഫ്രണ്ട്‌സ് ഓഫ് കണ്ണൂർ കുവൈറ്റ് എക്സ്പാറ്റ്‌സ് അസോസിയേഷൻ (ഫോക്ക്) നാലാമത് സ്പോർട്സ് മാർച്ച് 1