• Logo

Allied Publications

Middle East & Gulf
ജിദ്ദയിലെ ഇന്ത്യൻ സമൂഹം ക്രിസ്മസും, ന്യൂ ഇയറും ആഘോഷിച്ചു
Share
ജിദ്ദ : ലോകത്ത് സമാധാനത്തിന്‍റെ സന്ദേശം വിളിച്ചോതി വന്ന ക്രിസ്മസും, പുതിയ പുലരിയിലേക്ക് വാതിൽ തുറന്നു തന്ന 2023 പുതുവർഷവും ഇന്ത്യൻ സമൂഹം സംയുക്തമായി ആഘോഷിച്ചു. ഇന്ത്യൻ ക്രിസ്ത്യൻ കമ്മ്യൂണിറ്റി (ഐസിസി) ജിദ്ദയുടെ നേതൃത്വത്തിൽ ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് അങ്കണത്തിൽ പ്രൗഢഗംഭീരമായ ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങൾ നടന്നു,

ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ ഡോ മുഹമ്മദ് ഷാഹിദ് ആലം പരിപാടികൾ വിളക്കുകൊളുത്തി ഉദ്‌ഘാടനം ചെയ്തു. ഇന്ത്യയും സൗദിയും കാത്തുസൂക്ഷിക്കുന്ന ദീർഘമായ സൗഹൃദത്തിന്റെ ഫലമായാണ് ഇന്ത്യൻ സമൂഹത്തിനു ഇത്തരം ആഘോഷങ്ങൾ സംഘടിപ്പിക്കാൻ സാധിക്കുന്നത് എന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ഇന്ത്യൻ സമൂഹം അവരുടെ പ്രവർത്തന മേഖലകളിൽ കാണിക്കുന്ന മികവ് പ്രത്യേകിച്ച് ആരോഗ്യപ്രവർത്തകരുടെ സേവനം സൗദി ജനത ഏറെ നന്ദിയോടെയാണ് സ്മരിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു. കോൺസുലേറ്റ് അങ്കണത്തിൽ നിറഞ്ഞു കവിഞ്ഞ ആയിരത്തിലധികം കാണികളെ സാക്ഷി നിർത്തി കോൺസുൽ ജനറലും, പത്നിയും, കോണ്സുലർമാരായ ഹംന മറിയം, മുഹമ്മദ് അബ്ദുൽ ജലീൽ, മുഹമ്മദ് ഹാഷിം, ടി. ഹാങ്‌ഷിങ്, ദീപക്, യാദവ് എന്നിവർ ചേർന്ന് ക്രിസ്തുമസ് കേക്ക് മുറിച്ചു.

2023 നെ വരവേറ്റു കൊണ്ട് 23 ബലൂണുകൾ അന്തരീക്ഷത്തിലേക്ക് പറത്തി കോൺസുൽ ജനറൽ ഇന്ത്യൻ സമൂഹത്തിനു പ്രതീക്ഷയുടെ ഒരു പുതുവർഷ ആശംസ നേർന്നു. കേരളം, മഹാരാഷ്ട്ര, പോണ്ടിച്ചേരി, ഗോവ, തെലുങ്കാന, ആന്ധ്രാ പ്രദേശ്, കർണ്ണാടക, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നുള്ള സദസ്സ് എഴുനേറ്റുനിന്നു ഹർഷാരവത്തോടെയാണ് കോൺസുൽ ജനറലിന്റെ ആശംസയെ സ്വീകരിച്ചത്.

യോഗത്തിൽ പ്രോഗ്രാം കൺവീനർ മനോജ് മാത്യു അടൂർ സ്വാഗതവും, വി. വി. വർഗ്ഗിസ് അധ്യക്ഷ പ്രസംഗവും, അൽ വറൂദ് സ്കൂൾ പ്രിൻസിപ്പൽ പീറ്റർ റൊണാൾഡ്‌ നന്ദിയും പ്രകാശിപ്പിച്ചു. പാസ്റ്റർ ഹാനോക് അഭിനവ് രജപുടി, റവ. ജോർജ് വർഗ്ഗിസ് എന്നിവർ പ്രസംഗിച്ചു. തുടർന്ന് നടന്ന സംഗീത വിരുന്നിനു ഐസിസി കൊയർ ടീമിന് അജിത് സ്റ്റാൻലി നേതൃത്വം നൽകി. സീറോ മലബാർ ചർച്ച് അസോസിയേഷൻ അവതരിപ്പിച്ച തിരുപ്പിറവി ദൃശ്യം ഏറെ മനോഹരമായിരുന്നു.

ജിദ്ദ സെന്‍റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് ഇടവകയുടെ നേതൃത്തിൽ നടത്തിയ കരോൾ സർവിസും ക്രിസ്തുമസ് ഫാദറിന്റെ ആഗമനവും അക്ഷരാർത്ഥത്തിൽ വേദിയെ ഇളക്കി മറിച്ചു. മനോഹരമായ ഗാനങ്ങൾ ആലപിച്ച് ജിദ്ദ മാർത്തോമ്മാ കോൺഗ്രിഗേഷൻ, ജിദ്ദ പ്രയർ ഗ്രൂപ്പ്, നളദൻ ചർച്ച്, ബൈബിൾ ബേസ്ഡ് ചർച്ച്, ഗ്ലോറിയസ് തെലുഗു ചർച്ച്, വേ ഓഫ് ലൈഫ് ചർച്ചുകൾ രാത്രിക്ക് സംഗീത വിരുന്ന് ഒരുക്കി.

വേദിയെ നൃത്തചുവടുകൾ കൊണ്ട് ഇളക്കി മറിച്ച മലങ്കര കാത്തോലിക് മിഷൻ ജിദ്ദ, സെന്‍റ് മേരിസ് ജാക്കോബൈറ്റ് സിറിയൻ ഓർത്തഡോക്സ് കോൺഗ്രിഗേഷൻ, ലാറ്റിൻ കാത്തോലിക് ചർച്ച്, ജിദ്ദ സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് ഇടവക, സീറോ മലബാർ ചർച്ച് അസോസിയേഷൻ അംഗങ്ങൾ കണ്ണുകൾക്ക് മനോഹരമായ കാഴ്ചകൾ ഒരുക്കി. എസ്എംസിഎയിലെ കുട്ടികൾ അവതരിപ്പിച്ച നേറ്റിവിറ്റി സീൻ നയനമനോഹരമായിരുന്നു.

ഒപ്പം മുതിർന്നവർ ഒരുക്കിയ പരമ്പരാഗതമായ മാർഗ്ഗം കളി വേഷവിധാനം കൊണ്ടും താളബോധം കൊണ്ടും മേന്മ പുലർത്തി. സാരെഫാത് പ്രയർ ഗ്രൂപ്പ് അവതരിപ്പിച്ച കോൽക്കളി നിറഞ്ഞ കൈയടിയോടെയാണ് സദസ്സ് സ്വീകരിച്ചത്. സയലന്റ് നൈറ്റ് എന്ന ലോകപ്രശസ്തമായ ഗാനം ആലപിച്ചപ്പോൾ എല്ലാ അതിഥികളും കത്തിച്ച മെഴുകുതിരിയുമായി വരവേറ്റു. ക്രിസ്മസിന്‍റെയും ന്യൂ ഇയറിന്‍റേയും സന്ദേശമോതുന്ന സമാപന ഗാനത്തോടെ നാല് മണിക്കൂർ നീണ്ടു നിന്ന പരിപാടികൾക്ക് തിരശ്ശീല വീണു.

തുടർന്ന് നടന്ന ക്രിസ്തുമസ് വിരുന്നിൽ അതിഥികൾ പങ്കെടുത്തു. ലാറ്റിൻ ചർച്ച് ഒരുക്കിയ പുൽക്കൂട്, പാസ്റ്റർ ശോഭൻറെ നേതൃത്വത്തിൽ ഒരുക്കിയ ക്രിസ്തുമസ് ട്രീ എന്നിവ പരിപാടിക്ക് മറ്റു കൂട്ടി. സുശീല ജോസഫിന്റെ നേതൃത്വത്തിൽ ആൻഡ്രിയ ലിസ ഷിബു, അനറ്റ് ജിബു ടോം, നിസ്സി ഹാനോക്ക് എന്നിവർ പ്രോഗ്രാമുകൾ നിയന്ത്രിച്ചു. ജോസഫ് വർഗിസ്‌ , എൻ ഐ ജോസഫ്, ടി സാമുവൽ (സജി), ഷിബു ജോർജ്, ജിമ്മി മാത്യു, രാജേഷ് കെ.അലക്സാണ്ടർ, ജോൺസൻ വര്ഗീസ്, ഷെൽജൻ പാറക്കൽ, എൽദോ ജോയ്, ലിജു രാജു, ജിബു ടോം, റോജി മാത്യു എന്നിവർ പ്രോഗ്രാമുകൾക്ക് നേതൃത്വം നൽകി.

കേ​ളി സു​ലൈ ഏ​രി​യ ഇ​എം​എ​സ്​എ​കെ​ജി അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ച്ചു.
റി​യാ​ദ്: ഇ​ന്ത്യ​യി​ൽ ക​മ്മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി​യും തൊ​ഴി​ലാ​ളി​വ​ർ​ഗ പ്ര​സ്ഥാ​ന​വും കെ​ട്ടി​പ്പ​ടു​ക്കാ​ൻ മ​ഹ​ത്താ​യ സം​ഭാ​വ​ന ന​ൽ​കി​യ ഇ​.എം​.
ഒ​ഐ​സി​സി യൂ​ത്ത് വിം​ഗ് പ്ര​തി​ഷേ​ധ ജ്വാ​ല സം​ഘ​ടി​പ്പി​ച്ചു.
അ​ബ്ബാ​സി​യ: രാ​ഹു​ൽ ഗാ​ന്ധി​യെ എം​പി സ്ഥാ​ന​ത്തു നി​ന്ന് അ​യോ​ഗ്യ​നാ​ക്കി​യ​തി​ൽ പ്ര​തി​ഷേ​ധി​ച്ചു ഒ​ഐ​സി​സി യൂ​ത്ത് വിം​ഗ് അ​ബ്ബാ​സി​യ​യി​ൽ പ്ര​തി​ഷ
ഭി​ക്ഷാ​ട​ക​രെ​യും വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​രെ​യും അ​റ​സ്റ്റ് ചെ​യ്തു.
കു​വൈ​റ്റ് സി​റ്റി: വി​ശു​ദ്ധ റ​മ​ദാ​ൻ മാ​സ​ത്തി​ൽ ഭി​ക്ഷാ​ട​നം ചെ​റു​ക്കു​ന്ന​തി​നും വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​രെ നി​യ​ന്ത്രി​ക്കു​ന്ന​തി​നു​മു​ള്ള
ലാ​ല്‍​കെ​യേ​ഴ്സ് മെ​ഗാ ഇ​ഫ്താ​ര്‍ മീ​റ്റ് തൊ​ഴി​ലാ​ളി​ക​ള്‍​ക്കൊ​പ്പം.
മ​നാ​മ: ബ​ഹ്റൈ​ന്‍ ലാ​ള്‍​കെ​യേ​ഴ്സ് മ​ല​ബാ​ര്‍ ഗോ​ള്‍​ഡ് ആ​ന്‍റ് ഡ​യ​മ​ണ്ടു​മാ​യി സ​ഹ​ക​രി​ച്ച് സ​ല്‍​മാ​ബാ​ദി​ലെ സാ​ധാ​ര​ണ​ക്കാ​രാ​യ തൊ​ഴി​ലാ​ളി​ക​ള
ദൈ​ർ​ഘ്യം കു​റ​ഞ്ഞ നോ​മ്പ്: ഗ​ൾ​ഫി​ൽ കു​വൈ​റ്റ് ര​ണ്ടാ​മ​ത്.
കു​വൈ​റ്റ് സി​റ്റി: ഈ ​വി​ശു​ദ്ധ റ​മ​ദാ​ൻ മാ​സ​ത്തി​ൽ ഏ​റ്റ​വും കു​റ​ഞ്ഞ നോ​മ്പ് സ​മ​യ​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ കു​വൈ​റ്റ് അ​റ​ബ് രാ​ജ്യ​ങ്ങ​ളി​ൽ ഏ​ഴാ