• Logo

Allied Publications

Americas
ഭാര്യയെ വാടക കൊലയാളികളെ ഉപയോഗിച്ചു കൊലപ്പെടുത്തിയ ഭർത്താവിന്‍റെ വധശിക്ഷ നടപ്പാക്കി
Share
ഹണ്ട്സ് വില്ല (ടെക്സസ്)∙ ഭാര്യയെ വാടക കൊലയാളികളെ ഉപയോഗിച്ചു കൊലപ്പെടുത്തിയ മുൻ പോലീസ് ഓഫിസറായ ഭർത്താവ് റോബർട്ട് ഫ്രട്ടായുടെ (65) വധശിക്ഷ നടപ്പാക്കി. ടെക്സസിൽ ഈ വർഷം നടപ്പാക്കുന്ന ആദ്യ വധശിക്ഷയും അമേരിക്കയിലെ രണ്ടാമത്തേതുമാണ്.

‌‌മാരകമായ വിഷമിശ്രിതം ഇരുകൈകളുടെയും സിരകളിലേക്ക് പ്രവഹിപ്പിച്ച് 24 മിനിട്ടിനുള്ളിൽ മരണം സ്ഥിരീകരിച്ചു. അവസാനമായി എന്തെങ്കിലും പറയാനുണ്ടോ എന്ന ചോദ്യത്തിന് ഇല്ല എന്നായിരുന്നു മറുപടി.

1994 ലാണ് റോബർട്ട് ഫ്രട്ടാ ഭാര്യയെ കൊലപ്പെടുത്തുന്നതിന് ഇടനിലക്കാരനായ ജോസഫിനെ ചുമതലപ്പെടുത്തിയത്. ജോസഫ് വാടക കൊലയാളിയായ ഹവാർഡ് ഗൈഡറിയെ ഉപയോഗിച്ചു ഭാര്യയെ വെടിവച്ചു കൊല്ലുകയായിരുന്നു. ഈ സമയം റോബർട്ട് ഫ്രട്ടാ പള്ളിയിലെ ആരാധനയിൽ പങ്കെടുക്കുകയായിരുന്നു. തുടർന്ന് ഭാര്യയുടെ ഘാതകനെ കണ്ടെത്തണമെന്നാവശ്യപ്പെട്ടു ഇയാൾ രംഗത്ത് വന്നിരുന്നു.

പോലീസ് അന്വേഷണത്തിൽ കൊലയാളിയെയും ഇടനിലക്കാരനായ ജോസഫിനെയും കണ്ടെത്തി. മൂവർക്കും കോടതി വധശിക്ഷ വിധിക്കുകയായിരുന്നു. റോബർട്ട് ഒഴികെ മറ്റു രണ്ടു പേർ വധശിക്ഷ കാത്തുകഴിയുന്നു.

വിഷമിശ്രിതം ഉപയോഗിച്ചു വധശിക്ഷ നടപ്പാക്കുന്നതിനെ ചോദ്യം ചെയ്തു നൽകിയ അപ്പീൽ കോടതി തള്ളിയിരുന്നു. 1996 ൽ റോബർട്ട് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടുവെങ്കിലും ഫെഡറൽ ജഡ്ജി വധശിക്ഷ ഒഴിവാക്കിയിരുന്നു. 2009 ൽ വീണ്ടും പുനർവിചാരണ നടത്തി വധശിക്ഷയ്ക്ക് വിധിക്കുകയായിരുന്നു.

ട്രംപിനെ കുറ്റം ചുമത്തണോ എന്ന കാര്യത്തിൽ ഗ്രാൻഡ് ജൂറിയുടെ വോട്ട് ഏത് നിമിഷവും.
ന്യൂയോർക്ക്: ഡോണൾഡ് ട്രംപ് തന്‍റെ 2016 ലെ പ്രസിഡൻഷ്യൽ ക്യാന്പയ്നിടെ സിനിമാ നടിക്ക് നൽകിയ പണമിടപാടുമായി ബന്ധപ്പെട്ട് ബിസിനസ് രേഖകൾ നിയമവിരുദ്ധമായി
ഡാ​ള​സ് കൗ​ണ്ടി​യി​ൽ വോ​ട്ട് ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ കാ​ത്തി​രി​ക്ക​രു​ത്.
ഡാ​ള​സ്: ഡാ​ള​സ് കൗ​ണ്ടി​യി​ൽ പു​തു​താ​യി വ​രു​ന്ന വോ​ട്ട​ർ​മാ​രും ആ​ദ്യ​മാ​യി വോ​ട്ടു​ചെ​യ്യു​ന്ന​വ​രും തെര​ഞ്ഞെ​ടു​പ്പ് ദി​വ​സ​ത്തി​ന് ഒ​രു മാ​സം മു
ഇ​ർ​വിംഗ് ഡിഎ​ഫ്ഡ​ബ്ല്യു ല​യ​ൺ​സ് ക്ല​ബ് പ്രൈ​മ​റി ക്ലി​നി​ക്കി​ന്‍റെ ഉദ്ഘാ​ട​നം നി​ർ​വഹി​ച്ചു.
ആ​ർ​ലിംഗ്ടൺ : ഡിഎ​ഫ് ഡ​​ബ്ല്യു മെ​ട്രോ​പ്ലെ​ക്‌​സി​ലെ ഇ​ൻ​ഷ്വ​ർ ചെ​യ്യാ​ത്ത/​അ​ണ്ട​ർ ഇ​ൻ​ഷു​റ​ൻ​സ് ഉ​ള്ള മു​തി​ർ​ന്ന​വ​ർ​ക്ക് പ്രാ​ഥ​മി​ക വൈ​ദ്യ​സ​ഹാ
ക്ലി​ഫ്റ്റ​ൺ സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് ഇ​ട​വ​ക​യി​ൽ ഫാ​മി​ലി & യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ൻ.
ക്ലി​ഫ്‌​ട​ൺ (ന്യൂ​ജേ​ഴ്‌​സി): മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്‌​സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന​ത്തി​ലെ ഏ​റ്റ​വും വ​ലി​
പി .​സി. മാ​ത്യു ഗാ​ര്‍​ല​ന്‍റ് സി​റ്റി കൗ​ണ്‍​സി​ലി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്നു; ഏ​ര്‍​ലി വോ​ട്ടിം​ഗ് ഏ​പ്രി​ല്‍ 24 മു​ത​ല്‍.
ഡാ​ള​സ്: ഡാ​ള​സ് ഫോ​ര്‍​ട്ട്‌​വ​ര്‍​ത്ത് മെ​ട്രോ പ്ലെ​ക്‌​സി​ല്‍ ക​ഴി​ഞ്ഞ 17വ​ര്‍​ഷ​മാ​യി സാ​മൂ​ഹ്യ​സാം​സ്‌​കാ​രി​ക രം​ഗ​ങ്ങ​ളി​ല്‍ സ​ജീ​വ സാ​ന്നി​ധ്യ