• Logo

Allied Publications

Europe
സാന്‍റാ നൈറ്റ് വിത്ത് ബിഎംഎ സംഘടിപ്പിച്ചു
Share
ലണ്ടൻ: ബെൽഫാസ്റ്റ് മലയാളി അസോസിയേഷന്‍റെ നേതൃത്വത്തിൽ ക്രിസ്മസ് പുതുവത്സര ആഘോഷ പരിപാടികൾ ബെൽഫാസ്റ്റ് സ്പെക്ട്രം സെന്‍ററിൽ സംഘിടിപ്പിച്ചു.സാന്‍റാ നൈറ്റ് വിത്ത് ബിഎംഎ എന്ന പേരിൽ നടന്ന ആഘോഷ പരിപാടികൾ ബെൽഫാസ്റ്റിലെ നവാഗതരായ മലയാളികളുടെ പങ്കാളിത്തം കൊണ്ടും കൊച്ചു കുട്ടികൾ അവതരിപ്പിച്ച വർണ്ണാഭമായ പരിപാടികൾ കൊണ്ടും ശ്രദ്ധേയമായി.

സാംസ്കാരിക വൈവിധ്യത്തിന് പ്രാധാന്യം നൽകി സംഘടിപ്പിച്ച പരിപാടിയിൽ ബ്രെയിൻ കിങ്സ്റ്റൺ പരിപാടിയുടെ മുഖ്യാതിഥിയായിരുന്ന നോർത്ത് ബെൽഫാസ്റ്റ് എം.എൽ.എ ബെല്ഫാസ്റ്റിന്റെ കൾച്ചറൽ ഡൈവേഴ്‌സിറ്റിയ്ക്ക് സ്ട്രാറ്റജി നേടിയെടുക്കുന്നതിൽ ബി.എം.എ പോലെയുള്ള എത്നിക്ക് മൈനോറിറ്റി സംഘടനകൾക്ക് വഹിക്കാനുള്ള പങ്ക് വളരെ പ്രധാനപെട്ടതാണ് എന്ന് ചൂണ്ടി കാണിച്ചു.

കഠിനാധ്വാന സംസ്കാരം ഉള്ള മലയാളികൾ നോർത്തേൺ അയർലൻഡിന്‍റെ സമ്പദ് വ്യവസ്ഥയ്ക്ക് മലയാളികൾ നൽകുന്ന സംഭാവന മറ്റ് വിഭാഗങ്ങൾക്ക് മാതൃകയാണ്.നോർത്തേൺ അയർലണ്ടിലെ ജനങ്ങൾക്ക് നല്ല നിലവാരമുള്ള ഹെൽത്ത്കെയർ സർവീസ് നൽകാൻ മലയാളികൾ വലിയ പങ്ക് വഹിക്കുന്നുണ്ടെന്നനും ഓണം പോലെയുള്ള മലയാളികളുടെ എത്നിക് മൈനോറിറ്റി ഉത്‌സവങ്ങൾ പ്രദേശത്തെ കൾച്ചറൽ ഡൈവേഴ്‌സിറ്റിയ്ക്ക് നൽകുന്ന സംഭാവന വളരെ വലുതാണ് എന്ന് അദ്ദേഹം കൂട്ടി ചേർത്തു.

ബിഎംഎപ്രസിഡന്‍റ് സന്തോഷ് ജോർജ്ജ് അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ ജനറൽ സെക്രട്ടറി ജയൻ മലയിൽ സ്വാഗതം ആശംസിച്ചു.

ബ്രെയിൻ കിങ്സ്റ്റൻ എം.എൽ.എ ഉദ്ഘടാനം നിർവ്വഹിച്ചു.പ്രദേശത്തെ ലോക കേരള സഭാ അംഗം ജെ.പി.സുകുമാരൻ ആശംസ പ്രസംഗം നടത്തി. വിശിഷ്ഠാതിഥികൾ ആയിരുന്ന ഗാഥാ അബദുMD Carrik Care ,ദിനു ഫിലിപ്പ് Pinacle Insurance & Mortgage എന്നിവരുടെ ആശംസാ പ്രസംഗങ്ങൾ നടത്തി, കെവിൻ കോശി തോമസ് പരിപാടി വൻ വിജയമാക്കാൻ സഹായിച്ച എല്ലാവർക്കും നന്ദി പറഞ്ഞു.

തുടർന്നു നടന്ന ബെൽഫാസ്റ്റ് മലയാളി അസോസിയേഷൻ കുടുംബാംഗങ്ങളുടെ കലാപരിപാടികൾ അരങ്ങേറി.അഹാന മജോ, ഇവാന ടോളി, ഐറീന ടോളീ, ഇവാന ടിജോ, ആവണി രാജീവ്, അഭി ജയരാജ്, റോസ് മരിയ ബെന്നി, മിന്നു ജോസ് എന്നിവരുടെ ഡാൻസും, ശരത് ബേബി, ലിൻ്റോ ആൻ്റണി എന്നിവരുടെ പാട്ടുകളും ചടങ്ങിന് മിഴിവേകി. മനീഷ ഫ്രാൻസീസ് and റോസ് മരിയ ബെന്നി എന്നിവർ സംസ്കാരിക പരിപാടിയുടെ അവതാരകർ ആയിരുന്നു.

ബി.എം.എ അംഗത്വമുള്ള യുവ തലമുറയ്ക്ക് വേണ്ടി കല, കായികം എന്നിവ സമന്വയിപ്പിച്ചു കൊണ്ട് ഒരു പുതിയ ക്രിയേറ്റിവ് സ്പെക്ട്രത്തിന് രൂപം നൽകുമെന്നും,കേരളത്തിലെ ഭക്ഷണ സംസ്കാരത്തിന്റെ പ്രചാരണത്തിലൂടെ മലയാള നാടിന്റെ ഹെറിറ്റേജ് ചരിത്രം കൂടുതൽ ആസ്വാദകരമായി പഠിക്കാൻ ആഘോഷപരിപാടികൾ സംഘിടിപ്പിക്കുമെന്നും ബി.എം.എ ഭാരവാഹികൾ അറിയിച്ചു. Soulbeats Ireland അവതരിപ്പിച്ച ഗാനമേളയോടെയാണ് പരിപാടികൾ അവസാനിച്ചിച്ചത്.

യൂ​ഹാ​നോ​ൻ മാ​ർ ക്രിസോസ്റ്റമോസ് ജ​ർ​മ​നി സ​ന്ദ​ർ​ശി​ക്കു​ന്നു.
ഫ്രാ​ങ്ക്ഫ​ർ​ട്ട്: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നി​ര​ണം ഭ​ദ്രാ​സ​നാ​ധി​പ​നും സു​ന്ന​ഹ​ദോ​സ് സെ​ക്ര​ട്ട​റി​യു​മാ​യ ​ഡോ.
കോട്ടയത്തിന് അ​ഭി​മാ​നം; ഹം​ഗ​റി​യു​ടെ നാ​ഷ​ണ​ൽ ക്രി​ക്ക​റ്റ് ടീ​മി​ൽ മ​ല​യാ​ളി​ യു​വാ​വ്.
കോ​ട്ട​യം: ഹം​ഗ​റി​യു​ടെ നാ​ഷ​ണ​ൽ ക്രി​ക്ക​റ്റ് ടീ​മി​നെ​ച്ചൊ​ല്ലി കോ​ട്ട​യ​ത്തി​ന് ഇ​നി അ​ഭി​മാ​നി​ക്കാം.
ലോ​ക കേ​ര​ള സ​ഭ: ച​ര്‍​ച്ച​ക​ളി​ല്‍ സ​ജീ​വ​മാ​യി ജ​ര്‍​മ​നി​യി​ല്‍ നി​ന്നു​ള്ള പ്ര​തി​നി​ധി​ക​ള്‍.
തി​രു​വ​ന​ന്ത​പു​രം: ലോ​ക കേ​ര​ള സ​ഭ​യി​ലെ ആ​ദ്യ ദി​വ​സം ച​ര്‍​ച്ച​ക​ളി​ല്‍ ജ​ര്‍​മ​നി​യി​ല്‍ നി​ന്നു​ള്ള പ്ര​തി​നി​ധി​ക​ള്‍ എ​ല്ലാ​വ​രും സ​ജീ​വ​മാ​യ
വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ലേ​ക്കു ചേ​ക്കേ​റു​ന്ന വി​ദ്യാ​ർ​ഥി​ക​ളു​ടെ എ​ണ്ണം ഇ​ര​ട്ടി​യാ​യി.
തി​രു​വ​ന​ന്ത​പു​രം: വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലേ​ക്കു ചേ​ക്കേ​റു​ന്ന വി​ദ്യാ​ർ​ഥി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ വ​ൻ വ​ർ​ധ​ന.
മാ​ർ​പാ​പ്പ​യെ ഇ​ന്ത്യ​യി​ലേ​ക്കു ക്ഷ​ണി​ച്ച് ന​രേ​ന്ദ്ര മോ​ദി.
റോം: ​ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യെ ഇ​ന്ത്യ​യി​ലേ​ക്കു ക്ഷ​ണി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി.