ജർമ്മനി : ആളൂർ അരീക്കാടൻ പരേതരായ കുഞ്ഞുവറീതിന്‍റേയും ഏല്യകുട്ടിയുടെയും മകൻ ജോണി അരീക്കാട്ട് (68) ജർമ്മനിയിൽ അന്തരിച്ചു. ജനുവരി 13, വെള്ളി രാവിലെ 10.30നു കോളോണിലെ സെന്‍റ് ഹ്യൂബെർടുസ് പള്ളിയില്‍ (St. Hubertus, Olpener Str. 954 , 51109 Cologne, Germany) നടക്കുന്ന ദിവ്യബലിയോടുകൂടി കര്‍മ്മങ്ങള്‍ ആരംഭിച്ച് പള്ളിയോടു ചേർന്ന സിമിത്തേരിയില്‍ സംസ്കരിക്കും. തുടര്‍ന്നുള്ള ഒത്തുചേരല്‍ പാരീഷ്ഹാളില്‍ നടക്കും.
48 വർഷമായി ജർമ്മനിയിലെ കലാ കായിക രംഗങ്ങ ളിൽ നിറസാന്നിധ്യമായിരുന്നു . മാള ഹോളിഗ്രേസ് ഇന്‍റർനാഷണൽ സ്കൂളിന്‍റെ ജോയിന്‍റ് സെക്രട്ടറി ആയി സേവനം അനുഷ്ഠിച്ചു വരികയായിരുന്നു.
ഭാര്യ : പുളിയനം മണവാളൻ വീട്ടിൽ അൽഫോൻസ. മക്കൾ : ജോൾ , ജോഷാ, ജസ്റ്റിൻ. മരുമക്കൾ : നവീൻ, എല്ലെയൊനോറ . പേരക്കുട്ടികൾ ; എമിലിയ , മാക്സിം , ജീവൻ
സഹോദരങ്ങൾ ; ജോർജ് മേരി (കാനഡ), ജോസ് മേരി ,(ജർമ്മനി), റീത്ത അബ്രഹാം ,പോളി അനില ,സേവ്യർ ഡെയ്‌സി (ദുബായ് ) ,തോമസ് ആശ (കാനഡ), ലിസി പോൾ (കാനഡ)
|