• Logo

Allied Publications

Middle East & Gulf
അബുദാബി മോഡൽ സ്കൂൾ കരിയർ ഫെസ്റ്റ് സംഘടിപ്പിക്കുന്നു
Share
അബുദാബി: വിവിധ രാജ്യങ്ങളിലെ പ്രമുഖ സർവകലാശാലകളിൽ ഉന്നത വിദ്യാഭ്യാസത്തിന് വഴി കാട്ടിയാകാൻ അബുദാബി മോഡൽ സ്കൂൾ കരിയർ ഫെസ്റ്റ് സംഘടിപ്പിക്കുന്നു. 7, 8 തീയതികളിൽ മുസഫയിലെ മോഡൽ സ്കൂളിൽ നടക്കുന്ന കരിയർ ഫെസ്റ്റിൽ വിവിധ രാജ്യങ്ങളിലെ 30 യൂണിവേഴ്സിറ്റികൾ അണിനിരക്കും.

വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ഇഷ്ടമുള്ള യൂണിവേഴ്സിറ്റി, കോളജ് അധികൃതരെ നേരിൽ കണ്ട് ആശയവിനിമയം നടത്താം. വിവിധ കോഴ്സുകൾ, അവയുടെ ഫീസ്, സ്കോളർഷിപ്പ്, ജോലി സാധ്യത, വീസാ നടപടികൾ എന്നിവ ഉൾപ്പെടെ എല്ലാ വിവരങ്ങളും നേരിട്ട് ആരാഞ്ഞ് തീരുമാനത്തിലെത്താം. ഇടനിലക്കാരെ ഒഴിവാക്കാമെന്നതാണ് പ്രത്യേകതയെന്ന്. അബുദാബി മോഡൽ സ്കൂൾ പ്രിൻസിപ്പൽ വി.വി അബ്ദുൽഖാദർ വാർത്താസമ്മേളനത്തിൽ അറിയിച്ചു .

സെമിനാറിന് പ്രമുഖ വിദ്യാഭ്യാസ വിദഗ്ധരും എത്തുന്നുണ്ട്. യുഎസ്, യുകെ, ജർമനി, കാനഡ, മലേഷ്യ, യുഎഇ, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിലെ മികച്ച സർവകലാശാലകളുടെ സാന്നിധ്യമുണ്ടാകും. ഭാവിയിൽ എന്താകണമെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ലാത്തവർക്ക് വിദ്ഗധരുടെ ക്ലാസുകൾ പ്രയോജനപ്പെടുത്തി തീരുമാനത്തിലെത്താം.

ഇതോടനുബന്ധിച്ച് ബുക്ക് ഫെസ്റ്റും വിദ്യാർഥികളുടെ കലാപരിപാടികളും ഉണ്ടാകും. അബുദാബി എമിറേറ്റിലെ എല്ലാ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും പങ്കെടുക്കാം. പ്രവേശനം സൗജന്യം. വാർത്താസമ്മേളനത്തിൽ വൈസ് പ്രിൻസിപ്പൽ എ.എം. ഷരീഫ്, മാനേജർ ഐ.ജെ. നസാരി, ബോയ്സ് സെക്ഷൻ മേധാവി ഡോ. കെ.വി അബ്ദുൽ റഷീദ് , കൗണ്‍സിലർ ദിബ്യേന്ദു കർഫ എന്നിവരും പങ്കെടുത്തു.

റം​സാ​ൻ: യു​എ​ഇ​യി​ൽ 1025 ത​ട​വു​കാ​രെ മോ​ചി​പ്പി​ക്കും.
അ​ബു​ദാ​ബി: റം​സാ​ൻ മാ​സ​ത്തോ​ട​നു​ബ​ന്ധി​ച്ച് യു​എ​ഇ​യി​ൽ 1025 ത​ട​വു​കാ​രെ മോ​ചി​പ്പി​ക്കാ​ൻ പ്ര​സി​ഡ​ന്‍റ് ഷെ​യ്ഖ് മു​ഹ​മ്മ​ദ് ബി​ൻ സാ​യി​ദ് അ​ൽ ന​
അ​ന്താ​രാ​ഷ്ട്ര സ​ന്തോ​ഷ ദി​ന​ത്തി​ൽ ഹാ​പ്പി​നെ​സ് റി​വാ​ർ​ഡി​ന് തു​ട​ക്കം കു​റി​ച്ച് ലു​ലു.
അ​ബു​ദാ​ബി : സ​ന്തോ​ഷ ദി​ന​ത്തി​ൽ ഹാ​പ്പി​നെ​സ് റി​വാ​ർ‌​ഡ് പ്രോ​ഗ്രാ​മി​ന് ലു​ലു​വി​ൽ തു​ട​ക്ക​മാ​യി.
ര​ക്ത​ദാ​ന ക്യാ​മ്പ് സംഘ‌ടിപ്പിച്ചു.
കുവൈറ്റ്: സെന്‍റ് ജോ​ർ​ജ് യൂ​ണി​വേ​ഴ്സ​ൽ സി​റി​യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് റീ​ഷ് ച​ർ​ച്ചി​ന്‍റെ യു​വ​ജ​ന വി​ഭാ​ഗ​മാ​യ മാ​ർ ബ​സേ​ലി​യോ​സ് യൂ​ത്ത് അ​സോ​സി​യേ​ഷ​
കെഡിഎ​ൻഎ വു​മ​ൺ​സ് ഫോ​റം പാ​ലി​യേ​റ്റീ​വ് ക്ലി​നി​ക്കു​ക​ൾ​ക്ക് എ​യ​ർ ബെ​ഡ് ന​ൽ​കി.
കു​വൈ​റ്റ് സി​റ്റി/​കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് ജി​ല്ലാ എ​ൻ.​ആ​ർ.
ഫോക്ക് സ്പോർട്സ് ഡേ 2023 : ഫാഹഹീൽ സോൺ ചാമ്പ്യന്മാർ.
കുവൈറ്റ് സിറ്റി: കുവൈറ്റിലെ കണ്ണൂർ ജില്ലക്കാരുടെ സംഘടനയായ ഫ്രണ്ട്‌സ് ഓഫ് കണ്ണൂർ കുവൈറ്റ് എക്സ്പാറ്റ്‌സ് അസോസിയേഷൻ (ഫോക്ക്) നാലാമത് സ്പോർട്സ് മാർച്ച് 1