• Logo

Allied Publications

Americas
കേ​ര​ളാ സീ​നി​യേ​ർ​സ് ഓ​ഫ് ഹൂ​സ്റ്റ​ണ്‍ പു​തു​വ​ത്സ​ര സം​ഗ​മം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി
Share
ഹൂ​സ്റ്റ​ണ്‍: ക​ഴി​ഞ്ഞ 20 വ​ർ​ഷ​ങ്ങ​ളാ​യി ജ​നോ​പ​കാ​ര​പ്ര​ദ​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി ഹൂ​സ്റ്റ​ണി​ലെ സ​ജീ​വ സാ​ന്നി​ധ്യ​മാ​യ കേ​ര​ളാ സീ​നി​യേ​ർ​സ് ഓ​ഫ് ഹൂ​സ്റ്റ​ന്‍റെ വ​ർ​ഷാ​ന്ത്യ പു​തു​വ​ത്സ​ര സം​ഗ​മം വ്യ​ത്യ​സ്ത​മാ​യ പ​രി​പാ​ടി​ക​ൾ കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യി.

ഡി​സം​ബ​ർ 31 ശ​നി​യാ​ഴ്ച രാ​വി​ലെ സ്റ്റാ​ഫോ​ർ​ഡ് ദേ​ശി റെ​സ്റ്റോ​റ​ന്‍റി​ൽ കൂ​ടി​യ സ​മ്മേ​ള​ന​ത്തി​ൽ സം​ഘ​ട​ന​യു​ടെ സ്ഥാ​പ​ക നേ​താ​വും ഇ​പ്പോ​ഴും ക​രു​ത്തു​റ്റ നേ​തൃ​ത്വം ന​ൽ​കു​ന്ന​തു​മാ​യ പൊ​ന്നു പി​ള്ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പൊ​ന്നു പി​ള്ള​യു​ടെ പ്രാ​ർ​ഥ​ന ഗാ​ന​ത്തി​നു​ശേ​ഷം സ്റ്റാ​ഫോ​ർ​ഡ് സി​റ്റി കൗ​ണ്‍​സി​ൽ​മാ​ൻ കെ​ൻ മാ​ത്യു, ജ​ഡ്ജ് സു​രേ​ന്ദ്ര​ൻ കെ ​പ​ട്ടേ​ൽ, പൊ​ന്നു പി​ള്ള എ​ന്നി​വ​ർ ചേ​ർ​ന്ന് നി​ല​വി​ള​ക്കു കൊ​ളു​ത്തി സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു.

അ​മേ​രി​ക്ക​യി​ലെ​ത്തി​യി​ട്ട് 2023 ജ​നു​വ​രി 1നു 50 ​വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കു​ന്ന പൊ​ന്നു പി​ള്ള​യെ മ​റി​യാ​മ്മ ഉ​മ്മ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വ​നി​ത​ക​ൾ പൊ​ന്നാ​യ​ണി​യി​ച്ചു ആ​ദ​രി​ച്ചു. ജീ​വ കാ​രു​ണ്യ, സാ​മൂ​ഹ്യ സേ​വ​ന രം​ഗ​ത്തെ നി​റ​സാ​ന്നി​ധ്യ​മാ​യ പൊ​ന്നു ചേ​ച്ചി​യെ വേ​ദി​യി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്ന വി​ശി​ഷ്ടാ​തി​ഥി​ക​ൾ എ​ല്ലാ​വ​രും പ്ര​കീ​ർ​ത്തി​ച്ചു. 20 വ​ർ​ഷം ഈ ​സം​ഘ​ട​ന​യെ​യും ത​ന്‍റെ നേ​തൃ​പാ​ട​വ​ത്തി​ൽ മു​ന്നോ​ട്ടു കൊ​ണ്ട് പോ​കു​ന്ന​തി​ൽ പ്ര​ത്യേ​കം പ്ര​ശം​സി​ച്ചു.

2022 ലെ ​ഇ​ട​ക്കാ​ല തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഉ​ജ്ജ്വ​ല വി​ജ​യം നേ​ടി​യ ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തി​ന് പ്ര​ത്യേ​കി​ച്ച് മ​ല​യാ​ളി​ക​ൾ​ക്ക് അ​ഭി​മാ​ന​മാ​യി മാ​റി​യ ര​ണ്ടാ​മ​തും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഫോ​ർ​ട്ട് ബെ​ൻ​ഡ് കൗ​ണ്ടി ജ​ഡ്ജ് കെ.​പി.​ജോ​ർ​ജ്, മി​സ്‌​സോ​റി സി​റ്റി മേ​യ​ർ റോ​ബി​ൻ ഇ​ല​ക്കാ​ട്ട്, ആ​ദ്യ​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഫോ​ർ​ട്ട് ബെ​ൻ​ഡ് കൗ​ണ്ടി 240 ജൂ​ഡി​ഷ്യ​ൽ ഡി​സ്ട്രി​ക്ട് കോ​ർ​ട്ട് ജ​ഡ്ജ് സു​രേ​ന്ദ്ര​ൻ. കെ. ​പ​ട്ടേ​ൽ എ​ന്നി​വ​രെ പൊ​ന്നാ​ട​യ​ണ​യി​ച്ച് ആ​ദ​രി​ച്ചു.

ര​ണ്ടാ​മ​ത്തെ പ്രാ​വ​ശ്യ​വും ഉ​ജ്ജ്വ​ല വി​ജ​യം കൈ​വ​രി​ച്ച കൗ​ണ്ടി കോ​ർ​ട്ട് 3 ജ​ഡ്ജ് ജൂ​ലി മാ​ത്യു കേ​ര​ള​ത്തി​ൽ നി​ന്ന് ആ​ശം​സ​ക​ൾ അ​റി​യി​ച്ചു.

സ്റ്റാ​ഫോ​ർ​ഡ് സി​റ്റി കൗ​ണ്‍​സി​ൽ​മാ​ൻ കെ​ൻ മാ​ത്യു, തോ​മ​സ് നെ​യ്ച്ചേ​രി​ൽ, ഡോ. ​മ​നു ചാ​ക്കോ,.ഡോ.​ബി​ജു പി​ള്ള തു​ട​ങ്ങി​യ​വ​ർ ആ​ശം​സ​ക​ൾ അ​റി​യി​ച്ചു. പ്ര​മു​ഖ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രാ​യ സൈ​മ​ണ്‍ വാ​ളാ​ച്ചേ​രി​ൽ, ഡോ. ​ജോ​ർ​ജ് കാ​ക്ക​നാ​ട്ട്, ജീ​മോ​ൻ റാ​ന്നി, സാ​മൂ​ഹ്യ സാം​സ്കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ​രാ​യ ജി.​കെ.​പി​ള്ള, തോ​മ​സ് ചെ​റു​ക​ര, എ​സ് .കെ.​ചെ​റി​യാ​ൻ, അ​ഡ്വ. മാ​ത്യു വൈ​ര​മ​ണ്‍, വാ​വ​ച്ച​ൻ മ​ത്താ​യി, നൈ​നാ​ൻ മാ​ത്തു​ള്ള, ജോ​ണ്‍ കു​ന്ന​ക്കാ​ട്ട് തു​ട​ങ്ങി​യ​വ​രും ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ച് സ​മ്മേ​ള​ന​ത്തെ മി​ക​വു​റ്റ​താ​ക്കി. ച​ട​ങ്ങി​നു ശേ​ഷം വി​ഭ​വ സ​മൃ​ദ്ധ​മാ​യ ഉ​ച്ച ഭ​ക്ഷ​ണ​വും ഉ​ണ്ടാ​യി​രു​ന്നു.

ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് ഓ​സ്ട്രേ​ലി​യ ക്വീ​ൻ​സ്ലാ​ൻ​ഡ് കേ​ര​ള ചാ​പ്റ്റ​ർ.
ക്വീ​ൻ​സ്ലാ​ൻ​ഡ് : ഐഒസി ​ഓ​സ്ട്രേ​ലി​യ​യു​ടെ ക്വീ​ൻ​സ്ലാ​ൻ​ഡ് ക​മ്മി​റ്റി രൂ​പീ​കൃ​ത​മാ​യി.
കേരള ഡിബേറ്റ് ഫോറം യുഎസ്എവെർച്ച്വൽ ഡിബേറ്റ് ഏപ്രിൽ 20ന്.
ഹൂസ്റ്റൺ: കേരള ഡിബേറ്റ് ഫോറം യുഎസ്എ ഡിബേറ്റ് ഓപ്പൺഫോറം വെർച്ച്വൽ പ്ലാറ്റുഫോമിൽ ഏപ്രിൽ 20 ശനി വൈകുന്നേരം 7 ന് (ഈസ്റ്റേൺ സ്റ്റാൻഡേർഡ് ടൈം) സംഘടിപ്പിക്
കാ​ൻ​സാ​സി​ൽ നി​ന്നു കാ​ണാ​താ​യ അ​മ്മ​മാ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി.
ഒ​ക്ല​​ഹോ​മ : ഒ​ക്ല​ഹോ​മ​യി​ലെ റൂ​റ​ൽ ടെ​ക്സ​സ് കൗ​ണ്ടി​യി​ൽ നി​ന്ന് ക​ണ്ടെ​ടു​ത്ത ര​ണ്ട് മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ൻ​സാ​സി​ൽ നി​ന്നു കാ​ണാ​താ​യ അ​മ്മ​മാ​രു​ട
വാ​ലി കോ​ട്ടേ​ജ് സെന്‍റ്​ മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യി​ൽ ഫാ​മി​ലി ആൻഡ് യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ന് മി​ക​ച്ച തു​ട​ക്കം.
വാ​ലി കോ​ട്ടേ​ജ് (ന്യൂ​യോ​ർ​ക്ക്): മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി ആൻഡ് ​യൂ​ത്ത്
നാ​യ​ര്‍ അ​സോ​സി​യേ​ഷ​ന്‍ വി​ഷു ആ​ഘോ​ഷി​ച്ചു.
ഷി​ക്കാ​ഗോ: നാ​യ​ര്‍ അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് ഗ്രേ​റ്റ​ര്‍ ഷി​ക്കാ​ഗോ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ വി​ഷു ആ​ഘോ​ഷം നൈ​ന്‍​സി​ലു​ള്ള ഗോ​ള്‍​ഫ് മെ​യ്നി പാ​ര്‍​