• Logo

Allied Publications

Middle East & Gulf
കോഴിക്കോട് ജില്ലാ അസോസിയേഷൻ കുവൈറ്റ് ക്രിസ്മസ് പുതുവത്സരാഘോഷം സംഘടിപ്പിച്ചു.
Share
കുവൈറ്റ് : കോഴിക്കോട് ജില്ലാ അസോസിയേഷൻ കുവൈറ്റ് ക്രിസ്തുമസ് പുതുവത്സരാഘോഷം സംഘടിപ്പിച്ചു. അബ്ബാസിയ ആര്ട്ട് സർക്കിൾ ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ ജനറൽ കൺവീനർ അനിൽ കുമാർ മൂടാടി സ്വാഗതം പറഞ്ഞു.

അസോസിയേഷൻ പ്രസിഡന്‍റ് റിജിൻരാജ് അധ്യക്ഷനായിരുന്ന ചടങ്ങിൽ മലബാർ ഗോൾഡ് & ഡയമണ്ട്സ് കൺട്രി ഹെഡ് അഫ്സൽ ഖാൻ ഔപചാരിക ഉത്‌ഘാടനം നിർവഹിച്ചു. അസോസിയേഷൻ വൈസ് പ്രസിഡന്‍റ് ഷൈജിത്ത്.കെ സംഘടനാ പ്രവർത്തനങ്ങൾ വിശദീകരിച്ചു. റവ. ഷിബു.കെ (St James Orthodox Church) അംഗങ്ങൾക്ക് ക്രിസ്മസ് സന്ദേശം നൽകി.

കേരളത്തിൽ നിന്നും ലണ്ടനിലേക്ക് 35 രാജ്യങ്ങളിലൂടെ 30,000 ത്തോളം കിലോമീറ്റർ സൈക്കിളിൽ യാത്ര ചെയ്യുന്ന കോഴിക്കോട്ടുകാരനായ ഫായിസ് അഷ്റഫ് അലിക്ക് ചടങ്ങിൽ വെച്ച്‌ സ്വീകരണം നൽകി. മഹിളാവേദിയുടെ പ്രവർത്തനങ്ങൾ പ്രസിഡന്റ് അനീച ഷൈജിത്ത്‌ വിശദീകരിച്ചു. അസോസിയേഷൻ രക്ഷാധികാരി പ്രമോദ്. ആർ. ബി. ആശംസകൾ നേർന്ന് സംസാരിച്ചു.

മഹിളാവേദി സെക്രട്ടറി സിസിത ഗിരീഷ്, ബാലവേദി പ്രസിഡന്റ് ശലഭ പ്രിയേഷ് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. അസോസിയേഷൻ ട്രെഷറർ വിനീഷ് പി. വി. നന്ദി രേഖപ്പെടുത്തിയ ഉദ്‌ഘാടന ചടങ്ങ് മുഖ്യാധിഥികളും അസോസിയേഷൻ ഭാരവാഹികളും ചേർന്ന് പുതുവത്സര കേക്ക് മുറിച്ചു .

രാവിലെ 10 മുതൽ വൈകുന്നേരം 5.30 വരെ നീണ്ടുനിന്ന ആഘോഷ പരിപാടികളിൽ ബാലവേദി, മഹിളാവേദി, മറ്റു അസോസിയേഷൻ അംഗങ്ങൾ എന്നിവർ വിവിധ കലാ പരിപാടികൾ അവതരിപ്പിച്ചു. മുപ്പതില്പരം കലാകാരന്മാർ അണിനിരന്ന 25 മിനിറ്റുനേരം ദൈർഘ്യമുള്ള മിക്സഡ് ഡാൻസ് കാണികൾക്ക് ഒരു വ്യത്യസ്താനുഭവം നൽകി. കേന്ദ്ര നിർവാഹക സമിതി അംഗങ്ങളും മഹിളാവേദി ഭാരവാഹികളും പരിപാടികളിൽ പങ്കെടുത്ത കുട്ടികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു.

കേ​ളി സു​ലൈ ഏ​രി​യ ഇ​എം​എ​സ്​എ​കെ​ജി അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ച്ചു.
റി​യാ​ദ്: ഇ​ന്ത്യ​യി​ൽ ക​മ്മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി​യും തൊ​ഴി​ലാ​ളി​വ​ർ​ഗ പ്ര​സ്ഥാ​ന​വും കെ​ട്ടി​പ്പ​ടു​ക്കാ​ൻ മ​ഹ​ത്താ​യ സം​ഭാ​വ​ന ന​ൽ​കി​യ ഇ​.എം​.
ഒ​ഐ​സി​സി യൂ​ത്ത് വിം​ഗ് പ്ര​തി​ഷേ​ധ ജ്വാ​ല സം​ഘ​ടി​പ്പി​ച്ചു.
അ​ബ്ബാ​സി​യ: രാ​ഹു​ൽ ഗാ​ന്ധി​യെ എം​പി സ്ഥാ​ന​ത്തു നി​ന്ന് അ​യോ​ഗ്യ​നാ​ക്കി​യ​തി​ൽ പ്ര​തി​ഷേ​ധി​ച്ചു ഒ​ഐ​സി​സി യൂ​ത്ത് വിം​ഗ് അ​ബ്ബാ​സി​യ​യി​ൽ പ്ര​തി​ഷ
ഭി​ക്ഷാ​ട​ക​രെ​യും വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​രെ​യും അ​റ​സ്റ്റ് ചെ​യ്തു.
കു​വൈ​റ്റ് സി​റ്റി: വി​ശു​ദ്ധ റ​മ​ദാ​ൻ മാ​സ​ത്തി​ൽ ഭി​ക്ഷാ​ട​നം ചെ​റു​ക്കു​ന്ന​തി​നും വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​രെ നി​യ​ന്ത്രി​ക്കു​ന്ന​തി​നു​മു​ള്ള
ലാ​ല്‍​കെ​യേ​ഴ്സ് മെ​ഗാ ഇ​ഫ്താ​ര്‍ മീ​റ്റ് തൊ​ഴി​ലാ​ളി​ക​ള്‍​ക്കൊ​പ്പം.
മ​നാ​മ: ബ​ഹ്റൈ​ന്‍ ലാ​ള്‍​കെ​യേ​ഴ്സ് മ​ല​ബാ​ര്‍ ഗോ​ള്‍​ഡ് ആ​ന്‍റ് ഡ​യ​മ​ണ്ടു​മാ​യി സ​ഹ​ക​രി​ച്ച് സ​ല്‍​മാ​ബാ​ദി​ലെ സാ​ധാ​ര​ണ​ക്കാ​രാ​യ തൊ​ഴി​ലാ​ളി​ക​ള
ദൈ​ർ​ഘ്യം കു​റ​ഞ്ഞ നോ​മ്പ്: ഗ​ൾ​ഫി​ൽ കു​വൈ​റ്റ് ര​ണ്ടാ​മ​ത്.
കു​വൈ​റ്റ് സി​റ്റി: ഈ ​വി​ശു​ദ്ധ റ​മ​ദാ​ൻ മാ​സ​ത്തി​ൽ ഏ​റ്റ​വും കു​റ​ഞ്ഞ നോ​മ്പ് സ​മ​യ​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ കു​വൈ​റ്റ് അ​റ​ബ് രാ​ജ്യ​ങ്ങ​ളി​ൽ ഏ​ഴാ