അബുദാബി: രിസാല സ്റ്റഡി സർക്കിൾ ഗ്ലോബൽ സമ്മിറ്റ് അബുദാബിയിൽ സമാപിച്ചു. ഇന്ത്യയിൽനിന്നുള്ള യുവാക്കളുടെയും വിദ്യാർഥികളുടെയും കുടിയേറ്റത്തിന്റെ വിദ്യാഭ്യാസ, വികസന സാധ്യതകൾ പഠനവിധേയമാക്കി ഉപയോഗിക്കാൻ സർക്കാരുകൾക്കും പ്രവാസികൾ ഉൾപെടെയുള്ള സമൂഹത്തിനും സാധിക്കേണ്ടതുണ്ടെന്ന് സമ്മിറ്റ് അഭിപ്രായപ്പെട്ടു.
നൈപുണ്യമുള്ള യുവ വിഭവങ്ങളെ സാമൂഹിക വികസന മേഖലയിൽ വിനിയോഗിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള പദ്ധതികൾക്ക് സമ്മിറ്റ് രൂപം നൽകി. 202324 വർഷത്തേക്കുള്ള പുതിയ ഗ്ലോബൽ കമ്മിറ്റിയെ സമാപന സമ്മേളനത്തിൽ കേരള മുസ്ലിം ജമാഅത്ത് ജന. സെക്രട്ടറി സയ്യിദ് ഇബ്രാഹിമുൽ ഖലീൽ ബുഖാരി പ്രഖ്യാപിച്ചു. സംസ്ഥാന സെക്രട്ടറി മജീദ് കക്കാട്, എസ്വൈഎസ് സംസ്ഥാന സെക്രട്ടറി എം മുഹമ്മദ് സാദിഖ്, ഐസിഎഫ് കുവൈറ്റ് ജനറൽ സെക്രട്ടറി അബ്ദുല്ല വടകര, എസ്എസ്എഫ് സംസ്ഥാന സെക്രട്ടറി സി.എൻ. ജഅ്ഫർ, എസ്എസ്എഫ് ഇന്ത്യ സെക്രട്ടറി സുഹൈറുദ്ദീൻ നൂറാനി, ഐസിഎഫ് നാഷനൽ പ്രസിഡന്റ് ബസ്വീർ സഖാഫി, ജന. സെക്രട്ടറി ഹമീദ് പരപ്പ, ഉസ്മാൻ സഖാഫി തിരുവത്ര, അശ്റഫ് മന്ന, അബ്ദുൽ ലതീഫ് ഹാജി മാട്ടൂൽ, അലി അക്ബർ, അബ്ദുൽ ഹകീം അണ്ടത്തോട്, അബ്ദുൽ റഹ്മാൻ സഖാഫി ചെന്പ്രശ്ശേരി, സിറാജ് മാട്ടിൽ, സകരിയ്യ ശാമിൽ ഇർഫാനി, ഹബീബ് മാട്ടൂൽ സംസാരിച്ചു. 2024 ലെ ഗ്ലോബൽ സമ്മിറ്റ് വേദിയായി സൗദി ഈസ്റ്റ് നാഷനലിനെ സമ്മിറ്റ് പ്രഖ്യാപിച്ചു.
യുവജന ദൗത്യം, സാമൂഹിക നവീകരണം, വിദ്യാഭ്യാസം, കുടിയേറ്റം, കേരള വികസനം, രാഷ്ട്രീയം, സന്നദ്ധ സേവനം തുടങ്ങിയ വിവിധ വിഷയങ്ങളിൽ രണ്ടു ദിവസങ്ങളിലായി നടന്ന സമ്മിറ്റിൽ പഠനങ്ങളും ചർച്ചകളും നടന്നു. 30 വർഷം പൂർത്തീകരിക്കുന്ന ആർ എസ് സി അംഗത്വ, പുനഃസംഘടനാ പ്രവർത്തനങ്ങളുടെ സമാപനമായാണ് ഗ്ലോബൽ സമ്മിറ്റ് സംഘടിപ്പിച്ചത്. 12 രാജ്യങ്ങളിൽനിന്ന് 150 പ്രതിനിധികൾ പങ്കെടുത്തു.
പുതിയ ഭാരവാഹികളായി സകരിയ ശാമിൽ ഇർഫാനി (ചെയർമാൻ), ഹബീബ് മാട്ടൂൽ (ജനറൽ സെക്രട്ടറി.), മൊയ്തീൻ ഇരിങ്ങല്ലൂർ (എക്സി. സെക്രട്ടറി) ക്ലസ്റ്റർ ഫസ്റ്റ്, പ്രൈം സെക്രട്ടറിമാർ: നിശാദ് അഹ്സി, ഉമറലി കോട്ടക്കൽ (ഓർഗനൈസേഷൻ), നൗഫൽ കുളത്തൂർ, സജ്ജാദ് മീഞ്ചന്ത (ഫിനാൻസ്), ഹമീദ് സഖാഫി പുല്ലാര, സ്വാദിഖ് ചാലിയാർ (മീഡിയ), സലീം പട്ടുവം, മുസ്തഫ കൂടല്ലൂർ (കലാലയം), കബീർ ചേളാരി, ഷമീർ പിടി (വിസ്ഡം), അൻസാർ കൊട്ടുകാട്, നൗഫൽ എറണാകുളം (ജിഡി) എന്നിവരെ തെരഞ്ഞെടുത്തു.
|