• Logo

Allied Publications

Americas
സെന്‍റ് പീറ്റേഴ്‌സ് ആൻഡ് സെന്‍റ് പോൾസ് ഇടവക മൾട്ടി പർപ്പസ് ഹാൾ ശിലാസ്ഥാപനം ജനുവരി ഒന്നിന്
Share
ഹൂസ്റ്റൺ: ഹൂസ്റ്റൺ സെന്‍റ് പീറ്റേഴ്‌സ് ആൻഡ് സെന്‍റ് പോൾസ് ഓർത്തഡോക്സ് ഇടവകകയ്ക്കു വേണ്ടി പുതുതായി നിർമ്മാണം നടത്തുന്ന മൾട്ടി പർപ്പസ് ഹാളിന്‍റെ ഗ്രൗണ്ട് ബ്രേക്കിംഗ് സെറിമണിയും ശിലാസ്ഥാപനവും മലങ്കര ഓർത്തഡോക്സ് സഭ സൗത്ത് വെസ്റ്റ് ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ.തോമസ് മാർ ഈവാനിയോസ് മെത്രാപോലീത്ത 2023 ജനുവരി ഒന്നിനു ഞായറാഴ്ച വിശുദ്ധ കുർബാനയ്ക്കു ശേഷം നിർവഹിക്കും.

രാവിലെ 7.45 ന് ദേവാലയാങ്കണത്തിൽ എത്തിച്ചേരുന്ന മെത്രാപ്പോലീത്തയെ ഇടവകാംഗങ്ങൾ കത്തിച്ച മെഴുകുതിരിയും മുത്തുക്കുടയുമായി ഭക്തിപുരസരം സ്വീകരിക്കും. എട്ടിനു പ്രഭാത പ്രാർത്ഥനയ്ക്ക് ശേഷം അഭിവന്ദ്യ തിരുമേനി വി.കുർബാനയ്ക്കു കാർമ്മികത്വം വഹിക്കും.

തുടർന്ന് നടക്കുന്ന അനുമോദന സമ്മേളനത്തിൽ വികാരി, അസോസിയേഷൻ അംഗങ്ങൾ, ഭദ്രാസന അസംബ്ലി പ്രതിനിധികൾ, മാനേജിങ് കമ്മിറ്റി അംഗങ്ങൾ എന്നിവർ ആശംസകൾ അർപ്പിക്കും.

11:30 ന് ഗ്രൗണ്ട് ബ്രേക്കിങ് സെറിമണിയും ശിലാസ്ഥാപനവും നടത്തപ്പെടും. തുടർന്ന് ആത്‌മീയ സംഘടനകളിലെ അംഗങ്ങളുമായി മെത്രാപ്പൊലീത്ത സംവേദ നം നടത്തും. സ്നേഹവിരുന്നോടു കൂടി പരിപാടികൾ സമാപിക്കും.

ഏവരെയും കർത്തൃ നാമത്തിൽ സ്വാഗതം ചെയ്യുന്നതായി ഇടവക വികാരി റവ.ഫാ. ഐസക്. ബി.പ്രകാശ്, സെക്രട്ടറി ഷിജിൻ തോമസ് എന്നിവർ അറിയിച്ചു.

ഡാളസിൽ ആ​ർ​ട്ടി​സ്റ്റ് രാ​ജ​ശേ​ഖ​ര​ൻ പ​ര​മേ​ശ്വ​ര​ന്‍റെ ചി​ത്ര പ്ര​ദ​ർ​ശ​നം സം​ഘ​ടി​പ്പി​ച്ചു.
ഡാ​ള​സ് : ക്യാ​ൻ​വാ​സി​ൽ ചാ​യ​കൂ​ട്ടു​ക​ൾ ഉ​പ​യോ​ഗി​ച്ചു വ​ർ​ണ ചി​ത്ര​ങ്ങ​ൾ ര​ചി​ക്കു​ന്ന ആ​ർ​ട്ടി​സ്റ്റ് രാ​ജ​ശേ​ഖ​ര​ൻ പ​ര​മേ​ശ്വ​ര​ന്‍റെ ചി​ത്ര ക​ല
ന്യൂ​യോ​ർ​ക്കി​ൽ രാ​ജ്യാ​ന്ത​ര വ​ടം​വ​ലി മ​ത്സ​രം ഓ​ഗ​സ്റ്റ് 17ന്.
ന്യൂ​യോ​ർ​ക്ക്: ന്യൂ​യോ​ർ​ക്ക് സോ​ഷ്യ​ൽ ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഓ​ഗ​സ്റ്റ് 17 മു​ത​ൽ 20 വ​രെ ന്യൂ​യോ​ർ​ക്കി​ൽ വ​ച്ച് രാ​ജ്യാ​ന്ത​ര വ​ടം​വ​ലി മ​ത
വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ബി​സി​ന​സ് കോ​ൺ​ക്ലേ​വി​ന്‍റെ ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു.
കോ​ട്ട​യം: വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ ബി​സി​ന​സ് ഫോ​റം ല​ണ്ട​നി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ബി​സി​ന​സ് കോ​ൺ​ക്ലേ​വി​ന്‍റെ ലോ​ഗോ പ്ര​കാ​
ഗീ​താ​മ​ണ്ഡ​ലം വി​ഷു: ശ്യാം ​ശ​ങ്ക​ർ മു​ഖ്യ അ​തി​ഥി.
ഷി​ക്കാ​ഗോ: അ​മേ​രി​ക്ക​യി​ലെ മ​ല​യാ​ളി ഹൈ​ന്ദ​വ സം​ഘ​ട​ന​ക​ളി​ൽ നാ​ല് ദ​ശ​ക​ങ്ങ​ളി​ൽ ഏ​റെ ആ​യി പൈ​തൃ​ക​വും പാ​ര​മ്പ​ര്യ​വും സ​മ​ഗ്ര​മാ​യി പി​ന്തു​ട​ർ
കാ​റി​ൽ വി​ദ്യാ​ർ​ഥി​യു​മാ​യി ലൈം​ഗി​ക​ബ​ന്ധ​ത്തി​ലേ​ർ​പ്പെ​ട്ടു; യു​എ​സി​ൽ അ​ധ്യാ​പി​ക അ​റ​സ്റ്റി​ൽ.
നെ​ബ്രാ​സ്ക: കൗ​മാ​ര​ക്കാ​ര​നാ​യ വി​ദ്യാ​ർ​ഥി​യു​മാ​യി കാ​റി​ൽ ലൈം​ഗി​ക​ബ​ന്ധ​ത്തി​ൽ ഏ​ർ​പ്പെ​ട്ട അ​ധ്യാ​പി​ക അ​റ​സ്റ്റി​ൽ.