• Logo

Allied Publications

Americas
അ​മേ​രി​ക്ക​ൻ മ​ല​ങ്ക​ര അ​തി​ഭ​ദ്രാ​സ​ന യൂ​ത്ത് ആ​ൻ​ഡ് ഫാ​മി​ലി കോ​ണ്‍​ഫ​റ​ൻ​സ് ഫി​ല​ഡ​ൽ​ഫി​യ​യി​ൽ
Share
ന്യൂ​യോ​ർ​ക്ക്: മ​ല​ങ്ക​ര ആ​ർ​ച്ച് ഡ​യോ​സി​സ് ഓ​ഫ് സി​റി​യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ച് ഇ​ൻ നോ​ർ​ത്ത് അ​മേ​രി​ക്ക 2023ലെ ​യൂ​ത്ത് ആ​ൻ​ഡ് ഫാ​മി​ലി കോ​ണ്‍​ഫ​റ​ൻ​സ് ജൂ​ലൈ 12 മു​ത​ൽ 15 വ​രെ​യു​ള്ള തീ​യ​തി​ക​ളി​ൽ ഫി​ല​ഡ​ൽ​ഫി​യ​യി​ലെ വി​ൻ​ഡാം ലാ​ൻ കാ​സ്റ്റ​ർ റി​സോ​ർ​ട്ട് ആ​ൻ​ഡ് ക​ണ്‍​വ​ൻ​ഷ​ൻ സെ​ന്‍റ​റി​ൽ ന​ട​ത്ത​പ്പെ​ടു​ന്നു.

തി​ക​ച്ചും ആ​ത്മീ​യ​ത നി​റ​ഞ്ഞ അ​ന്ത​രീ​ക്ഷ​ത്തി​ൽ ത​ന്നെ വൈ​വി​ധ്യ​മാ​ർ​ന്ന പ​രി​പാ​ടി​ക​ളും ന​വീ​ന​മാ​യ ആ​ശ​യ​ങ്ങ​ള​ഉം ഉ​ൾ​പെ​ടു​ത്തി നാ​ലു ദി​വ​സ​ങ്ങ​ളാ​യി ന​ട​ത്ത​പ്പെ​ടു​ന്ന ഈ ​കു​ടും​ബ​മേ​ള​യി​ൽ അ​മേ​രി​ക്ക​യി​ലേ​യും കാ​ന​ഡ​യി​ലേ​യും വി​വി​ധ യാ​ക്കോ​ബാ​യ ദേ​വാ​ല​യ​ങ്ങ​ളി​ൽ നി​ന്നു​മാ​യി ഒ​ട്ട​ന​വ​ധി വി​ശ്വാ​സി​ക​ൾ കു​ടും​ബ​മാ​യി വ​ന്നു സം​ബ​ന്ധി​ക്കും.

സ​ഭാം​ഗ​ങ്ങ​ൾ​ക്കി​ട​യി​ലെ പ​ര​സ്പ​ര​സ്നേ​ഹ​വും സ​ഹ​ക​ര​ണ​വും മെ​ച്ച​പ്പെ​ടു​ത്തു​ക, സ​ഭ​യു​ടെ വി​ശ്വാ​സാ​ചാ​ര​നു​ഷ്ഠാ​ന​ങ്ങ​ൾ വ​രും ത​ല​മു​റ​യ്ക്ക് പ​ക​ർ​ന്നു കൊ​ടു​ക്കു​ന്ന​തി​നു​ള്ള അ​വ​സ​ര​മൊ​രു​ക്കു​ക എ​ന്നി​ങ്ങ​നെ​യു​ള്ള വി​വി​ധ ല​ക്ഷ്യ​ങ്ങ​ളെ മു​ൻ​നി​ർ​ത്തി ന​ട​ത്തി​വ​രു​ന്ന ഫാ​മി​ലി കോ​ണ്‍​ഫ​റ​ൻ​സി​ന്‍റെ ഈ ​വ​ർ​ഷ​ത്തെ മു​ഖ്യ അ​തി​ഥി​യാ​യി മ​ല​ങ്ക​ര യാ​ക്കോ​ബാ​യ സു​റി​യാ​നി സ​ഭ​യു​ടെ, മെ​ത്രാ​പോ​ലീ​ത്ത​ൻ ട്ര​സ്റ്റി​യും കൊ​ച്ചി ഭ​ദ്രാ​സ​ന മെ​ത്രാ​പോ​ലീ​ത്താ​യു​മാ​യ അ​ഭി​വ​ന്ദ്യ ജോ​സ​ഫ് മോ​ർ ഗ്രി​ഗോ​റി​യോ​സ് തി​രു​മേ​നി പ​ങ്കെ​ടു​ക്കും.

പ​രി​ശു​ദ്ധ പാ​ത്രി​യ​ർ​ക്കീ​സ് ബാ​വാ​യു​ടെ പ്ര​തി​നി​ധി​യും മ​ല​ങ്ക​ര അ​ഫ​യേ​ഴ്സി​ന്‍റെ ചു​മ​ത​ല വ​ഹി​ക്കു​ന്ന മെ​ത്രാ​പോ​ലീ​ത്താ​യു​മാ​യ അ​ഭി​വ​ന്ദ്യ മ​ർ​ക്കോ​സ് മോ​ർ ക്രി​സ്റ്റ​ഫോ​റോ​സ് തി​രു​മേ​നി, ആ​ശം​സാ ദൂ​ത് ന​ൽ​കു​ന്ന ക​ണ്‍​വ​ൻ​ഷ​നി​ൽ കീ​നോ​ട്ട് സ്പീ​ക്ക​റാ​യി, വി​വി​ധ ക്ലാ​സു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത് മ​ല​ങ്ക​ര ആ​ർ​ച്ച് ഡ​യോ​സി​സ് ഓ​ഫ് ഓ​സ്ട്രേ​ലി​യ​യു​ടെ ഭ​ദ്രാ​സ​ന കൗ​ണ്‍​സി​ൽ മെ​ന്പ​റും സു​പ്ര​സി​ദ്ധ വാ​ഗ്മി​യു​മാ​യ റ​വ. ഫാ. ​ഡോ. ജേ​ക്ക​ബ് ജോ​സ​ഫ്(​ല​ക്ച​റ​ർ, മെ​ൽ​ബ​ണ്‍ യൂ​ണി​വേ​ഴ്സി​റ്റി, ഓ​സ്ട്രേ​ലി​യ), അ​ഗോ​റ യൂ​ണി​വേ​ഴ്സി​റ്റി(​യു​എ​സ്എ), 12ന് ​ഉ​ച്ച​യ്ക്കു​ശേ​ഷം ര​ണ്ടു​മ​ണി​യോ​ടെ കോ​ണ്‍​ഫ​റ​ൻ​സി​നാ​യു​ള്ള ര​ജി​സ്ട്രേ​ഷ​ൻ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ക്കും.

ഇ​ട​വ​ക മെ​ത്രാ​പോ​ലീ​ത്ത അ​ഭി​വ​ന്ദ്യ യ​ൽ​ദോ മോ​ർ തീ​ത്തോ​സ് മെ​ത്രാ​പോ​ലീ​ത്താ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ലും മേ​ൽ​നോ​ട്ട​ത്തി​ലും ന​ട​ത്ത​പ്പെ​ടു​ന്ന ഈ ​കു​ടും​ബ​സം​ഗ​മ​ത്തി​ന് 12ാം തീ​യ​തി സ​ന്ധ്യാ​പ്രാ​ർ​ഥ​ന​യെ തു​ട​ർ​ന്ന് പാ​ത്രി​യ​ർ​ക്കാ പ​താ​ക സ​മ്മേ​ള​ന​ന​ഗ​രി​യി​ൽ ഉ​യ​ർ​ത്തു​ന്ന​തോ​ടു കൂ​ടി ഒൗ​ദ്യോ​ഗി​ക​മാ​യി തു​ട​ക്കം കു​റി​ക്കും. അ​ന്നേ​ദി​വ​സം വി​വി​ധ ദേ​വാ​ല​യ​ങ്ങ​ളി​ൽ നി​ന്നു​മാ​യി പ്ര​ത്യേ​കം തെ​ര​ഞ്ഞെ​ടു​ത്ത പ്ര​തി​നി​ധി​ക​ളു​ടെ സ​മ്മേ​ള​ന​മാ​യ ഡ​ലി​ഗേ​റ്റ് മീ​റ്റിം​ഗ് ന​ട​ത്ത​പെ​ടു​ന്ന​താ​ണ്. 202325 വ​ർ​ഷ​ങ്ങ​ളി​ലേ​ക്കു​ള്ള ഭ​ദ്രാ​സ​ന ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളാ​യി ഭ​ദ്രാ​സ​ന കൗ​ണ്‍​സി​ൽ അം​ഗ​ങ്ങ​ൾ, വി​വി​ധ അ​ദ്ധ്യാ​ത്മി​ക സം​ഘ​ട​ന​ക​ളു​ടെ വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ തു​ട​ങ്ങി വി​വി​ധ ത​ല​ങ്ങ​ളി​ലേ​ക്കു​ള്ള​വ​രെ ഈ ​യോ​ഗ​ത്തി​ൽ തെ​ര​ഞ്ഞെ​ടു​ക്കും.

ജൂ​ലൈ 13,14 തീ​യ​തി​ക​ളി​ൽ മു​തി​ർ​ന്ന​വ​ർ​ക്കും യു​വാ​ക്ക​ൾ​ക്കു​മാ​യി പ്ര​ത്യേ​ക പ​ഠ​ന​ക്ലാ​സു​ക​ളും സ​ന്ദേ​ശ​ങ്ങ​ളും ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. സ​ണ്‍​ഡേ​സ്കൂ​ളി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന വി​ബി​എ​സ് ഈ ​സ​മ്മേ​ള​ന​ത്തി​ന്‍റെ പ്ര​ത്യേ​ക ആ​ക​ർ​ഷ​ണ​മാ​ണ്. വൈ​ദി​ക​യോ​ഗം, സെ​ന്‍റ് മേ​രീ​സ് വി​മ​ൻ​സ് ലീ​ഗ്, സെ​ന്‍റ് പോ​ൾ​സ് മെ​ൻ​സ് ഫെ​ലോ​ഷി​പ്പ്, സ​ണ്‍​ഡേ​സ്കൂ​ൾ, മാ​ർ ഗ്രി​ഗോ​റി​യോ​സ് ആ​ൻ​ഡ് യം​ഗ് അ​ഡ​ൾ​റ്റ് അ​സോ​സി​യേ​ഷ​ൻ, അ​ന്ത്യോ​ഖ്യ വി​ശ്വാ​സ​സം​ര​ക്ഷ​ണ സ​മി​തി എ​ന്നി​വ​യു​ടെ പ്ര​ത്യേ​ക സ​മ്മേ​ള​ന​ങ്ങ​ൾ വി​വി​ധ ഹാ​ളു​ക​ളി​ൽ ന​ട​ത്ത​പെ​ടു​ന്ന​താ​ണ്.

മ​ല​ങ്ക​ര ആ​ർ​ച്ച് ഡ​യോ​സി​സി​ലെ വി​വി​ധ ദേ​വാ​ല​യ​ങ്ങ​ളി​ൽ നി​ന്നു​ള്ള അം​ഗ​ങ്ങ​ൾ ഒ​ത്തു​ചേ​ർ​ന്നു​ള്ള ഗാ​യ​ക​സം​ഘം മ​നോ​ഹ​ര​മാ​യ ഗാ​ന​ങ്ങ​ൾ ആ​ല​പി​ക്കും. കൂ​ടാ​തെ വി​വി​ധ ഇ​ട​വ​ക​ക​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്ത​പെ​ടു​ന്ന ദൃ​ശ്യ, ശ്രാ​വ്യ ക​ലാ​വി​രു​ന്നു​ക​ൾ സ​മ്മേ​ള​ന​ത്തി​ന് കൂ​ടു​ത​ൽ കൊ​ഴു​പ്പേ​കും. ജൂ​ലൈ 14 വൈ​കു​ന്നേ​രം ന​ട​ത്ത​പെ​ടു​ന്ന വി​ശ്വാ​സ പ്ര​ഖ്യാ​പ​ന​വും കൂ​ട്ടാ​യ്മ​യും വി​ളി​ച്ചോ​തു​ന്ന പ്രൗ​ഢ​ഗം​ഭീ​ര​മാ​യ റാ​ലി​യി​ൽ അ​ഭി​വ​ന്ദ്യ മെ​ത്രാ​പോ​ലീ​ത്താ​മാ​രും വൈ​ദി​ക​രും ശെ​മ്മാ​ശ·ാ​രും വി​ശ്വാ​സി​സ​മൂ​ഹ​വും അ​ണി​നി​ര​ക്കും. മു​ത്തു​ക്കു​ട​ക​ൾ, വാ​ദ്യ​മേ​ള​ങ്ങ​ൾ എ​ന്നി​വ​യു​ടെ അ​ക​ന്പ​ടി​യോ​ടെ, അ​ഭി​വ​ന്ദ്യ തി​രു​മേ​നി​മാ​രേ​യും മ​റ്റു വി​ശി​ഷ്ട അ​തി​ഥി​ക​ളേ​യും സ​മ്മേ​ള​ന​ന​ഗ​രി​യി​ലേ​ക്ക് ആ​ന​യി​ക്കും. തു​ട​ർ​ന്ന് സ​മാ​പ​ന സ​മ്മേ​ള​നം ന​ട​ത്തു​ക​യും ചെ​യ്യും. അ​ഭി​വ​ന്ദ്യ മെ​ത്രാ​പോ​ലീ​ത്താ​മാ​രു​ടെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ ജൂ​ലൈ 15ന് ​അ​ർ​പ്പി​ക്ക​പെ​ടു​ന്ന വി​ശു​ദ്ധ കു​ർ​ബാ​ന​യോ​ടു കൂ​ടെ ഈ ​വ​ർ​ഷ​ത്തെ ക​ണ്‍​വ​ൻ​ഷ​ൻ സ​മാ​പി​ക്കും.

സ​മ്മേ​ള​ന​ത്തി​ന്‍റെ വി​ജ​യ​ക​ര​മാ​യ ന​ട​ത്തി​പ്പി​നാ​യി ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി റ​വ. ഫാ. ​സ​ജി മ​ർ​ക്കോ​സ് കോ​ത​ക​രി​യി​ൽ ഭ​ദ്രാ​സ​ന ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യും സ​മ്മേ​ള​ന​ത്തി​ന്‍റെ ജ​ന​റ​ൽ ക​ണ്‍​വീ​വ​ന​റു​മാ​യ റ​വ. ഫാ. ​ഗീ​വ​ർ​ഗീ​സ് ജേ​ക്ക​ബ് ചാ​ലി​ശേ​രി ഭ​ദ്രാ​സ​ന ട്ര​ഷ​റ​ർ ക​മാ​ൻ​ഡ​ർ ബാ​ബു വ​ട​ക്കേ​ട​ത്ത്, ജോ​യി​ന്‍റ് ട്ര​ഷ​റ​ർ നി​ഷ വ​ർ​ഗീ​സ്, ഫാ​മി​ലി കോ​ണ്‍​ഫ​റ​ൻ​സ് ജോ​യി​ന്‍റ് ക​ണ്‍​വീ​നേ​ഴ്സാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സാ​ജു പൗ​ലോ​സ് മാ​രോ​ത്ത്, ജീ​മോ​ൻ ജോ​ർ​ജ്, ഭ​ദ്രാ​സ​ന കൗ​ണ്‍​സി​ൽ അം​ഗ​വും സ​മ്മേ​ള​ന​ത്തി​ന്‍റെ ജോ​യി​ന്‍റ് ക​ണ്‍​വീ​ന​റു​മാ​യ യോ​ഹ​ന്നാ​ൻ പ​റ​ന്പാ​ത്ത് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ ക​മ്മി​റ്റി​ക​ൾ പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്നു. കൂ​ടാ​തെ ഭ​ദ്രാ​സ​ന കൗ​ണ്‍​സി​ൽ അം​ഗ​ങ്ങ​ളാ​യ റ​വ. ഫാ. ​ഷി​നോ​ജ് ജോ​സ​ഫ്, റ​വ. ഫാ.​മ​നു മാ​ത്യു, റ​വ. ഫാ. ​ജെ​റി ജേ​ക്ക​ബ്, പി.​ഒ. ജോ​ർ​ജ്, ജോ​യി ഇ​ട്ട​ൻ, റെ​ജി സ്ക​റി​യാ, ജ​യ്സ​ണ്‍ ജോ​ണ്‍, ജെ​യിം​സ് ജോ​ർ​ജ്, ലൈ​ജു ജോ​ർ​ജ്, ജി​ബി ത​ളി​യാ​ട്ടി​ൽ കു​ഞ്ഞ​പ്പ​ൻ എ​ന്നി​വ​രു​ടേ​യും എം​ജി​എ​സ്ഒ​എ വൈ​സ് പ്ര​സി​ഡ​ന്‍റ് റ​വ. ഫാ. ​മാ​ർ​ട്ടി​ൻ ബാ​ബു, ജോ​ബി കു​ര​യാ​ക്കോ​സ്, റോ​യി മാ​ത്യു എ​ന്നി​വ​രു​ടേ​യും നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ സ​ബ് ക​മ്മി​റ്റി​ക​ളും പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്നു.

പി​ച്ച​വ​ച്ച് ന​ട​ക്കു​വാ​ൻ ഒ​രു കൈ​ത്താ​ങ്ങാ​യി അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​യു​ടെ ലൈ​ഫ് ആ​ൻ​ഡ് ലിം​ബ്.
ന്യൂ​യോ​ർ​ക്ക്: കാ​ലു​ക​ൾ ന​ഷ്ട​പ്പെ​ട്ട് ച​ല​ന ശേ​ഷി ഇ​ല്ലാ​ത്ത​വ​ർ​ക്ക് പി​ച്ച​വ​ച്ച് ന​ട​ക്കു​വാ​ൻ ഒ​രു കൈ​ത്താ​ങ്ങാ​യി സൗ​ജ​ന്യ കൃ​ത്രി​മ കാ​ലു​ക​
ഡോ. ​ജെ​ഫ് മാ​ത്യു അ​മേ​രി​ക്ക​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂയോർക്ക്: ഉ​ഴ​വൂ​ർ വ​ട്ടാ​ടി​ക്കു​ന്നേ​ൽ ജോ​സ​ഫ് മാ​ത്യു​വി​ന്‍റെ (ബേ​ബി) മേ​രി​ക്കു​ട്ടി മാ​ത്യു പു​റ​യ​മ്പ​ള്ളി​യു​ടെ​യും മ​ക​ൻ ഡോ.
മോ​ളി മാ​ത്യു​വി​ന്‍റെ സം​സ്കാ​രം ശ​നി​യാ​ഴ്ച.
ന്യൂ​ജ​ഴ്‌​സി: ന്യൂ​ജ​ഴ്സി​യി​ൽ അ​ന്ത​രി​ച്ച മി​ഡ്‌​ലാ​ൻ​ഡ് പാ​ർ​ക്ക് സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ വി​കാ​രി റ​വ. ഡോ. ​ബാ​ബു കെ.
സി​ജു മാ​ളി​യേ​ക്ക​ൽ സി​യാ​റ്റി​ൽ അ​ന്ത​രി​ച്ചു.
വാ​ഷിം​ഗ്‌​ട​ൺ ഡി​സി: തൃ​ശൂ​ർ കൊ​ര​ട്ടി മാ​ളി​യേ​ക്ക​ൽ പ​രേ​ത​നാ​യ എം.​ഡി.
ഒക്‌ലഹോ​മ ന​ഗ​ര​ത്തി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ അഞ്ച് പേരെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി.
ഒക്‌ലഹോ​മ സി​റ്റി: തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഒക്‌ലഹോ​മ സി​റ്റി​യി​ലെ ഒ​രു കു​ടും​ബ​ത്തി​ലെ അ​ഞ്ച് പേ​രെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​