• Logo

Allied Publications

Americas
ബാ​റി​ലു​ണ്ടാ​യ ക്രൂ​ര​പീ​ഡ​നം: യു​വാ​വി​ന് 82 വ​ർ​ഷ​വും കൂ​ട്ടു​കാ​രി​ക്ക് 20 വ​ർ​ഷ​വും ജ​യി​ൽ ശി​ക്ഷ
Share
ഹാ​രി​സ് കൗ​ണ്ടി (ഹൂ​സ്റ്റ​ണ്‍): നോ​ർ​ത്ത് ഹൂ​സ്റ്റ​ണ്‍ ഹാ​രി​സ് കൗ​ണ്ടി​യി​ലെ ബാ​റി​ൽ 45കാ​ര​നെ അ​ര മ​ണി​ക്കൂ​റോ​ളം ക്രൂ​ര​മാ​യി ആ​ക്ര​മി​ക്കു​ക​യും പീ​ഡി​പ്പി​ക്കു​ക​യും ചെ​യ്ത പി​യ​ർ​ലാ​ന്‍റി​ൽ നി​ന്നു​ള്ള ഫെ​ലി​ക്സ് വേ​യി​ലി​ന് 82 വ​ർ​ഷം ത​ട​വും കൂ​ട്ടു​കാ​രി ഏ​രി​യ​ലി​നു 20 വ​ർ​ഷ​വും കോ​ട​തി ശി​ക്ഷ വി​ധി​ച്ചു.

2021 ഫെ​ബ്രു​വ​രി 17നാ​യി​രു​ന്നു സം​ഭ​വം. ബാ​റി​ൽ മ​ദ്യ​പി​ച്ചു​കൊ​ണ്ടി​രു​ന്ന ഫെ​ലി​ക്സും ഏ​രി​യ​ലും പീ​ഡ​ന​ത്തി​നും മ​ർ​ദ​ന​ത്തി​നും ഇ​ര​യാ​യ 49 കാ​ര​നും ത​മ്മി​ൽ വാ​ക്കു​ത​ർ​ക്ക​മു​ണ്ടാ​യി. തു​ട​ർ​ന്ന് ഇ​രു​വ​രും ബാ​റി​ൽ നി​ന്നു പു​റ​ത്തു പോ​യി 10 മി​നി​റ്റി​നു​ശേ​ഷം തി​രി​ച്ചു​വ​രി​ക​യും പെ​ട്ടെ​ന്ന് ഇ​യാ​ൾ​ക്കു നേ​രെ ആ​ക്ര​മ​ണം ന​ട​ത്തു​ക​യു​മാ​യി​രു​ന്നു.

ആ​ദ്യ​ത്തെ അ​ഞ്ചു​മി​നി​റ്റ് ആ​ക്ര​മ​ണ​ത്തി​ൽ അ​ബോ​ധാ​വ​സ്ഥ​യി​ലാ​യി​ട്ട് ഇ​ര​യെ ഇ​രു​വ​രും ചേ​ർ​ന്നു കൈ​കൊ​ണ്ടും കാ​ലു​കൊ​ണ്ടും ബാ​ർ സ്റ്റൂ​ൾ കൊ​ണ്ടും 30 മി​നി​റ്റോ​ളം മ​ർ​ദ​നം തു​ട​ർ​ന്നു. മ​ർ​ദ​നം അ​വ​സാ​നി​ച്ചു പു​റ​ത്തു​പോ​കു​ന്പോ​ൾ ഇ​യാ​ളു​ടെ വാ​ല​റ്റും മോ​ഷ്ടി​ച്ചു. പ​രി​സ​ര​മാ​കെ ര​ക്ത​ത്തി​ൽ കു​ളി​ച്ചു കി​ട​ന്നി​രു​ന്ന​യാ​ളെ പോ​ലീ​സെ​ത്തി​യാ​ണ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. തു​ട​ർ​ന്നു നി​ര​വ​ധി ശ​സ്ത്ര​ക്രി​യ​ക​ൾ​ക്ക് വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും പൂ​ർ​ണ ആ​രോ​ഗ്യം ഇ​തു​വ​രെ വീ​ണ്ടെ​ടു​ത്തി​ട്ടി​ല്ല.

കു​റ്റ​ക്കാ​ര​നാ​ണെ​ന്നു ക​ണ്ടെ​ത്തി​യ ഫെ​ലി​ക്സി​നു കോ​ട​തി ഡി​സം​ബ​ർ ര​ണ്ടാം​വാ​രം 82 വ​ർ​ഷ​ത്തെ ത​ട​വ് ശി​ക്ഷ വി​ധി​ച്ചി​രു​ന്നു.

കൂ​ട്ടു​കാ​രി​യു​ടെ ശി​ക്ഷ ഡി​സം​ബ​ർ 29 നാ​യി​രു​ന്നു വി​ധി​ച്ച​ത്. സം​ഭ​വ​ത്തി​ന്‍റെ വി​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ കോ​ട​തി​യി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ചി​രു​ന്നു. അ​തി​ക്രൂ​ര​മാ​യ മ​ർ​ദ​ന​മാ​യി​രു​ന്നു​വെ​ന്നു ഡി​സ്ട്രി​ക്ട് അ​റ്റോ​ർ​ണി ഓ​ഫി​സ് അ​റി​യി​ച്ചു. മ​ർ​ദ​ന​ത്തി​നി​ര​യാ​യ വ്യ​ക്തി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചു​വെ​ന്നും ഏ​രി​യ​ലി​നെ​തി​രെ കു​റ്റം ആ​രോ​പി​ച്ചി​രു​ന്നു.

കേരള ഡിബേറ്റ് ഫോറം യുഎസ്എവെർച്ച്വൽ ഡിബേറ്റ് ഏപ്രിൽ 20ന്.
ഹൂസ്റ്റൺ: കേരള ഡിബേറ്റ് ഫോറം യുഎസ്എ ഡിബേറ്റ് ഓപ്പൺഫോറം വെർച്ച്വൽ പ്ലാറ്റുഫോമിൽ ഏപ്രിൽ 20 ശനി വൈകുന്നേരം 7 ന് (ഈസ്റ്റേൺ സ്റ്റാൻഡേർഡ് ടൈം) സംഘടിപ്പിക്
കാ​ൻ​സാ​സി​ൽ നി​ന്നു കാ​ണാ​താ​യ അ​മ്മ​മാ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി.
ഒ​ക്ല​​ഹോ​മ : ഒ​ക്ല​ഹോ​മ​യി​ലെ റൂ​റ​ൽ ടെ​ക്സ​സ് കൗ​ണ്ടി​യി​ൽ നി​ന്ന് ക​ണ്ടെ​ടു​ത്ത ര​ണ്ട് മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ൻ​സാ​സി​ൽ നി​ന്നു കാ​ണാ​താ​യ അ​മ്മ​മാ​രു​ട
വാ​ലി കോ​ട്ടേ​ജ് സെന്‍റ്​ മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യി​ൽ ഫാ​മി​ലി ആൻഡ് യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ന് മി​ക​ച്ച തു​ട​ക്കം.
വാ​ലി കോ​ട്ടേ​ജ് (ന്യൂ​യോ​ർ​ക്ക്): മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി ആൻഡ് ​യൂ​ത്ത്
നാ​യ​ര്‍ അ​സോ​സി​യേ​ഷ​ന്‍ വി​ഷു ആ​ഘോ​ഷി​ച്ചു.
ഷി​ക്കാ​ഗോ: നാ​യ​ര്‍ അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് ഗ്രേ​റ്റ​ര്‍ ഷി​ക്കാ​ഗോ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ വി​ഷു ആ​ഘോ​ഷം നൈ​ന്‍​സി​ലു​ള്ള ഗോ​ള്‍​ഫ് മെ​യ്നി പാ​ര്‍​
ലീ​ലാ​മ്മ കു​രു​വി​ള ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു.
ഡാ​ള​സ്: മ​ണ്ണം​പ​റ​മ്പി​ലാ​യ ത​കി​ടി​യി​ൽ പ​രേ​ത​നാ​യ കു​രു​വി​ള​യു​ടെ ഭാ​ര്യ ലീ​ലാ​മ്മ കു​രു​വി​ള (74) ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു.