• Logo

Allied Publications

Middle East & Gulf
മലങ്കര ഓർത്തഡോക്സ്‌ യൂത്ത്‌ കോൺഫറൻസ്‌ അലൈനിൽ .
Share
അബുദാബി : മലങ്കര ഓർത്തഡോക്സ്‌ ക്രൈസ്തവ യുവജനപ്രസ്ഥാനത്തിന്‍റെ ഗൾഫ്‌ റീജിയനും , യു.എ.ഇ മേഖലയും സംയുക്തമായി സംഘടിപ്പിക്കുന്ന യൂത്ത് കോൺഫ്രൻസ് ഡിസംബർ 31 മുതൽ ജനുവരി ഒന്നു വരെ അലൈൻ സെന്റ്‌ ഡയനീഷ്യസ്‌ ഓർത്തഡോക്സ്‌ ദേവാലയത്തിൽ നടക്കും.

ഒസിവൈഎം. കേന്ദ്ര പ്രസിഡന്‍റ് ഡോ. ഗീവർഗീസ്‌ മാർ യൂലിയോസ്‌ മെത്രാപ്പോലീത്താ, കേന്ദ്ര ജനറൽ സെക്രട്ടറി റവ.ഫാ.അജി.കെ.തോമസ്‌ എന്നിവർ കോൺഫറൻസിന്‌ നേതൃത്വം നൽകും. ധ്യാനഗുരുവും എഴുത്തുകാരനുമായ ഫാ.ബോബി ജോസ്‌ കട്ടിക്കാട്‌, ഡോ.ജി.എസ്‌. പ്രദീപ്‌ എന്നിവർ മുഖ്യ പ്രഭാഷകരാകും.

ഡിസംബർ 31ന്‌ ഉച്ചയ്ക്ക്‌ ഒന്നിന് രജിസ്ട്രേഷൻ ആരംഭിക്കും. തുടർന്ന്‌ പ്രതിനിധികളുടെ സംഗമവും സന്ധ്യാ പ്രാർത്ഥനയും പുതുവത്സരത്തിന്‌ മുന്നോടിയായി ധ്യാനവും നടക്കും. ജനുവരി ഒന്നിന്‌ രാവിലെ 6:30ന്‌ പ്രഭാത നമസ്ക്കാരവും തുടർന്ന്‌ വി.കുർബാനയും ഉണ്ടായിരിക്കും. രാവിലെ ഒന്പതു മുതൽ വൈകിട്ട്‌ അഞ്ചു വരെ കോൺഫറൻസ്‌ തുടരും.  

ജി.സി.സി. രാജ്യങ്ങളിൽ നിന്നും ഏകദേശം 350 പ്രതിനിധികൾ കോൺഫറൻസിൽ പങ്കെടുക്കും. 

യു.എ.ഇ മേഖലകളുടെ പ്രസിഡന്റ്‌ റവ.ഫാ.ജോൺസൺ ഐപ്പ്‌, സെക്രട്ടറി ബെൻസൻ ബേബി, ജി.സി.സി. സെക്രട്ടറി ഫിലിപ്പ്‌ എൻ. തോമസ്‌, ജനറൽ കൺവീനർ രാജേഷ്‌ സാമുവേൽ, ജോയിന്റ്‌ കൺവീനർ പ്രവീൺ ജോൺ,അഡ്വൈസറി കമ്മിറ്റി അംഗം മാമ്മൻ മത്തായി, കൺവീനർമാരായ സിബി ജേക്കബ്‌, ടിന്‍റു മാത്യൂസ്‌, ബെൻസി തരകൻ, അലൈൻ ഇടവക ട്രസ്റ്റി ലിങ്കൺ അലക്സ്‌, സെക്രട്ടറി ഷാജി മാത്യൂ, എന്നിവരുടെ നേതൃത്വത്തിൽ 14 കമ്മറ്റികൾ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്..

കോവിഡാനന്തര ലോകത്ത്‌ മനുഷ്യ നന്മയിൽ മാത്രം ഒതുങ്ങാതെ പ്രപഞ്ചത്തെയാകെ സംരക്ഷിക്കുവാൻ യുവാക്കളെ ഉത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ‘പെട്ടകത്തിൽ നിന്നും പുറത്തിറങ്ങുവിൻ’ എന്ന ചിന്താവിഷയമാണ് ഈ കോൺഫറൻസ്‌ സ്വീകരിച്ചിരിക്കുന്നത് .

റം​സാ​ൻ: യു​എ​ഇ​യി​ൽ 1025 ത​ട​വു​കാ​രെ മോ​ചി​പ്പി​ക്കും.
അ​ബു​ദാ​ബി: റം​സാ​ൻ മാ​സ​ത്തോ​ട​നു​ബ​ന്ധി​ച്ച് യു​എ​ഇ​യി​ൽ 1025 ത​ട​വു​കാ​രെ മോ​ചി​പ്പി​ക്കാ​ൻ പ്ര​സി​ഡ​ന്‍റ് ഷെ​യ്ഖ് മു​ഹ​മ്മ​ദ് ബി​ൻ സാ​യി​ദ് അ​ൽ ന​
അ​ന്താ​രാ​ഷ്ട്ര സ​ന്തോ​ഷ ദി​ന​ത്തി​ൽ ഹാ​പ്പി​നെ​സ് റി​വാ​ർ​ഡി​ന് തു​ട​ക്കം കു​റി​ച്ച് ലു​ലു.
അ​ബു​ദാ​ബി : സ​ന്തോ​ഷ ദി​ന​ത്തി​ൽ ഹാ​പ്പി​നെ​സ് റി​വാ​ർ‌​ഡ് പ്രോ​ഗ്രാ​മി​ന് ലു​ലു​വി​ൽ തു​ട​ക്ക​മാ​യി.
ര​ക്ത​ദാ​ന ക്യാ​മ്പ് സംഘ‌ടിപ്പിച്ചു.
കുവൈറ്റ്: സെന്‍റ് ജോ​ർ​ജ് യൂ​ണി​വേ​ഴ്സ​ൽ സി​റി​യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് റീ​ഷ് ച​ർ​ച്ചി​ന്‍റെ യു​വ​ജ​ന വി​ഭാ​ഗ​മാ​യ മാ​ർ ബ​സേ​ലി​യോ​സ് യൂ​ത്ത് അ​സോ​സി​യേ​ഷ​
കെഡിഎ​ൻഎ വു​മ​ൺ​സ് ഫോ​റം പാ​ലി​യേ​റ്റീ​വ് ക്ലി​നി​ക്കു​ക​ൾ​ക്ക് എ​യ​ർ ബെ​ഡ് ന​ൽ​കി.
കു​വൈ​റ്റ് സി​റ്റി/​കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് ജി​ല്ലാ എ​ൻ.​ആ​ർ.
ഫോക്ക് സ്പോർട്സ് ഡേ 2023 : ഫാഹഹീൽ സോൺ ചാമ്പ്യന്മാർ.
കുവൈറ്റ് സിറ്റി: കുവൈറ്റിലെ കണ്ണൂർ ജില്ലക്കാരുടെ സംഘടനയായ ഫ്രണ്ട്‌സ് ഓഫ് കണ്ണൂർ കുവൈറ്റ് എക്സ്പാറ്റ്‌സ് അസോസിയേഷൻ (ഫോക്ക്) നാലാമത് സ്പോർട്സ് മാർച്ച് 1