• Logo

Allied Publications

Middle East & Gulf
ഇ​ന്ത്യ​ൻ വി​ദേ​ശകാ​ര്യ​ മ​ന്ത്രി കു​വൈ​റ്റ് വി​ദേ​ശ​കാ​ര്യ​മ​ന്ത്രി​യു​മാ​യി ഫോ​ണ്‍ സം​ഭാ​ഷ​ണം ന​ട​ത്തി
Share
കു​വൈ​റ്റ് സി​റ്റി: ഇ​ന്ത്യ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഡോ. ​എ​സ്. ജ​യ്ശ​ങ്ക​റും കു​വൈ​റ്റ് വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ഷെ​യ്ഖ് സാ​ലിം അ​ബ്ദു​ല്ല അ​ൽ​ജാ​ബ​ർ അ​ൽ​സ​ബാ​ഹു​മാ​യി ക​ഴി​ഞ്ഞ ദി​വ​സം ടെ​ലി​ഫോ​ണ്‍ സം​ഭാ​ഷ​ണം ന​ട​ത്തി​യ​താ​യി കു​വൈ​റ്റി​ലെ ഇ​ന്ത്യ​ൻ എം​ബ​സി അ​റി​യി​ച്ചു. ഇ​ന്ത്യ​യും കു​വൈ​റ്റും ത​മ്മി​ലു​ള്ള ഉ​യ​ർ​ന്ന ത​ല​ത്തി​ലു​ള്ള രാ​ഷ്ട്രീ​യ ധാ​ര​ണ​ക​ളു​ടെ ഭാ​ഗ​മാ​യാ​യി​രു​ന്നു സം​ഭാ​ഷ​ണം. സം​സാ​ര​ത്തി​നി​ട​യി​ൽ, ഇ​രു​പ​ക്ഷ​വും ഉ​ഭ​യ​ക​ക്ഷി ബ​ന്ധ​ത്തി​ന്‍റെ ഉൗ​ഷ്മ​ള​ത​യെ പ​രാ​മ​ർ​ശി​ക്കു​ക​യും പ​ര​സ്പ​ര താ​ൽ​പ​ര്യ​മു​ള്ള പ്രാ​ദേ​ശി​ക​വും അ​ന്ത​ർ​ദേ​ശീ​യ​വു​മാ​യ സം​ഭ​വ​വി​കാ​സ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള കാ​ഴ്ച​പ്പാ​ടു​ക​ൾ കൈ​മാ​റു​ക​യും ചെ​യ്തു. ര​ണ്ട് വി​ദേ​ശ​കാ​ര്യ മ​ന്ത്രി​മാ​രും മു​ന്പ് യു​എ​സി​ൽ അ​ത​ത് രാ​ജ്യ​ങ്ങ​ളു​ടെ അം​ബാ​സ​ഡ​ർ​മാ​രാ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ചി​രു​ന്ന കാ​ര്യ​വും സം​സാ​ര​ത്തി​ൽ പ​രാ​മ​ർ​ശി​ക്ക​പ്പെ​ട്ടു.

2021 ജൂ​ണി​ൽ താ​ൻ ന​ട​ത്തി​യ കു​വൈ​റ്റ് സ​ന്ദ​ർ​ശ​ന​വും അ​ന്ന് കു​വൈ​റ്റ് പ്ര​ധാ​ന​മ​ന്ത്രി​യെ സ​ന്ദ​ർ​ശി​ച്ച് കു​വൈ​റ്റ് അ​മീ​റി​നു​ള്ള ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ക​ത്ത് കൈ​മാ​റി​യ​തും ഇ​ന്ത്യ​ൻ വി​ദേ​ശ​മ​ന്ത്രി സ്നേ​ഹ​പൂ​ർ​വം ഓ​ർ​മി​ച്ചു. ’ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി​ക​ളു​ടെ റി​ക്രൂ​ട്ട്മെ​ന്‍റി​ലെ സ​ഹ​ക​ര​ണം’ എ​ന്ന വി​ഷ​യ​ത്തി​ൽ ധാ​ര​ണാ​പ​ത്രം ഉ​ൾ​പ്പെ​ടെ നി​ര​വ​ധി ധാ​ര​ണാ​പ​ത്ര​ങ്ങ​ളി​ൽ ഒ​പ്പു​വ​ച്ചാ​ണ് അ​ന്ന​ത്തെ ഒൗ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​നം അ​വ​സാ​നി​ച്ച​ത്.

കു​വൈ​റ്റ് വി​ദേ​ശ​കാ​ര്യ മ​ന്ത്രി നേ​ര​ത്തെ 2021 മാ​ർ​ച്ചി​ൽ ഇ​ന്ത്യ​യി​ൽ ഒൗ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​നം ന​ട​ത്തി​യി​രു​ന്നു. 2021 ഓ​ഗ​സ്റ്റ് 05 ന് ​ടെ​ഹ്റാ​ൻ സ​ന്ദ​ർ​ശ​ന​ത്തി​നി​ട​യി​ലും ര​ണ്ടു വി​ദേ​ശ മ​ന്ത്രി​മാ​രും പ​ര​സ്പ​രം ക​ണ്ടി​രു​ന്നു.

ഇ​ന്ത്യ​യും കു​വൈ​റ്റും ത​മ്മി​ൽ ന​യ​ത​ന്ത്ര ത​ല​ത്തി​ലും ജ​ന​ങ്ങ​ൾ ത​മ്മി​ലും ച​രി​ത്ര​പ​ര​മാ​യ ഉൗ​ഷ്മ​ള​വും ബ​ഹു​മു​ഖ​വും ച​ല​നാ​ത്മ​ക​വും സൗ​ഹാ​ർ​ദ്ദ​പ​ര​വു​മാ​യ ബ​ന്ധ​ങ്ങ​ളാ​ണു​ള്ള​ത്. 202122 വ​ർ​ഷം ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ന​യ​ത​ന്ത്ര​ബ​ന്ധം സ്ഥാ​പി​ച്ച​തി​ന്‍റെ 60ആം ​വാ​ർ​ഷി​ക​മാ​ണ്. വാ​ണി​ജ്യ​പ​ര​മാ​യി, കു​വൈ​റ്റി​ന്‍റെ മി​ക​ച്ച പ​ത്ത് വ്യാ​പാ​ര പ​ങ്കാ​ളി​ക​ളി​ൽ ഇ​ന്ത്യ സ്ഥി​ര​മാ​യി ഉ​ൾ​പ്പെ​ടു​ന്നു. 202122 സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തി​ലെ ഉ​ഭ​യ​ക​ക്ഷി വ്യാ​പാ​രം 12.24 ബി​ല്യ​ണ്‍ യു​എ​സ് ഡോ​ള​റാ​യി​രു​ന്നു. കു​വൈ​റ്റി​ലെ ശ​ക്ത​രും ഉൗ​ർ​ജ്ജ​സ്വ​ല​രു​മാ​യ ദ​ശ​ല​ക്ഷ​ത്തി​ല​ധി​കം വ​രു​ന്ന ഇ​ന്ത്യ​ൻ സ​മൂ​ഹം ഇ​രു രാ​ജ്യ​ങ്ങ​ൾ​ക്കു​മി​ട​യി​ൽ ഒ​രു ജീ​വ​നു​ള്ള പാ​ല​മാ​യി തു​ട​രു​ന്നു.

ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ക​പ്പ​ലി​ലെ ഇ​ന്ത്യ​ക്കാ​ർ​ക്കെ​ല്ലാം മ​ട​ങ്ങാ​ൻ അ​നു​മ​തി.
ന്യൂ​ഡ​ൽ​ഹി: ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ഇ​സ്ര​യേ​ൽ ബ​ന്ധ​മു​ള്ള ച​ര​ക്കു​ക​പ്പ​ലി​ലെ എ​ല്ലാ ഇ​ന്ത്യ​ക്കാ​ർ​ക്കും മ​ട​ങ്ങാ​ൻ അ​നു​മ​തി ന​ൽ​കി​യ​താ​യി ഇ​ന
പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് മേ​യ് ഒ​ന്നി​ന്.
മ​നാ​മ: ലോ​ക തൊ​ഴി​ലാ​ളി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മേ​യ് ഒ​ന്നി​ന് സി​ഞ്ചി​ലു​ള്ള പ്ര​വാ​സി സെ​ന്‍റ​റി​ൽ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന
ഗ​ൾ​ഫ് വി​മാ​ന സ​ർ​വീ​സു​ക​ൾ സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി​യി​ല്ല.
നെ​ടു​മ്പാ​ശേ​രി: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് താ​ളം തെ​റ്റി​യ ഗ​ൾ​ഫി​ൽ​നി​ന്നു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ വ്യാ​ഴാ​ഴ്ച സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി
നി​മി​ഷപ്രി​യ​യു​ടെ അ​മ്മ യെ​മ​നി​ലേ​ക്ക്; ദ​യാ​ധ​നം സം​ബ​ന്ധി​ച്ച് ച​ർ​ച്ച ന‌​ട​ത്തും.
ന്യൂ​ഡ​ല്‍​ഹി: യെ​മ​ന്‍ ജ​യി​ലി​ല്‍ വ​ധ​ശി​ക്ഷ​യ്ക്ക് വി​ധി​ക്ക​പ്പെ​ട്ട് ക​ഴി​യു​ന്ന മ​ല​യാ​ളി ന​ഴ്‌​സ് നി​മി​ഷപ്രി​യെ കാ​ണാ​ൻ അ​മ്മ പ്രേ​മ​കു​മാ​രി
ദു​ബാ​യി വി​മാ​ന​ത്താ​വ​ളം ഭാ​ഗി​ക​മാ​യി തു​റ​ന്നു.
ദു​ബാ​യി: യു​എ​ഇ​യി​ലെ ക​ന​ത്ത മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും താ​റു​മാ​റാ​യ ജ​ന​ജീ​വി​തം സാ​ധാ​ര​ണ നി​ല​യി​ലാ​യി​ല്ല.