• Logo

Allied Publications

Americas
കൊ​ടും​ത​ണു​പ്പി​ൽ ന​വ​ജാ​ത ശി​ശു​വി​നെ വ​ന​ത്തി​ൽ ഉ​പേ​ക്ഷി​ച്ചു; മാ​താ​വ് അ​റ​സ്റ്റി​ൽ
Share
മാ​ഞ്ച​സ്റ്റ​ർ (ന്യു ​ഹാം​പ്ഷ​യ​ർ): ക്രി​സ്മ​സ് രാ​വി​ൽ കൊ​ടും​ത​ണു​പ്പി​ൽ ന​വ​ജാ​ത ശി​ശു​വി​നെ വ​ന​ത്തി​ലെ തി​ങ്ങി​നി​റ​ഞ്ഞ മ​ര​ങ്ങ​ൾ​ക്കി​ട​യി​ലെ താ​ൽ​ക്കാ​ലി​ക ഷെ​ഡി​ൽ ഉ​പേ​ക്ഷി​ച്ച മാ​താ​വ് അ​ല​ക്സാ​ൻ​ഡ്രി​യ (29) എ​ക്ക്കേ​ഴ്സ​ലി​നെ പോ​ലീ​സ് പി​ടി​കൂ​ടി.

മ​യ​ക്കു​മ​രു​ന്നി​ന് അ​ടി​മ​യും ഭ​വ​ന​ര​ഹി​ത​യു​മാ​യി​രു​ന്നു അ​ല​ക്സാ​ൻ​ഡ്രി​യ. ക്രി​സ്മ​സ് രാ​വി​ലാ​ണ് ഇ​വ​ർ കു​ഞ്ഞി​നു ജ·ം ​ന​ൽ​കി​യ​ത്. ആ ​സ​മ​യ​ത്തു അ​വി​ടെ താ​പ​നി​ല 18 ഡി​ഗ്രി​യാ​യി​രു​ന്നു. മ​ര​ങ്ങ​ൾ തി​ങ്ങി​നി​റ​ഞ്ഞി​രു​ന്ന വ​ന​ത്തി​ൽ താ​ൽ​ക്കാ​ലി​ക​മാ​യി കെ​ട്ടി​യു​യ​ർ​ത്തി​യ ടെ​ന്‍റി​ലാ​യി​രു​ന്നു ഇ​വ​രു​ടെ പ്ര​സ​വം.

തു​ട​ർ​ന്നു കു​ഞ്ഞി​നെ അ​വി​ടെ ഉ​പേ​ക്ഷി​ച്ചു സ്ഥ​ലം വി​ടു​ക​യാ​യി​രു​ന്നു​വെ​ന്നു മാ​ഞ്ച​സ്റ്റ​ർ പോ​ലീ​സ് ചീ​ഫ് ജോ​ണ്‍ സ്റ്റാ​ർ പ​റ​ഞ്ഞു. കു​ഞ്ഞി​നു ജ·ം ​ന​ൽ​കി​യ വി​വ​രം ആ​രോ പോ​ലീ​സി​നെ അ​റി​യി​ച്ചു.

പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ അ​ല​ക്സാ​ൻ​ഡ്രി​യാ​യെ ക​ണ്ടെ​ത്തി ചോ​ദ്യം ചെ​യ്തെ​ങ്കി​ലും കു​ട്ടി​യെ എ​വി​ടെ ഉ​പേ​ക്ഷി​ച്ചു എ​ന്ന​തു വ്യ​ക്ത​മാ​യി പ​റ​യു​വാ​ൻ ഇ​വ​ർ​ക്കു ക​ഴി​ഞ്ഞി​ല്ല. ഒ​ടു​വി​ൽ ടെ​ന്‍റി​നെ കു​റി​ച്ചു സൂ​ച​ന ന​ൽ​കു​ക​യും പോ​ലീ​സ് അ​വി​ടെ കു​ഞ്ഞി​നെ ക​ണ്ടെ​ത്തു​ക​യു​മാ​യി​രു​ന്നു.

വ​സ്ത്രം ഒ​ന്നും ഇ​ല്ലാ​തെ കൊ​ടും​ത​ണു​പ്പി​ൽ ക​ഴി​ഞ്ഞ കു​ട്ടി ശ്വാ​സം പോ​ലും എ​ടു​ക്കാ​ൻ പ്ര​യാ​സ​പ്പെ​ടു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്ത​താ​യി പൊ​ലീ​സ് പ​റ​ഞ്ഞു.​അ​റ​സ്റ്റി​ലാ​യ യു​വ​തി​ക്കു താ​ൻ പ്ര​സ​വി​ച്ചു​വോ എ​ന്നു പോ​ലും അ​റി​യി​ല്ലാ​യി​രു​ന്നു. അ​ത്ര​യും മ​യ​ക്കു​മ​രു​ന്നി​ൽ അ​ടി​മ​യാ​യി​രു​ന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​വ​ർ കു​റ്റം നി​ഷേ​ധി​ച്ചു.

ഫൊക്കാന പെൻസിൽവാനിയ റീജിയണൽ വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് അഭിലാഷ് ജോൺ മത്സരിക്കുന്നു.
ഫി​ല​ഡ​ൽ​ഫി​യ: ഫൊ​ക്കാ​ന​യു​ടെ 202426 കാ​ല​യ​ള​വി​ലേ​ക്ക് പെ​ൻ​സി​ൽ​വാ​നി​യ റീ​ജി​യ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റാ​യി അ​ഭി​ലാ​ഷ് ജോ​ൺ മ​ത്സ​രി​ക്കു​ന്നു.
രാ​ജ്യാ​ന്ത​ര പ്രെ​യ​ര്‍​ലൈ​നി​ൽ ഡോ. ​മു​ര​ളി​ധ​ര​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം നടത്തി.
ഡി​ട്രോ​യി​റ്റ്: ക്രി​സ്തു പ​ഠി​പ്പി​ച്ച ​സർ​ഗ​സ്ഥ​നാ​യ ഞ​ങ്ങ​ളു​ടെ പി​താ​വേ​ എ​ന്നാ​രം​ഭി​ക്കു​ന്ന പ്രാ​ർ​ഥ​ന നാം ​ആ​ത്മാ​ർ​ഥ​മാ​യി പ്രാ​ർ​ഥി​ക്കു​മ
ന​വ​കേ​ര​ള മ​ല​യാളി​ അ​സോ​സി​യേ​ഷ​ൻ മു​ൻ പ്ര​സി​ഡ​ന്‍റ് വി​ൻ​സെ​ന്‍റ് ലൂ​ക്കോ​സി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ചി​ച്ചു.
സൗ​ത്ത് ഫ്ളോ​റി​ഡ:​ ന​വ​കേ​ര​ള മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് സൗ​ത്ത് ഫ്ളോ​റി​ഡ​യു​ടെ മു​ൻ പ്ര​സി​ഡ​ന്‍റ് വി​ൻ​സെ​ന്‍റ് ലൂ​ക്കോ​സ് വേ​ല​ശേ​രി​യു​ടെ(67)
ടികെഎഫ് ഓ​ണാ​ഘോ​ഷ ക​മ്മി​റ്റി പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​ന​വും ടി​ക്ക​റ്റ് കി​ക്ക് ഓ​ഫും ന‌‌ടത്തി.
ഫിലഡൽഫിയ: ട്രൈ​സ്റ്റേ​റ്റ് കേ​ര​ളാ ഫോ​റം 2024ലെ ​ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്കം കു​റി​ച്ച് കൊ​ണ്ട് ഓ​ണാ​ഘോ​ഷ ക​മ്മി​റ്റി പ്ര​വ​ർ​ത്ത​നോ​ദ്ഘാ​
സ​ലീ​ന വെ​ടി​വയ്പി​ൽ കൊ​ല്ല​പ്പെ​ട്ട ഓ​ഫീ​സ​റേ​യും കൗ​ണ്ടി ഡെ​പ്യൂ​ട്ടി​യേ​യും തി​രി​ച്ച​റി​ഞ്ഞു.
സി​റാ​ക്കൂ​സ് (ന്യൂ​യോ​ർ​ക്ക്): ഞാ​യ​റാ​ഴ്ച രാ​ത്രി സ​ലീ​ന​യി​ൽ ന​ട​ന്ന വെ​ടി​വ​യ്പി​ൽ കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ പേ​രു​ക​ൾ അ​ധി​കൃ​ത​ർ പു​റ​ത്തു​വി​ട്ടു