• Logo

Allied Publications

Americas
മ​ന്ത്ര​യു​ടെ ഭ​ര​ണ​ഘ​ട​ന നി​ല​വി​ൽ വ​ന്നു
Share
ന്യൂ​യോ​ർ​ക്ക്: അ​മേ​രി​ക്ക​യി​ലെ മ​ല​യാ​ളി ഹൈ​ന്ദ​വ സം​ഘ​ട​നാ രം​ഗ​ത്ത് ന​വീ​ന ന​യ​പ​രി​പാ​ടി​ക​ൾ പ്ര​ഖ്യാ​പി​ക്കു​ക​യും കു​റ​ഞ്ഞ സ​മ​യ​ത്തി​നു​ള്ളി​ൽ അ​ത് ന​ട​പ്പി​ലാ​ക്കി അ​തി​വേ​ഗം ജ​ന​പ്രി​യ​മാ​യി മു​ന്നേ​റു​ന്ന മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​ൻ ഹി​ന്ദു​സ് (മ​ന്ത്ര)​യു​ടെ ഭ​ര​ണ​ഘ​ട​ന ന്യൂ​യോ​ർ​ക്കി​ൽ ന​ട​ന്ന ഇ​ട​ക്കാ​ല ജ​ന​റ​ൽ ബോ​ഡി അം​ഗീ​ക​രി​ച്ചു .ഇ​തോ​ടെ മ​ന്ത്ര​യു​ടെ ഒൗ​ദ്യോ​ഗി​ക ബൈ​ലോ നി​ല​വി​ൽ വ​ന്നു.

നോ​ർ​ത്ത് അ​മേ​രി​ക്ക​യി​ലെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള മ​ന്ത്ര​യു​ടെ പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ത്ത യോ​ഗ​ത്തി​ൽ വി​ശ​ദ​മാ​യ ച​ർ​ച്ച​ക​ൾ​ക്കു​ശേ​ഷം ഏ​ക ക​ണ്ഠ​മാ​യാ​ണ് ബൈ​ലോ അം​ഗീ​ക​രി​ച്ച​ത്. ട്ര​സ്റ്റീ ബോ​ർ​ഡ് വൈ​സ് ചെ​യ​റാ​യ ഡോ. ​മ​ധു പി​ള്ള​യാ​ണ് ഭ​ര​ണ​ഘ​ട​ന അ​വ​ത​രി​പ്പി​ച്ച​ത്. യോ​ഗ​ത്തി​ൽ മ​ന്ത്ര ട്ര​സ്റ്റീ ചെ​യ​ർ​മാ​ൻ ശ​ശി​ധ​ര​ൻ നാ​യ​ർ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. അ​മേ​രി​ക്ക​യി​ലെ മ​ല​യാ​ളീ ഹി​ന്ദു ജ​ന​ത​യു​ടെ ഭാ​വി​യെ മു​ന്നി​ൽ ക​ണ്ടു ത​യാ​റാ​ക്കി​യ ശ​ക്ത​വും സ​മ​ഗ്ര​വു​മാ​യ ഭ​ര​ണ​ഘ​ട​ന​ക്ക് പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച എ​ല്ലാ​വ​രെ​യും അ​ഭി​ന​ന്ദി​ക്കു​ന്ന​താ​യി പ്ര​സി​ഡ​ന്‍റ് ഹ​രി ശി​വ​രാ​മ​ൻ അ​റി​യി​ച്ചു. വി​നോ​ദ് കെ​യാ​ർ കെ ,​രാ​ജൂ നാ​ണൂ, ജ​യ് ച​ന്ദ്ര​ൻ, ആ​ന​ന്ദ​ൻ നി​ര​വേ​ൽ, സു​ദ​ർ​ശ​ന കു​റു​പ്, രാ​ജേ​ഷ് കു​ട്ടി, രു​ഗ്മി​ണി പ​ത്മ കു​മാ​ർ, മ​ധു പി​ള്ള തു​ട​ങ്ങി​യ​വ​ർ അ​ട​ങ്ങി​യ സ​മി​തി​യാ​ണ് ഭ​ര​ണ​ഘ​ട​ന ത​യാ​റാ​ക്കി​യ​ത്.

മ​ന്ത്ര​യു​ടെ ആ​ദ്യ ഹൈ​ന്ദ​വ സ​മ്മേ​ള​നം ജൂ​ലൈ 1 മു​ത​ൽ 4 വ​രെ ഹൂ​സ്റ്റ​ണി​ൽ ന​ട​ക്കും. വ​ൻ ത​യ്യാ​റെ​ടു​പ്പു​ക​ൾ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ന്‍റെ സാ​ന്നി​ധ്യ​ത്താ​ൽ അ​നു​ഗ്ര​ഹീ​ത​മാ​യ ഹൂ​സ്റ്റ​ണ്‍ ന​ഗ​ര​ത്തി​ൽ ആ​രം​ഭി​ച്ചു ക​ഴി​ഞ്ഞു. 2023 ജ​നു​വ​രി മു​ത​ൽ ജൂ​ണ്‍ വ​രെ​യു​ള്ള 6 മാ​സം ക​ണ്‍​വെ​ൻ​ഷ​ന് മു​ന്നോ​ടി​യാ​യി വി​വി​ധ ആ​ത്മീ​യ സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ൾ കേ​ര​ള​ത്തി​ലും അ​മേ​രി​ക്ക​യി​ലെ വി​വി​ധ ന​ഗ​ര​ങ്ങ​ളി​ലും സം​ഘ​ടി​പ്പി​ക്ക​പ്പെ​ടു​മെ​ന്നു പ്ര​സി​ഡ​ന്‍റ് ഹ​രി ശി​വ​രാ​മ​ൻ അ​റി​യി​ച്ചു.

പി​ച്ച​വ​ച്ച് ന​ട​ക്കു​വാ​ൻ ഒ​രു കൈ​ത്താ​ങ്ങാ​യി അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​യു​ടെ ലൈ​ഫ് ആ​ൻ​ഡ് ലിം​ബ്.
ന്യൂ​യോ​ർ​ക്ക്: കാ​ലു​ക​ൾ ന​ഷ്ട​പ്പെ​ട്ട് ച​ല​ന ശേ​ഷി ഇ​ല്ലാ​ത്ത​വ​ർ​ക്ക് പി​ച്ച​വ​ച്ച് ന​ട​ക്കു​വാ​ൻ ഒ​രു കൈ​ത്താ​ങ്ങാ​യി സൗ​ജ​ന്യ കൃ​ത്രി​മ കാ​ലു​ക​
ഡോ. ​ജെ​ഫ് മാ​ത്യു അ​മേ​രി​ക്ക​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂയോർക്ക്: ഉ​ഴ​വൂ​ർ വ​ട്ടാ​ടി​ക്കു​ന്നേ​ൽ ജോ​സ​ഫ് മാ​ത്യു​വി​ന്‍റെ (ബേ​ബി) മേ​രി​ക്കു​ട്ടി മാ​ത്യു പു​റ​യ​മ്പ​ള്ളി​യു​ടെ​യും മ​ക​ൻ ഡോ.
മോ​ളി മാ​ത്യു​വി​ന്‍റെ സം​സ്കാ​രം ശ​നി​യാ​ഴ്ച.
ന്യൂ​ജ​ഴ്‌​സി: ന്യൂ​ജ​ഴ്സി​യി​ൽ അ​ന്ത​രി​ച്ച മി​ഡ്‌​ലാ​ൻ​ഡ് പാ​ർ​ക്ക് സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ വി​കാ​രി റ​വ. ഡോ. ​ബാ​ബു കെ.
സി​ജു മാ​ളി​യേ​ക്ക​ൽ സി​യാ​റ്റി​ൽ അ​ന്ത​രി​ച്ചു.
വാ​ഷിം​ഗ്‌​ട​ൺ ഡി​സി: തൃ​ശൂ​ർ കൊ​ര​ട്ടി മാ​ളി​യേ​ക്ക​ൽ പ​രേ​ത​നാ​യ എം.​ഡി.
ഒക്‌ലഹോ​മ ന​ഗ​ര​ത്തി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ അഞ്ച് പേരെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി.
ഒക്‌ലഹോ​മ സി​റ്റി: തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഒക്‌ലഹോ​മ സി​റ്റി​യി​ലെ ഒ​രു കു​ടും​ബ​ത്തി​ലെ അ​ഞ്ച് പേ​രെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​