• Logo

Allied Publications

Middle East & Gulf
കൈ​ര​ളി കൈ​താ​ങ്ങാ​യി; വി​ദ​ഗ്ധ ചി​കി​ത്സ​ക്കാ​യി പ്ര​വാ​സി മ​ല​യാ​ളി​യെ നാ​ട്ടി​ലെ​ത്തി​ച്ചു
Share
ഫു​ജൈ​റ: രോ​ഗ​ബാ​ധി​ത​നാ​യി കി​ട​പ്പി​ലാ​യ കോ​ത​മം​ഗ​ലം സ്വ​ദേ​ശി​യെ ഫു​ജൈ​റ കൈ​ര​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ പ്ര​വ​ർ​ത്ത​ക​രു​ടെ ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്ന് നാ​ട്ടി​ലെ​ത്തി​ച്ചു. സ​ന്ദ​ർ​ശ​ക വി​സ​യി​ൽ ഫു​ജൈ​റ​യി​ൽ എ​ത്തി​യ പ​രീ​ദ് അ​സു​ഖ​ബാ​ധി​ത​നാ​യി ഫു​ജൈ​റ ആ​ശു​പ​ത്രി​യി​ൽ ഐ​സി​യു​വി​ൽ പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ടു​ക​യാ​യി​രു​ന്നു. അ​ദ്ദേ​ഹ​ത്തി​ന്‍റെ നി​സ​ഹാ​യ​വ​സ്ഥ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട കൈ​ര​ളി പ്ര​വ​ർ​ത്ത​ക​ർ ആ​പ​ത്ഘ​ട്ട​ത്തി​ൽ അ​ദ്ദേ​ഹ​ത്തി​ന് കൈ​താ​ങ്ങാ​യി മാ​റി. ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ർ​മാ​രും ന​ഴ്സ​മാ​രും വേ​ണ്ട എ​ല്ലാ വി​ധ പ​രി​ച​ര​ണ​വും ചി​കി​ത്സ​യും ഉ​റ​പ്പാ​ക്കി. കൈ​ര​ളി പ്ര​വ​ർ​ത്ത​ക​രു​ടെ സാ​മി​പ്യം അ​ദ്ദേ​ഹ​ത്തി​ന് ആ​ശ്വാ​സ​വും സ്വാ​ന്ത​ന​വു​മാ​യി.

ഇ​ന്ത്യ​ൻ കോ​ണ്‍​സു​ലേ​റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ട് നാ​ട്ടി​ലേ​ക്ക് പോ​കു​വാ​ൻ ആ​വ​ശ്യ​മാ​യ യാ​ത്രാ​രേ​ഖ​ക​ളും വി​മാ​ന ടി​ക്ക​റ്റും ല​ഭ്യ​മാ​ക്കു​ക​യും എ​യ​ർ ഇ​ന്ത്യ വി​മാ​ന​ത്തി​ൽ വി​ൽ ചെ​യ​ർ സൗ​ക​ര്യ​ത്തോ​ടെ വി​ദ​ഗ്ധ ചി​കി​ത്സ​ക്കാ​യി നാ​ട്ടി​ലെ​ത്തി​ക്കു​ക​യും ചെ​യ്തു.

കൈ​ര​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ഫു​ജൈ​റ സെ​ൻ​ട്ര​ൽ ക​മ്മ​റ്റി പ്ര​സി​ഡ​ന്‍റ് ലെ​നി​ൻ.​ജി. കു​ഴി​വേ​ലി, സെ​ക്ര​ട്ട​റി അ​ബ്ദു​ൾ കാ​ദ​ർ എ​ട​യൂ​ർ, ഫു​ജൈ​റ യൂ​ണി​റ്റ് ആ​ക്ടിം​ഗ് സെ​ക്ര​ട്ട​റി പ്ര​ദീ​പ് രാ​ധാ​കൃ​ഷ്ണ​ൻ , സു​ജി​ത്ത് വി.​പി., അ​ഷ​റ​ഫ് പി​ലാ​ക്ക​ൽ, പ്ര​മോ​ദ് എം.​കെ എ​ന്നി​വ​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

പ്ര​വാ​സ ലോ​ക​ത്ത് എ​ത്ത​പ്പെ​ടു​ക​യും പ​ല കാ​ര​ണ​ങ്ങ​ളാ​ൽ ഒ​റ്റ​പ്പെ​ട്ടു പോ​കു​ക​യും ചെ​യ്യു​ന്ന അ​നേ​കം പ്ര​വാ​സി​ക​ൾ​ക്ക് കൈ​ര​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ, ഫു​ജൈ​റ എ​ന്നും ക​രു​ത​ലാ​യി മാ​റി​യി​ട്ടു​ണ്ട്. പ​രീ​ദി​ന് ആ​വി​ശ്യ​മാ​യ എ​ല്ലാ സ​ഹാ​യ​ങ്ങ​ളും ന​ൽ​കി​യ ഇ​ന്ത്യ​ൻ കോ​ണ്‍​സു​ലേ​റ്റി​നും, ഫു​ജൈ​റ ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ർ​ക്കും സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ക​ർ​ക്കും കൈ​ര​ളി ഭാ​ര​വാ​ഹി​ക​ൾ ന​ന്ദി പ​റ​ഞ്ഞു.

ശു​ചി​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​യി കൈ​ര​ളി ഫു​ജൈ​റ.
ഫു​ജൈ​റ: ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്ന് റോ​ഡി​ലും താ​മ​സ​സ്ഥ​ല​ങ്ങ​ളി​ലും അ​ടി​ഞ്ഞു​കൂ​ടി​യ മ​ണ്ണും മാ​ലി​ന്യ​ങ്ങ​ളും നീ​ക്കം ചെ​യ്യു​ന്ന​തി​ന് വേ​ണ്ടി
അ​ജ്പ​ക് തോ​മ​സ് ചാ​ണ്ടി മെ​മ്മോ​റി​യ​ൽ വോ​ളി​ബോ​ൾ ടൂ​ർ​ണ​മെന്‍റ്​ സം​ഘ​ടി​പ്പി​ക്കു​ന്നു.
കു​വൈ​റ്റ് : ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റും (AJPAK) കേ​ര​ള സ്പോ​ർ​ട്സ് ആ​ൻ​ഡ് ആ​ർ​ട്സ് ക്ല​ബ്ബും (KSAC) സം​യു​ക്ത​മാ​യി ന
നിവ്യ സിംനേഷ്: ’റിയാദ് ജീനിയസ് 2024’.
റിയാദ് : ഗ്രാൻഡ് മാസ്റ്റർ ജിഎസ് പ്രദീപ് നയിച്ച ’റിയാദ് ജീനിയസ് 2024’ ലെ വിജയി കണ്ണൂർ സ്വദേശിനി നിവ്യ സിംനേഷ്.
അ​പ​ര​ർ​ക്കു വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്താ​ൻ ക​ഴി​യു​ന്ന​വ​ർ വേ​ണം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​ൻ: ജി​എ​സ് പ്ര​ദീപ്.
റി​യാ​ദ് : അ​പ​ര​ർ​ക്കു വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്താ​ൻ ക​ഴി​യു​ന്ന​വ​ർ വേ​ണം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​നെ​ന്നും ജ​നാ​ധി​പ​ത്യ​ത്തി​ന്‍റേയും, മ​തേ​ത​ര​ത്വ​
മ​ഴ​ക്കെ​ടു​തി: ദു​രി​താ​ശ്വാ​സത്തിൽ പ​ങ്കാ​ളി​ക​ളാ​യി കൈ​ര​ളി ഫു​ജൈ​റ​യും.
ഫു​ജൈ​റ​: മ​ഴ​ക്കെ​ടു​തി​യി​ൽ ദു​രി​ത​ത്തി​ല​ക​പ്പെ​ട്ട​വ​ർ​ക്ക് ആ​ശ്വാ​സ​മൊ​രു​ക്കി കൈ​ര​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ഫു​ജൈ​റ.