• Logo

Allied Publications

Americas
ഫൊ​ക്കാ​ന ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു
Share
ന്യൂ​യോ​ർ​ക്ക്: 2023ലെ ​ഫൊ​ക്കാ​ന റീ​ജ​ണ​ൽ ക​ണ്‍​വ​ൻ​ഷ​ന് മു​ന്നോ​ടി​യാ​യി ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജ​ണ​ൽ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജ​ണ്‍ വൈ​സ് പ്രെ​സി​ഡ​ൻ​റ് അ​പ്പു​ക്കു​ട്ട​ൻ പി​ള്ള​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കേ​ര​ള ക​ൾ​ച്ച​ർ അ​സോ​സി​യ​യേ​ഷ​നി​ൽ കൂ​ടി​യ യോ​ഗ​ത്തി​ൽ ന്യൂ​യോ​ർ​ക്കി​ലു​ള്ള എ​ല്ലാ മെം​ബ​ർ അ​സോ​സി​യേ​ഷ​ൻ അം​ഗ​ങ്ങ​ളും കൂ​ടാ​തെ ഫൊ​ക്കാ​ന​യെ സ്നേ​ഹി​ക്കു​ന്ന നി​ര​വ​ധി വ്യ​ക്തി​ക​ളും പ​ങ്കെ​ടു​ത്തു.

രാ​ജു പി. ​ഏ​ബ്ര​ഹാം (സെ​ക്ര​ട്ട​റി), ഉ​ഷാ ജോ​ർ​ജ് (ജോ. ​സെ​ക്ര​ട്ട​റി) ജോ​ണ്‍ ജോ​ർ​ജ് (ട്ര​ഷ​റ​ർ), ജോ​യ​ൽ സ്ക​റി​യ (ജോ. ​ട്ര​ഷ​റ​ർ), മേ​രി​ക്കു​ട്ടി മൈ​ക്കി​ൾ (പ്രോ​ഗ്രാം കോ​ഓ​ർ​ഡി​നേ​റ്റ​ർ), ജേ​ക്ക​ബ് കു​ര്യ​ൻ (കോ​ർ​ഡി​നേ​റ്റ​ർ), ജോ​ണി സ​ഖ​റി​യ (ഓ​ഡി​റ്റ​ർ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു. ന്യൂ​യോ​ർ​ക്കി​ലു​ള്ള ഫൊ​ക്കാ​ന​യി​ൽ മെ​ന്പ​ർ​ഷി​പ്പ് ഉ​ള്ള എ​ല്ലാ അ​സോ​സി​യേ​ഷ​നി​ലും ഉ​ള്ള അം​ഗ​ങ്ങ​ളെ​യാ​ണ് റീ​ജ​ണ​ൽ ക​ണ്‍​വ​ൻ​ഷ​ൻ ക​മ്മ​റ്റി ഭാ​ര​വാ​ഹി​ക​ളാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത്.

മീ​റ്റിം​ഗി​ൽ ഫൊ​ക്കാ​ന​യു​ടെ കേ​ര​ള ക​ണ്‍​വ​ൻ​ഷ​ൻ, ന്യൂ​യോ​ർ​ക്ക് റീ​ജ​ണ​ൽ ഭാ​വി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ന്നി​വ അ​പ്പു​ക്കു​ട്ട​ൻ പി​ള്ള വി​ശ​ദീ​ക​രി​ച്ചു. ഏ​പ്രി​ൽ മാ​സ​ത്തി​ൽ വി​പു​ല​മാ​യ രീ​തി​യി​ൽ റീ​ജ​ണ​ൽ ക​ണ്‍​വ​ൻ​ഷ​ൻ ന​ട​ത്തു​വാ​നും തീ​രു​മാ​നി​ച്ചു. ഫൊ​ക്കാ​ന ട്ര​ഷ​റ​ർ ബി​ജു കൊ​ട്ടാ​ര​ക്ക​ര, ഇ​ൻ​റ​ർ നാ​ഷ​ണ​ൽ കോ ​ഓ​ർ​ഡി​നേ​റ്റ​ർ തോ​മ​സ് തോ​മ​സ്, കേ​ര​ള സ​മാ​ജം ട്ര​സ്റ്റി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ വ​ർ​ഗീ​സ് പോ​ത്താ​നി​ക്കാ​ട്, ഫൊ​ക്കാ​ന നാ​ഷ​ണ​ൽ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ഡോ​ണ്‍ തോ​മ​സ്, ലി​ജു സെ​ബാ​സ്റ്റ്യ​ൻ, ലാ​ജി തോ​മ​സ് എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. സി​ജു ആ​യി​രു​ന്നു എം.​സി, ലാ​ജി തോ​മ​സ് പ​ങ്കെ​ടു​ത്ത ഏ​വ​ർ​ക്കും ന​ന്ദി അ​റി​യി​ച്ചു.

പി​ച്ച​വ​ച്ച് ന​ട​ക്കു​വാ​ൻ ഒ​രു കൈ​ത്താ​ങ്ങാ​യി അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​യു​ടെ ലൈ​ഫ് ആ​ൻ​ഡ് ലിം​ബ്.
ന്യൂ​യോ​ർ​ക്ക്: കാ​ലു​ക​ൾ ന​ഷ്ട​പ്പെ​ട്ട് ച​ല​ന ശേ​ഷി ഇ​ല്ലാ​ത്ത​വ​ർ​ക്ക് പി​ച്ച​വ​ച്ച് ന​ട​ക്കു​വാ​ൻ ഒ​രു കൈ​ത്താ​ങ്ങാ​യി സൗ​ജ​ന്യ കൃ​ത്രി​മ കാ​ലു​ക​
ഡോ. ​ജെ​ഫ് മാ​ത്യു അ​മേ​രി​ക്ക​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂയോർക്ക്: ഉ​ഴ​വൂ​ർ വ​ട്ടാ​ടി​ക്കു​ന്നേ​ൽ ജോ​സ​ഫ് മാ​ത്യു​വി​ന്‍റെ (ബേ​ബി) മേ​രി​ക്കു​ട്ടി മാ​ത്യു പു​റ​യ​മ്പ​ള്ളി​യു​ടെ​യും മ​ക​ൻ ഡോ.
മോ​ളി മാ​ത്യു​വി​ന്‍റെ സം​സ്കാ​രം ശ​നി​യാ​ഴ്ച.
ന്യൂ​ജ​ഴ്‌​സി: ന്യൂ​ജ​ഴ്സി​യി​ൽ അ​ന്ത​രി​ച്ച മി​ഡ്‌​ലാ​ൻ​ഡ് പാ​ർ​ക്ക് സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ വി​കാ​രി റ​വ. ഡോ. ​ബാ​ബു കെ.
സി​ജു മാ​ളി​യേ​ക്ക​ൽ സി​യാ​റ്റി​ൽ അ​ന്ത​രി​ച്ചു.
വാ​ഷിം​ഗ്‌​ട​ൺ ഡി​സി: തൃ​ശൂ​ർ കൊ​ര​ട്ടി മാ​ളി​യേ​ക്ക​ൽ പ​രേ​ത​നാ​യ എം.​ഡി.
ഒക്‌ലഹോ​മ ന​ഗ​ര​ത്തി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ അഞ്ച് പേരെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി.
ഒക്‌ലഹോ​മ സി​റ്റി: തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഒക്‌ലഹോ​മ സി​റ്റി​യി​ലെ ഒ​രു കു​ടും​ബ​ത്തി​ലെ അ​ഞ്ച് പേ​രെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​