• Logo

Allied Publications

Middle East & Gulf
ആരോഗ്യ ഇൻഷൂറൻസ് വരുമാനത്തിൽ വൻ വർധനവ്
Share
കുവൈറ്റ് സിറ്റി: പ്രവാസി ആരോഗ്യ ഇൻഷുറൻസ് ഇനത്തിൽ ആരോഗ്യ മന്ത്രാലയത്തിന്റെ വരുമാനം കഴിഞ്ഞ വർഷം 15 ശതമാനം (13 ദശലക്ഷം ദിനാർ) വർധിച്ചതായി ഔദ്യോഗിക കണക്കുകൾ.

മുൻ സാമ്പത്തിക വർഷത്തെ 87 മില്ല്യൻ ദിനാറിന്റെ സ്ഥാനത്ത് 2021/2022 സാമ്പത്തിക വർഷത്തിൽ 100 മില്യനായി വർധിച്ചതായി അൽഅൻബ ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ അഞ്ച് വർഷമായി ആരോഗ്യ ഇൻഷുറൻസ് സേവനങ്ങൾക്കായി മന്ത്രാലയത്തിന് 490 ദശലക്ഷം ദിനാറിന്റെ വരുമാനമുണ്ടായതായാണ് ക്കണക്കുകൾ.

 അതിനിടെ, അയൽരാജ്യങ്ങളുമായി മരുന്നുകളുടെ വില ഏകീകരിക്കുന്നതിനുള്ള സാധ്യതയെക്കുറിച്ച് ആരോഗ്യ മന്ത്രാലയം പഠിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് അൽറായി ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു. മന്ത്രാലയത്തിലെയും മറ്റ് സർക്കാർ സ്ഥാപനങ്ങളിലെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ മരുന്ന് ഇറക്കുമതിക്കാരുടെ ഫെഡറേഷനുമായി ഇക്കാര്യം നേരത്തെ ചർച്ച ചെയ്തിരുന്നു.

മിതമായ നിരക്കിൽ രോഗികൾക്ക് സുരക്ഷിതമായ മരുന്നുകൾ ലഭ്യമാക്കുകയെന്ന നയമാണ് ആരോഗ്യമന്ത്രി ഡോ.അഹമ്മദ് അൽഅവാദി മുന്നോട്ട് വെക്കുന്നതെന്ന് ഔദ്യോഗിക വൃത്തങ്ങൾ പറഞ്ഞു.

സൗ​ദി​യി​ൽ ഇ​ൻ​ഷ്വ​റ​ൻ​സ് പോ​ളി​സി സെ​യി​ൽ​സ് ജോ​ലി ഇ​നി വി​ദേ​ശി​ക​ൾ​ക്കി​ല്ല.
റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ൽ ഇ​ൻ​ഷ്വ​റ​ൻ​സ് പോ​ളി​സി സെ​യി​ൽ​സ് ജോ​ലി​ക​ൾ ഇ​നി സൗ​ദി പൗ​ര​ന്മാ​ർ​ക്ക് മാ​ത്രം.
യു​എ​ഇ​യി​ൽ മ​ഴ​യ്ക്ക് ശ​മ​നം പി​ന്തു​ണ​യു​മാ​യി ഭ​ര​ണ​കൂ​ടം.
അ​ബു​ദാ​ബി: മു​ക്കാ​ൽ നൂ​റ്റാ​ണ്ടി​നി​ട​യി​ലെ റി​ക്കാ​ർ​ഡ് മ​ഴ പെ​യ്ത​തി​ന്‍റെ കെ​ടു​തി​ക​ളി​ൽ​നി​ന്നു യു​എ​ഇ ക​ര​ക​യ​റു​ന്നു.
പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ: അ​ജ്മാ​നി​ല്‍ അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച മ​ല​യാ​ളി​യു​ടെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​നാ​യി​ല്ല.
കണ്ണൂർ: നാ​ട്ടി​ലേ​ക്ക് വ​രാ​നു​ള്ള ഒ​രു​ക്ക​ത്തി​നി​ട​യി​ല്‍ അ​ജ്മാ​നി​ല്‍ അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച പ​യ്യ​ന്നൂ​ര്‍ കാ​ര​യി​ലെ കെ.​പി.
ദു​ബാ​യിയിൽ മ​ഴ; നി​ര​വ​ധി വി​മാ​ന സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി.
കൊ​ച്ചി: നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്നും ദു​ബാ​യി​യി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ ഇ​ന്നും റ​ദ്ദാ​ക്കി.
കു​വൈ​റ്റ് ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യി ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും പ്ര​തി​രോ​ധമ​ന്ത്രി​യും ആ​ക്ടിം​ഗ് ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​മാ​യ ഷെ​യ്ഖ് ഫ​ഹ​ദ് യൂ​സ​ഫ് സൗ​ദ്