• Logo

Allied Publications

Americas
റൈ​റ്റേ​ഴ്സ് ഫോ​റം ഡാ​ള​സ് ചാ​പ്റ്റ​റി​ന് ന​വ നേ​തൃ​ത്വം
Share
ഡാ​ള​സ്: കേ​ര​ളാ പെ​ന്ത​കോ​സ്ത​ൽ റൈ​റ്റേ​ഴ്സ് ഫോ​റം ഡാ​ള​സ് ചാ​പ്റ്റ​റി​ന്‍റെ അ​ടു​ത്ത ര​ണ്ടു വ​ർ​ഷ​ത്തേ​യ്ക്കു​ള്ള ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. പാ​സ്റ്റ​ർ തോ​മ​സ് മു​ല്ല​യ്ക്ക​ൽ(​പ്ര​സി​ഡ​ന്‍റ്), രാ​ജൂ ത​ര​ക​ൻ (സെ​ക്ര​ട്ട​റി), തോ​മ​സ് ചെ​ല്ലേ​ത്ത്(​ട്ര​ഷ​റ​ർ) എ​ന്നി​വ​രെ​യാ​ണ് എ​ക്സി​ക്യൂ​ട്ടി​വ് സ്ഥാ​ന​ത്തേ​യ്ക്ക് ഐ​ക്യ​ക​ണ്ഠേ​ന ജ​ന​റ​ൽ ബോ​ഡി അം​ഗീ​ക​രി​ച്ച​ത്.

ഡി​സം​ബ​ർ 18ന് ​ഗാ​ർ​ല​ന്‍റി​ലെ മൗ​ണ്ട് സി​നാ​യി ച​ർ​ച്ചി​ൽ വ​ച്ചു​ന​ട​ന്ന റൈ​റ്റേ​ഴ്സ് ഫോ​റം വാ​ർ​ഷി​ക​യോ​ഗ​ത്തി​ൽ മു​ൻ ഭാ​ര​വാ​ഹി​ക​ളാ​യ പാ​സ്റ്റ​ർ ജോ​ണ്‍​സ​ണ്‍ സ​ഖ​റി​യ(​പ്ര​സി​ഡ​ന്‍റ്), സാം ​മാ​ത്യു (സെ​ക്ര​ട്ട​റി), തോ​മ​സ് ചെ​ല്ലേ​ത്ത് (ട്ര​ഷ​റ​ർ) എ​ന്നി​വ​രോ​ടൊ​പ്പം ക​മ്മി​റ്റി അം​ഗ​ങ്ങ​ളും സ​ന്നി​ഹി​ത​രാ​യി​രു​ന്നു. കോ​വി​ഡി​ന്‍റെ പ്ര​തി​സ​ന്ധി​ഘ​ട്ട​ത്തി​ലും ന​ല്ല നി​ല​യി​ൽ റൈ​റ്റേ​ഴ്സ് ഫോ​റം പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ഏ​കോ​പി​പ്പി​ച്ച മു​ൻ ഭാ​ര​വാ​ഹി​ക​ളെ ജ​ന​റ​ൽ​ബോ​ഡി അ​ഭി​ന​ന്ദി​ക്കു​ക​യു​ണ്ടാ​യി.

പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​യ്ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട തോ​മ​സ് മു​ല്ല​യ്ക്ക​ൽ എ​ഴു​ത്തു​കാ​ര​ൻ, ഗ്ര​ന്ഥ​കാ​ര​ൻ, അ​ദ്ധ്യാ​പ​ക​ൻ, പ്ര​ഭാ​ഷ​ക​ൻ, സ​ഭാ​ശു​ശ്രൂ​ഷ​ക​ൻ എ​ന്നീ നി​ല​ക​ളി​ൽ ക്രി​സ്തീ​യ മ​ണ്ഡ​ല​ത്തി​ൽ സ​ജീ​വ​മാ​ണ്. എ​ക്സ്പ്ര​സ് ഹെ​റാ​ൾ​ഡ് എ​ന്ന ഓ​ണ്‍​ലൈ​ൻ പ​ത്ര​ത്തി​ന്‍റെ പ​ത്രാ​ധി​പ​ർ കൂ​ടി​യാ​യ രാ​ജൂ ത​ര​ക​ൻ ക്രി​സ്തീ​യ സെ​ക്കു​ല​ർ സാ​ഹി​ത്യ​മ​ണ്ഡ​ല​ത്തി​ൽ ത​ന്‍റെ വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ചി​ട്ടു​ണ്ട്. ബി​സി​ന​സി​നോ​ടൊ​പ്പം ക്രൈ​സ്ത​വ മാ​ദ്ധ്യ​മ രം​ഗ​ത്തും തോ​മ​സ് ചെ​ല്ലേ​ത്ത് ത​ന്‍റെ സാ​ന്നി​ദ്ധ്യം അ​റി​യി​ച്ചി​ട്ടു​ണ്ട്. ക​മ്മ​റ്റി അം​ഗ​ങ്ങ​ളാ​യി പാ​സ്റ്റ​ർ ജോ​ണ്‍​സ​ണ്‍ സ​ഖ​റി​യ, സാം ​മാ​ത്യു, എ​സ് പി ​ജെ​യിം​സ്, വ​ർ​ഗ്ഗീ​സ് വ​ർ​ഗ്ഗീ​സ് എ​ന്നി​വ​രും പു​തി​യ ഭ​ര​ണ സ​മി​തി​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്.

പ്ര​തി​ഷ്ഠാ​ദി​ന​വാ​ർ​ഷി​ക​ത്തി​ന് ഒ​രു​ങ്ങി ഹൂ​സ്റ്റ​ണി​ലെ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം.
ഹൂ​സ്റ്റ​ൺ: കൃ​ഷ്ണ​നെ പ്ര​തി​ഷ്ഠി​ച്ചി​രി​ക്കു​ന്ന ഹൂ​സ്റ്റ​ണി​ലെ പ്ര​ശ​സ്ത​മാ​യ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം മേ​യ് 11ന് ​വാ​ർ​ഷി​ക പ്ര​തി​ഷ്ഠാ
ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും വെ​ള്ളി​യാ​ഴ്ച.
ന്യൂ​യോ​ർ​ക്ക്: ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും ഫോ​മാ നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും മീ​റ്റ് ദി ​കാ​ൻ​ഡി​ഡേ​റ്റ് പ​രി​പാ​ടി​യ
സി​ബി മാ​ത്യു​വി​ന്‍റെ പി​താ​വ് കെ. ​കെ. മാ​ത്യൂ​സ് അ​ന്ത​രി​ച്ചു.
തി​രു​വ​ന​ന്ത​പു​രം: കാ​യം​കു​ളം കൊ​ച്ചാ​ലും​മൂ​ട് കെ. ​കെ. മാ​ത്യൂ​സ്(84) അ​ന്ത​രി​ച്ചു.
ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര വി​ജ​യി​ക​ൾ.
ഷി​ക്കാ​ഗോ: ചെ​റു​പു​ഷ്‌​പ മി​ഷ​ൻ ലീ​ഗ് ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ ക​മ്മി​റ്റി കു​ട്ടി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര​ത്തി​ൽ ഫ്
ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബ് "സ്റ്റീ​ഫ​ൻ ദേ​വ​സി ഷോ' ​മേ​യ് 31ന്.
മി​ഷി​ഗ​ൺ: ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മേ​യ് 31 വൈ​കു​ന്നേ​രം ഏ​ഴി​ന് സ്റ്റെ​ർ​ലിം​ഗ് ഹൈ​റ്റ്സ് ഹെ​ൻ​റി ഫോ​ർ​ഡ് ഹൈ​സ്കൂ​ൾ ഓ