• Logo

Allied Publications

Americas
ഡോ. ​പ്ര​കാ​ശ്.​പി. തോ​മ​സ് ഡി​സം​ബ​ർ 27നു ​ഐ​പി​എ​ല്ലി​ൽ പ്ര​സം​ഗി​ക്കു​ന്നു
Share
ഹൂ​സ്റ്റ​ണ്‍ : ഡി​സം​ബ​ർ 27 നു ​ചൊ​വാ​ഴ്ച ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ പ്ര​യ​ർ​ലൈ​നി​ൽ (ഐ​പി​എ​ൽ) കേ​ര​ളാ കൗ​ണ്‍​സി​ൽ ഓ​ഫ് ച​ർ​ച്ച​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും മാ​ർ​ത്തോ​മാ സ​ഭ മു​ൻ ട്ര​സ്റ്റി​യും പ്ര​മു​ഖ പ്ര​ഭാ​ഷ​ക​നു​മാ​യ അ​ഡ്വ.​ഡോ പ്ര​കാ​ശ്.​പി. തോ​മ​സ് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ൽ​കു​ന്നു.

അ​മേ​രി​ക്ക​യി​ൽ ഹൃ​സ്വ​സ​ന്ദ​ർ​ശ​ന​ത്തി​നാ​യെ​ത്തി​യ പ്ര​കാ​ശ് കേ​ര​ള​ത്തി​ലെ സ​ഭ​ക​ളു​ടെ ഐ​ക്യ വേ​ദി​യാ​യ കേ​ര​ളാ കൗ​ണ്‍​സി​ൽ ഓ​ഫ് ച​ർ​ച്ച​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്നു. മ​ല​ങ്ക​ര മാ​ർ​ത്തോ​മ്മാ സു​റി​യാ​നി സ​ഭ, ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ, യാ​ക്കോ​ബാ​യ സു​റി​യാ​നി സ​ഭ, ച​ർ​ച്ച് ഓ​ഫ് സൗ​ത്ത് ഇ​ന്ത്യ, ക്നാ​നാ​യ സ​ഭ, ക​ൽ​ദാ​യ സു​റി​യാ​നി സ​ഭ, മ​ല​ബാ​ർ സ്വ​ത​ന്ത്ര സു​റി​യാ​നി സ​ഭ, ബി​ലീ​വേ​ഴ്സ് ഈ​സ്റ്റേ​ണ്‍ സ​ഭ, സെ​ന്‍റ് തോ​മ​സ് ഇ​വാ​ഞ്ചെ​ലി​ക്ക​ൽ ഓ​ഫ് ഇ​ന്ത്യ ഫെ​ല്ലോ​ഷി​പ്പ് മു​ത​ലാ​യ 16 സ​ഭ​ക​ളു​ടെ​യും വൈ. ​എം. സി​എ, വൈ​ഡ​ബ്ലു​സി​എ, ബൈ​ബി​ൾ സൊ​സൈ​റ്റി തു​ട​ങ്ങി 21 ക്രൈ​സ്ത​വ സം​ഘ​ട​ന​ക​ളു​ടെ​യും ഐ​ക്യ വേ​ദി​യാ​ണ് കേ​ര​ളാ കൗ​ണ്‍​സി​ൽ ഓ​ഫ് ച​ർ​ച്ച​സ്.

മാ​ർ​ത്തോ​മ സ​ഭ​യു​ടെ മു​ൻ സ​ഭാ ട്ര​സ്റ്റി​യാ​യ പ്ര​കാ​ശ് പി.​തോ​മ​സ് ക​മ്മ്യൂ​ണി​യ​ൻ ഓ​ഫ് ച​ർ​ച്ച​സ് ഇ​ൻ ഇ​ന്ത്യ​യു​ടെ ദേ​ശീ​യ സെ​ക്ര​ട്ട​റി ആ​യും നാ​ഷ​ണ​ൽ കൗ​ണ്‍​സി​ൽ ഫോ​ർ ക​മ്മ്യൂ​ണ​ൽ ഹാ​ർ​മ​ണി​യു​ടെ ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് ആ​യും പ്ര​വ​ർ​ത്തി​ക്കു​ന്നു.

വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലു​ള്ള​വ​ർ പ്രാ​ർ​ഥ​ന​യ്ക്കും ദൈ​വ​വ​ച​ന കേ​ൾ​വി​ക്കു​മാ​യി ഒ​ത്തു​ചേ​രു​ന്ന പൊ​തു​വേ​ദി​യാ​ണ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ പ്ര​യ​ർ ല​യ്ൻ. ആ​ഴ്ച​യി​ലെ എ​ല്ലാ ചൊ​വ്വാ​ഴ്ച​യും രാ​ത്രി 9 മ​ണി​ക്കാ​ണ് (ന്യൂ​യോ​ർ​ക്ക് ടൈം) ​പ്ര​യ​ർ​ലൈ​ൻ സ​ജീ​വ​മാ​കു​ന്ന​ത്.

വി​വി​ധ സ​ഭാ മേ​ല​ധ്യ​ക്ഷ·ാ​രും, പ്ര​ഗ​ത്ഭ​രും പ്ര​ശ​സ്ത​രും, ദൈ​വ​വ​ച​ന പ​ണ്ഡി​ത·ാ​രും ന​ൽ​കു​ന്ന സ​ന്ദേ​ശം ഐ​പി​എ​ല്ലി​ലേ​ക്ക് കൂ​ടു​ത​ൽ പേ​രെ ആ​ക​ർ​ഷി​ക്കു​ന്നു. ഡി​സം​ബ​ർ 27 നു ​ചൊ​വ്വാ​ഴ​ച​യി​ലെ പ്ര​യ​ർ ലൈ​ൻ സ​ന്ദേ​ശം ന​ൽ​കു​ന്ന പ്ര​കാ​ശ് പി ​തോ​മ​സി​ന്‍റെ പ്ര​ഭാ​ഷ​ണം ശ്ര​വി​ക്കു​ന്ന​തി​നും, അ​നു​ഗ്ര​ഹം പ്രാ​പി​ക്കു​ന്ന​തി​നും 712 770 4821 എ​ന്ന ഫോ​ണ്‍ ന​ന്പ​ർ ഡ​യ​ൽ​ചെ​യ്ത് 530464 എ​ന്ന കോ​ഡ് പ്ര​സ് ചെ​യ്യ​ണ​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.


കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ടി.​എ. മാ​ത്യു (ഹൂ​സ്റ്റ​ണ്‍) 713 436 2207, സി.​വി. സാ​മു​വേ​ൽ (ഡി​ട്രോ​യി​റ്റ്) 586 216 0602(കോ​ർ​ഡി​നേ​റ്റ​ർ).

പ്ര​തി​ഷ്ഠാ​ദി​ന​വാ​ർ​ഷി​ക​ത്തി​ന് ഒ​രു​ങ്ങി ഹൂ​സ്റ്റ​ണി​ലെ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം.
ഹൂ​സ്റ്റ​ൺ: കൃ​ഷ്ണ​നെ പ്ര​തി​ഷ്ഠി​ച്ചി​രി​ക്കു​ന്ന ഹൂ​സ്റ്റ​ണി​ലെ പ്ര​ശ​സ്ത​മാ​യ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം മേ​യ് 11ന് ​വാ​ർ​ഷി​ക പ്ര​തി​ഷ്ഠാ
ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും വെ​ള്ളി​യാ​ഴ്ച.
ന്യൂ​യോ​ർ​ക്ക്: ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും ഫോ​മാ നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും മീ​റ്റ് ദി ​കാ​ൻ​ഡി​ഡേ​റ്റ് പ​രി​പാ​ടി​യ
സി​ബി മാ​ത്യു​വി​ന്‍റെ പി​താ​വ് കെ. ​കെ. മാ​ത്യൂ​സ് അ​ന്ത​രി​ച്ചു.
തി​രു​വ​ന​ന്ത​പു​രം: കാ​യം​കു​ളം കൊ​ച്ചാ​ലും​മൂ​ട് കെ. ​കെ. മാ​ത്യൂ​സ്(84) അ​ന്ത​രി​ച്ചു.
ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര വി​ജ​യി​ക​ൾ.
ഷി​ക്കാ​ഗോ: ചെ​റു​പു​ഷ്‌​പ മി​ഷ​ൻ ലീ​ഗ് ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ ക​മ്മി​റ്റി കു​ട്ടി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര​ത്തി​ൽ ഫ്
ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബ് "സ്റ്റീ​ഫ​ൻ ദേ​വ​സി ഷോ' ​മേ​യ് 31ന്.
മി​ഷി​ഗ​ൺ: ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മേ​യ് 31 വൈ​കു​ന്നേ​രം ഏ​ഴി​ന് സ്റ്റെ​ർ​ലിം​ഗ് ഹൈ​റ്റ്സ് ഹെ​ൻ​റി ഫോ​ർ​ഡ് ഹൈ​സ്കൂ​ൾ ഓ