• Logo

Allied Publications

Middle East & Gulf
ശാ​സ്ത്രോ​ത്സ​വ് 2022 സം​ഘ​ടി​പ്പി​ച്ചു
Share
കു​വൈ​റ്റ് സി​റ്റി: പാ​ല​ക്കാ​ട് എ​ൻ​എ​സ്എ​സ് എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജ് അ​ലു​മ്നി അ​സോ​സി​യേ​ഷ​ൻ ’ശാ​സ്ത്രോ​ത്സ​വ്2022’ ഇ​ന്ത്യ​ൻ എം​ബ​സി സെ​ക്ക​ൻ​ഡ് സെ​ക്ര​ട്ട​റി നി​ഖി​ൽ കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ശാ​സ്ത്രോ​ത്സ​വ് ക​മ്മി​റ്റി ക​ണ്‍​വീ​ന​ർ സ​ന്തോ​ഷ് കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ലു​മ്നി അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് രാ​ജേ​ഷ് ബാ​ല​ദേ​വ​ൻ സ്വാ​ഗ​തം പ​റ​ഞ്ഞു. കെ​ഇ​എ​ഫ് ക​ണ്‍​വീ​ന​ർ അ​ഫ്സ​ൽ അ​ലി, ഐ​ഐ​കെ ഡ​യ​റ​ക്ട​ർ സു​നോ​ജ് ന​ന്പ്യാ​ർ, ജോ​സ​ഫ് പ​ണി​ക്ക​ർ (ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ൻ ഓ​ഫ് എ​ൻ​ജി​നീ​യേ​ഴ്സ് ഇ​ന്ത്യ കു​വൈ​ത്ത്) എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ, കു​വൈ​റ്റ് എ​ൻ​ജി​നീ​യേ​ഴ്സ് ഫോ​റം, ഓ​പ​ണ്‍ കാ​റ്റ​ഗ​റി വി​ഭാ​ഗ​ങ്ങ​ളി​ലാ​യി സ​യ​ൻ​സ് എ​ക്സി​ബി​ഷ​ൻ മ​ത്സ​ര​ങ്ങ​ൾ ന​ട​ന്നു. കു​ട്ടി​ക​ൾ​ക്ക് റു​ബി​ക്സ് ക്യൂ​ബ് സോ​ൾ​വിം​ഗ്, ക​ന്പ്യൂ​ട്ട​ർ കോ​ഡിം​ഗ്്, റോ​ബോ​ട്ടി​ക് സു​മോ റെ​സ്ലിം​ഗ്, റോ​ബോ​ട്ടി​ക് ലൈ​ൻ ഫോ​ളോ​വ​ർ, അ​ബാ​ക്ക​സ്, ഹെ​ൽ​ത്ത് ആ​ൻ​ഡ് സേ​ഫ്റ്റി പോ​സ്റ്റ​ർ മേ​ക്കിം​ഗ് എ​ന്നീ മ​ത്സ​ര​ങ്ങ​ൾ ന​ട​ന്നു. ഓ​സ്ക​ർ അ​വാ​ർ​ഡ് ജേ​താ​വ് റ​സൂ​ൽ പൂ​ക്കു​ട്ടി​യു​ടെ ’സ്പീ​ക്കി​ങ് വി​ത്ത് വി​ൻ​ഡ്’ എ​ന്ന ഓ​ണ്‍​ലൈ​ൻ പ​രി​പാ​ടി​യും, ജി.​എ​സ് പ്ര​ദീ​പി​ന്‍റെ ’ബ്രെ​യി​ൻ സ്റ്റോം ​വി​ത്ത് ഗ്രാ​ൻ​ഡ് മാ​സ്റ്റ​ർ ജി.​എ​സ് പ്ര​ദീ​പ്’ എ​ന്ന പ​രി​പാ​ടി​യും ന​ട​ത്ത​പ്പെ​ട്ടു. മൈ​ക്രോ​സോ​ഫ്റ്റ് കു​വൈ​റ്റ് എം.​ഡി മു​ഹ​മ്മ​ദ് സി​യാ​ദ് ’ഡി​ജി​റ്റ​ൽ ട്രാ​ൻ​സ്ഫോ​ർ​മേ​ഷ​ൻ ഇ​ൻ സൊ​സൈ​റ്റി’ എ​ന്ന ഒ​രു പ്ര​ദ​ർ​ശ​നം ന​ട​ത്തി. ഓ​ട്ടോ​മൊ​ബൈ​ൽ വ്യ​വ​സാ​യ​ത്തി​ലെ പു​തി​യ സാ​ങ്കേ​തി​ക​വി​ദ്യ, ഇ​ന്ത്യ​ൻ ഡോ​ക്ടേ​ഴ്സ് ഫോ​റ​ത്തി​ന്‍റെ ’ലൈ​ഫ് സേ​വി​ങ് ടെ​ക്നി​ക്സ് ഇ​ൻ മെ​ഡി​ക്ക​ൽ ഫീ​ൽ​ഡ്, ഇ​ന്ത്യ​ൻ ഡെ​ന്‍റ​ൽ ഡോ​ക്ടേ​ഴ്സ് അ​ല​യ​ൻ​സ് ഇ​ൻ കു​വൈ​റ്റി​ന്‍റെ ’ഓ​ഗ​മെ​ന്‍റ​ഡ് റി​യാ​ലി​റ്റി ഇ​ൻ ഡെ​ന്‍റി​സ്ട്രി’ എ​ന്നീ പ്ര​ദ​ർ​ശ​ന​ങ്ങ​ളും സം​ഘ​ടി​പ്പി​ച്ചു. സാ​ങ്കേ​തി​ക​രം​ഗ​ത്തെ പ്ര​മു​ഖ സ്ഥാ​പ​ന​ങ്ങ​ളും പ്ര​മു​ഖ ഓ​യി​ൽ ആ​ൻ​ഡ് ഗ്യാ​സ് ക​ന്പ​നി​ക​ളും പ​ങ്കെ​ടു​ത്ത പ്ര​ദ​ർ​ശ​ന​ങ്ങ​ളും ന​ട​ന്നു.

ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ന്‍റെ 41ാ​മ​ത് ഔട്ട് ലെറ്റ് ഷാ​ബി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു.
കു​വൈ​റ്റ് സി​റ്റി : കു​വൈ​റ്റി​ലെ ഏ​റ്റ​വും വ​ലി​യ റീ​ട്ടെ​യി​ൽ ശൃം​ഖ​ല​യാ​യ ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ന്‍റെ 41ാ​മ​ത് സ്റ്റോർ ഷാ​ബി​ൽ പ്ര​വ
51000 റി​യാ​ൽ നൽകാതെ കേസ് പിൻവലിക്കില്ലെന്ന് സ്വദേശി 14 വ​ർ​ഷ​ത്തി​ന് ശേ​ഷം പീ​റ്റ​ർ മ​ട​ങ്ങി​യ​ത് ജീ​വ​ന​റ്റ ശ​രീ​ര​മാ​യി.
റി​യാ​ദ് : 2010ൽ ​ഹൗ​സ് ഡ്രൈ​വ​ർ വി​സ​യിലെത്തിയ റിയാദിലെത്തിയ തി​രു​വ​ന​ന്ത​പു​രം ആ​ശ്ര​മം സ്വ​ദേ​ശി ബ്രൂ​ണോ സെ​ബാ​സ്റ്റ്യ​ൻ പീ​റ്റ​ർ(65) ഒടുവിൽ വീ
സൗ​ദി​യി​ൽ ഇ​ൻ​ഷ്വ​റ​ൻ​സ് പോ​ളി​സി സെ​യി​ൽ​സ് ജോ​ലി ഇ​നി വി​ദേ​ശി​ക​ൾ​ക്കി​ല്ല.
റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ൽ ഇ​ൻ​ഷ്വ​റ​ൻ​സ് പോ​ളി​സി സെ​യി​ൽ​സ് ജോ​ലി​ക​ൾ ഇ​നി സൗ​ദി പൗ​ര​ന്മാ​ർ​ക്ക് മാ​ത്രം.
യു​എ​ഇ​യി​ൽ മ​ഴ​യ്ക്ക് ശ​മ​നം പി​ന്തു​ണ​യു​മാ​യി ഭ​ര​ണ​കൂ​ടം.
അ​ബു​ദാ​ബി: മു​ക്കാ​ൽ നൂ​റ്റാ​ണ്ടി​നി​ട​യി​ലെ റി​ക്കാ​ർ​ഡ് മ​ഴ പെ​യ്ത​തി​ന്‍റെ കെ​ടു​തി​ക​ളി​ൽ​നി​ന്നു യു​എ​ഇ ക​ര​ക​യ​റു​ന്നു.
പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ: അ​ജ്മാ​നി​ല്‍ അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച മ​ല​യാ​ളി​യു​ടെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​നാ​യി​ല്ല.
കണ്ണൂർ: നാ​ട്ടി​ലേ​ക്ക് വ​രാ​നു​ള്ള ഒ​രു​ക്ക​ത്തി​നി​ട​യി​ല്‍ അ​ജ്മാ​നി​ല്‍ അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച പ​യ്യ​ന്നൂ​ര്‍ കാ​ര​യി​ലെ കെ.​പി.