• Logo

Allied Publications

Europe
ഫ്രാ​ങ്ക്ഫ​ർ​ട്ട് കേ​ര​ള സ​മാ​ജം ക്രി​സ്മ​സ് ആ​ഘോ​ഷി​ച്ചു
Share
ഫ്രാ​ങ്ക്ഫ​ർ​ട്ട്: ജ​ർ​മ​നി​യി​ലെ ആ​ദ്യ​ത്തെ സ​മാ​ജ​ങ്ങ​ളി​ലൊ​ന്നാ​യ ഫ്രാ​ങ്ക്ഫ​ർ​ട്ട് കേ​ര​ള സ​മാ​ജ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ക്രി​സ്മ​സ് ആ​ഘോ​ഷി​ച്ചു. ഡി​സം​ബ​ർ 10 ന് ​ഫ്രാ​ങ്ക്ഫ​ർ​ട്ട് സാ​ൽ​ബൗ ബോ​ണാ​മ​സി​ൽ ഉ​ച്ച​ക​ഴി​ഞ്ഞ് നാ​ല​ര​യ്ക്ക് ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യി.

സ​മാ​ജം പ്ര​സി​ഡ​ന്‍റ് ബോ​ബി ജോ​സ​ഫ് വാ​ട​പ​റ​ന്പി​ലി​ന്‍റെ സ്വാ​ഗ​ത പ്ര​സം​ഗ​ത്തി​നു​ശേ​ഷം കേ​ര​ള സ​മാ​ജം മ​ല​യാ​ളം സ്കൂ​ളി​ലെ കു​ട്ടി​ക​ൾ ചേ​ർ​ന്ന​വ​ത​രി​പ്പി​ച്ച ക്രി​സ്മ​സ് അ​വ​ത​ര​ണം അ​ത്യ​ന്തം ഹൃ​ദ്യ​യ​മാ​യി​രു​ന്നു. ഫാ. ​സോ​നു തോ​മ​സ് സി​എം​ഐ, ടോ​ണി​സ​ണ്‍ ജോ​സ് (കേ​ര​ള​സ​മാ​ജം സീ​നി​യോ​റ​ൻ ഫോ​റം)​എ​ന്നി​വ​ർ ആ​ശം​സ​പ്ര​സം​ഗ​ങ്ങ​ൾ ന​ട​ത്തി. തു​ട​ർ​ന്ന് വൈ​വി​ധ്യ​ങ്ങ​ളാ​യ ക​ലാ​പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റി.

ഇ​ട​വേ​ള​യ്ക്കു ശേ​ഷം മ​ല​യാ​ളം സ്കൂ​ളി​ൽ വി​ജ​യ​ക​ര​മാ​യി പ്രാ​ഥ​മി​ക ഘ​ട്ടം പൂ​ർ​ത്തി​യാ​ക്കി​യ കു​ട്ടി​ക​ൾ​ക്ക് സ​മാ​ജം പ്ര​സി​ഡ​ന്‍റ് ബോ​ബി ജോ​സ​ഫ് വാ​ട​പ്പ​റ​ന്പി​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റും, ട്രോ​ഫി​യും വി​ത​ര​ണം ചെ​യ്തു. ച​ട​ങ്ങി​ൽ സ്കൂ​ളി​ന്‍റെ ടീ​ച്ച​റാ​യി ക​ഴി​ഞ്ഞ 10 വ​ർ​ഷ​ങ്ങ​ളാ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ചു വ​രു​ന്ന്ര​അ​ബി​ല മാ​ങ്കു​ള​ത്തി​ന് പൂ​ച്ചെ​ണ്ടു ന​ൽ​കി ആ​ദ​രി​ച്ചു. പ​രി​പാ​ടി​യി​ൽ ക്രി​സ്മ​സ് അ​പ്പൂ​പ്പ​ൻ (Santa Claus) എ​ല്ലാ കു​ട്ടി​ക​ൾ​ക്കും കൈ​നി​റ​യെ ചോ​ക്ളേ​റ്റു​ക​ൾ ന​ൽ​കി. തു​ട​ർ​ന്ന് ത​ന്പോ​ല ന​റു​ക്കെ​ടു​പ്പി​ൽ വി​ജ​യി​ക​ളാ​യ​വ​ർ​ക്ക് സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. സ​മാ​ജം സെ​ക്ര​ട്ട​റി ഹ​രീ​ഷ് പി​ള്ള ന​ന്ദി​പ്ര​കാ​ശി​പ്പി​ച്ചു. ദേ​ശീ​യ ഗാ​ന​ലാ​പ​ന​ത്തി​നും ശേ​ഷം 9.30 മ​ണി​യോ​ടു കൂ​ടി പ​രി​പാ​ടി​ക​ൾ​ക്ക് തി​ര​ശീ​ല വീ​ണു.

സ​മാ​ജം എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ബോ​ബി ജോ​സ​ഫ്, ഹ​രീ​ഷ് പി​ള്ളൈ, കോ​ശി മാ​ത്യു, മ​റി​യാ​മ്മ ടോ​ണി​സ​ണ്‍, ജി​ബി​ൻ ജോ​ണ്‍, ഡി​പി​ൻ പോ​ൾ, അ​ബി മാ​ങ്കു​ളം എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.
ല​ണ്ട​ൻ ടിസിഎ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും മെ​ഡ​ൽ നേട്ടവുമായി മലയാളി സ​ഹോ​ദ​രി​മാ​ർ.
ല​ണ്ട​ൻ : 2024ലെ ​ല​ണ്ട​ൻ ടി ​സി എ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും പ​ങ്കെ​ടു​ത്ത് മെ​ഡ​ൽ ക​ര​​സ്ഥമാ​ക്കി​യ സ​ഹോ​ദ​രി​മാ​രാ​യ ആ
ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ൻ പു​തു​വ​ല്‍​വി​ള​യു​ടെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.
ഹാ​നോ​വ​ര്‍: ക​ഴി​ഞ്ഞ​യാ​ഴ്ച ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ജ​ര്‍​മ​നി​യി​ലെ ഹാ​നോ​വ​റി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ന്‍ പു​തു​വ​ല്
റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് ജ​ർ​മ​നി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​യ​മ​വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് റെ
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സം​യു​ക്ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​താ​