• Logo

Allied Publications

Americas
എഴുത്തുകാരി പ്രഫ. ശ്രീദേവി കൃഷ്ണൻ ന്യുയോർക്കിൽ അന്തരിച്ചു
Share
ന്യുയോർക്ക്: എഴുത്തുകാരി പ്രഫ. ശ്രീദേവി കൃഷ്ണൻ (83) ന്യു യോർക്കിൽ അന്തരിച്ചു. പ്രഫ. ശ്രീദേവി പൊളിറ്റിക്കല്‍ സയന്‍സില്‍ കേരള യൂണിവേഴ്‌സിറ്റിയില്‍ നിന്ന് റാങ്കോടെ എം എ പാസായ ശേഷം മദ്രാസ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഇംഗ്ലീഷ് ലിറ്ററേച്ചറില്‍ ഒരു മാസ്‌റ്റേഴ്‌സ് ബിരുദം കൂടി നേടി .“കാസറ്റ് ആന്‍ഡ് പൊളിറ്റിക്‌സ് ഇന്‍ കേരള” എന്ന വിഷയത്തില്‍ മദ്രാസ് യൂണിവേഴ്‌സിറ്റി യില്‍ റീസെര്‍ച്ച് സ്‌കോളറും ആയിരുന്നു . ആന്ധ്രാ, മുംബൈ, ചെന്നൈ എന്നിവിടങ്ങളില്‍ കോളേജ് അധ്യാപികയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട് .

കോട്ടയം സ്വദേശിയാണ്. റീഡേഴ്‌സ് ഡൈജസ്റ്റ്, ഫെമിന, വനിത, ഹിന്ദു , ഇന്ത്യന്‍ എക്‌സ്പ്രസ്സ് തുടങ്ങി ഇന്ത്യയിലെ മുഖ്യധാരാ മാധ്യമങ്ങളില്‍ ഇംഗ്ലീഷിലും മലയാളത്തിലും കോളങ്ങളും, ചെറുകഥ, നോവല്‍, ലേഖനങ്ങള്‍ എന്നിവയും തുടര്‍ച്ചയായി പ്രഫ. ശ്രീദേവി എഴുതിയിരുന്നു. റീഡേഴ്‌സ് ഡൈജസ്റ്റ് നടത്തിയ വാലന്‍ന്റൈന്‍ സ്‌പെഷ്യല്‍ രചനാ മത്സരത്തില്‍ സമ്മാനം നേടി .

പ്രസിദ്ധീകരിച്ചിട്ടുള്ള ഇംഗ്ലീഷ് പുസ്തകങ്ങള്‍: The Truth of the hereafter & other stories, You may be right, I may be crazy' & other stories, Musings of a sensitive Indian woman, Silicon Castles

സിലിക്കണ്‍ കാസില്‍സ് എന്ന സിലിക്കണ്‍ വാലിയിലെ ഒരു ഇടത്തരം എഞ്ചിനീയറുടെ ജീവിതപശ്ചാത്തലം ആസ്പദമാക്കി എഴുതിയ നോവല്‍ " വണ്‍ വേ ടിക്കറ്റ് " എന്ന പേരില്‍ ഇംഗ്ലീഷ് സിനിമയായിട്ടുണ്ട്.

“ലോസ്റ്റ് ജിപ്‌സീസ്” ആണ് അവര്‍ഡ് നേടിയ മറ്റൊരു ഡോക്യുമെന്ററി മൂവി . നല്ലൊരു ക്രൊഷ്യ തയ്യല്‍ വിദഗ്ധ കൂടിയാണ് പ്രഫ. ശ്രീദേവി . ലോകത്തിലെ ഏറ്റവും വലിയ ബ്ലാങ്കെറ്റ് നെയ്ത് ഗിന്നസ് ബുക്കില്‍ ഇടം നേടിയ തയ്യല്‍ക്കാരികളുടെ കൂട്ടത്തില്‍ പ്രഫ. ശ്രീദേവിയും പങ്കാളിയായിരുന്നു .

നാല്‍പ്പത്തി ആറു വര്‍ഷത്തെ ദാമ്പത്യത്തിനു ശേഷം ഭര്‍ത്താവ് ചെന്നൈ സ്വദേശി നേവി കാപ്റ്റന്‍ കൃഷ്ണന്‍ എട്ടു വര്ഷം മുൻപ് യാത്ര പറഞ്ഞു. പിന്നീട് അക്ഷരങ്ങളും മക്കളും സ്‌നേഹിതരും ചേര്‍ന്നതാണ് തന്റെ ലോകം എന്ന് പ്രൊഫ. ശ്രീദേവി പറയുമായിരുന്നു .

കാലിഫോർണിയയിൽ സാന്‍ ഹൊസെയില്‍ കമ്പ്യൂട്ടർ എൻജിനീയറാണ് പുത്രൻ ശ്രീനി കൃഷ്ണന്‍. ന്യുയോർക്കിലെ സ്റ്റാറ്റൻ ഐലൻഡിൽ നെഫ്രോളജിസ്റ് ആണ് മകൾ ഡോ. ഷെറില കൃഷ്ണന്‍. അർജുൻ എന്നും ആശ എന്നും പേരായ രണ്ടു പേരക്കുട്ടികളുമുണ്ട്. കാലിഫോർണിയയിൽ മകനോടോത്ത് താമസിക്കവേ മകളുടെ അടുത്തേക്ക് കുറച്ച് മാസങ്ങൾക്ക് മുമ്പ് ഒരു മാറ്റത്തിനായി വന്നതായിരുന്നു ടീച്ചർ.

പ്രൊഫ. ശ്രീദേവി കൃഷ്ണന്‍റെ പൊതുദര്ശനവും സംസ്കാരവും ഡിസംബർ 22 വ്യാഴാഴ്ച നടത്തും.

പൊതുദർശനം: ഡിസംബർ 22 വ്യാഴാഴ്ച രാവിലെ 9:00 മുതൽ 11:00 വരെ: Harmon Funeral Home, 571 Forest Ave, Staten Island, NY 10310

12:00 മുതൽ 12:30 വരെ: സംസ്കാര ശുശ്രുഷ: റോസ്ഹിൽ ക്രിമേറ്ററി, 792 ഇ എഡ്ഗർ റോഡ്, ലിൻഡൻ, NJ 07036 (Rosehill Crematory, 792 E Edgar Road, Linden, NJ 07036)
 
www.harmonfuneralhome.net

ഫൊ​ക്കാ​ന പെ​ൻ​സി​ൽ​വാ​നി​യ റീ​ജി​യ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് അ​ഭി​ലാ​ഷ് ജോ​ൺ മ​ത്സ​രി​ക്കു​ന്നു.
ഫി​ല​ഡ​ൽ​ഫി​യ: ഫൊ​ക്കാ​ന​യു​ടെ 202426 കാ​ല​യ​ള​വി​ലേ​ക്ക് പെ​ൻ​സി​ൽ​വാ​നി​യ റീ​ജി​യ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റാ​യി അ​ഭി​ലാ​ഷ് ജോ​ൺ മ​ത്സ​രി​ക്കു​ന്നു.
രാ​ജ്യാ​ന്ത​ര പ്രെ​യ​ര്‍​ലൈ​നി​ൽ ഡോ. ​മു​ര​ളി​ധ​ര​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം നടത്തി.
ഡി​ട്രോ​യി​റ്റ്: ക്രി​സ്തു പ​ഠി​പ്പി​ച്ച ​സർ​ഗ​സ്ഥ​നാ​യ ഞ​ങ്ങ​ളു​ടെ പി​താ​വേ​ എ​ന്നാ​രം​ഭി​ക്കു​ന്ന പ്രാ​ർ​ഥ​ന നാം ​ആ​ത്മാ​ർ​ഥ​മാ​യി പ്രാ​ർ​ഥി​ക്കു​മ
ന​വ​കേ​ര​ള മ​ല​യാളി​ അ​സോ​സി​യേ​ഷ​ൻ മു​ൻ പ്ര​സി​ഡ​ന്‍റ് വി​ൻ​സെ​ന്‍റ് ലൂ​ക്കോ​സി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ചി​ച്ചു.
സൗ​ത്ത് ഫ്ളോ​റി​ഡ:​ ന​വ​കേ​ര​ള മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് സൗ​ത്ത് ഫ്ളോ​റി​ഡ​യു​ടെ മു​ൻ പ്ര​സി​ഡ​ന്‍റ് വി​ൻ​സെ​ന്‍റ് ലൂ​ക്കോ​സ് വേ​ല​ശേ​രി​യു​ടെ(67)
ടികെഎഫ് ഓ​ണാ​ഘോ​ഷ ക​മ്മി​റ്റി പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​ന​വും ടി​ക്ക​റ്റ് കി​ക്ക് ഓ​ഫും ന‌‌ടത്തി.
ഫിലഡൽഫിയ: ട്രൈ​സ്റ്റേ​റ്റ് കേ​ര​ളാ ഫോ​റം 2024ലെ ​ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്കം കു​റി​ച്ച് കൊ​ണ്ട് ഓ​ണാ​ഘോ​ഷ ക​മ്മി​റ്റി പ്ര​വ​ർ​ത്ത​നോ​ദ്ഘാ​
സ​ലീ​ന വെ​ടി​വയ്പി​ൽ കൊ​ല്ല​പ്പെ​ട്ട ഓ​ഫീ​സ​റേ​യും കൗ​ണ്ടി ഡെ​പ്യൂ​ട്ടി​യേ​യും തി​രി​ച്ച​റി​ഞ്ഞു.
സി​റാ​ക്കൂ​സ് (ന്യൂ​യോ​ർ​ക്ക്): ഞാ​യ​റാ​ഴ്ച രാ​ത്രി സ​ലീ​ന​യി​ൽ ന​ട​ന്ന വെ​ടി​വ​യ്പി​ൽ കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ പേ​രു​ക​ൾ അ​ധി​കൃ​ത​ർ പു​റ​ത്തു​വി​ട്ടു