• Logo

Allied Publications

Americas
വി​ദ്യാ​ർ​ഥി​നി​ക​ളു​ടെ യൂ​ണി​വേ​ഴ്സി​റ്റി പ​ഠ​നം നിഷേധിച്ച താ​ലി​ബാ​ൻ ന​ട​പ​ടി അ​പ​ല​പ​നീ​യ​മെ​ന്ന് യു​എ​സ്
Share
വാ​ഷിം​ഗ്ട​ണ്‍: അ​ഫ്ഗാ​നി​സ്ഥാ​നി​ൽ താ​ലി​ബാ​ൻ ഗ​വ​ണ്‍​മെ​ന്‍റ് വി​ദ്യാ​ർ​ഥി​നി​ക​ളു​ടെ യൂ​ണി​വേ​ഴ്സി​റ്റി പ​ഠ​നം നിഷേധിച്ച ന​ട​പ​ടി അ​പ​ല​പ​നീ​യ​മാ​ണെ​ന്നു യു​എ​സ് സ്റ്റേ​റ്റ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് വ​ക്താ​വ് നെ​ഡ് പ്രൈ​ഡ് പ​റ​ഞ്ഞു. 2021 ഓ​ഗ​സ്റ്റ് മാ​സം അ​ഫ്ഗാ​നി​സ്ഥാ​ൻ ഭ​ര​ണം താ​ലി​ബാ​ൻ ഏ​റ്റെ​ടു​ത്ത​ശേ​ഷം സ്ത്രീ ​സ്വാ​ത​ന്ത്ര്യ​ത്തിേ·​ലു​ള്ള ക​ട​ന്നു ക​യ​റ്റ​ത്തി​ന്‍റെ അ​വ​സാ​ന തെ​ളി​വാ​ണ് ഡി​സം​ബ​ർ 20ന് ​വി​ദ്യാ​ർ​ഥി​നി​ക​ളു​ടെ യൂ​ണി​വേ​ഴ്സി​റ്റി പ​ഠ​നം സ​സ്പെ​ന്‍റ് ചെ​യ്തു​കൊ​ണ്ടു പു​റ​ത്തി​റ​ക്കി​യ ഉ​ത്ത​ര​വെ​ന്ന് പ്രൈ​ഡ് ചൂ​ണ്ടി​ക്കാ​ട്ടി.

അ​ധി​കം താ​മ​സി​യാ​തെ ആ​ഗോ​ള സ​മൂ​ഹ​ത്തി​ന്‍റെ ശ​ക്ത​മാ​യ എ​തി​ർ​പ്പി​നെ താ​ലി​ബാ​ൻ നേ​രി​ടേ​ണ്ടി വ​രു​മെ​ന്നും അ​ദ്ദേ​ഹം മു​ന്ന​റി​യി​പ്പ് ന​ൽ​കി.

താ​ലി​ബാ​ൻ കാ​ബി​ന​റ്റ് മീ​റ്റിം​ഗി​ലാ​ണ് പു​തി​യ തീ​രു​മാ​നം കൈ​കൊ​ണ്ട​തെ​ന്ന് എ​ഡു​ക്കേ​ഷ​ൻ മി​നി​സ്ട്രി പു​റ​ത്തി​റ​ക്കി​യ പ്ര​സ്താ​വ​ന​യി​ൽ പ​റ​യു​ന്നു. അ​ഫ്ഗാ​ൻ മി​നി​സ്ട്രി ഓ​ഫ് ഹൈ​യ​ർ എ​ഡു​ക്കേ​ഷ​നും തീ​രു​മാ​നം സ്ഥീ​രി​ക​രി​ച്ചു. താ​ലി​ബാ​ന്‍റെ പു​തി​യ തീ​രു​മാ​നം പ​രി​ഹാ​സ്യ​മാ​ണെ​ന്നും സ്ത്രീ​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ സ്വാ​ത​ന്ത്ര്യ​ത്തെ നി​ഷേ​ധി​ക്കു​ന്ന​തു​മാ​ണെ​ന്നും ഹൂ​മ​ണ്‍ റൈ​റ്റ്സ് ഹ​ച്ച് വി​മ​ർ​ശി​ച്ചു.

അ​ഫ്ഗാ​ൻ പൗ​ര·ാ​രു​ടെ അ​ടി​സ്ഥാ​ന അ​വ​കാ​ശ​ങ്ങ​ൾ പോ​ലും പ്ര​ത്യേ​കി​ച്ചു സ്ത്രീ​ക​ളു​ടെ ഓ​രോ ദി​വ​സ​വും ഹ​നി​ക്കു​ന്ന ന​ട​പ​ടി​ക​ളാ​ണു താ​ലി​ബാ​ൻ സ്വീ​ക​രി​ക്കു​ന്ന​തെ​ന്നും ഇ​തു ദൂ​ര​വ്യാ​പ​ക​മാ​യ വി​പ​രീ​ത ഫ​ല​ങ്ങ​ൾ സൃ​ഷ്ടി​ക്കു​മെ​ന്നും പ്ര​സ്താ​വ​ന​യി​ൽ ഇ​വ​ർ ചൂ​ണ്ടി​ക്കാ​ട്ടി.

നാ​യ​ര്‍ അ​സോ​സി​യേ​ഷ​ന്‍ വി​ഷു ആ​ഘോ​ഷി​ച്ചു.
ഷി​ക്കാ​ഗോ: നാ​യ​ര്‍ അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് ഗ്രേ​റ്റ​ര്‍ ഷി​ക്കാ​ഗോ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ വി​ഷു ആ​ഘോ​ഷം നൈ​ന്‍​സി​ലു​ള്ള ഗോ​ള്‍​ഫ് മെ​യ്നി പാ​ര്‍​
ലീ​ലാ​മ്മ കു​രു​വി​ള ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു.
ഡാ​ള​സ്: മ​ണ്ണം​പ​റ​മ്പി​ലാ​യ ത​കി​ടി​യി​ൽ പ​രേ​ത​നാ​യ കു​രു​വി​ള​യു​ടെ ഭാ​ര്യ ലീ​ലാ​മ്മ കു​രു​വി​ള (74) ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു.
ഫൊ​ക്കാ​ന പെ​ൻ​സി​ൽ​വാ​നി​യ റീ​ജി​യ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് അ​ഭി​ലാ​ഷ് ജോ​ൺ മ​ത്സ​രി​ക്കു​ന്നു.
ഫി​ല​ഡ​ൽ​ഫി​യ: ഫൊ​ക്കാ​ന​യു​ടെ 202426 കാ​ല​യ​ള​വി​ലേ​ക്ക് പെ​ൻ​സി​ൽ​വാ​നി​യ റീ​ജി​യ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റാ​യി അ​ഭി​ലാ​ഷ് ജോ​ൺ മ​ത്സ​രി​ക്കു​ന്നു.
രാ​ജ്യാ​ന്ത​ര പ്രെ​യ​ര്‍​ലൈ​നി​ൽ ഡോ. ​മു​ര​ളി​ധ​ര​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം നടത്തി.
ഡി​ട്രോ​യി​റ്റ്: ക്രി​സ്തു പ​ഠി​പ്പി​ച്ച ​സർ​ഗ​സ്ഥ​നാ​യ ഞ​ങ്ങ​ളു​ടെ പി​താ​വേ​ എ​ന്നാ​രം​ഭി​ക്കു​ന്ന പ്രാ​ർ​ഥ​ന നാം ​ആ​ത്മാ​ർ​ഥ​മാ​യി പ്രാ​ർ​ഥി​ക്കു​മ
ന​വ​കേ​ര​ള മ​ല​യാളി​ അ​സോ​സി​യേ​ഷ​ൻ മു​ൻ പ്ര​സി​ഡ​ന്‍റ് വി​ൻ​സെ​ന്‍റ് ലൂ​ക്കോ​സി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ചി​ച്ചു.
സൗ​ത്ത് ഫ്ളോ​റി​ഡ:​ ന​വ​കേ​ര​ള മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് സൗ​ത്ത് ഫ്ളോ​റി​ഡ​യു​ടെ മു​ൻ പ്ര​സി​ഡ​ന്‍റ് വി​ൻ​സെ​ന്‍റ് ലൂ​ക്കോ​സ് വേ​ല​ശേ​രി​യു​ടെ(67)