റിയാദ് : മതങ്ങളെ വേർതിരിച്ചു വിദ്വേഷം വളർത്തി ഭിന്നിപ്പിച്ചു ഭരിച്ച ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ കടപുഴക്കി രാജ്യത്തെ മതേതര ഇന്ത്യ എന്ന പ്രത്യശാസ്ത്രത്തിലേക്കു വഴി തെളിച്ചത് ദേശീയ പ്രസ്ഥാനമായ ഇന്ത്യൻ നാഷണൽ കോണ്ഗ്രസാണ് . വീണ്ടും ഭിന്നിപ്പിലൂടെ, വിദ്വേഷത്തിലൂടെ മതേതരത്വത്തെ തകർത്ത് "മത ഇന്ത്യ’യിലേക്ക് തിരിച്ചു നടത്താൻ ശ്രമിക്കുന്ന സംഘപരിവാറിന്റെ ശ്രമങ്ങളെ കരുതിയിരിക്കണമെന്നും, അതിനെതിരെ പോരാടണമെന്നും സി.ആർ. മഹേഷ് എംഎൽഎ പറഞ്ഞു. ഒഐസിസി റിയാദ് കൊല്ലം ജില്ലാകമ്മറ്റിയുടെ പതിനൊന്നാമത് വാർഷീകാഘോഷത്തിൽ മുഖ്യാതിഥിയായി പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തിന്റെ പ്രത്യാശയായ രാഹുൽ ഗാന്ധി ആരംഭിച്ച യാത്ര നൂറു ദിനങ്ങൾ പിന്നിടുന്പോൾ,രാജ്യം ഏകതയോടെ ഒന്നിക്കുന്ന കാഴ്ച വിദ്വേഷങ്ങൾക്കുള്ള മറുപടിയാകട്ടെ. ആ പ്രത്യാശാസ്തത്തിനൊപ്പം നമ്മളും പ്രവർത്തിക്കണമെന്നും അദ്ദേഹം കൂട്ടി ചേർത്തു. അപ്പോളോ ഡിമോറ ഓഡിറേറാറിയത്തിൽ നടന്ന സാംസ്കാരിക സമ്മേളനം ഒഐസിസി റിയാദ് സെൻട്രൽ കമ്മററി പ്രസിഡന്റ് കുഞ്ഞി കുന്പള ഉദ്ഘാടനം ചെയ്തു. കൊല്ലം ജില്ലാ പ്രസിഡന്റ് ബാലുക്കുട്ടൻ അധ്യക്ഷത വഹിച്ചു. അലക്സ് കൊട്ടാരക്ക ആമുഖ പ്രഭാഷണം നിർവഹിച്ചു.
 ജീവകാരുണ്യ രംഗത്ത് തന്േറതായ വ്യക്തിമുദ്ര പതിപ്പിച്ച സത്താർ ഓച്ചിറ, ആതുര സേവന രംഗത്തെ സംഭാവനകൾക്ക് ഷീബ യോഹന്നാൻ, സാമൂഹിക സാംസ്കാരിക കലാരംഗത്ത് സർഗാത്മക സംഭാവനകൾക്ക് ഷംനാദ് കരുനാഗപ്പള്ളി, ബിസിനസ് എക്സലൻസ് അവാർഡ് റഹ്മാൻ മുനന്പത്ത്, മികച്ച ന്യത്ത അധ്യപിക ബിന്ദു സാബു എന്നിവരെ ചടങ്ങിൽ ആദരിച്ചു.
മജീദ് ചിങ്ങോലി, ശിഹാബ് കൊട്ടുകാട്, സലിം കളക്കര, റഹ്മാൻ മുനന്പത്ത്, ഷംനാദ് കരുനാഗപ്പിള്ളി, ഷാനവാസ് മുനന്പത്ത്, യോഹന്നാൻ കുണ്ടറ, എന്നിവർ ആശംസകൾ നേർന്നു. അബി ജോയുടെ നേത്യത്വത്തിൽ റോജി റിയാസ്, ആൻഡ്രിയ ജോണ്സൻ, ഫിദ ഫാത്തിമ, അഭിനന്ദ, അനാമിക, ഹസ്ബ ഷാജഹാൻ, ഷിബിൽ എന്നിവർ ഗാനങ്ങൾ ആലപിച്ചു. ബിന്ദു ടീച്ചർ ചിട്ടപ്പെടുത്തിയ നൃത്തനിർത്യങ്ങളും അരങ്ങേറി.
ജനറൽ സെക്രട്ടറി ഷഫീഖ് പൂരകുന്നിൽ സ്വാഗതവും ട്രഷറർ അബ്ദുൽ സലിം അർത്തിയിൽ നന്ദിയും പറഞ്ഞു. നജിം കടക്കൽ, നാസർ ലെയ്സ്, നസീർ ഹനീഫ , അഖിനാസ,് അൻസാരി അലി, റിയാദ്, മജീദ് മൈത്രി, നിസാർ പള്ളിക്കശ്ശേരിൽ, അൻസാരി വടക്കുംതല, ബിനോയ്, അൻഷാദ്, ജയൻ മാവിള, റഹിം കൊല്ലം, അൻസാരി തെൻമല എന്നിവർ പരിപാടികൾക്ക് നേത്യത്വം നൽകി.
|