• Logo

Allied Publications

Middle East & Gulf
മ​തേ​ത​ര ഇ​ന്ത്യ​യു​ടെ വീ​ണ്ടെ​ടു​പ്പി​നാ​യി ഒ​ന്നി​ച്ചു പോ​രാ​ട​ണം: സി.​ആ​ർ. മ​ഹേ​ഷ് എം​എ​ൽ​എ
Share
റി​യാ​ദ് : മ​ത​ങ്ങ​ളെ വേ​ർ​തി​രി​ച്ചു വി​ദ്വേ​ഷം വ​ള​ർ​ത്തി ഭി​ന്നി​പ്പി​ച്ചു ഭ​രി​ച്ച ബ്രി​ട്ടീ​ഷ് സാ​മ്രാ​ജ്യ​ത്വ​ത്തെ ക​ട​പു​ഴ​ക്കി രാ​ജ്യ​ത്തെ മ​തേ​ത​ര ഇ​ന്ത്യ എ​ന്ന പ്ര​ത്യ​ശാ​സ്ത്ര​ത്തി​ലേ​ക്കു വ​ഴി തെ​ളി​ച്ച​ത് ദേ​ശീ​യ പ്ര​സ്ഥാ​ന​മാ​യ ഇ​ന്ത്യ​ൻ നാ​ഷ​ണ​ൽ കോ​ണ്‍​ഗ്ര​സാ​ണ് . വീ​ണ്ടും ഭി​ന്നി​പ്പി​ലൂ​ടെ, വി​ദ്വേ​ഷ​ത്തി​ലൂ​ടെ മ​തേ​ത​ര​ത്വ​ത്തെ ത​ക​ർ​ത്ത് "മ​ത ഇ​ന്ത്യ’​യി​ലേ​ക്ക് തി​രി​ച്ചു ന​ട​ത്താ​ൻ ശ്ര​മി​ക്കു​ന്ന സം​ഘ​പ​രി​വാ​റി​ന്‍റെ ശ്ര​മ​ങ്ങ​ളെ ക​രു​തി​യി​രി​ക്ക​ണ​മെ​ന്നും, അ​തി​നെ​തി​രെ പോ​രാ​ട​ണ​മെ​ന്നും സി.​ആ​ർ. മ​ഹേ​ഷ് എം​എ​ൽ​എ പ​റ​ഞ്ഞു. ഒ​ഐ​സി​സി റി​യാ​ദ് കൊ​ല്ലം ജി​ല്ലാ​ക​മ്മ​റ്റി​യു​ടെ പ​തി​നൊ​ന്നാ​മ​ത് വാ​ർ​ഷീ​കാ​ഘോ​ഷ​ത്തി​ൽ മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

രാ​ജ്യ​ത്തി​ന്‍റെ പ്ര​ത്യാ​ശ​യാ​യ രാ​ഹു​ൽ ഗാ​ന്ധി ആ​രം​ഭി​ച്ച യാ​ത്ര നൂ​റു ദി​ന​ങ്ങ​ൾ പി​ന്നി​ടു​ന്പോ​ൾ,രാ​ജ്യം ഏ​ക​ത​യോ​ടെ ഒ​ന്നി​ക്കു​ന്ന കാ​ഴ്ച വി​ദ്വേ​ഷ​ങ്ങ​ൾ​ക്കു​ള്ള മ​റു​പ​ടി​യാ​ക​ട്ടെ. ആ ​പ്ര​ത്യാ​ശാ​സ്ത​ത്തി​നൊ​പ്പം ന​മ്മ​ളും പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി ചേ​ർ​ത്തു. അ​പ്പോ​ളോ ഡി​മോ​റ ഓ​ഡി​റേ​റാ​റി​യ​ത്തി​ൽ ന​ട​ന്ന സാം​സ്കാ​രി​ക സ​മ്മേ​ള​നം ഒ​ഐ​സി​സി റി​യാ​ദ് സെ​ൻ​ട്ര​ൽ ക​മ്മ​റ​റി പ്ര​സി​ഡ​ന്‍റ് കു​ഞ്ഞി കു​ന്പ​ള ഉ​ദ്ഘാ​ട​നം ചെ​യ്തു. കൊ​ല്ലം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബാ​ലു​ക്കു​ട്ട​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ല​ക്സ് കൊ​ട്ടാ​ര​ക്ക ആ​മു​ഖ പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ച്ചു.

ജീ​വ​കാ​രു​ണ്യ രം​ഗ​ത്ത് ത​ന്േ‍​റ​താ​യ വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ച സ​ത്താ​ർ ഓ​ച്ചി​റ, ആ​തു​ര സേ​വ​ന രം​ഗ​ത്തെ സം​ഭാ​വ​ന​ക​ൾ​ക്ക് ഷീ​ബ യോ​ഹ​ന്നാ​ൻ, സാ​മൂ​ഹി​ക സാം​സ്കാ​രി​ക ക​ലാ​രം​ഗ​ത്ത് സ​ർ​ഗാ​ത്മ​ക സം​ഭാ​വ​ന​ക​ൾ​ക്ക് ഷം​നാ​ദ് ക​രു​നാ​ഗ​പ്പ​ള്ളി, ബി​സി​ന​സ് എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡ് റ​ഹ്മാ​ൻ മു​ന​ന്പ​ത്ത്, മി​ക​ച്ച ന്യ​ത്ത അ​ധ്യ​പി​ക ബി​ന്ദു സാ​ബു എ​ന്നി​വ​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.

മ​ജീ​ദ് ചി​ങ്ങോ​ലി, ശി​ഹാ​ബ് കൊ​ട്ടു​കാ​ട്, സ​ലിം ക​ള​ക്ക​ര, റ​ഹ്മാ​ൻ മു​ന​ന്പ​ത്ത്, ഷം​നാ​ദ് ക​രു​നാ​ഗ​പ്പി​ള്ളി, ഷാ​ന​വാ​സ് മു​ന​ന്പ​ത്ത്, യോ​ഹ​ന്നാ​ൻ കു​ണ്ട​റ, എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. അ​ബി ജോ​യു​ടെ നേ​ത്യ​ത്വ​ത്തി​ൽ റോ​ജി റി​യാ​സ്, ആ​ൻ​ഡ്രി​യ ജോ​ണ്‍​സ​ൻ, ഫി​ദ ഫാ​ത്തി​മ, അ​ഭി​ന​ന്ദ, അ​നാ​മി​ക, ഹ​സ്ബ ഷാ​ജ​ഹാ​ൻ, ഷി​ബി​ൽ എ​ന്നി​വ​ർ ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ചു. ബി​ന്ദു ടീ​ച്ച​ർ ചി​ട്ട​പ്പെ​ടു​ത്തി​യ നൃ​ത്ത​നി​ർ​ത്യ​ങ്ങ​ളും അ​ര​ങ്ങേ​റി.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷ​ഫീ​ഖ് പൂ​ര​കു​ന്നി​ൽ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ അ​ബ്ദു​ൽ സ​ലിം അ​ർ​ത്തി​യി​ൽ ന​ന്ദി​യും പ​റ​ഞ്ഞു. ന​ജിം ക​ട​ക്ക​ൽ, നാ​സ​ർ ലെ​യ്സ്, ന​സീ​ർ ഹ​നീ​ഫ , അ​ഖി​നാ​സ,് അ​ൻ​സാ​രി അ​ലി, റി​യാ​ദ്, മ​ജീ​ദ് മൈ​ത്രി, നി​സാ​ർ പ​ള്ളി​ക്ക​ശ്ശേ​രി​ൽ, അ​ൻ​സാ​രി വ​ട​ക്കും​ത​ല, ബി​നോ​യ്, അ​ൻ​ഷാ​ദ്, ജ​യ​ൻ മാ​വി​ള, റ​ഹിം കൊ​ല്ലം, അ​ൻ​സാ​രി തെ​ൻ​മ​ല എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​ത്യ​ത്വം ന​ൽ​കി.

ചാ​ർ​ട്ടേ​ർ​ഡ് ഫ്ലൈ​റ്റു​ക​ളൊ​രു​ക്കി സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ; വോ​ട്ട് ചെ​യ്യാ​ൻ പ​റ​ന്നി​റ​ങ്ങി പ്ര​വാ​സി​ക​ൾ.
ത​ല​ശേ​രി: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​ൻ പ​റ​ന്നി​റ​ങ്ങി പ്ര​വാ​സി​ക​ൾ.
വെ​ള്ള​പ്പൊ​ക്കം: യു​എ​ഇ​യി​ൽ വാ​ഹ​ന ഇ​ൻ​ഷ്വ​റ​ൻ​സ് നി​ര​ക്കു​ക​ൾ വ​ർ​ധി​ച്ചേ​ക്കും.
അ​ബു​ദാ​ബി: ക​ഴി​ഞ്ഞ​യാ​ഴ്ച​ത്തെ റി​ക്കാ​ർ​ഡ് മ​ഴ​യെ​ത്തു​ട​ർ​ന്ന് യു​എ​ഇ​യി​ലെ മോ​ട്ടോ​ർ, പ്രോ​പ്പ​ർ​ട്ടി ഇ​ൻ​ഷ്വ​റ​ൻ​സ് നി​ര​ക്കു​ക​ൾ വ​ർ​ധി​ച്ചേ​ക്
കൊ​ല്ല​പ്പെ​ട്ട​യാ​ളു​ടെ ബ​ന്ധു​ക്ക​ൾ മാ​പ്പ് ന​ൽ​കി​യി​ല്ല; സൗ​ദി​യി​ൽ പ്ര​വാ​സി​യു​ടെ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കി.
റി​യാ​ദ്: സൗ​ദി സ്വ​ദേ​ശി​യെ ആ​ക്ര​മി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ വി​ദേ​ശി​യു​ടെ വ​ധ​ശി​ക്ഷ ന​ട​പ്പി​ലാ​ക്കി.
അ​ജ്പാ​ക് റി​ഗാ​യ് ഏ​രി​യ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു.
കു​വൈ​റ്റ്‌ സി​റ്റി: ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റ്‌ റി​ഗാ​യ് യൂ​ണി​റ്റ് രൂ​പീ​ക​രി​ച്ചു.
നി​മി​ഷ​പ്രി​യ​യെ കാ​ണാ​ൻ അ​മ്മ​യ്ക്ക് അ​നു​മ​തി.
സ​ന: നി​മി​ഷ​പ്രി​യ​യെ ജ​യി​ലി​ലെ​ത്തി കാ​ണാ​ൻ അ​മ്മ​യ്ക്ക് അ​നു​മ​തി.